ജാർഖണ്ഡിലെ ധൻബാദിൽ പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്തിയ ദാരുണസംഭവം നൽകുന്നതു ഗുരുതരമായ ആപൽസൂചനയാണ്. ഒരു ന്യായാധിപനെപ്പോലും ഇങ്ങനെ കൊല്ലാനാവുന്ന ഒരു രാജ്യത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത

ജാർഖണ്ഡിലെ ധൻബാദിൽ പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്തിയ ദാരുണസംഭവം നൽകുന്നതു ഗുരുതരമായ ആപൽസൂചനയാണ്. ഒരു ന്യായാധിപനെപ്പോലും ഇങ്ങനെ കൊല്ലാനാവുന്ന ഒരു രാജ്യത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാർഖണ്ഡിലെ ധൻബാദിൽ പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്തിയ ദാരുണസംഭവം നൽകുന്നതു ഗുരുതരമായ ആപൽസൂചനയാണ്. ഒരു ന്യായാധിപനെപ്പോലും ഇങ്ങനെ കൊല്ലാനാവുന്ന ഒരു രാജ്യത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാർഖണ്ഡിലെ ധൻബാദിൽ പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്തിയ ദാരുണസംഭവം നൽകുന്നതു ഗുരുതരമായ ആപൽസൂചനയാണ്. ഒരു ന്യായാധിപനെപ്പോലും  ഇങ്ങനെ കൊല്ലാനാവുന്ന ഒരു രാജ്യത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാരന്റെ ജീവന് എന്ത് ഉറപ്പാണുള്ളത്? രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് ആകാറാകുമ്പോഴും  ഇവിടെ ഗുണ്ടാരാജിന്റെ ചോരക്കളി നിർബാധം തുടരുകയാണെന്നതു കഠിനമായ തിരിച്ചറിവായിത്തീരുന്നു. ധാർമികമൂല്യങ്ങളിൽനിന്നു യാത്ര ആരംഭിച്ച ഒരു രാഷ്‌ട്രത്തെക്കുറിച്ച് ആശങ്ക ഉണർത്തുന്നു, പെരുകുന്ന അക്രമങ്ങളും കൊലപാതകങ്ങളും. 

അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ബുധനാഴ്ച രാവിലെയാണു ധൻബാദിൽ കൊല്ലപ്പെട്ടത്. ബിജെപി നേതാവ് രൺജയ് സിങ്ങിന്റെ കൊലപാതകത്തിനു പിന്നിലുണ്ടായിരുന്ന ഗുണ്ടാസംഘമാണു സംഭവം ആസൂത്രണം ചെയ്തതെന്നാണു സൂചന. തിരക്കില്ലാത്ത റോഡിന്റെ അരികുചേർന്നു നടക്കുകയായിരുന്ന ജഡ്ജിയെ പിന്നിലൂടെയെത്തിയ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ജരിയയിലെ ബിജെപി എംഎൽഎയായിരുന്ന സഞ്ജീവ് സിങ്ങിന്റെ അടുപ്പക്കാരനായ രൺജയ് സിങ്ങിനെ 2017 ജനുവരിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ അമൻ സിങ്ങിന്റെ ജാമ്യാപേക്ഷ ഉത്തം ആനന്ദിന്റെ കോടതി തള്ളിയത് ഏതാനും ദിവസം മുൻപാണ്. 

ADVERTISEMENT

ജാമ്യാപേക്ഷ തള്ളിയതാണു ന്യായാധിപന്റെ കൊലപാതകത്തിലെത്തിയത് എന്നുറപ്പായാൽ അതു നമ്മുടെ ക്രമസമാധാനനിലയെക്കുറിച്ചും ജനങ്ങളുടെ ജീവസുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വർധിപ്പിക്കുകയാവും. സ്വന്തം കർത്തവ്യം ബാഹ്യ ഇടപെടലുകൾ നോക്കാതെ നിർവഹിച്ച ഒരു ന്യായാധിപനെയാണു ഗുണ്ടകൾ ഇങ്ങനെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്വതന്ത്രമായും നിർഭയമായും സ്വന്തം ജോലിയോ തനിക്കു ശരിയെന്നുതോന്നുന്ന കാര്യങ്ങളോ ചെയ്യുന്നവരെ പാതയോരത്തു കൊന്നുവീഴ്ത്താൻ ഗുണ്ടകൾക്കു ധൈര്യം പകരുന്നവരെക്കൂടി പിടികൂടേണ്ടതുണ്ട്.

ധീരമായ നിലപാടെടുക്കുന്നവർക്കതിരെ ഇത്തരം കുറ്റകൃത്യങ്ങൾ രാജ്യത്തു പലയിടത്തും നടക്കുന്നുണ്ട്. കർണാടകയിൽ രണ്ടിടത്തായി വിവരാവകാശ പ്രവർത്തകർക്കുനേരെ ക്രൂരമായ ആക്രമണങ്ങളുണ്ടായത് ഈ മാസംതന്നെയാണ്. പരിസ്ഥിതിയുൾപ്പെടെ ഒട്ടേറെപ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ടി.ശ്രീധറിനെ ബെള്ളാരി ഹാരപ്പനഹള്ളിയിൽ അജ്ഞാതർ കൊലപ്പെടുത്തിയപ്പോൾ  ബെംഗളൂരു താവരക്കെരെയിൽ വിവരാവകാശ പ്രവർത്തകൻ വെങ്കടേഷിന്റെ വലതുകയ്യും കാലും പട്ടാപ്പകൽ വെട്ടിനീക്കുകയായിരുന്നു. പട്ടാപ്പകൽ ന്യൂഡൽഹി ജിടിബി ആശുപത്രിയിൽ പരിശോധനയ്ക്കെത്തിച്ച ഗുണ്ടാത്തലവനെ, വെടിവയ്പിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം കടത്തിക്കൊണ്ടുപോയത് ഇക്കഴിഞ്ഞ മാർച്ചിലാണ്.

ADVERTISEMENT

നീതിന്യായവ്യവസ്ഥ നിലനിൽക്കുകയും ക്രമസമാധാന സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഗുണ്ടാരാജ് വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്. പല കുറ്റവാളികളെയും സംരക്ഷിക്കുന്നതു രാഷ്ട്രീയക്കാരും ചിലപ്പോഴെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണെന്നതു സാഹചര്യം കൂടുതൽ ആപൽക്കരമാക്കുന്നു. ധൻബാദ് കേസിൽ അടിയന്തരമായി എഫ്ഐആർ റജിസ്റ്റർ ചെയ്യാതിരുന്ന പൊലീസ് നടപടിയെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവി രഞ്ജൻ അതിരൂക്ഷമായി വിമർശിക്കുകയുണ്ടായി. കോടതി സ്വമേധയായാണു കേസെടുത്തതും. ഇതിനു പിന്നാലെ, കോടതികളുടെയും ജഡ്ജിമാരുടെയും സംരക്ഷണം സംബന്ധിച്ചു സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്.  വിചാരണ ജഡ്ജിമാരുടെ ജോലിസാഹചര്യങ്ങളും അവർ നേരിടുന്ന ഭീഷണിയും ഉൾപ്പെടെയുള്ള തലങ്ങൾ സുപ്രീം കോടതി പരിശോധിക്കുകയും ചെയ്യും. 

പെരുവഴിയിൽ ഏതെങ്കിലും ഗുണ്ടയുടെ കത്തിക്കോ വാഹനത്തിനോ സാധാരണക്കാർ ഇരയായാൽ അവർക്കുവേണ്ടി ശബ്ദമുയർത്താൻ ആരുമില്ലെന്ന സത്യം കൂടിയാണു ധൻബാദിലെ ജഡ്ജിയുടെ അനുഭവം നമ്മെ ഓർമിപ്പിക്കുന്നത്.