കേരളത്തിലെ നിക്ഷേപത്തിന്, ബിസിനസിനൊക്കെ താഴെത്തട്ടിൽ തടസ്സങ്ങളുണ്ട്. അതില്ലെന്നു നാം പറയരുത്. അമിതമായ രാഷ്ട്രീയവൽക്കരണം, അമിതമായ യൂണിയൻ പ്രവർത്തനം ഒക്കെ ഒരളവുവരെ തടസ്സങ്ങളുണ്ടാക്കുന്നുവെന്നതു..malayalam quotes, VK Mathews, Unni menon, mamukkoya, Kummanam Rajasekharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙വി.കെ.മാത്യൂസ്: കേരളത്തിലെ നിക്ഷേപത്തിന്, ബിസിനസിനൊക്കെ താഴെത്തട്ടിൽ തടസ്സങ്ങളുണ്ട്. അതില്ലെന്നു നാം പറയരുത്. അമിതമായ രാഷ്ട്രീയവൽക്കരണം, അമിതമായ യൂണിയൻ പ്രവർത്തനം ഒക്കെ ഒരളവുവരെ തടസ്സങ്ങളുണ്ടാക്കുന്നുവെന്നതു വസ്തുതയാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.

∙ഉണ്ണി മേനോൻ: ‘റോജ’യ്ക്കു പിന്നാലെ വിവിധ ഭാഷകളിലായി ഇരുപത്താറോളം പാട്ടുകൾ റഹ്മാനു വേണ്ടി പാടി. എങ്കിലും ഇത്രയും കാലത്തിനിടയ്ക്ക് 26 വാചകങ്ങൾ പോലും ഞങ്ങൾ തികച്ചു സംസാരിച്ചിരിക്കാൻ ഇടയില്ല. അതാണു റഹ്മാന്റെ ശൈലി. പാട്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ചു വാചകമടിക്കുന്ന പതിവില്ല. ഒരു പരാമർശം പോലും അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കേണ്ട. അതിനകം മനസ്സുകൊണ്ട് അടുത്ത ദൗത്യത്തിലേക്ക് അദ്ദേഹം മാറിക്കഴിഞ്ഞിരിക്കും.

ADVERTISEMENT

∙ ആദം അയൂബ്: മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ചു പഠിച്ചുവെന്നതു മാത്രമല്ല, ഒരേ മുറിയിൽ താമസിച്ചു എന്നതുമാണു രജനീകാന്തിനെയും എന്നെയും അടുപ്പിച്ചത്. ദാരിദ്ര്യമാണു ഞങ്ങളുടെ അടുപ്പത്തിന്റെ ആദ്യ കാരണം. എല്ലാവർക്കും മാസത്തിലൊരു മണിയോർഡർ വരുമ്പോൾ രജനിക്കു പല തവണ വരും. ബെംഗളൂരുവിൽ ഒപ്പം ജോലി ചെയ്തിരുന്ന ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും അയയ്ക്കുന്ന 5 രൂപ, 10 രൂപ മണിയോർഡറുകളായിരുന്നു അതെല്ലാം. 

∙ മാമുക്കോയ: സാഹിത്യകാരന്മാരും സംഗീതകാരന്മാരുമൊക്കെ വൈകുന്നേരങ്ങളിൽ കോഴിക്കോട് ബീച്ചിൽ ഒന്നുചേരാറുണ്ടായിരുന്നു. ബഷീർ, ഉറൂബ്, എംടി, തിക്കോടിയൻ, അഴീക്കോട് മാഷ് എന്നിവരെല്ലാം അന്നത്തെ കൂട്ടായ്മയിലുണ്ടാകാറുണ്ട്. കൂട്ടായ്മ പോയിട്ട് അവരോടു ചേർത്തുവയ്ക്കാവുന്ന എഴുത്തുകാരുണ്ടോ ഇന്ന്? ഉണ്ടെങ്കിൽതന്നെ അവരെ വായിച്ചു വിലയിരുത്താൻ വായനക്കാരുണ്ടോ?. 

ADVERTISEMENT

∙ കുമ്മനം രാജശേഖരൻ: എവിടെയെങ്കിലും ഗവർണർപദവി ഒഴിവു വന്നാൽ ഉടൻ കുമ്മനം രാജശേഖരനെ ഗവർണറാക്കാൻ പോകുന്നുവെന്ന വാർത്ത വരും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വരുമ്പോൾ മന്ത്രിയാകുമെന്നു പറയും. സംഘടനാ ഒഴിവു വരുമ്പോഴും പറയും. വെറുതേ ആശയക്കുഴപ്പം ഉണ്ടാക്കാം എന്നല്ലാതെ എന്തുകാര്യം? ഞാൻ വിനീതനായ ഒരു പ്രവർത്തകനാണ്.

∙ താഹ മാടായി: പുനത്തിൽ കുഞ്ഞബ്ദുല്ല പ്രേതാത്മാക്കളിൽ വിശ്വസിച്ചിരുന്നു. അവിശ്വസനീയമാംവിധം അവരിൽ ചിലരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ‘മരിച്ചവരുടെ പരകായപ്രവേശം’ എന്ന നിലയിൽ പല മനുഷ്യരെക്കുറിച്ചും പുനത്തിൽ പറഞ്ഞിട്ടുണ്ട്.

ADVERTISEMENT