കുട്ടികൾ പാടത്തു കളിക്കുകയാണ്. ഉന്നം പിടിച്ചു കല്ലെറിഞ്ഞുകൊള്ളിക്കുന്നതാണ് അവരുടെ വിനോദം. ദൂരെയുള്ള വസ്തുക്കളിൽപോലും അവർ കൃത്യമായി കല്ലു കൊള്ളിക്കാൻ തുടങ്ങി. ഈ കളിയിലെ അപകടം അതുവഴി വന്ന കർഷകൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ കളി തുടർന്നു. അപ്പോഴാണു ട്രെയിൻ വരുന്നതു കണ്ടത്. ട്രെയിനിന്റെ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾ പാടത്തു കളിക്കുകയാണ്. ഉന്നം പിടിച്ചു കല്ലെറിഞ്ഞുകൊള്ളിക്കുന്നതാണ് അവരുടെ വിനോദം. ദൂരെയുള്ള വസ്തുക്കളിൽപോലും അവർ കൃത്യമായി കല്ലു കൊള്ളിക്കാൻ തുടങ്ങി. ഈ കളിയിലെ അപകടം അതുവഴി വന്ന കർഷകൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ കളി തുടർന്നു. അപ്പോഴാണു ട്രെയിൻ വരുന്നതു കണ്ടത്. ട്രെയിനിന്റെ അകത്തു കല്ലെത്തിക്കുന്നതിനായി പിന്നീടുള്ള മത്സരം. ഒരാൾ ലക്ഷ്യം നേടി. പക്ഷേ, പിറ്റേദിവസത്തെ പത്രവാർത്ത അവരെയാകെ വേദനിപ്പിച്ചു: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കല്ലേറുകൊണ്ട യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകുകയായിരുന്ന അവൾക്കു ജോലിയും നഷ്ടമായി.

വിനാശകരമായ വിനോദങ്ങളാണു കരുതിക്കൂട്ടിയുള്ള പീഡനങ്ങളെക്കാൾ അപകടകരം. കരുതിക്കൂട്ടിയുള്ളവ ഏതെങ്കിലും കാരണത്തിൽനിന്ന് ഉത്ഭവിക്കുന്നതാണ്. ആ പ്രശ്നം പരിഹരിക്കപ്പെട്ടാൽ എല്ലാം സാധാരണനിലയിലാകും. ശീലമായ തെറ്റുകൾ ഒരു കാരണവുമില്ലാതെ ആവർത്തിക്കപ്പെടും. അതവരുടെ വിനോദമാണ്. അത്തരം കർമങ്ങളുടെ ഫലമനുഭവിക്കുന്നത് അതു ചെയ്യുന്നവരുമായി പുലബന്ധം പോലുമില്ലാത്തവരായിരിക്കും. ദുശ്ശീലങ്ങൾക്ക് അടിമകളായവർക്കു തങ്ങളുടെ പ്രവൃത്തികൾ മാറ്റാരെയെങ്കിലും ബാധിക്കുന്നുണ്ടോ എന്നതു പ്രസക്തമല്ല.

ADVERTISEMENT

ഫലങ്ങൾ പരോക്ഷമായതുകൊണ്ടും ഇരകൾ വഴിപോക്കരായതുകൊണ്ടും കാര്യഗൗരവം മനസ്സിലാക്കിയുള്ള തിരുത്തൽ എളുപ്പമല്ല. അനുദിനകർമങ്ങൾ എത്രയെണ്ണം ഉപകാരപ്രദമാകുന്നുണ്ട് എന്നു മാത്രമല്ല, ഉപദ്രവകരമാകുന്നില്ല എന്നുകൂടി പരിശോധിച്ചുവേണം പ്രവർത്തനശൈലി വിലയിരുത്താൻ. അസാന്നിധ്യത്തിൽ നടത്തുന്ന വിമർശനങ്ങളും കേട്ടറിഞ്ഞതിന്റെ പേരിൽ ഉന്നയിക്കുന്ന ആരോപണങ്ങളും ശിക്ഷാനിയമങ്ങൾക്കു കീഴിൽ വരാത്ത കുറ്റകൃത്യങ്ങൾ തന്നെയാണ്. ശിക്ഷ നൽകാൻ കഴിയാത്ത പല കുറ്റങ്ങളും ശിക്ഷ നൽകപ്പെടുന്നവയെക്കാൾ ആപൽക്കരമാണ്.

എല്ലാ മുന്നറിയിപ്പുകൾക്കും ചുവപ്പുനിറമാകണമെന്നു വാശിപിടിക്കരുത്. ഏറ്റവും അപകടാവസ്ഥയിലെത്തുമ്പോൾ മാത്രമാണു ചുവപ്പുതെളിയുക. അതിനുമുൻപ് ഉറപ്പായും മഞ്ഞവെളിച്ചം ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം അതുപോലെ തുടരരുത്, കരുതലുണ്ടാകണം എന്ന ഓർമപ്പെടുത്തലാണത്. എത്ര മികവുറ്റ വാഹനങ്ങളിൽ യാത്ര ചെയ്താലും ചൂണ്ടുപലകകൾക്കും മുന്നറിയിപ്പു സംവിധാനങ്ങൾക്കും അവയുടേതായ പ്രാധാന്യമുണ്ട്. അത് അവഗണിക്കാതിരുന്നാൽ യാത്ര ശുഭകരവും സുരക്ഷിതവുമാകും.

ADVERTISEMENT

Content Highlight: Subhadhinam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT