ധിഷണാശാലിയായ ധീര നേതാവ്
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും മരണം എനിക്കു വ്യക്തിപരമായ കനത്ത നഷ്ടമാണ്. 3 പതിറ്റാണ്ടിലേറെ സുഹൃത്തുക്കളായ ഞങ്ങൾ സഹപ്രവർത്തകരുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ലഫ്.ജന...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും മരണം എനിക്കു വ്യക്തിപരമായ കനത്ത നഷ്ടമാണ്. 3 പതിറ്റാണ്ടിലേറെ സുഹൃത്തുക്കളായ ഞങ്ങൾ സഹപ്രവർത്തകരുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ലഫ്.ജന. എൽ.എഎസ്. റാവത്തിനൊപ്പം ജോലി ചെയ്യാനും എനിക്കു ഭാഗ്യമുണ്ടായി.
ധിഷണാശാലിയായ ഓഫിസറും ധീരനായ പട്ടാളക്കാരനുമായിരുന്നു ജന. ബിപിൻ റാവത്ത്. 1978 ൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ ഏറ്റവും മികച്ച കെഡറ്റിനുള്ള ‘സ്വോഡ് ഓഫ് ഓണർ’ അദ്ദേഹത്തിനായിരുന്നു. അക്കാദമിക മികവും അതുല്യം. വെല്ലിങ്ടൻ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ നിന്ന് ഡിസ്റ്റിങ്ഷനോടെയാണ് അദ്ദേഹം ബിരുദം നേടിയത്. ഡൽഹി നാഷനൽ ഡിഫൻസ് കോളജിൽ നിന്ന് ഉന്നത ബിരുദം നേടി. യുഎസിലെ കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോഴ്സിലും മികച്ച ജയം കരസ്ഥമാക്കി. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും വടക്കു കിഴക്കൻ അതിർത്തിയിലെ സംഘർഷ മേഖലയിലും അദ്ദേഹത്തിന്റെ നേതൃപാടവം രാജ്യത്തിനു നേട്ടമായി. യുഎൻ സമാധാനസേനാ ബ്രിഗേഡിനെ നയിക്കാൻ അവസരം ലഭിച്ചതും മികവിന്റെ അംഗീകാരമായിരുന്നു.
സൈനികമേധാവി എന്ന നിലയിൽ സൈന്യത്തിന്റെ നവീകരണത്തിനും പുത്തൻ യുദ്ധവിദ്യകൾ പ്രയോജനപ്പെടുത്തി ‘സമഗ്ര സേനാ വിഭാഗ’ വികസനത്തിനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഭാവി മുന്നിൽ കണ്ടുള്ളതായിരുന്നു. രാജ്യം നേരിടുന്ന ഇരട്ട ഭീഷണിക്കുള്ള ശരിയായ മറുപടികൂടിയായിരുന്നു അവയെല്ലാം. രാഷ്ട്രീയ–സൈനിക ബന്ധം സുദൃഢമാക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപൂർവ വൈഭവം 3 സേനാവിഭാഗങ്ങളുടെയും ഏകോപനം സമയബന്ധിതമായി നടപ്പാക്കാൻ സഹായിച്ചു. ഈ ധീര സേനാനിക്കുള്ള ഏറ്റവും വലിയ ബഹുമതിയും അതുതന്നെ.
English Summary: General Bipin Rawat; The brave heart