യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പഠനം മുടങ്ങി തിരിച്ചുവരുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സങ്കടവും ആശങ്കയും കേരളത്തിന്റേതുകൂടിയായി മാറുന്നു. അവിടെത്തന്നെ പഠനം തുടരാൻ കഴിയുമോ, അതിനായില്ലെങ്കിൽ തുടർപഠനത്തിനു നാട്ടിൽ Ukraine, Russia, Central Government, Manorama News

യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പഠനം മുടങ്ങി തിരിച്ചുവരുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സങ്കടവും ആശങ്കയും കേരളത്തിന്റേതുകൂടിയായി മാറുന്നു. അവിടെത്തന്നെ പഠനം തുടരാൻ കഴിയുമോ, അതിനായില്ലെങ്കിൽ തുടർപഠനത്തിനു നാട്ടിൽ Ukraine, Russia, Central Government, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പഠനം മുടങ്ങി തിരിച്ചുവരുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സങ്കടവും ആശങ്കയും കേരളത്തിന്റേതുകൂടിയായി മാറുന്നു. അവിടെത്തന്നെ പഠനം തുടരാൻ കഴിയുമോ, അതിനായില്ലെങ്കിൽ തുടർപഠനത്തിനു നാട്ടിൽ Ukraine, Russia, Central Government, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പഠനം മുടങ്ങി തിരിച്ചുവരുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സങ്കടവും ആശങ്കയും കേരളത്തിന്റേതുകൂടിയായി മാറുന്നു. അവിടെത്തന്നെ പഠനം തുടരാൻ കഴിയുമോ, അതിനായില്ലെങ്കിൽ തുടർപഠനത്തിനു നാട്ടിൽ വഴിയൊരുങ്ങുമോ, പഠനം മുറിയേണ്ടിവന്നാൽ യുക്രെയ്നിലെ കോളജുകളിൽ നൽകിയ പണം തിരികെക്കിട്ടുമോ തുടങ്ങി പല ആശങ്കകളും വിദ്യാർഥികൾക്കുണ്ട്. മെഡിക്കൽ പഠനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഇവരെ സങ്കീർണമായ അനിശ്ചിതാവസ്ഥയാണു തുറിച്ചുനോക്കുന്നത്.  

ഒട്ടേറെ ക്ലേശങ്ങൾ സഹിച്ചു സ്വന്തം നാടിന്റെ സുരക്ഷയിലേക്കു തിരികെയെത്തുമ്പോഴും ഈ വിദ്യാർഥികൾക്കു സമാധാനമില്ലെന്നതു നിർഭാഗ്യകരമാണ്. നിർധന കുടുംബങ്ങളിൽനിന്നുള്ള എത്രയോ കുട്ടികളാണു കേരളത്തിൽനിന്നു യുക്രെ‍യ്നിലെത്തിയിട്ടുള്ളത്. അതിനായി പലരും ലക്ഷക്കണക്കിനു രൂപ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുമുണ്ട്. നമ്മുടെ നാട്ടിൽ മെഡിക്കൽ പഠനത്തിനു വേണ്ടിവരുന്ന തുകയെക്കാൾ കുറവു മതി യുക്രെയ്നിൽ പഠിക്കാൻ. ഈ സാമ്പത്തിക ലാഭം വലിയൊരു ഘടകംതന്നെയാണ്. സർട്ടിഫിക്കറ്റുകൾ യുക്രെയ്നിലെ കോളജുകളിലാണെന്നതാണു മറ്റൊരു ആശങ്ക. ഓൺലൈൻ പഠനത്തിന്റെ കാര്യത്തിലൊന്നും  തീരുമാനമായിട്ടില്ല. ചില സർവകലാശാലകളിൽ ഹാജർ കുറഞ്ഞാൽ വൻതുക പിഴ നൽകേണ്ടതുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. 

ADVERTISEMENT

യുക്രെയ്നിലെ യുദ്ധം മൂലം മെഡിസിൻ പഠനം പാതിവഴിയിലായ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കാനുള്ള ആലോചനകളിലാണു കേന്ദ്ര ആരോഗ്യമന്ത്രാലയവും ദേശീയ മെഡിക്കൽ കമ്മിഷനും. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസൻഷ്യേറ്റ് റെഗുലേഷൻസിൽ (2021) പ്രത്യേക ഇളവനുവദിച്ച് ഇന്ത്യയിലെ സ്വകാര്യ കോളജുകളിലോ മറ്റു രാജ്യങ്ങളിലോ കോഴ്സ് തുടരാൻ അനുവദിക്കുന്നതിന്റെ സാധ്യതയാണു പരിശോധിക്കുന്നത്. നിലവിലെ ചട്ടപ്രകാരം, വിദേശത്തു കോഴ്സിനു ചേർന്ന അതേ സ്ഥാപനത്തിൽ തന്നെയാകണം പൂർണമായ ക്ലാസും പരിശീലനവും ഇന്റേൺഷിപ്പും ഉൾപ്പെടെയുള്ള ഘട്ടങ്ങൾ പൂർത്തീകരിക്കേണ്ടത്.

A student evacuated from Ukraine on a special flight from Bucharest waits for directions from officials at a helpdesk upon arriving at the Chhatrapati Shivaji Maharaj International Airport in Mumbai on March 1, 2022. (Photo by INDRANIL MUKHERJEE / AFP)

ഇതിനിടെ, വിദേശത്തു മെ‍‍ഡിസിൻ പഠനം പൂർത്തിയാക്കിയെങ്കിലും കോവിഡും യുദ്ധവും മൂലം ഇന്റേൺഷിപ് ചെയ്യാതെ മടങ്ങിയെത്തിയവർക്കു ഫീസീടാക്കാതെ  ഇന്ത്യയിൽ ഇന്റേൺഷിപ് പൂർത്തിയാക്കാനുള്ള അവസരം നൽകാൻ ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചതു സ്വാഗതാർഹമാണ്. കമ്മിഷൻ അംഗീകരിച്ച കോളജുകളിൽ നിലവിലുള്ളതിന്റെ 7.5% അധിക സീറ്റ് വിദേശ മെഡിക്കൽ വിദ്യാർഥികളുടെ ഇന്റേൺഷിപ്പിനായി അനുവദിക്കും. സ്റ്റൈപൻഡ് ഉൾപ്പെടെ മറ്റു വിദ്യാർഥികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഇവർക്കു നൽകും.

ADVERTISEMENT

യുക്രെയ്ൻ യുദ്ധഭൂമികളിലെ കഷ്ടാനുഭവങ്ങൾ നമ്മുടെ വിദ്യാർഥികളിൽ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നതും ഗൗരവമുള്ള കാര്യമാണ്. ഇതുവരെ ചിന്തിക്കുകപോലും ചെയ്യാത്തവിധം, കൊടുംഭീതിയുടെയും കഠിനമായ കാഴ്ചകളുടെയും ദുരനുഭവങ്ങളുമായാണ് അവർ മടങ്ങിയെത്തുന്നത്.  യുക്രെയ്നി‍ൽനിന്നെത്തുന്നവരിൽ വിദഗ്ധചികിത്സ ആവശ്യമുള്ളവർക്കു കേരളത്തിലെ മെഡിക്കൽ കോ‍ളജ് ആശുപത്രികളിൽ ക്രമീകരണം ഏർപ്പെടുത്തിയത് ആശ്വാസകരമാണ്. 

കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം പുറത്തുവിട്ട കണക്കുപ്രകാരം 11 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ത്യയ്ക്കു പുറത്ത്, യുക്രെയ്നിൽ ഉൾപ്പെടെ, പഠനത്തിനായി പോകുന്നത്. അതിൽ വലിയ ശതമാനം മലയാളികളുമുണ്ട്. ഫീസിനത്തിൽ തന്നെ ഓരോ വർഷവും സഹസ്രകോടികളാണ്  ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തു ചെലവഴിക്കുന്നത്. എന്തുകൊണ്ടാണു പഠനത്തിനായി നമ്മുടെ വിദ്യാർഥികൾക്കു പുറത്തുപോകേണ്ടിവരുന്നതെന്ന ചോദ്യം ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നുണ്ട്. ഇവർക്ക് ഇന്ത്യയിൽതന്നെ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കേണ്ടതുണ്ടെന്ന അഭിപ്രായവും ഉയരുന്നു. 

ADVERTISEMENT

യുക്രെയ്നിൽ പഠനം മുടങ്ങിയ വിദ്യാർഥികളുടെ ഏറ്റവും കടുത്ത ആശങ്ക തുടർപഠനംതന്നെയാണ്. ഇവരുടെ ഭാവി ഇരുളടയാതിരിക്കാൻ ന്യായവും അനുഭാവപൂർവവുമായ തീരുമാനമാണു നമ്മുടെ സർക്കാരിൽനിന്നുണ്ടാവേണ്ടത്.

 

English Summary: Can medical students back from Ukraine finish their course in India?