മനസ്സിനെ വല്ലാതെ മഥിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം കാണാനിടയായ ടിവി ദൃശ്യങ്ങൾ. ഒരു പെൺകുട്ടിയെ പത്തുമുപ്പത് ആൺകുട്ടികൾ വളഞ്ഞിട്ടു മർദിക്കുന്നു; പുലഭ്യം പറയുന്നു. തറയിലൂടെ നിർദയം വലിച്ചിഴയ്ക്കുന്നു. തിരുവനന്തപുരത്തെ ലോ കോളജാണു രംഗം. ഇത് ഒറ്റപ്പെട്ട...Thiruvananthapuram Law College SFI Attack, Thiruvananthapuram Law College KSU,

മനസ്സിനെ വല്ലാതെ മഥിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം കാണാനിടയായ ടിവി ദൃശ്യങ്ങൾ. ഒരു പെൺകുട്ടിയെ പത്തുമുപ്പത് ആൺകുട്ടികൾ വളഞ്ഞിട്ടു മർദിക്കുന്നു; പുലഭ്യം പറയുന്നു. തറയിലൂടെ നിർദയം വലിച്ചിഴയ്ക്കുന്നു. തിരുവനന്തപുരത്തെ ലോ കോളജാണു രംഗം. ഇത് ഒറ്റപ്പെട്ട...Thiruvananthapuram Law College SFI Attack, Thiruvananthapuram Law College KSU,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിനെ വല്ലാതെ മഥിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം കാണാനിടയായ ടിവി ദൃശ്യങ്ങൾ. ഒരു പെൺകുട്ടിയെ പത്തുമുപ്പത് ആൺകുട്ടികൾ വളഞ്ഞിട്ടു മർദിക്കുന്നു; പുലഭ്യം പറയുന്നു. തറയിലൂടെ നിർദയം വലിച്ചിഴയ്ക്കുന്നു. തിരുവനന്തപുരത്തെ ലോ കോളജാണു രംഗം. ഇത് ഒറ്റപ്പെട്ട...Thiruvananthapuram Law College SFI Attack, Thiruvananthapuram Law College KSU,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ– സാമൂഹിക മേഖലകളിൽ എന്തുകൊണ്ട് കഴിവുള്ള സ്ത്രീകൾ കൂടുതലായി കടന്നുവരുന്നില്ല എന്ന ചോദ്യം കൂടെക്കൂടെ ഉന്നയിക്കപ്പെടാറുണ്ട്. പക്ഷേ, കടന്നുവന്നവർ നേരിടുന്ന അനുഭവങ്ങൾ അത്ര സുഖപ്രദമല്ല. തിരുവനന്തപുരം ലോ കോളജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല

മനസ്സിനെ വല്ലാതെ മഥിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം കാണാനിടയായ ടിവി ദൃശ്യങ്ങൾ. ഒരു പെൺകുട്ടിയെ പത്തുമുപ്പത് ആൺകുട്ടികൾ വളഞ്ഞിട്ടു മർദിക്കുന്നു; പുലഭ്യം പറയുന്നു. തറയിലൂടെ നിർദയം വലിച്ചിഴയ്ക്കുന്നു. തിരുവനന്തപുരത്തെ ലോ കോളജാണു രംഗം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും നാളുകൾക്കു മുൻപ് എംജി സർവകലാശാലയിലും വിദ്യാർഥിനിക്കു നേരെ നടന്ന അതിക്രമങ്ങൾ നമ്മൾ കണ്ടതാണല്ലോ. ഇത്തരം അനുഭവങ്ങൾ പല കലാലയങ്ങളിലും വ്യത്യസ്ത രീതിയിൽ അരങ്ങേറാറുണ്ടെന്ന് അറിയാനുമിടയായി. ഒട്ടുമിക്കതും റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്നു മാത്രം. 

ADVERTISEMENT

നവോത്ഥാനം, ലിംഗസമത്വം, സ്ത്രീമുന്നേറ്റം എന്നൊക്കെയുള്ള വിളംബരങ്ങൾക്കു നടുവിലാണ് ഇതൊക്കെ സംഭവിക്കുന്നത്. രാഷ്ട്രീയ– സാമൂഹിക മേഖലകളിൽ എന്തുകൊണ്ട് കഴിവുള്ള സ്ത്രീകൾ കൂടുതലായി കടന്നുവരുന്നില്ല എന്ന ചോദ്യം കൂടെക്കൂടെ ഉന്നയിക്കപ്പെടാറുണ്ട്. പക്ഷേ, കടന്നുവന്നവർ നേരിടുന്ന അനുഭവങ്ങൾ അത്ര സുഖപ്രദമല്ല. ഏതു രാഷ്ട്രീയ പാർട്ടിയായാലും സ്വതന്ത്രവും നിർഭയവുമായ അഭിപ്രായങ്ങൾ പുലർത്തുന്ന സ്ത്രീകൾ അത്രയ്ക്കങ്ങ് അഭിമതരല്ല. ഹരിതയിലെ യുവനേതൃത്വം അവഗണിക്കപ്പെട്ട അനുഭവം നമുക്കുമുൻപിലുണ്ടല്ലോ. 

കോളജ് ക്യാംപസിൽ രാഷ്ട്രീയം നിരോധിക്കണമെന്നതിനോട് എനിക്കു യോജിപ്പില്ല. അരാഷ്ട്രീയവാദം ഒരു ജനാധിപത്യ രാജ്യത്തിനു തീരെയും യോജിച്ചതുമല്ല.  രാഷ്ട്രീയാവബോധം കലാലയ വിദ്യാർഥികൾക്ക് ആവശ്യമാണ്. അധാർമികതയ്ക്കും അനീതിക്കുമെതിരെ ശബ്ദമുയർത്താനുള്ള ആത്മവിശ്വാസം അത് അവർക്കു പകർന്നുനൽകും. 

ADVERTISEMENT

ആരോഗ്യപരമായ സംവാദങ്ങളും സർഗാത്മകതയും അറിവിന്റെ വിനിമയങ്ങളും സർവോപരി മനുഷ്യത്വവുമുള്ള ഇടങ്ങളായിരുന്നല്ലോ പണ്ടത്തെ നമ്മുടെ കലാലയങ്ങൾ. പ്രബുദ്ധതയുടെ പ്രകാശഗോപുരങ്ങൾ. നമുക്ക് അവയെ വീണ്ടെടുക്കേണ്ടതുണ്ട്. കലാലയങ്ങളിൽ രാഷ്ട്രീയ ചേരികൾ തമ്മിലുള്ള മത്സരം ആശയങ്ങളെ മുൻനിർത്തിയാകണം. സമൂഹത്തോടുള്ള പ്രതിബദ്ധത വിസ്മരിക്കപ്പെടരുത്. കേവലം മെയ്ക്കരുത്തും സംഘബലവുമാകരുത് പ്രവർത്തകരുടെ തുറുപ്പുചീട്ട്. 

റോസ് മേരി

ഇന്നു രാഷ്ട്രീയ വൈരങ്ങളാൽ കലുഷിതമാണ് നമ്മുടെ ക്യാംപസ്. അക്രമവും അസഹിഷ്ണുതയും വർധിച്ചുവരുന്നു. മിക്ക രാഷ്ട്രീയകക്ഷികളും തങ്ങൾ പിന്തുടരുന്ന ജനാധിപത്യ രീതികളെക്കുറിച്ചു വമ്പിച്ച അവകാശവാദങ്ങൾ നിരത്തുന്നു. പക്ഷേ, പ്രവൃത്തി കടകവിരുദ്ധവും. എതിർശബ്ദങ്ങളെ അസഹിഷ്ണുതയോടെ നേരിടുക, വിയോജിക്കുന്നവരെ ബലപ്രയോഗത്തിലൂടെ നിശ്ശബ്ദരാക്കുക. ഇതാണ് ഇപ്പോഴത്തെ രീതി.  

ADVERTISEMENT

മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രതിഫലനം തന്നെയാണു ക്യാംപസുകളിലുമുള്ളത്. പകയും കൊല്ലും കൊലയും തന്നെ. രാഷ്ട്രീയത്തിന്റെ ഇൗ അതിപ്രസരം നമ്മുടെ എല്ലാ മേഖലകളെയും ഗ്രസിക്കുന്നു. അതിന്റെ തിക്തഫലങ്ങൾ നാം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.  അക്രമരാഷ്ട്രീയത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നതു മിക്കപ്പോഴും പാർശ്വവൽകൃത പശ്ചാത്തലത്തിൽനിന്നുള്ള കുട്ടികളാണ്. പഠനത്തിനു വിഘ്നം നേരിട്ടും കേസുകളിൽ കുടുങ്ങിയും ആരോഗ്യപ്രശ്നങ്ങളാലും ഇവരിൽ പലരുടെയും ജീവിതം പ്രതിസന്ധിയിലാകുന്നു. ഓരോ അരുംകൊലയ്ക്കു ശേഷവും പതിവുള്ള ചാനൽ ചർച്ചകൾ, അതിൽ പങ്കെടുക്കുന്ന പാർട്ടി വക്താക്കൾ. തങ്ങളുടെ ഇത്രപേരെ എതിരാളികൾ കൊന്നു എന്നു കണക്കുകൾ എണ്ണിയെണ്ണിപ്പറഞ്ഞു പരസ്പരം പഴിചാരുന്നതല്ലാതെ ഒരു മരണം പോലും അവരെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നില്ല. ഇത്തരം മരണങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെയാണെന്ന് അവർ ചിന്തിക്കുന്നേയില്ല. രക്തസാക്ഷികളുടെ എണ്ണത്തിലുമുണ്ടല്ലോ കാര്യം...!

ഒട്ടുമിക്ക നേതാക്കളും സ്വന്തം മക്കളെ ഇൗ അരാജകത്വത്തിൽ നിന്നൊക്കെ പരിരക്ഷിച്ചു കേരളത്തിനു പുറത്തേക്കോ വിദേശത്തേക്കോ പഠിക്കാൻ പറഞ്ഞയയ്ക്കുന്നു.  അണികളാകട്ടെ തങ്ങളുടെ ജീവിതം തന്നെയും പ്രസ്ഥാനങ്ങൾക്കായി ബലികൊടുക്കുന്നു.

ഹിംസാത്മക രാഷ്ട്രീയത്തിന്റെ ഇരകളായിത്തീർന്ന എത്രയെത്ര തരുണമുഖങ്ങൾ. തലശ്ശേരിയിലെ അഷ്റഫ്, പട്ടാമ്പിയിലെ സെയ് താലി, എറണാകുളത്തെ അഭിമന്യു, ഇടുക്കിയിലെ ധീരജ്, ചെങ്ങന്നൂരിലെ വിശാൽ, കണ്ണൂരിലെ സച്ചിൻ...  അങ്ങനെ എത്രയോ കുട്ടികൾ. 

പാതിയിൽ വച്ചവസാനിപ്പിച്ച പൊട്ടിച്ചിരിപോലെ, ഉച്ചസ്ഥായിയിലെത്തിയ സംഗീതം പൊടുന്നനവേ നിലച്ചതുപോലെ യൗവനം തിളങ്ങിനിൽക്കവേ വിടപറഞ്ഞു പോയവർ. എത്രയെത്ര അച്ഛനമ്മമാരുടെ സ്വപ്നങ്ങളാണ് ഒറ്റയടിക്കു തച്ചുതകർക്കപ്പെട്ടത്, എത്രപേരുടെ മനസ്സുകളിലെ സൂര്യതേജസ്സുകളാണ് അണഞ്ഞുപോയത്. അങ്ങനെ ചത്തും കൊന്നും രക്തം ചിന്തിയും ഒടുങ്ങേണ്ടവരാണോ നമ്മുടെ ഓമനമക്കൾ. ഇൗ ഹിംസയുടെ രാഷ്ട്രീയം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചേ തീരൂ. മനസ്സിൽ കനിവു സൂക്ഷിക്കുന്നവർ അതിനായി ഒരുമിക്കാൻ കാലമായി.

(പ്രശസ്ത എഴുത്തുകാരിയാണ് ലേഖിക)

English Summary: Writer Rosemary against campus attack