ഇന്ത്യയിൽ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലിഷിനെ ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം ഹിന്ദി ദേശീയ ഭാഷയാക്കണമെന്നു നിലപാടുള്ള ഹിന്ദിഭാഷാവാദികൾക്ക് ആവേശം പക‍ർന്നിട്ടുണ്ട്. ഹിന്ദിയുടെ ഔന്നത്യത്തിൽ ബിജെപി ശക്തമായി വിശ്വസിക്കുന്നു. ഹിന്ദി സംസാരഭാഷയായ സംസ്ഥാനങ്ങളാണ് അവരുടെ ശക്തികേന്ദ്രം. മൂന്നു വർഷം മുൻപു പുതിയ Language controversy, Hindi, Amit shah, Manorama News

ഇന്ത്യയിൽ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലിഷിനെ ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം ഹിന്ദി ദേശീയ ഭാഷയാക്കണമെന്നു നിലപാടുള്ള ഹിന്ദിഭാഷാവാദികൾക്ക് ആവേശം പക‍ർന്നിട്ടുണ്ട്. ഹിന്ദിയുടെ ഔന്നത്യത്തിൽ ബിജെപി ശക്തമായി വിശ്വസിക്കുന്നു. ഹിന്ദി സംസാരഭാഷയായ സംസ്ഥാനങ്ങളാണ് അവരുടെ ശക്തികേന്ദ്രം. മൂന്നു വർഷം മുൻപു പുതിയ Language controversy, Hindi, Amit shah, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലിഷിനെ ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം ഹിന്ദി ദേശീയ ഭാഷയാക്കണമെന്നു നിലപാടുള്ള ഹിന്ദിഭാഷാവാദികൾക്ക് ആവേശം പക‍ർന്നിട്ടുണ്ട്. ഹിന്ദിയുടെ ഔന്നത്യത്തിൽ ബിജെപി ശക്തമായി വിശ്വസിക്കുന്നു. ഹിന്ദി സംസാരഭാഷയായ സംസ്ഥാനങ്ങളാണ് അവരുടെ ശക്തികേന്ദ്രം. മൂന്നു വർഷം മുൻപു പുതിയ Language controversy, Hindi, Amit shah, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലിഷിനെ ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം ഹിന്ദി ദേശീയ ഭാഷയാക്കണമെന്നു നിലപാടുള്ള ഹിന്ദിഭാഷാവാദികൾക്ക് ആവേശം പക‍ർന്നിട്ടുണ്ട്. ഹിന്ദിയുടെ ഔന്നത്യത്തിൽ ബിജെപി ശക്തമായി വിശ്വസിക്കുന്നു. ഹിന്ദി സംസാരഭാഷയായ സംസ്ഥാനങ്ങളാണ് അവരുടെ ശക്തികേന്ദ്രം. മൂന്നു വർഷം മുൻപു പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദിഇതര സംസ്ഥാനങ്ങളിലും ഹിന്ദി നിർബന്ധിതഭാഷയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമം വിജയിച്ചില്ല. ദ്രാവിഡകക്ഷികളും ഹിന്ദിഇതര സംസ്ഥാനങ്ങളിലെ മറ്റു രാഷ്ട്രീയ കക്ഷികളും ശക്തമായി എതിർത്തതോടെയാണിത്. ഹിന്ദി അടിച്ചേൽപിക്കില്ലെന്ന് ഉറപ്പിക്കാനായി തമിഴ്നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും എസ്. ജയശങ്കറും വഴി ശക്തമായ സമ്മർദമുണ്ടായി. പക്ഷേ, ഇപ്പോൾ കേന്ദ്ര സർക്കാരിലെ രണ്ടാമനായ അമിത് ഷാ തന്നെ സംസ്ഥാനങ്ങൾ തമ്മിലുള്ള വിനിമയത്തിന് ഇംഗ്ലിഷിനു പകരം ഹിന്ദി മതിയെന്ന നിർദേശവുമായി എത്തുന്നു. ഹിന്ദി ഔദ്യോഗികഭാഷാ പ്രചാരണസമിതിയുടെ തലവൻ കൂടിയായ അദ്ദേഹം ഒരു ദേശം, ഒരു ഭാഷ എന്ന ആശയം നടപ്പാക്കാനാണു ശ്രമിക്കുന്നതെന്ന ഭീതി വീണ്ടും ഉയരുകയാണ്.

ഭാഷാപ്രശ്നം വൈകാരികം

ADVERTISEMENT

ഔദ്യോഗിക ഭാഷാപ്രശ്നം വൈകാരികമാണ്. കാരണം, രാജ്യത്തെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും ഹിന്ദി സംസാരഭാഷയല്ല. എന്നാൽ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണു ലോക്സഭയിലെ 543 അംഗങ്ങളിൽ 226 പേരെയും അയയ്ക്കുന്നത്. ഹിന്ദിഹൃദയഭൂമിയിലെ ഡൽഹിയിൽനിന്നാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് എന്നതുംകൂടിയാകുമ്പോൾ ഒച്ചപ്പാട് കൂടുന്നു. 

തമിഴ്നാട്ടിലെ വൻ പ്രക്ഷോഭത്തെത്തുടർന്നാണു ഹിന്ദി ദേശീയഭാഷയാക്കുന്ന 1963ലെ ഭാഷാനിയമം മരവിപ്പിക്കേണ്ടിവന്നത്. 

ഹിന്ദിഭാഷാവാദികൾ പറയുന്നത്, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കുടിയേറ്റം, സിനിമ, ടിവി എന്നീ ഘടകങ്ങളുടെ സ്വാധീനംമൂലം ഹിന്ദി ദക്ഷിണേന്ത്യയിലടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തും കൂടുതൽ സ്വീകാര്യമായിക്കഴിഞ്ഞുവെന്നാണ്. ‘ആത്മനിർഭരത’എന്ന ബിജെപിയുടെ പ്രിയ മുദ്രാവാക്യത്തിന്റെ അടയാളമായി കോളനിവാഴ്ചയുടെ അവസാന അവശിഷ്ടമായ ഇംഗ്ലിഷിനെ താഴ്ത്തിക്കെട്ടുകയാണു വേണ്ടതെന്നാണ് അവരുടെ വാദം.

അമിത്ഷായുടെ മാതൃഭാഷ ഗുജറാത്തിയാണ്. ബിജെപി-ആർഎസ്എസ് സാംസ്കാരിക ദേശീയതയുടെ ഭാഗമായാണു താൻ ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ഇംഗ്ലിഷ് അദ്ദേഹത്തിന് അത്ര വഴങ്ങുന്നതല്ല. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടു ഹിന്ദിയിൽ ഫയലുകളും മറ്റും എഴുതണമെന്നാണു നിർദേശിച്ചിട്ടുള്ളത്. ഉത്തരവുകളായി മാറുമ്പോൾ മാത്രം അവ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുന്നു. 

ADVERTISEMENT

വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ധനമന്ത്രി നിർമല സീതാരാമനും ഫയലുകളും ദൈനംദിന ഔദ്യോഗിക ആശയവിനിമയങ്ങളും ഇംഗ്ലിഷിലാണു നടത്തുന്നത്. പാർട്ടി ചടങ്ങുകളിൽ നിർമല സീതാരാമൻ ഹിന്ദിയിൽ പ്രസംഗിക്കുകയും ചെയ്യും. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും (കർണാടക) സാംസ്കാരിക മന്ത്രി കിഷൻ റെഡ്ഢിയും (ആന്ധ്ര) ബിജെപിയിലെ ദീർഘകാല പ്രവർത്തനം മൂലം ഹിന്ദി ഒഴുക്കോടെ സംസാരിക്കും. ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ളവർ അടക്കം ബിജെപി നേതാക്കളിൽ ഹിന്ദി സംസാരിക്കുന്നവർക്കാണു മേധാവിത്വം. സ്വാഭാവികമായും ഹിന്ദിഇതര മേഖലകളിൽനിന്നുള്ള മറ്റുള്ളവരും ഹിന്ദി സ്വീകരിക്കേണ്ടി വരുന്നു. 

ഇംഗ്ലിഷിൽ നല്ല പ്രാവീണ്യമുള്ള വാണിജ്യമന്ത്രി പിയൂഷ് ഗോയലും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പൊതുവിനിമയങ്ങൾ ഹിന്ദിയിലാണു നടത്താറ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും എംപിമാർ പാർലമെന്റിൽ ചോദ്യങ്ങൾ ഇംഗ്ലിഷിൽ ഉന്നയിക്കുമ്പോൾ മറുപടി ഹിന്ദിയിൽ മാത്രമാണു ലഭിക്കുക. ഇതിനെതിരെ പ്രതിഷേധങ്ങൾ ഒട്ടേറെ ഉയർന്നതാണ്. ലോക്സഭാ സ്പീക്കർ ഓം ബിർല ഹിന്ദി മാത്രമേ സംസാരിക്കൂ. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു ഹിന്ദിയും ഇംഗ്ലിഷും സഭാനടപടികളിൽ ഉപയോഗിക്കാറുണ്ട്. 

ബഹുഭാഷകളെന്ന യാഥാർഥ്യം

ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആഭ്യന്തരവകുപ്പിനൊപ്പം ഔദ്യോഗിക ഭാഷാ വകുപ്പും ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിനാണു നൽകിയത്. അന്നു മുതൽ ആഭ്യന്തരമന്ത്രിക്കാണ് ഔദ്യോഗിക ഭാഷയായി ഹിന്ദി പ്രോത്സാഹിപ്പിക്കാനുള്ള ചുമതലയും. ഗോവിന്ദ് വല്ലഭ് പന്ത്, ലാൽ ബഹാദൂർ ശാസ്ത്രി, ഗുൽസാരിലാൽ നന്ദ, ചരൺ സിങ് തുടങ്ങി ആഭ്യന്തരവകുപ്പ് ഭരിച്ച ഒട്ടേറെ നേതാക്കൾ ഹിന്ദിയുടെ അമിത സ്വാധീനത്തിന് എതിരായിരുന്നു. ഡിഎംകെ, അണ്ണാഡിഎംകെ, ശിവസേന, തെലുങ്കുദേശം, അകാലിദൾ എന്നീ കക്ഷികൾ എൻഡിഎയുടെ ഭാഗമായി വാജ്പേയ്, മോദി സർക്കാരുകളിൽ പലകാലങ്ങളിലായി ഉണ്ടായിരുന്നതിനാൽ ആഭ്യന്തര മന്ത്രി പദം വഹിച്ച എൽ.കെ. അഡ്വാനി (6 വർഷം), രാജ്നാഥ് സിങ് (5 വർഷം) എന്നിവരും പരിധിവിട്ടു ഹിന്ദിവാദികളായില്ല.  

ADVERTISEMENT

ഇപ്പോൾ അകാലിദളും ശിവസേനയും ബിജെപിക്ക് ഒപ്പമില്ലാത്തതിനാൽ ഹിന്ദി മാത്രം എന്ന നയത്തോട് എൻഡിഎക്ക് അകത്തു കാര്യമായ എതിർപ്പുണ്ടാവില്ല.

ചൈനയെപ്പോലുള്ള വൻ സാമ്പത്തികശക്തികൾ ഇംഗ്ലിഷ് സ്വീകരിക്കാതെതന്നെയാണു പുരോഗതി നേടിയതെന്ന വാദം ഉയരുമ്പോഴും സാമ്പത്തിക രംഗത്ത് കനത്ത വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഔദ്യോഗിക വിനിമയങ്ങളിൽ ഇംഗ്ലിഷ് ഒഴിവാക്കുന്നതിന്റെ അപകടങ്ങൾകൂടി ബിജെപി നേതൃത്വം പരിഗണിക്കേണ്ടതായി വരും. ലോകത്തിലെ ആദ്യ 7 സാമ്പത്തിക ശക്തികളിൽ ഇന്ത്യ മാത്രമാണ് 22 ഭാഷകളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതെന്ന വസ്തുത ഹിന്ദിവാദികൾ മറക്കുന്നു. മറ്റ് ആറു രാജ്യങ്ങൾ നോക്കൂ- യുഎസ്, യുകെ, കാനഡ (ഇംഗ്ലിഷ്), ചൈന (ചൈനീസ്), ജപ്പാൻ (ജാപ്പനീസ്), ഫ്രാൻസ് (ഫ്രഞ്ച്). ഇന്ത്യൻ യാഥാർഥ്യത്തെ ഹിന്ദി ലിപിയായ ദേവനാഗരിയിൽ മാത്രമായി എഴുതാനാവില്ല.

English Summary: : Special Column on Language controversy