വേണ്ട, താരതമ്യങ്ങൾ
സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്തു യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ Subhadinam, Manorama news

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്തു യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ.
എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോടു ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ.
നിലനിൽപിനുവേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്തു കയറാതെയും ആദായമെടുക്കാതെയും സൂക്ഷ്മനിരീക്ഷണം നടത്തണം, എല്ലായിടങ്ങളിലും മത്സരാർഥികളോ എതിർസ്ഥാനാർഥികളോ ഉണ്ടാകും, അവരെ തോൽപിക്കുന്നതിലൂടെയാണു ജീവിതനിയോഗങ്ങളിലേക്കു കൂടുതൽ അടുക്കുന്നത്.
എല്ലാവർക്കും ജീവിക്കാനുള്ള വായുവും ജലവും എല്ലായിടങ്ങളിലുമുണ്ട്. തനിക്കുള്ളവ ശരിയായി ഉപയോഗിച്ച് തന്റേതായ ഇടം കണ്ടെത്താൻ കഴിവില്ലാത്തവരാണ് അന്യരുടെ സാന്നിധ്യം ഭയപ്പെടുന്നത്. ദുരാഗ്രഹങ്ങൾ കടന്നുകൂടിയാൽപിന്നെ താരതമ്യങ്ങളിലൂടെയുള്ള ജീവിതം മാത്രമേ നയിക്കൂ.
മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലെത്താനുള്ള ശ്രമങ്ങളായിരിക്കും ശ്വാസോച്ഛ്വാസത്തിനിടയിൽപോലും. മറ്റുള്ളവർ വളരുന്നതു നോക്കി വളർന്നാൽ സ്വന്തം വേരുകളെയും ചില്ലകളെയും മറക്കും. മറ്റുള്ളവർക്കു മുന്നേയെത്താനോ അവർ ചെയ്യുന്നതുപോലെ ചെയ്യാനോ ഉള്ള എല്ലാ ശ്രമങ്ങളും അപകടകരമാണ്.