ഷിൻസോ അബെയുടെ പേരിൽ റെക്കോർഡുകൾ പലതുണ്ട്. ജപ്പാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ 1954 സെപ്റ്റംബർ 21നു ജനിച്ച അബെയാണു ജപ്പാൻ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. രണ്ടാം ലോകയുദ്ധാനന്തരം ജനിച്ചവരിൽനിന്ന്...Shinzo Abe, Shinzo Abe Manorama news, Shinzo Abe Malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിൻസോ അബെയുടെ പേരിൽ റെക്കോർഡുകൾ പലതുണ്ട്. ജപ്പാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ 1954 സെപ്റ്റംബർ 21നു ജനിച്ച അബെയാണു ജപ്പാൻ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. രണ്ടാം ലോകയുദ്ധാനന്തരം ജനിച്ചവരിൽനിന്ന് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളും. 

ഏറ്റവും കൂടുതൽകാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നതും അബെ തന്നെ – രണ്ടു ഘട്ടങ്ങളിലായി നാലുവട്ടം, ഒൻപതു വർഷത്തോളം. 2006ൽ ആണ് ആദ്യം സ്ഥാനമേറ്റത്. എന്നാൽ, തൊട്ടടുത്ത വർഷം തിരഞ്ഞെടുപ്പിൽ സ്വന്തം കക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു തിരിച്ചടിയുണ്ടായതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായി. കുടൽ സംബന്ധമായ രോഗം ദീർഘകാലമായി അലട്ടിയിരുന്നു. സ്ഥിതി മോശമായതോടെ, 2021 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്നെങ്കിലും 2020ൽ സ്ഥാനമൊഴിഞ്ഞു. ‘ഒട്ടേറെ സ്വപ്നങ്ങൾ ബാക്കി നിർത്തി, വേദനയോടെ സ്ഥാനമൊഴിയുന്നു, ക്ഷമിക്കുക’ – എന്നായിരുന്നു രാജിതീരുമാനം അറിയിച്ചുകൊണ്ട് അബെ പറഞ്ഞത്. പ്രധാനമന്ത്രിപദം വിട്ടെങ്കിലും ജപ്പാനിലെ ഏറ്റവും കരുത്തനായ നേതാവായി അദ്ദേഹം തുടർന്നു.

ADVERTISEMENT

രാഷ്ട്രീയ സ്ഥിരതയില്ലാത്ത സർക്കാരുകൾ ഏറെക്കണ്ട ജപ്പാനിൽ ദീർഘകാലം ഭരിച്ച അബെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ജപ്പാന്റെ സമ്പദ്ഘടനയെ ചലനാത്മകമാക്കിയ ഷിൻസോയുടെ നയപരിപാടികൾ ‘അബെനോമിക്സ്’ എന്ന പേരിൽ പ്രശസ്തമായി. സമ്പദ്‍ഘടനയിലെ മുന്നേറ്റത്തിനു പക്ഷേ കോവിഡ് മഹാമാരി തടസ്സമായി. കോവിഡിനെ നേരിടുന്നതിൽ തുടക്കത്തിൽ അബെ പ്രദർശിപ്പിച്ച മെല്ലെപ്പോക്കു നയവും വിമർശനവിധേയമായിരുന്നു. 

രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തെത്തുടർന്ന് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഭരണഘടനയിൽ എഴുതിച്ചേർത്ത, പ്രതിരോധാവശ്യത്തിനു മാത്രം സൈന്യം മതി എന്നു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പു ഭേദഗതി ചെയ്ത്, സൈനികശക്തിയായി ജപ്പാനെ വളർത്തുക എന്ന അബെയുടെ സ്വപ്നം പക്ഷേ സഫലമായില്ല. അതേസമയം, ജപ്പാൻ സൈന്യത്തിനു രാജ്യത്തിനു പുറത്തുപോയി യുദ്ധം ചെയ്യാൻ അനുമതി നൽകുന്ന ഭരണഘടനാ ഭേദഗതി 2014ൽ കൊണ്ടുവരാൻ കഴിഞ്ഞു.

ADVERTISEMENT

ടോക്കിയോയിലെ സെയ്കി യൂണിവേഴ്സിറ്റിയിലും അമേരിക്കയിലെ സതേൺ കലിഫോർണിയ യൂണിവേഴ്സിറ്റിയിലും പൊളിറ്റിക്സ് ആയിരുന്നു അബെയുടെ പഠനവിഷയം. കുറച്ചുകാലം കോബെ സ്റ്റീൽ കമ്പനിയിൽ പ്രവർത്തിച്ച ശേഷമാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1993ൽ 38 –ാം വയസ്സിൽ ആദ്യമായി ജപ്പാൻ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഏഴു തവണ പാർലമെന്റംഗമായി. വിവിധ പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായും പ്രവർത്തിച്ചു. 2003ൽ എൽഡിപിയുടെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാർട്ടി പ്രസിഡന്റും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ആകി അബെ ആണു പത്നി. മക്കളില്ല.

ADVERTISEMENT

English Summary: Records of Shinzo Abe