രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്നു സ്ഥാനമേൽക്കുന്നതിന്റെ ആഹ്ലാദാവേശങ്ങൾക്കിടയിലും ഒഡീഷയിലെ പഹാദ്പുർ എന്ന സന്താൾ ഗ്രാമം മറക്കുന്നില്ല, വേദനയുടെ കണ്ണീരുറഞ്ഞ ദിവസങ്ങൾ. മൂന്നുപേരുടെ | Editorial | Draupadi Murmu | President of India | draupadi murmu family | Manorama Online

രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്നു സ്ഥാനമേൽക്കുന്നതിന്റെ ആഹ്ലാദാവേശങ്ങൾക്കിടയിലും ഒഡീഷയിലെ പഹാദ്പുർ എന്ന സന്താൾ ഗ്രാമം മറക്കുന്നില്ല, വേദനയുടെ കണ്ണീരുറഞ്ഞ ദിവസങ്ങൾ. മൂന്നുപേരുടെ | Editorial | Draupadi Murmu | President of India | draupadi murmu family | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്നു സ്ഥാനമേൽക്കുന്നതിന്റെ ആഹ്ലാദാവേശങ്ങൾക്കിടയിലും ഒഡീഷയിലെ പഹാദ്പുർ എന്ന സന്താൾ ഗ്രാമം മറക്കുന്നില്ല, വേദനയുടെ കണ്ണീരുറഞ്ഞ ദിവസങ്ങൾ. മൂന്നുപേരുടെ | Editorial | Draupadi Murmu | President of India | draupadi murmu family | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്നു സ്ഥാനമേൽക്കുന്നതിന്റെ ആഹ്ലാദാവേശങ്ങൾക്കിടയിലും ഒഡീഷയിലെ പഹാദ്പുർ എന്ന സന്താൾ ഗ്രാമം മറക്കുന്നില്ല, വേദനയുടെ കണ്ണീരുറഞ്ഞ ദിവസങ്ങൾ. മൂന്നുപേരുടെ അപ്രതീക്ഷിത മരണം ദ്രൗപദി മുർമുവിനെ തീവ്രവിഷാദത്തിന്റെ അടുത്തെത്തിച്ച ആ സംഭവങ്ങൾ നടന്നിട്ടു വർഷം ഏറെക്കഴിഞ്ഞു. എങ്കിലും, ഗ്രാമത്തിലെ മുതിർന്നവർ ഇപ്പോഴും ദ്രൗപദിയുടെ ഭർത്താവ് ശ്യാംചരൺ മുർമുവിന്റെയും മക്കളുടെയും ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്നു. ദ്രൗപദിയുടെ മാത്രമല്ല, ഗ്രാമത്തിലെ അനേകം പേരുടെ ജീവിതത്തിൽ മാറ്റം വരുത്തിയിരുന്നു ബാങ്ക് മാനേജരായിരുന്ന ശ്യാംചരൺ.

ദേശീയപാത 220 രണ്ടായി മുറിച്ച ഗ്രാമങ്ങളാണു ദ്രൗപദിയുടെ ഉപർബേദയും ശ്യാംചരണിന്റെ പഹാദ്പുരും. ഉപർബേദയിൽനിന്നു പുറത്തുപോയി പഠിച്ച ആദ്യ വനിതയാണു ദ്രൗപദിയെങ്കിൽ പഹാദ്പുരിൽ അക്കാലത്ത് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയയാളായിരുന്നു ശ്യാംചരൺ. ആദ്യമൊക്കെ ഒഴിവുകഴിവു പറഞ്ഞ ദ്രൗപദി, ഭർത്താവിന്റെ നിർബന്ധത്താലാണ് മുനിസിപ്പൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിക്കുന്നത്. റായ്റംഗ്പുരിൽ അവർ നിർമിച്ച വീട് സ്ഥിതിചെയ്യുന്ന രണ്ടാം വാർഡിലാണ് മത്സരിച്ചത്. ദ്രൗപദിയുടെ മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ 8.6% വരുന്ന ഗോത്ര വിഭാഗക്കാരുടെ ചരിത്രം മാറ്റുന്നതിന് ഒരു നിമിത്തമായിത്തീർന്നു ആ തീരുമാനം. ഒരു കുഗ്രാമത്തിലെ ഒരു സാധാരണക്കാരിയിൽനിന്നു രാജ്യത്തിന്റെ പ്രഥമ വനിതയായി ഉയർത്തപ്പെടുമ്പോൾ അതു കാണാൻ ശ്യാംചരൺ ഇല്ലാത്തത് ദ്രൗപദിയെ വല്ലാതെ ദുഃഖിപ്പിക്കുന്നുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ. 

ദ്രൗപദിയുടെ മക്കൾ ലക്ഷ്മണും സിപുണും. ലക്ഷ്മൺ അസുഖം ബാധിച്ച് 2010 ഒക്ടോബറിലും സിപുൺ ബൈക്ക് അപകടത്തിൽ 2013 ജനുവരിയിലും മരിച്ചു.
ADVERTISEMENT

ഗ്രാമത്തിലെ അനേകംപേരെ ഔപചാരിക വിദ്യാഭ്യാസത്തിലേക്കു കൊണ്ടുവന്ന വ്യക്തികൂടിയായിരുന്നു ശ്യാംചരൺ. പലരെയും സ്വന്തം പോക്കറ്റിൽ നിന്നു പണമെടുത്തു പഠിപ്പിച്ചു. നാലു വർഷത്തിനിടയിലാണ് ദ്രൗപദിക്ക് രണ്ട് ആൺമക്കളെയും ഭർത്താവിനെയും നഷ്ടപ്പെട്ടത്. സഹോദരനും അമ്മയും ഇക്കാലയളവിൽതന്നെ മരിച്ചു. ഒന്നിനു പിറകെ ഒന്നൊന്നായുള്ള മരണങ്ങൾ മൂലം കൊടുംവിഷാദത്തിലേക്കു നീങ്ങിയ ദ്രൗപദി ആത്മീയവഴികളിൽ സഞ്ചരിച്ചാണ് ആത്മവിശ്വാസം വീണ്ടെടുത്തത്. ഭർതൃഗ്രാമത്തിന്റെ പലഭാഗത്തും മക്കളുടെയും ഭർത്താവിന്റെയും പ്രതിമകൾ സ്ഥാപിച്ച അവർ പക്ഷേ, സ്വന്തം വീട്ടിലും തറവാട്ടുവീട്ടിലും കുടുംബചിത്രങ്ങൾ വേണ്ടെന്നു ബന്ധുക്കൾക്കു നിർദേശം നൽകിയിട്ടുണ്ട്. 

വേദനിപ്പിക്കുന്ന ഓർമകൾ ഉണ്ടാക്കുമെന്നതിനാൽ ആരുടെയും ഫോട്ടോ ചുമരിൽ വേണ്ടെന്നു പറഞ്ഞതു ദീദി തന്നെയാണെന്നു സഹോദരൻ തരണി സെൻ ടുഡു പറഞ്ഞു. അപൂർവമായുള്ള കുടുംബചിത്രങ്ങൾ കടലാസിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയാണ്.

ഉപർബേദയിൽ ദ്രൗപദി ജനിച്ച വീടിനു മുൻപിൽ ബന്ധുക്കളും അയൽവാസികളും. പനയോല മേഞ്ഞ വീടിന് ഇപ്പോൾ ആസ്ബസ്റ്റോസ് മേൽക്കൂരയാണ്. മുൻവശത്ത് പുതുതായി രണ്ടു മുറി കോൺക്രീറ്റിൽ നിർമിച്ചിട്ടുണ്ട്.
ADVERTISEMENT

പഹാദ്പുർ ഗ്രാമം തുടങ്ങുന്ന വഴിയിൽ ശ്യാംചരണിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് ദ്രൗപദി. തൊട്ടടുത്തുതന്നെ കുഴൽക്കിണറും നിർമിച്ചു നൽകി. വിശേഷാവസരങ്ങളിൽ ദ്രൗപദിയും ഗ്രാമവാസികളും പ്രതിമകളിൽ പുഷ്പങ്ങളർപ്പിക്കും. ഭർത്താവിന്റെയും മക്കളുടെയും ഓർമയ്ക്കായി സ്ഥാപിച്ച എസ്എൽഎസ് മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിലും മൂവരുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഭർത്താവിന്റെയും മക്കളുടെയും പേരുകളായ ശ്യാംചരൺ, ലക്ഷ്മൺ, സിപുൺ എന്നതു ചുരുക്കിയാണ് എസ്എൽഎസ് എന്നു സ്കൂളിനു പേരിട്ടത്. 

വിദ്യാഭ്യാസരംഗത്തു മാറ്റങ്ങൾ കൊണ്ടുവരാൻ ദ്രൗപദിയും ശ്യാംചരണും ശ്രമിച്ചെങ്കിലും ഇന്നും പിന്നാക്കാവസ്ഥയിലാണ് ഇവരുടെ ഗ്രാമങ്ങൾ.  മന്ത്രിയും ഗവർണറുമായി രാഷ്ട്രീയത്തിൽ ദീർഘകാലം ഉണ്ടായിരുന്നെങ്കിലും തന്റെ അധികാരം ബന്ധുക്കൾക്കുവേണ്ടി ദുരുപയോഗം ചെയ്യാൻ തയാറല്ലായിരുന്നു ദ്രൗപദി. കുടുംബവീട് നോക്കുന്ന പിതൃസഹോദരപുത്രൻ ദുലാറാം ടുഡുവാണ് അടുത്ത ബന്ധുക്കളിലെ ഏക ഉദ്യോഗസ്ഥൻ. ബാങ്ക് ക്ലാർക്കാണ് അദ്ദേഹം. കുടുംബാംഗങ്ങളിൽ ഭൂരിപക്ഷം പേരും കർഷകരോ തൊഴിലില്ലാത്തവരോ ആണ്. ജീവിച്ചിരിക്കുന്ന ഏക സഹോദരൻ തരണിസെൻ ടുഡുവിനു ജോലിയില്ല. ഇന്നത്തെ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷിയാകാൻ അദ്ദേഹം ഡൽഹിയിലെത്തിയിട്ടുണ്ട്.

ADVERTISEMENT

സത്യപ്രതിജ്ഞാദിനമായ ഇന്ന് റായ്റംഗ്പുർ, ഉപർബേദ, പഹാദ്പുർ എന്നിവിടങ്ങളിൽ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ദ്രൗപദി പതിവായി പോയിരുന്ന ശിവക്ഷേത്രത്തിലും പാർഥസാരഥി ക്ഷേത്രത്തിലും പൂജകൾ നടക്കും. അടിസ്ഥാനപരമായി സർണാ വിശ്വാസികളാണ് (പ്രകൃതിയാരാധകർ) സന്താൾ ഗോത്രക്കാരായ ദ്രൗപദിയുടെയും ശ്യാംചരണിന്റെയും ബന്ധുക്കൾ. കാടും വൃക്ഷങ്ങളും അവരുടെ ദൈവങ്ങളാണ്. ദ്രൗപദിയുടെ ദീർഘായുസ്സിനായി പ്രകൃതി പൂജകളും നടക്കുന്നുണ്ടെന്നു ബന്ധുവായ ബ്രജമോഹൻ മുർമു പറഞ്ഞു. ദ്രൗപദി സ്ഥാപിച്ച സ്കൂളിന്റെ നടത്തിപ്പുകാരനാണു കർഷകനായ അദ്ദേഹം.

English Summary: About Draupadi Murmu and her family