സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിൽ നാം ഒരേസമയം ആഘോഷിക്കുകയും ആത്മപരിശോധന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഒരു കാര്യമുണ്ട്. സുസ്ഥിരമായ വളർച്ചയിലൂടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമുണ്ടാക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ കാര്യക്ഷമതയാണ് അത്.

സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിൽ നാം ഒരേസമയം ആഘോഷിക്കുകയും ആത്മപരിശോധന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഒരു കാര്യമുണ്ട്. സുസ്ഥിരമായ വളർച്ചയിലൂടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമുണ്ടാക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ കാര്യക്ഷമതയാണ് അത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിൽ നാം ഒരേസമയം ആഘോഷിക്കുകയും ആത്മപരിശോധന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഒരു കാര്യമുണ്ട്. സുസ്ഥിരമായ വളർച്ചയിലൂടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമുണ്ടാക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ കാര്യക്ഷമതയാണ് അത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിൽ നാം ഒരേസമയം ആഘോഷിക്കുകയും ആത്മപരിശോധന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഒരു കാര്യമുണ്ട്. സുസ്ഥിരമായ വളർച്ചയിലൂടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമുണ്ടാക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിലുള്ള നമ്മുടെ കാര്യക്ഷമതയാണ് അത്. ഗവേഷണരംഗത്തു നമുക്കുണ്ടായ നേട്ടങ്ങളിൽ ഏറെയും നമ്മുടെ ദേശീയ ലബോറട്ടറികളുടെ പരിശ്രമങ്ങളിലൂടെയാണ്. സാമ്പ്രദായിക സർവകലാശാലകളിലെ ഗവേഷണം ഇന്നു പ്രതിസന്ധികൾ നേരിടുന്നതായാണു കാണുന്നത്. ഗുണപരമായ വശവുമുണ്ട്. തിരുവനന്തപുരത്തടക്കം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ റിസർച് (ഐസർ) രൂപീകൃതമായതോടെ സർവകലാശാലാതലത്തിൽ ഗവേഷണം വർധിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം പാലക്കാട്ട് അടക്കമുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യ‍ൂട്ട് ഓഫ് ടെക്നോളജി ഏറ്റവും മികച്ച അധ്യാപകരെയും വിദ്യാർഥികളെയും ആകർഷിക്കുന്നുണ്ട്. 

സമീപ വർഷങ്ങളിലായി വ്യാവസായിക ഗവേഷണവും വർധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ഔഷധ, ബയോ ടെക്നോളജി മേഖലകളിൽ. ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും പൊതുമേഖലാ കമ്പനികളുമില്ലായിരുന്നെങ്കിൽ ജനറിക് മരുന്നുകളിലൂടെയും വാക്സീനുകളിലൂടെയും ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകൾ സാധ്യമാകില്ലായിരുന്നു. വിവര സാങ്കേതികവിദ്യാ, സ്റ്റാർട്ടപ് മേഖലകളിൽ വളരെ അടുത്തകാലത്തുണ്ടായ വളർച്ചയുടെയും അടിസ്ഥാനം ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. ഇതെല്ലാം ആഘോഷിക്കപ്പെടേണ്ടതാണ്. 

ADVERTISEMENT

മത്സരാധിഷ്ഠിതവും കൂടുതൽ വൈദഗ്ധ്യം ആവശ്യപ്പെടുന്നതുമായ ഒരു കാലത്ത് സമീപഭാവിയെ മനസ്സിലാക്കാനും രൂപപ്പെടുത്താനും നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇന്ത്യയിൽ ശാസ്ത്രം എന്തുകൊണ്ടാണു ദ്രുതഗതിയിൽ വളരാത്തത് എന്നതിനെക്കുറിച്ചു വ്യത്യസ്തമായ ഒട്ടേറെ കാഴ്ചപ്പാടുകളുണ്ട്. സർവകലാശാലകളിലെ ഗവേഷണത്തെ അവഗണിച്ചാണ് ദേശീയ ലബോറട്ടറികൾ വളർന്നത് എന്നതാണ് ഒന്നാമത്തേത്. സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന ഫലങ്ങൾ സൃഷ്ടിക്കുന്നതിനെക്കാളും സർവകലാശാലാ തലത്തിലെ ഗവേഷണത്തിൽ ഇന്നു പ്രാധാന്യം കൊടുക്കുന്നത് തുരുമ്പിച്ചുപഴകിയ ഒരുകൂട്ടം നടപടിക്രമങ്ങൾക്കാണ്–ഇതാണു മറ്റൊരു കാഴ്ചപ്പാട്. വ്യവസായ സ്ഥാപനങ്ങൾ ഗവേഷണത്തിനായി നടത്തുന്ന നിക്ഷേപങ്ങളിൽ ഗണ്യമായ വർധന വരുത്തണമെന്നതാണ് മൂന്നാമത്തെ കാഴ്ചപ്പാട്. ആത്യന്തികമായി മറ്റൊന്നു കൂടിയുണ്ട്. ചട്ടങ്ങൾ സങ്കീർണവും ദുഷ്കരവുമാണ്. 

ഗവേഷണരംഗത്തെ കാതലായ നേട്ടം, ശേഷി, മികവ്, ഊർജസ്വലത ഇവയ്ക്കെല്ലാം ശാസ്ത്ര സംരംഭകത്വത്തെ സ്വതന്ത്രമാക്കേണ്ടതുണ്ട്. സർവകലാശാലകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈയിടെ ബജറ്റ് പ്രസംഗത്തിൽ ഗവേഷണത്തെ വ്യാപകമാക്കാനായി ദേശീയ ഗവേഷണ ഫൗണ്ടേഷൻ (എൻആർഎഫ്) പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതു ശരിയായ രീതിയിൽ സാക്ഷാത്കരിക്കപ്പെട്ടാൽ അതു ഗവേഷണത്തിനുള്ള പിന്തുണ വർധിപ്പിക്കുക മാത്രമല്ല, ഗവേഷണം നടത്തുന്ന രീതികളിലും ഗുണപരമായ മാറ്റമുണ്ടാക്കും. സർവകലാശാലകളിൽ നിന്ന് ഏറ്റവും മികവുള്ളവരെ ദേശീയ ലബോറട്ടറികൾ ഊറ്റിയെടുക്കുന്ന  അവസ്ഥയ്ക്ക്  മാറ്റം വരും. രാജ്യത്തെമ്പാടുമുള്ള ദേശീയ ലബോറട്ടറികളെ സർവകലാശാലകളുടെ പങ്കാളികളാക്കാൻ എൻആർ എഫിനാകും. ക്രമാനുഗതമായി നടപ്പാക്കേണ്ടവയായി ഇതുപോലുള്ള ‘ആവശ്യങ്ങളെ’ മാത്രം ഉൾപ്പെടുത്തുന്നതു തെറ്റായിരിക്കും. 

ADVERTISEMENT

സമൂഹം, വ്യവസായമേഖല, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇവയുമായി പൊതു ഉദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശാസ്ത്രജ്ഞരും തുനിയേണ്ടതുണ്ട്. ശാസ്ത്രത്തെ പിന്തുണയ്ക്കുന്നതിലെ മൂല്യം സമൂഹം തിരിച്ചറിയണമെങ്കിൽ ശാസ്ത്രജ്ഞർ ശാസ്ത്രത്തെക്കുറിച്ചു വിനിമയം നടത്തിയാൽ മാത്രം പോരാ, ശാസ്ത്രത്തിനായുള്ള ജനകീയാവശ്യം സാധ്യമാക്കാനുമാകണം. സുസ്ഥിര വികസനം, ശുദ്ധമായ ഊർജം, പാരിസ്ഥിതിക സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സമൂഹവുമായി ഇടപഴകുകയെന്ന കർത്തവ്യം ശാസ്ത്രജ്ഞർ സ്വയം ഏറ്റെടുക്കുകയും  സർക്കാരുകളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്താൽ പലതും നേടിയെടുക്കാനാകും. 

പരിസ്ഥിതിക്കുമേലുണ്ടാക്കുന്ന ആഘാതത്തിനു നാം പരിധി വയ്ക്കാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ ദശകങ്ങളിലെ സാങ്കേതിക പ്രയോഗങ്ങൾ സാധ്യമായത്. ഇന്നു പരിസ്ഥിതിയെയും സുസ്ഥിരതയെയും ശ്രദ്ധിക്കണമെന്നു  ആവശ്യപ്പെട്ടാൽ നമ്മുടെ ശാസ്ത്രജ്ഞർക്ക് അതു വേഗം സാധ്യമാക്കാനാകും. കാര്യക്ഷമത കൂട്ടുന്നതിലൂടെയും പുതിയ കണ്ടെത്തലുകളുടെ പ്രയോഗത്തിലൂടെയും എവിടെയാണ് നമ്മുടെ സമൂഹത്തിന് ഏറ്റവും അധികം മൂല്യമേകാനാകുന്നത് എന്നതിന് ഒരു രൂപരേഖയുണ്ടാക്കാൻ ശാസ്ത്രജ്ഞർക്കു തനിച്ചുകഴിയില്ല. ഗവേഷണം ഇന്ത്യയ്ക്കും ലോകത്തിനും അത്യന്താപേക്ഷിതമാണെന്ന് സമൂഹം മനസ്സിലാക്കുമ്പോൾ, ഗവേഷണത്തിനു കൂടുതൽ പിന്തുണ ലഭിക്കും. ഇതു സാധ്യമാക്കാൻ ശാസ്ത്രജ്ഞരും സമൂഹവും കൂട്ടായ ഉദ്ദേശ്യലക്ഷ്യം ഉണ്ടാക്കിയെടുത്തേ മതിയാകൂ. 

ADVERTISEMENT

(ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായ നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസസിൽ ഡിഎഇ ഹോമി ഭാഭ ചെയർപ്രഫസറായ ലേഖകൻ കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്)

English Summary: India's development in Science