പുതിയ പോർമുഖം തുറന്ന് ലീഗ്; അപകടം മണത്തു, സർക്കാർ മലക്കം മറിഞ്ഞു
മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ തുടർഭരണത്തിന് സഹായമായെന്ന വിലയിരുത്തലിലാണ് സിപിഎം. എന്നാൽ, മൂന്നു വിഷയങ്ങളിൽ ആ വിഭാഗങ്ങളുമായി കോർത്ത സർക്കാർ, ഒടുവിൽ തീരുമാനത്തിൽനിന്ന് പിന്നാക്കംപോയത് ശ്രദ്ധേയമായിPinarayi Vijayan, Indian Union Muslim League, Kerala News, CPM, IUML, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ തുടർഭരണത്തിന് സഹായമായെന്ന വിലയിരുത്തലിലാണ് സിപിഎം. എന്നാൽ, മൂന്നു വിഷയങ്ങളിൽ ആ വിഭാഗങ്ങളുമായി കോർത്ത സർക്കാർ, ഒടുവിൽ തീരുമാനത്തിൽനിന്ന് പിന്നാക്കംപോയത് ശ്രദ്ധേയമായിPinarayi Vijayan, Indian Union Muslim League, Kerala News, CPM, IUML, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ തുടർഭരണത്തിന് സഹായമായെന്ന വിലയിരുത്തലിലാണ് സിപിഎം. എന്നാൽ, മൂന്നു വിഷയങ്ങളിൽ ആ വിഭാഗങ്ങളുമായി കോർത്ത സർക്കാർ, ഒടുവിൽ തീരുമാനത്തിൽനിന്ന് പിന്നാക്കംപോയത് ശ്രദ്ധേയമായിPinarayi Vijayan, Indian Union Muslim League, Kerala News, CPM, IUML, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ തുടർഭരണത്തിന് സഹായമായെന്ന വിലയിരുത്തലിലാണ് സിപിഎം. എന്നാൽ, മൂന്നു വിഷയങ്ങളിൽ ആ വിഭാഗങ്ങളുമായി കോർത്ത സർക്കാർ, ഒടുവിൽ തീരുമാനത്തിൽനിന്ന് പിന്നാക്കംപോയത് ശ്രദ്ധേയമായി.
മുൻപു കിട്ടാത്ത പിന്തുണ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് എൽഡിഎഫിനു ലഭിച്ചതു തുടർഭരണത്തിനു കാര്യമായ സഹായം ചെയ്തെന്നാണു സിപിഎം വിലയിരുത്തൽ. സമീപകാലത്ത് മൂന്നു പ്രശ്നങ്ങളിൽ ആ വിഭാഗങ്ങളുമായി സർക്കാർ കോർത്തതും ഒടുവിൽ പിന്നോട്ടുപോയതും ആ പശ്ചാത്തലത്തിലാണു ശ്രദ്ധേയമായത്. മുസ്‌ലിം ഏകോപനത്തിനായി മുസ്‌ലിം ലീഗ് ഇതു മൂന്നും സമർഥമായി ഉപയോഗിക്കുകയും ചെയ്തു. ലീഗും സിപിഎമ്മും തമ്മിൽതുറന്ന പോർമുഖത്തിനു സർക്കാരിന്റെ പിൻവാങ്ങൽകൊണ്ടു മാത്രം അയവു വന്നിട്ടില്ല.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കുവിട്ട വിവാദ തീരുമാനം സർക്കാർ തിരുത്തിയതാണ് ആദ്യത്തേത്. ‘സിറാജി’ൽ മാധ്യമപ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ആലപ്പുഴ കലക്ടർ നിയമനം റദ്ദാക്കിയതും ശക്തമായ പ്രതിഷേധത്തിന്റെ പേരിൽ. ലിംഗസമത്വ യൂണിഫോം കൊണ്ടുവരാനുള്ള നീക്കമായിരുന്നു മൂന്നാമത്തേത്. ഇതിനെതിരെ ലീഗ് വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കാന്തപുരം വിഭാഗത്തിന്റെ പങ്കാളിത്തം ചർച്ചചെയ്യപ്പെട്ടു. യൂണിഫോമിന്റെ പേരിൽ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിക്കാനില്ലെന്ന വ്യക്തമായ സൂചന തുടർന്നു മന്ത്രി വി.ശിവൻകുട്ടി നൽകി. അപ്പോഴും സർക്കാർ നീക്കത്തെ സംശയദൃഷ്ടിയോടെ സമുദായത്തിലെ ഭൂരിപക്ഷവും കാണുന്നു. ആ വികാരം ഫലപ്രദമായി മുതലാക്കാനാണു ലീഗ് നോക്കുന്നത്. സിപിഎമ്മും ലീഗും തമ്മിൽ ചില സൗഹൃദധാരകൾ രൂപപ്പെടുന്നുണ്ടെന്നു വിശ്വസിക്കുന്നവരെ നിരാശരാക്കുന്നതാണ് ഇതെല്ലാം.
ആശയവും സംശയവും
സർക്കാരിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണസമിതിയുടെ കരടു റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നീക്കമാണു രാഷ്ട്രീയമാനം കൈവരിച്ചത്. ലിംഗസമത്വ യൂണിഫോം, ആൺ– പെൺ വ്യത്യാസമില്ലാതെ മിക്സ്ഡ് സ്കൂളുകൾ, ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർന്ന് ഇരുത്തുക തുടങ്ങിയവയാണു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന പുതിയ ആശയങ്ങൾ.
ലിംഗനീതി ബാല്യ, കൗമാരങ്ങളിൽ തന്നെ പകരേണ്ട കാഴ്ചപ്പാടാണെന്നും ആൺ– പെൺ സൗഹൃദം അങ്ങനെ കൂടുതൽ മെച്ചപ്പെടുമെന്നും എതിർലിംഗത്തോടുള്ള അനാരോഗ്യകരമായ സമീപനങ്ങൾ അതുവഴി കുറയുമെന്നും ഇതിനായി വാദിക്കുന്നവർ കരുതുന്നു. വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ വി.ശിവൻകുട്ടിയാണ് ഇക്കാര്യത്തിലെ സർക്കാർ നിലപാടു വ്യക്തമാക്കിയതെങ്കിലും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ ഒരു ട്വീറ്റിലെ ആശയമാണ് മുസ്‌ലിം വിഭാഗത്തിലെ ചിലരെ ഇരുത്തിച്ചിന്തിപ്പിച്ചത്.
കോഴിക്കോട് ബാലുശേരി സ്കൂളിൽ കഴിഞ്ഞ വർഷം ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തിയതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള മന്ത്രിയുടെ ട്വീറ്റിൽ ‘എതിർവർഗ ലൈംഗിക പൊതുബോധം നൽകുന്ന പ്രതീക്ഷകളുടെ ഭാരം ഒഴിഞ്ഞ അന്തരീക്ഷത്തിന്’ ഇതു വഴിയൊരുക്കുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. എതിർവർഗത്തോടുള്ള ലൈംഗിക ആകർഷണമാണ് സ്വാഭാവികമെന്നും മറിച്ചുള്ളത് അസ്വാഭാവികമെന്നുമുള്ള പൊതുബോധത്തെ അട്ടിമറിച്ച്, ലൈംഗിക വൈകൃതങ്ങളെ സ്വാഭാവികമായിക്കണ്ട് അംഗീകരിക്കാനും എൽജിബിടി ആക്ടിവിസത്തെ പിന്തുണയ്ക്കാനുമുള്ള നീക്കങ്ങളുടെ പ്രാരംഭമാണ് ‘ഏക യൂണിഫോം’ എന്ന് ഇതോടെ ചില മുസ്‌ലിം ചിന്തകർ വിലയിരുത്തി.
സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കാനുള്ള നീക്കമായി ഇതിനെ മുസ്‌ലിം ലീഗ് വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗം ചൂണ്ടിക്കാട്ടിയതും ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. ഏറെക്കാലമായി സർക്കാരിനെതിരെയുള്ള പൊതു കൂടിയാലോചനകളിൽ നിന്ന് വിട്ടുനിന്നിരുന്ന കാന്തപുരം സുന്നി വിഭാഗം ഇതിനെത്തിയതു ലീഗിന് ആവേശം പകർന്നു. കോഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനാണു ലീഗ് നീക്കം. പുരോഗമന നിലപാടുകളെടുക്കാറുള്ള എം.കെ. മുനീർതന്നെ ‘പിണറായി സാരിയും ബ്ലൗസും ധരിക്കുമോ’ എന്നു ചോദിക്കാൻ മുതിർന്നതു സമുദായത്തിന്റെ ‘പൾസ്’ കണക്കിലെടുത്തു തന്നെ.
വഖഫും കലക്ടർ നിയമനവും
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്തിനെ മുന്നിൽ നിർത്തി കാന്തപുരം വിഭാഗം കേരളത്തിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചത് ഇതിനു തൊട്ടുമുൻപായിരുന്നു. സുന്നി ആത്മീയ പാരമ്പര്യത്തിന്റെ ജനകീയ മുഖങ്ങളിൽ പ്രധാനിയായ, അന്തരിച്ച വടകര മുഹമ്മദ് ഹാജി തങ്ങളുടെ മകനാണ് അന്തരിച്ച കെ.എം.ബഷീർ. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ഏറെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ മകൻ കൊല്ലപ്പെട്ട കേസിൽ ഒരു വിട്ടുവീഴ്ചയ്ക്കും ആ വിഭാഗത്തിനു കഴിയുമായിരുന്നില്ല.
കലക്ടറേറ്റുകളുടെ മുന്നിൽ ഇളകിയാർത്ത ആ വൈകാരിക പ്രതിഷേധത്തിന്റെ ഗൗരവം സിപിഎമ്മിനു ബോധ്യപ്പെട്ടതോടെയാണു ശ്രീറാമിന്റെ കലക്ടർ പദവി തെറിച്ചത്.വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടാനുള്ള വിവാദ തീരുമാനം നിയമസഭയിൽ തിരുത്തിയതിൽ ലീഗ് അംഗം പി.കെ.ബഷീറിന്റെ രസകരമായ കമന്റ് ഈ വിഷയങ്ങളിൽ സിപിഎം നേരിട്ട പ്രതിസന്ധി വെളിപ്പെടുത്തുന്നതാണ്. ‘‘ ഈ സിപിഎമ്മിന്റെ എംഎൽഎമാരെയോർത്തു സഹതാപമുണ്ട്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴും അവർ കയ്യടിക്കുന്നു, ആ തീരുമാനം മുഖ്യമന്ത്രി റദ്ദാക്കിയപ്പോഴും അവർ കയ്യടിക്കുന്നു’ ആദ്യഘട്ടത്തിൽ ഇക്കാര്യത്തിൽ പ്രതിഷേധരംഗത്ത് ഇല്ലാതിരുന്ന എസ്ഡിപിഐ അടക്കം മുന്നോട്ടു വന്നതിലെ അപകടം പി.കെ.കുഞ്ഞാലിക്കുട്ടിതന്നെ സർക്കാരിനെ ബോധ്യപ്പെടുത്തിയതോടെയായിരുന്നു ആ മലക്കംമറിച്ചിൽ.
English Summary: Pinarayi Vijayan's bid to sideline IUML