മന്ത്രിസഭയുടെ ദൗർബല്യങ്ങൾ സിപിഎമ്മും സിപിഐയും തന്നെ വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പ്രതിസന്ധികളൊന്നും പരിഹരിക്കാൻ ആളില്ലെന്നതാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി. ഒന്നാം പിണറായി സർക്കാരിന്റെ ....Pinarayi government, Pinarayi government Manorama news,

മന്ത്രിസഭയുടെ ദൗർബല്യങ്ങൾ സിപിഎമ്മും സിപിഐയും തന്നെ വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പ്രതിസന്ധികളൊന്നും പരിഹരിക്കാൻ ആളില്ലെന്നതാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി. ഒന്നാം പിണറായി സർക്കാരിന്റെ ....Pinarayi government, Pinarayi government Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രിസഭയുടെ ദൗർബല്യങ്ങൾ സിപിഎമ്മും സിപിഐയും തന്നെ വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പ്രതിസന്ധികളൊന്നും പരിഹരിക്കാൻ ആളില്ലെന്നതാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി. ഒന്നാം പിണറായി സർക്കാരിന്റെ ....Pinarayi government, Pinarayi government Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രിസഭയുടെ ദൗർബല്യങ്ങൾ സിപിഎമ്മും സിപിഐയും തന്നെ വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പ്രതിസന്ധികളൊന്നും പരിഹരിക്കാൻ ആളില്ലെന്നതാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി. ഒന്നാം പിണറായി സർക്കാരിന്റെ ‘ക്രൈസിസ് മാനേജ്മെന്റ്’ ശേഷി രണ്ടാം പിണറായി സർക്കാരിനു നഷ്ടപ്പെട്ടോ?

വല്ലാത്ത പ്രയാസഘട്ടത്തെയാണു രണ്ടാം പിണറായി സർക്കാർ പൊടുന്നനെ അഭിമുഖീകരിക്കുന്നത്. മന്ത്രിസഭ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നു പാർട്ടി സംസ്ഥാന കമ്മിറ്റിതന്നെ വിലയിരുത്തുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ ജില്ലാ സമ്മേളനങ്ങൾ സർക്കാരിനെതിരെയുള്ള കുത്തുവാക്കുകൾകൊണ്ടു നിറയുന്നു. ഗവർണർ സർക്കാരിനെ നിരന്തരം മുൾമുനയിൽ നിർത്തുന്നു. കടലിലും കരയിലും മത്സ്യത്തൊഴിലാളികൾ സമരം നടത്തുമ്പോൾ പ്രതിസന്ധിയുടെ നടുക്കടൽ എന്ന വിശേഷണം അതിശയോക്തിയാവില്ല.

ADVERTISEMENT

ഇതെല്ലാം ഉയർത്തുന്ന ചോദ്യങ്ങൾ മറ്റൊന്നല്ല: ഒന്നാം പിണറായി സർക്കാരിന്റെ ‘ക്രൈസിസ് മാനേജ്മെന്റ്’ ശേഷി രണ്ടാം പിണറായി സർക്കാരിനു നഷ്ടപ്പെട്ടോ? എല്ലാ നിയന്ത്രണവും കയ്യാളി ഒന്നാം സർക്കാരിനെ ആധികാരികതയോടെ നയിച്ച പിണറായി വിജയന്റെ തോളിൽ അമിതഭാരമാണോ? കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം സർക്കാരിന്റെയും മുന്നണിയുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ? സർക്കിൾ ഇൻസ്പെക്ടറുമായി തല്ലുപിടിക്കുന്ന തലത്തിലേക്കു മന്ത്രിസഭാംഗം മാറുമ്പോൾ പന്തികേടു വ്യക്തം.

ആക്ഷേപമോ കണ്ടെത്തലോ? 

മന്ത്രിസഭയുടെ ദൗർബല്യങ്ങൾ പ്രതിപക്ഷമല്ല, സിപിഎമ്മും സിപിഐയും തന്നെയാണു വിളിച്ചുപറയുന്നത്. സിപിഐയുടെ സമ്മേളനങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. പ്രതിനിധികൾ ചൂടൻ ഡയലോഗുകൾ കാച്ചുമ്പോൾ ഇഷ്ടപ്പെട്ടാൽ നേതാക്കളുൾപ്പെടെ   കയ്യടിക്കും. സിപിഎം സമ്മേളനങ്ങളിൽ അങ്ങനെ ഉണ്ടാകാറില്ല. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കാണ് സിപിഐ ജില്ലാ സമ്മേളനങ്ങളിൽ കയ്യടി കൂടുതൽ കിട്ടുന്നതെന്നാണ് ഒരു പ്രമുഖ നേതാവ് പറഞ്ഞത്. പ്രതിനിധികളുടെ വിമർശനങ്ങളെ വേണമെങ്കിൽ ഒറ്റപ്പെട്ടതെന്നു വിശേഷിപ്പിക്കാം. പക്ഷേ, സമ്മേളന റിപ്പോ‍ർട്ടുകളിൽതന്നെ സർക്കാരിനെതിരെ വാചകങ്ങൾ കടന്നു വരുമ്പോൾ അത് ആ ജില്ലാ ഘടകത്തിന്റെ നിലപാടാകും. ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളിലെ റിപ്പോർട്ടുകളിൽ എല്ലാം തന്നെ സർക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങളുണ്ടായി. 

ജില്ലാ സമ്മേളനങ്ങൾ വിശകലനം ചെയ്താൽ അഞ്ചു വിമർശനങ്ങളാണു സിപിഐയിൽനിന്നു ശക്തമായി ഉയരുന്നത്. 1.

ADVERTISEMENT

ഇടതുപക്ഷ നയങ്ങളെ സർക്കാർ കയ്യൊഴിയുന്നു, 2. മുഖ്യമന്ത്രിയുടെ ഏകാധിപത്യം സർക്കാരിൽ പ്രകടം, 3. എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാരായി ബോധപൂർവം ബ്രാൻഡ് ചെയ്യുന്ന രീതി കൂട്ടുകക്ഷി ഭരണത്തിനു ചേർന്നതല്ല, 4. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രവർത്തനം തൃപ്തികരല്ല, 5. അച്യുതമേനോൻ സർക്കാരുമായി താരതമ്യം ചെയ്യാവുന്ന നിലവാരത്തിലേക്കു പിണറായി സർക്കാർ ഉയരുമെന്ന വിചാരം വേണ്ട.

മന്ത്രിസഭയുടെ പ്രവർത്തനത്തെക്കുറിച്ചു സിപിഎം സംസ്ഥാനകമ്മിറ്റി തയാറാക്കിയ റിപ്പോർട്ടും വിമർശനങ്ങൾകൊണ്ടു സമൃദ്ധമായിരുന്നു. സിപിഎമ്മിനെയും സർക്കാരിനെയും കൊച്ചാക്കാനുള്ള കുത്തുവാക്കാണ് സിപിഐയുടേതെന്ന് ആരോപിക്കുന്ന സിപിഎമ്മുകാർ, സർക്കാരിനെ ഇനിയും മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളായി ആ രേഖയെ വ്യാഖ്യാനിച്ചേക്കാം. വിഎസ് സർക്കാരിന്റെ കാലത്ത് പാർട്ടിയും സർക്കാരും തമ്മിലുള്ള ഭിന്നത മന്ത്രിസഭയിലും പ്രതിഫലിച്ചതോടെ ‘ഇതൊരു തല്ലിപ്പൊളി സംഘമാണെന്ന പ്രതീതി പുറത്തുണ്ടെന്നുവരെ’ രേഖയിൽ അഭിപ്രായപ്പെട്ട സിപിഎം, ചില മൃദുവിമർശനങ്ങൾ ഇപ്പോഴുന്നയിക്കുന്നതിൽ എന്താണ് അപാകത എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ, ഒന്നാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ ചൂണ്ടിക്കാട്ടേണ്ടിവന്നിട്ടില്ലാത്ത വിമർശനങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പാർട്ടി ഉയർത്തുന്നുവെങ്കിൽ അതിനു മതിയായ കാരണം ഉണ്ടായിരിക്കണം.

അടുപ്പമോ അകൽച്ചയോ?  

മന്ത്രിസഭ കുറച്ചുകൂടി കാര്യക്ഷമമായി ഉണർന്നു പ്രവർത്തിക്കണമെന്ന നിർദേശം തന്നെയാണ് പാർട്ടി സർക്കാരിനു നൽകിയിരിക്കുന്നത്. മന്ത്രിമാരുടെ ഓഫിസ് ഏതു സമയത്തും ആർക്കും കടന്നുവന്ന് പരാതികൾ പറയാനും പരിഹാരം തേടാനുമുള്ള ഇടമാകണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. നിലവിലെ നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രായോഗികമായി അതു സാധ്യമാകുമോ എന്നതാണ് ആദ്യം സർക്കാരും പാർട്ടിയും പരിശോധിക്കേണ്ടത്. സർക്കാർതന്നെ മതിയായ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ നൽകിയ പ്രസ് അക്രഡിറ്റേഷൻ കാർഡ് കാട്ടിയാലും മാധ്യമ പ്രവർത്തകരെപ്പോലും സെക്രട്ടേറിയറ്റിലേക്കു കടത്തിവിടാറില്ല. ബന്ധപ്പെട്ട മന്ത്രിയുടെയോ ഉദ്യോഗസ്ഥന്റെയോ ഓഫിസിൽനിന്നു വിളിച്ചു പറഞ്ഞാലേ ആ ഗേറ്റ് തുറക്കൂ. ഒരു ജനകീയ സർക്കാരിന്റെ ഭരണകേന്ദ്രം ജനങ്ങളുമായും അവരെ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുമായും അകൽച്ചയിലാണോ എന്ന സന്ദേഹത്തിനാണു പാർട്ടി ഇടപെട്ട് ആദ്യം വിരാമം കുറിക്കേണ്ടത്.

ADVERTISEMENT

വിഴിഞ്ഞം പദ്ധതി സംബന്ധിച്ചു മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള ആശങ്ക തീർക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപത ആരംഭിച്ച സമരത്തോടുള്ള സർക്കാരിന്റെ സമീപനവും സമ്മിശ്ര പ്രതികരണങ്ങൾക്കാണു വഴിതുറന്നിരിക്കുന്നത്. ഫിഷറീസ് മന്ത്രിയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ രാജിവച്ച സാഹചര്യത്തിൽ സിപിഎം നേതൃനിരയുടെ ഭാഗമായ ആർക്കുംതന്നെ ഫലപ്രദമായ അനുരഞ്ജന നീക്കങ്ങൾക്കു കഴിയുന്നില്ല. സിപിഎം നേതൃത്വത്തിൽനിന്നു മന്ത്രി എം.വി.ഗോവിന്ദൻ മാത്രം അംഗമായ മന്ത്രിസഭാ ഉപസമിതിക്ക് അമിതഗൗരവം അതിരൂപത നൽകുന്നില്ല. 

മുഖ്യമന്ത്രിയുമായി സന്ധിസംഭാഷണം നടത്താനുള്ള കളം ഒരുങ്ങിയതാണെങ്കിലും ആശയക്കുഴപ്പങ്ങൾ അതിനു തടസ്സമായി. ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും സമൂഹത്തിന്റെയും ആദരം പിടിച്ചുപറ്റുന്ന ശക്തരും പരിചയസമ്പന്നരുമായ ഭരണാധികാരികൾ നിറഞ്ഞതാണ് മന്ത്രിസഭ എന്ന പ്രതീതിക്ക് ഇടിവു തട്ടിയിരിക്കുന്നു. വിവാദ ശബ്ദരേഖകൾ അതിന് അടിവരയിടുന്നു. രാജ്ഭവനും സർക്കാരും തമ്മിലുള്ള ഉരസലുകൾ കുറച്ചുകൊണ്ടുവരുന്നതിലും പ്രഗല്ഭരായ മധ്യസ്ഥരുടെ അഭാവം പ്രകടമാണ്. ‘ക്രൈസിസ് മാനേജ്മെന്റ്’ കുറയുകയും ‘ക്രൈസിസുകൾ’ കൂടുകയും ചെയ്യുന്നതിനു മറ്റു കാരണങ്ങൾ തേടിപ്പോകേണ്ടതില്ല.

English Summary: Second Pinarayi government and crisis management