കുട്ടനാട് വികസനം പാഴ്വാക്കാവരുത്
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടൻ മേഖലയുടെ സവിശേഷമായ ജൈവ ആവാസ വ്യവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഒരേസമയം അനുഗ്രഹവും ശാപവുമാണെന്നു പറയാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരന്തം
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടൻ മേഖലയുടെ സവിശേഷമായ ജൈവ ആവാസ വ്യവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഒരേസമയം അനുഗ്രഹവും ശാപവുമാണെന്നു പറയാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരന്തം
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടൻ മേഖലയുടെ സവിശേഷമായ ജൈവ ആവാസ വ്യവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഒരേസമയം അനുഗ്രഹവും ശാപവുമാണെന്നു പറയാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരന്തം
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടൻ മേഖലയുടെ സവിശേഷമായ ജൈവ ആവാസ വ്യവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഒരേസമയം അനുഗ്രഹവും ശാപവുമാണെന്നു പറയാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരന്തം അനുഭവിക്കേണ്ടിവരുന്ന പ്രദേശങ്ങളിലൊന്നാണ് നെല്ലറയായ കുട്ടനാട്. ജലംകൊണ്ടു നിരന്തരം മുറിവേറ്റുകൊണ്ടിരിക്കുന്ന കുട്ടനാടൻ കർഷകർക്ക് ഓരോ വെള്ളപ്പൊക്കത്തിനുശേഷവും ജീവിതം പുതുതായി കെട്ടിപ്പടുക്കേണ്ടിവരുന്നു. എന്നിട്ടും, കുട്ടനാടിന്റെ സമഗ്രവികസനത്തിനായി കാലങ്ങളായി നിർദേശിക്കപ്പെട്ട പദ്ധതികളിൽ മിക്കതും നടപ്പായില്ല എന്നതാണു ദുരന്തം. ഏറെ പ്രതീക്ഷ നൽകിയ രണ്ടു കുട്ടനാട് പാക്കേജുകളാവട്ടെ എവിടെയുമെത്തിയതുമില്ല. വിഖ്യാത ശാസ്‌ത്രജ്‌ഞൻ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തിൽ തയാറാക്കിയ സമഗ്ര പാക്കേജും ഇതിൽ ഉൾപ്പെടുന്നു.
കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. കുട്ടനാട്ടിലെ ഏജൻസികളുടെ പ്രവർത്തനം ഒറ്റ സംവിധാനത്തിനു കീഴിലാക്കുന്നതും പദ്ധതികൾ ആവർത്തന സ്വഭാവമില്ലാതെ നടപ്പാക്കുന്നതും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണു കൗൺസിലിനുള്ളത്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കൃഷി വികസനത്തിനായി രൂപീകരിക്കുന്ന കൗൺസിലിന്റെ പ്രവർത്തനത്തിൽ 10 മന്ത്രിമാരുടെ വകുപ്പുകൾ ഉൾപ്പെടും.
ഒന്നാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി രൂപീകരിച്ച കുട്ടനാട് പ്രോസ്പെരിറ്റി കൗൺസിൽ ഇല്ലാതായതോടെയാണ് പുതിയ സംവിധാനം സർക്കാർ ആലോചിച്ചത്. ഒന്നാം കുട്ടനാട് പാക്കേജ് പ്രവർത്തനം അവസാനിച്ചതോടെ ഈ കൗൺസിലും ഇല്ലാതായി. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതെ വന്നതോടെ സർക്കാരിന്റെ രണ്ടാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഏകോപന കൗൺസിൽ രൂപീകരിക്കാൻ കൃഷി വകുപ്പ് ശുപാർശ നൽകുകയായിരുന്നു.
പ്രളയദുരിതാനന്തരം, കുട്ടനാടിന്റെ ജീവിതം തിരിച്ചുപിടിക്കാൻ ഇനിയെന്തുചെയ്യണമെന്ന് ആലോചിക്കാൻ മലയാള മനോരമ 2018ൽ സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് കുട്ടനാടിന്റെ പരിപാലനവും ഭാവിയും നിശ്ചയിക്കാൻ ഏകോപിതമായൊരു സംവിധാനം വേണമെന്നാണ്. പല ദിശയിലും പല വേഗത്തിലും നീങ്ങുന്ന സർക്കാർ വകുപ്പുകളും ഗവേഷണസ്ഥാപനങ്ങളും തദ്ദേശഭരണസംവിധാനവും സന്നദ്ധ ഏജൻസികളും കുട്ടനാടിനെ എവിടെയുമെത്തിക്കില്ലെന്ന ആ ആശങ്ക ഗൗരവമുള്ളതായിരുന്നു. ഇവയുടെയെല്ലാം ഏകോപനത്തിനായി സർക്കാർ നിയന്ത്രിത സംവിധാനം വേണമെന്ന് ആ ആശയക്കൂട്ടായ്മ അഭിപ്രായപ്പെട്ടതിന്റെകൂടി ഫലശ്രുതിയായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരണത്തെ കാണാം. വേമ്പനാട്ടു കായൽ സംരക്ഷണ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന അഭിപ്രായം മനോരമ 2017ൽ സംഘടിപ്പിച്ച ആശയക്കൂട്ടത്തിലാണ് ഉയർന്നത്.
പാക്കേജുകളും ആശ്വാസപ്രഖ്യാപനങ്ങളും പല തവണ കേട്ടിട്ടുണ്ടെങ്കിലും അതുകൊണ്ടു വലിയ പ്രയോജനമൊന്നും കൈവന്നിട്ടില്ലാത്ത ഇടുക്കി ജില്ലയും സമാനമായൊരു വികസന ഏകോപന കൗൺസിൽ ആഗ്രഹിക്കുന്നുണ്ട്. 2018ലെ പ്രളയം തകർത്തെറിഞ്ഞ ഇടുക്കിയെ സംസ്ഥാന ബജറ്റിൽ പൂർണമായി അവഗണിച്ചുവെന്ന ജനരോഷത്തിലാണ് ആദ്യത്തെ ഇടുക്കി പാക്കേജിന്റെ പിറവി. എന്നാൽ, 5000 കോടിയുടെ പാക്കേജിനു പ്രഖ്യാപനത്തിൽ ഒതുങ്ങാനായിരുന്നു വിധി. 2020ലെ ബജറ്റിലുണ്ടായിരുന്ന 1000 കോടിയുടെ പാക്കേജും നിലംതൊട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ 2021ൽ കട്ടപ്പനയിലെത്തി 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോഴും, അതിനകം സഹസ്രകോടികളുടെ പാക്കേജ് പ്രഖ്യാപനങ്ങൾ കേട്ടു തഴമ്പിച്ച ഇടുക്കിക്കാർക്ക് ആ പ്രഖ്യാപനത്തിൽ പുതുമയൊന്നും തോന്നാതിരുന്നതു സ്വാഭാവികം.
കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ചു പാഴായിപ്പോവുന്ന പാക്കേജുകളുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടതു സർക്കാർതന്നെയാണ്. വികസന ഏകോപന കൗൺസിൽ പോലുള്ള ഉന്നതതല സമിതികൾക്കു തീർച്ചയായും ഇക്കാര്യത്തിൽ കാര്യമായ പങ്കു വഹിക്കാനാവും. കൗൺസിൽ 6 മാസത്തിലൊരിക്കൽ യോഗം ചേരാനും കുട്ടനാടിനായുള്ള പദ്ധതികൾ നിശ്ചിത സമയത്തിനകം നടപ്പാക്കാനും തീരുമാനിച്ചതു യാഥാർഥ്യമാവുകതന്നെ വേണം. കുട്ടനാട് കൗൺസിൽ സമയബന്ധിതമായും ഫലപ്രദമായും മുന്നോട്ടുപോയി ലക്ഷ്യം കൈവരിച്ചാൽ ആ മാതൃക ഇടുക്കിയിലടക്കം പകർത്താനാവുമെന്നു തീർച്ച.
English Summary: Kuttanad package should be done