പണത്തിനു വേണ്ടിയാണ് സിനിമ എഴുതുന്നതെന്നാണു പലരും ധരിക്കുന്നത്. അതത്ര ശരിയല്ല. എന്റെ പ്രശസ്തമായ ചില നോവലുകൾ ചിലർ സിനിമയാക്കിയിട്ടുണ്ട്. അപ്പോൾ അവരാരും ഒരു പൈസപോലും എനിക്കു തന്നിട്ടില്ല. മറിച്ച്, എന്തെഴുതിയാലും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙എം. മുകുന്ദൻ: പണത്തിനു വേണ്ടിയാണ് സിനിമ എഴുതുന്നതെന്നാണു പലരും ധരിക്കുന്നത്. അതത്ര ശരിയല്ല. എന്റെ പ്രശസ്തമായ ചില നോവലുകൾ ചിലർ സിനിമയാക്കിയിട്ടുണ്ട്. അപ്പോൾ അവരാരും ഒരു പൈസപോലും എനിക്കു തന്നിട്ടില്ല. മറിച്ച്, എന്തെഴുതിയാലും ഒരു ചെറിയ പ്രതിഫലമെങ്കിലും പ്രസാധകരിൽ നിന്നും ആനുകാലികങ്ങളിൽ നിന്നും കിട്ടുന്നുണ്ട്.

∙ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: തൊഴിലിന്റെ മഹത്വത്തെ എടുത്തുകളഞ്ഞതും ജാതി കൊണ്ടുവന്നതും ആണ് നമ്മുടെ സാധാരണക്കാരായ ആളുകൾ ഗൾഫിലേക്കു പോയി പണിയെടുക്കാൻ കാരണം. ഗൾഫിൽ എന്താണു ജോലി എന്നു പൊതുവേ ചോദിക്കില്ല. ചോദിച്ചാൽ ദുബായിലാണ്, കുവൈത്തിലാണ് എന്നു പറയാം. ഗൾഫുകാരൻ എന്ന നിലയ്ക്ക് ഇത്തിരി ബഹുമാനം കിട്ടിക്കൂടെന്നുമില്ല.

ADVERTISEMENT

∙ ടി.പത്മനാഭൻ: ഉള്ളിന്റെയുള്ളിൽ കോൺഗ്രസിനോട് ഒരു ഇതുണ്ട്. കോൺഗ്രസ് ഇങ്ങനെയായിപ്പോയതിൽ ദുഃഖവുമുണ്ട്. കോൺഗ്രസിനെ തോൽപിക്കാൻ ഒരുകൂട്ടർക്കേ കഴിയുകയുള്ളൂ. അതു കോൺഗ്രസുകാർക്കാണ്.

∙ കെ.ജയകുമാർ: എന്നിലെ ഉദ്യോഗസ്ഥനെ കാത്തുരക്ഷിച്ചതു കവിയാണ്. ഏതു തീരുമാനവും കവിയുടെ അംഗീകാരത്തോടെ മാത്രമേ എടുത്തിട്ടുള്ളൂ. മനുഷ്യത്വപരമല്ലാത്ത തീരുമാനമെടുക്കാൻ എ ന്നിലെ കവി അനുവദിക്കില്ല. എ ന്റെ കവിത ആ അർഥത്തിൽ ആ രും വായിച്ചിട്ടില്ലെന്ന പരിതാപം, കെറുവ് എനിക്കുണ്ടെന്നു മാത്രം.

ADVERTISEMENT

∙ കോട്ടയം നസീർ: വിദേശരാജ്യങ്ങളിലൊക്കെ പോകുമ്പോൾ ഇമിഗ്രേഷനിലൊക്കെ നടനായി പരിചയപ്പെടുത്തുമ്പോൾ വില്ലനാണോ എന്നാണ് ആളുകളുടെ സംശയം. കൊമീഡിയൻ ആണെന്നു പറയുമ്പോൾ അവർ അദ്ഭുതപ്പെട്ടു നോക്കും. ഈ രൂപത്തിൽ ഒരിക്കലും ഒരു കൊമീഡിയൻ ഇല്ല എന്നതാണ് അവരുടെ അദ്ഭുതം.

∙ കുരീപ്പുഴ ശ്രീകുമാർ: മലയാള കവിതയിൽ സ്ത്രീകളുടെ അമ്പരപ്പിക്കുന്ന സാന്നിധ്യമുണ്ടായി. സ്ത്രീകളെ എഴുതുന്നതിൽനിന്നു തടഞ്ഞതിനാൽ ഒരു എഴുത്തമ്മയില്ലാതായിപ്പോയ ഭാഷയാണ് അമ്മ മലയാളം. അതിനാൽ ഈ മുന്നേറ്റം ചരിത്രത്തോടുള്ള പകവീട്ടലാണ്.

ADVERTISEMENT

∙ ജി.മാധവൻനായർ: കേരളത്തിൽ എല്ലാവർക്കും ഐടി മതി. നല്ല സിവിൽ എൻജിനീയർമാരില്ലാതെ എങ്ങനെ റോഡ് നന്നാവും? കംപ്യൂട്ടറിൽ പ്ലാൻ വരച്ചാൽ പാലമോ റോക്കറ്റോ ഉണ്ടാകില്ല. എൻജിനീയർമാർ നേരിട്ടു പണിയെടുത്താലേ പറ്റൂ.  എല്ലാവരും കംപ്യൂട്ടറിനു മുന്നിലിരുന്നാൽ മെയ്യനങ്ങി പണിചെയ്യാൻ ആളില്ലാതാകും.

∙ ഔസേപ്പച്ചൻ: സംഗീതജ്ഞനായി ജനിക്കുന്നതു നല്ലതാണ്,  ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പക്ഷേ, സംഗീതം ആസ്വദിക്കണമെങ്കിൽ സംഗീതജ്ഞനായി ജനിക്കരുത്, സാധാരണക്കാരനായി ജനിക്കണം. ഒരു ടെൻഷനുമില്ലാതെ സംഗീതം ആസ്വദിക്കാൻ കഴിയും.