മറ്റേതു വിഷയത്തെക്കാളും വൈദ്യശാസ്ത്രത്തിന് ഭാഷ അത്യാവശ്യമാണ്. അബോധാവസ്ഥയിലുള്ള ചുരുക്കം രോഗികളൊഴിച്ചാൽ, മറ്റുള്ളവരോടു ഡോക്ടർക്കു രോഗനിർണയം തൊട്ട് മരുന്നു കഴിക്കേണ്ട രീതിവരെ അവർക്കു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള അറിവ് ഡോക്ടർക്ക് ആവശ്യമാണെങ്കിലും അതു

മറ്റേതു വിഷയത്തെക്കാളും വൈദ്യശാസ്ത്രത്തിന് ഭാഷ അത്യാവശ്യമാണ്. അബോധാവസ്ഥയിലുള്ള ചുരുക്കം രോഗികളൊഴിച്ചാൽ, മറ്റുള്ളവരോടു ഡോക്ടർക്കു രോഗനിർണയം തൊട്ട് മരുന്നു കഴിക്കേണ്ട രീതിവരെ അവർക്കു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള അറിവ് ഡോക്ടർക്ക് ആവശ്യമാണെങ്കിലും അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റേതു വിഷയത്തെക്കാളും വൈദ്യശാസ്ത്രത്തിന് ഭാഷ അത്യാവശ്യമാണ്. അബോധാവസ്ഥയിലുള്ള ചുരുക്കം രോഗികളൊഴിച്ചാൽ, മറ്റുള്ളവരോടു ഡോക്ടർക്കു രോഗനിർണയം തൊട്ട് മരുന്നു കഴിക്കേണ്ട രീതിവരെ അവർക്കു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള അറിവ് ഡോക്ടർക്ക് ആവശ്യമാണെങ്കിലും അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റേതു വിഷയത്തെക്കാളും വൈദ്യശാസ്ത്രത്തിന് ഭാഷ അത്യാവശ്യമാണ്. അബോധാവസ്ഥയിലുള്ള ചുരുക്കം രോഗികളൊഴിച്ചാൽ, മറ്റുള്ളവരോടു ഡോക്ടർക്കു രോഗനിർണയം തൊട്ട് മരുന്നു കഴിക്കേണ്ട രീതിവരെ അവർക്കു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള അറിവ് ഡോക്ടർക്ക് ആവശ്യമാണെങ്കിലും അതു വൈദ്യശാസ്ത്രപഠനത്തിലും കൊണ്ടുവരണം എന്നു ശഠിക്കുമ്പോൾ വൈദ്യശാസ്ത്രവിദ്യാർഥികളുടെ കർമമണ്ഡലവും കൂടുതൽ വിജ്ഞാനം നേടാനുള്ള സാധ്യതകളും, എന്തിനു തൊഴിലവസരങ്ങളും ചുരുക്കുന്നു. ഇതൊക്കെക്കൊണ്ടായിരിക്കാം, മധ്യപ്രദേശ് സർക്കാർ തുടങ്ങിവച്ച ഹിന്ദി എംബിബിഎസ് കോഴ്സിനെ അവിടത്തെതന്നെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയോടെ കാണുന്നത്.  

ഇന്ത്യയിൽ പ്രാദേശികഭാഷയിൽ എൻജിനീയറിങ്, മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നത് ഇതാദ്യമായല്ല. 1846ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ (നൈസാമിന്റെ കാലത്തെ പഴയ ഹൈദരാബാദ് സ്റ്റേറ്റിലെ ഹൈദരാബാദ് മെഡിക്കൽ സ്കൂൾ) പഠനമാധ്യമം ആയി സ്വീകരിച്ചത് ഉറുദുവായിരുന്നു.  മെഡിക്കൽ സ്കൂളിൽ മാത്രമല്ല, 1948 വരെ മറ്റു സ്കൂളുകളിലും കോളജുകളിലും അവിടെ പഠനം നടന്നത് ഉറുദുവിലായിരുന്നു.

ADVERTISEMENT

ഉറുദു കഴിഞ്ഞാൽ സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നതു പേർഷ്യനും അറബിക്കും ആയിരുന്നു; രണ്ടാം ഭാഷയായി ഇംഗ്ലിഷിനും സ്ഥാനമുണ്ടായിരുന്നു. നൈസാമിന്റെ പ്രജകളിൽ 86 ശതമാനം വരുന്ന, തെലുങ്ക്, കന്നഡ, മറാഠി ഭാഷകൾ സംസാരിക്കുന്നവർ അവഗണിക്കപ്പെട്ടു. അവർക്ക് ഉപരിപഠനത്തിനു ബ്രിട്ടനിലേക്കു പോകണമെങ്കിൽ പേർഷ്യൻ അല്ലെങ്കിൽ അറബിക്കിലുള്ള അറിവു തെളിയിക്കേണ്ടിയിരുന്നു. മുസ്‌ലിം പക്ഷപാതിത്വം നൈസാംഭരണകാലത്ത് മറച്ചുവച്ചിരുന്ന കാര്യമായിരുന്നില്ല; പഠനമാധ്യമത്തെ അതിനായി ഉപയോഗിച്ചു. വിഭാഗീയ കാഴ്ചപ്പാടുകൾ വിദ്യാഭ്യാസത്തിൽ കയറിവരുന്നതിന്റെ ആദ്യത്തെയോ അവസാനത്തെയോ ഉദാഹരണമല്ല ഹൈദരാബാദ്. 

ലോകമെമ്പാടും വൈദ്യശാസ്ത്രപഠനം ഇംഗ്ലിഷിലാണെന്നു കരുതരുത്. ആ ശാസ്ത്രത്തിന്റെ പരിണാമത്തിൽ ചരിത്രപരമായ പങ്കുവഹിച്ച ജർമൻ, ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിൽ പഠനം അതതു ഭാഷകളിലാണ്. എന്നാൽ, അത്തരത്തിലുള്ള പാരമ്പര്യമില്ലാത്ത ജപ്പാനിൽ കഥ വേറെയാണ്. 

ADVERTISEMENT

ജപ്പാനിൽവച്ച് നിങ്ങൾക്കു രോഗം വന്നുവെന്നു കരുതുക. ഗൂഗിളിൽ വളരെയധികം തിരഞ്ഞാൽ, നിങ്ങൾക്കു ഭാഗ്യമുണ്ടെങ്കിൽ  ഇംഗ്ലിഷ് സംസാരിക്കുന്ന ഡോക്ടറെ കിട്ടിയാലായി. അവിടെ മെഡിക്കൽ വിദ്യാഭ്യാസം പൂർണമായും ജാപ്പനീസ് ഭാഷയിലാണ്. പക്ഷേ, ശാസ്ത്രസങ്കേതികരംഗത്തു മുൻപന്തിയിൽ നിൽക്കുന്ന ഈ രാജ്യം വൈദ്യശാസ്ത്ര ഗവേഷണത്തിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. 

ഇംഗ്ലിഷ് ഭാഷയിലുള്ള വളരെ പരിമിതമായ അറിവ് വൈദ്യശാസ്ത്ര ഗവേഷണരംഗത്തു ജപ്പാനെ ലോകത്തിലെ ആദ്യത്തെ 20 വികസിതരാജ്യങ്ങളിൽ ഏറ്റവും പിന്നിലാക്കിയെന്നാണ് ഒരു പഠനത്തിൽ പറയുന്നത്. മറ്റു ശാസ്ത്രമേഖലകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ജപ്പാൻ ബയോമെഡിക്കൽ സയൻസിൽ പുറകിലാണ്. ജപ്പാൻകാരിൽ, വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ളത് സുസുമു ടൊനെഗാവയ്ക്കു മാത്രമാണ്. ജപ്പാനു പുറത്തു പ്രവർത്തിച്ചതുകൊണ്ടാണു നൊബേൽ വിജയിയാകാൻ സാധിച്ചതെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. മെഡിസിനിൽ എട്ടു നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ള സ്വീഡനിൽ പഠനമാധ്യമം ഇംഗ്ലിഷ് ആണെന്നുകൂടി ഓർക്കുക.

ADVERTISEMENT

ഏഷ്യയിലെ മറ്റൊരു സാമ്പത്തികശക്തിയായ ചൈനയിൽ ഇംഗ്ലിഷിലും മാൻഡരിനിലും മെഡിക്കൽ വിദ്യാഭ്യാസം നേടാം. ജപ്പാനും ചൈനയുമായി ഇന്ത്യയ്ക്കുള്ള ഒരു വലിയ വ്യത്യാസം, ആ രാജ്യങ്ങളിലുള്ള ബഹുഭൂരിപക്ഷം പേരും ഒരേ ഭാഷ സംസാരിക്കുന്നു എന്നതാണ്. ഇന്ത്യയിലെ ഭാഷാവൈവിധ്യം കണക്കിലെടുത്താൽ, ഹിന്ദി എംബിബിഎസ് വിജയിക്കുന്ന ഒരു ഡോക്ടർക്ക് ഉത്തരേന്ത്യയിലെ വിശാലമായ ഹിന്ദിഹൃദയഭൂമിയിൽതന്നെ ആശയവിനിമയപ്രശ്നം ഉണ്ടാകാം: ഭോജ്പുരി, രാജസ്ഥാനി, ഹരിയാൻ‌വി, മഗഹി തുടങ്ങി ഒട്ടേറെ ഭാഷകളുണ്ട് ഹിന്ദി എന്ന കുടക്കീഴിൽ. പ്രാദേശിക ഭാഷകളിലെ എംബിബിഎസ് ജനങ്ങളുമായി സംവദിക്കാൻ സഹായകമാണെന്ന വാദത്തിൽ അതുകൊണ്ടു വലിയ കഴമ്പില്ല.

തപസ്സിരുന്നു പഠിച്ച് പ്രവേശനപരീക്ഷ പാസായി, കൊല്ലങ്ങളോളം വിദ്യ അഭ്യസിച്ച് എംബിബിഎസ് ഡിഗ്രി നേടുന്നതു നല്ല ജോലി ലഭിക്കാൻ കൂടിയാണ്. ഹിന്ദിയിലുള്ള മെഡിക്കൽ ഡിഗ്രി തൊഴിലവസരം കുത്തനെ കുറയ്ക്കും. യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന 1.5 ലക്ഷം ഡോക്ടർമാരിൽ ഏകദേശം 60,000 പേർ (43.3 %) ഇന്ത്യൻ വംശജരാണ്. യുഎസിൽ 20% ഡോക്ടർമാർ ഇന്ത്യയിൽനിന്നുള്ളവരാണെന്നു കണക്കാക്കുന്നു. രാജ്യത്തിനു പുറത്ത് ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി ഇന്ത്യക്കാരായ വിദ്യാർഥികൾ അനേകരുണ്ട്. ഇത്തരം വാതിലുകൾ ഹിന്ദി ഡോക്ടർമാർക്കായി തുറക്കാൻ പ്രയാസമായിരിക്കും. 

പാഠ്യസാമഗ്രികളാണു മറ്റൊരു പ്രശ്നം. മധ്യപ്രദേശിൽ ഹിന്ദി എംബിബിഎസ് പഠിപ്പിക്കാൻ വളരെ പരിമിതമായ തോതിൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളിലെ പേജുകളുടെ ചിത്രങ്ങൾ കാണാനിടയായി. സാങ്കേതിക പദങ്ങളിലും ചിത്രങ്ങളിലും ഇംഗ്ലിഷ് നിലനിർത്തി കൂട്ടിയോജിപ്പിക്കാനുള്ള പദങ്ങൾ ഹിന്ദിയിൽ ആക്കിയിരിക്കുന്നതായി കണ്ടു. ഈ പാഠപുസ്തകങ്ങളുടെ മൂലഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അത്യന്തം സൂക്ഷ്മമായ ഇംഗ്ലിഷ്, തർജമയ്ക്കു വിധേയമാക്കാനുള്ള പരിചയം ഇന്ത്യയിലെ വിവർത്തകർ കൈവരിച്ചിട്ടുണ്ടോ എന്നു സംശയമാണ്. ഒന്നോ രണ്ടോ പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതാണോ ഉന്നതവിദ്യാഭ്യാസം? ഇനിയും എത്ര പാഠപുസ്തകങ്ങൾ, എത്ര റഫറൻസ് ഗ്രന്ഥങ്ങൾ, എത്ര ജേണലുകൾ വായിക്കാൻ കിടക്കുന്നു. നൈസാം ഉറുദു പഠനമാധ്യമം ആക്കിയതിനൊപ്പം ആയിരക്കണക്കിനു വിവർത്തകരെയും നിയമിച്ചിരുന്നു. ഹിന്ദി എംബിബിഎസ് അഥവാ മറ്റു ഹിന്ദി സാങ്കേതിക ഡിഗ്രികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഡോക്ടർമാരെയും എൻജിനീയർമാരെയുംകാൾ കൂടുതലായി വിവർത്തകരെ സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥയിലേക്കായിരിക്കും നാം നീങ്ങുക.  

സ്വാതന്ത്ര്യത്തിന്റെ വേളയിൽ ദരിദ്രരാജ്യമായിരുന്ന ഇന്ത്യ അതിനുശേഷം കൈവരിച്ച ശാസ്ത്രപുരോഗതിയിൽ നാം ഇന്ത്യക്കാർ അഭിമാനിക്കുന്നു. അതിന് അടിത്തറ ഒരുക്കിയതിൽ പ്രധാന പങ്കുവഹിച്ച ഒരു കാര്യം രാജ്യാന്തരതലത്തിലെ ഗവേഷണഫലങ്ങളും പഠനങ്ങളും നമ്മുടെ ശാസ്ത്രജ്ഞർക്ക് ഇംഗ്ലിഷിൽ ലഭ്യമായതാണ്. ഹിന്ദിപ്രേമം മൂത്ത് ഉന്നതവിദ്യാഭ്യാസത്തിൽനിന്ന് ഇംഗ്ലിഷിനെ ഒഴിവാക്കുന്നതു രാജ്യത്തിന്റെ താൽപര്യം അനുസരിച്ചാണോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

 

Content Highlight: Medical education in Hindi