കണ്ണുംപൂട്ടി പോകല്ലേ...
ഏതു കോഴ്സായാലും പ്രശ്നമില്ല. കാനഡയിൽ പിആർ (സ്ഥിരതാമസാനുമതി) കിട്ടുമോ?’ കഴിഞ്ഞമാസം വിദേശപഠനത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം ലൈവ് ചർച്ചയിൽ കണ്ട ചോദ്യം. ‘എന്തുജോലിയും ചെയ്യാം, ഒരു വീസ കിട്ടുമോ ?’ എന്ന കഴിഞ്ഞ തലമുറയിലെ ചോദ്യത്തിന്റെ തുടർച്ചയാണിത്. എന്നാൽ, ജോലി പോലെയല്ല പഠനം. വൻതുക ചെലവാക്കി
ഏതു കോഴ്സായാലും പ്രശ്നമില്ല. കാനഡയിൽ പിആർ (സ്ഥിരതാമസാനുമതി) കിട്ടുമോ?’ കഴിഞ്ഞമാസം വിദേശപഠനത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം ലൈവ് ചർച്ചയിൽ കണ്ട ചോദ്യം. ‘എന്തുജോലിയും ചെയ്യാം, ഒരു വീസ കിട്ടുമോ ?’ എന്ന കഴിഞ്ഞ തലമുറയിലെ ചോദ്യത്തിന്റെ തുടർച്ചയാണിത്. എന്നാൽ, ജോലി പോലെയല്ല പഠനം. വൻതുക ചെലവാക്കി
ഏതു കോഴ്സായാലും പ്രശ്നമില്ല. കാനഡയിൽ പിആർ (സ്ഥിരതാമസാനുമതി) കിട്ടുമോ?’ കഴിഞ്ഞമാസം വിദേശപഠനത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം ലൈവ് ചർച്ചയിൽ കണ്ട ചോദ്യം. ‘എന്തുജോലിയും ചെയ്യാം, ഒരു വീസ കിട്ടുമോ ?’ എന്ന കഴിഞ്ഞ തലമുറയിലെ ചോദ്യത്തിന്റെ തുടർച്ചയാണിത്. എന്നാൽ, ജോലി പോലെയല്ല പഠനം. വൻതുക ചെലവാക്കി
ഏതു കോഴ്സായാലും പ്രശ്നമില്ല. കാനഡയിൽ പിആർ (സ്ഥിരതാമസാനുമതി) കിട്ടുമോ?’ കഴിഞ്ഞമാസം വിദേശപഠനത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം ലൈവ് ചർച്ചയിൽ കണ്ട ചോദ്യം. ‘എന്തുജോലിയും ചെയ്യാം, ഒരു വീസ കിട്ടുമോ ?’ എന്ന കഴിഞ്ഞ തലമുറയിലെ ചോദ്യത്തിന്റെ തുടർച്ചയാണിത്. എന്നാൽ, ജോലി പോലെയല്ല പഠനം. വൻതുക ചെലവാക്കി പഠിക്കുമ്പോൾ പ്രത്യേകിച്ചും.
പോകുംമുൻപ് ശ്രദ്ധിക്കാൻ
റാങ്കിങ്ങിൽ മാത്രമല്ല കാര്യം
ഏതു രാജ്യത്ത് ഏതു കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെപ്പറ്റി ശരിയായ വിവരങ്ങൾ ലഭ്യമാക്കാൻ നമ്മുടെ രാജ്യത്തു കൃത്യമായ സംവിധാനമില്ല. യൂണിവേഴ്സിറ്റി റാങ്കിങ് പരിശോധിച്ചതുകൊണ്ടുമാത്രം കാര്യമില്ല; പോകുന്ന രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളും സ്റ്റേബാക്ക് വ്യവസ്ഥകളും അറിയണം. പോളണ്ടിൽ നല്ല സർവകലാശാലകളിൽ പഠിച്ചാലും നല്ല ശമ്പളമുള്ള ജോലി കിട്ടില്ല. സ്വിറ്റ്സർലൻഡിൽ പഠനശേഷമുള്ള സ്റ്റേബാക്ക് ഇല്ല; എന്നാൽ ജോലി കിട്ടിയാൽ നല്ല ശമ്പളമാണ്.
വിവരങ്ങൾ എങ്ങനെ കണ്ടെത്തുന്നു എന്ന മനോരമ സർവേയിലെ ചോദ്യത്തിന് ‘വിദേശ സർവകലാശാലാ വെബ്സൈറ്റുകൾ’ എന്നാണ് 40.14% പേർ പറഞ്ഞത്. എന്നാൽ, സർവേയിൽ പങ്കെടുത്ത മൂന്നിലൊന്നുപേരും വിദേശത്താണെന്നും വിവരങ്ങൾ കണ്ടെത്താനും സ്വയം വിശകലനം ചെയ്യാനും അവർക്കു കുറച്ചുകൂടി എളുപ്പമായിരിക്കുമെന്നുമുള്ള കാര്യം കണക്കിലെടുക്കണം. അതേസമയം, സ്വകാര്യ കൺസൽറ്റൻസികളെ ആശ്രയിക്കുന്നുവെന്നു പറയുന്ന 26.38% പേരിൽ ഭൂരിഭാഗവും കേരളത്തിലുള്ളവരാണ്.
ഇതാ 4 പോയിന്റ് ടെസ്റ്റ്
സഹപാഠികളുടെ സ്വാധീനത്തിലുണ്ടാകുന്ന വിദേശപഠന മോഹം; എന്നാൽ കൃത്യമായ മാർഗനിർദേശങ്ങളുടെ അഭാവം. ഇതാണു സാഹചര്യമെങ്കിൽ കരുതൽ വേണം. എങ്ങനെയാണ് പോകേണ്ട രാജ്യം തിരഞ്ഞെടുക്കേണ്ടത് എന്നതിന് 4 പോയിന്റ് ടെസ്റ്റ് ഇതാ:
> പോകുന്ന രാജ്യത്തെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ – ജനസംഖ്യ കൂടുകയാണോ കുറയുകയാണോ എന്നതിന്റെ സൂചിക) 2.1 ശതമാനത്തിൽ എത്ര കുറവാണോ അത്രയും അവിടെ ജനസംഖ്യ കുറയുകയാണ്; അവരിൽ പലരും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടാകും. യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെയും (2022) ലോകബാങ്കിന്റെയും (2020) കണക്കുകൾ ഇന്റർനെറ്റിൽ പരിശോധിക്കാം. ഒപ്പം നമ്മുടെ വിവേചനശേഷി കൂടി ഉപയോഗിക്കണം. ഉദാഹരണത്തിന്, ചൈനയിൽ ടിഎഫ്ആർ 1.7 ആണ്; കാനഡയിൽ 1.4–1.5 ആണ്. രണ്ടിടത്തും രണ്ടു സാഹചര്യമാണ്.
> പോകുന്ന രാജ്യത്തെ ആളോഹരി വരുമാനം 20,000 ഡോളറിൽ കൂടുതലാണെങ്കിൽ കേരളത്തിൽനിന്നുള്ളവർക്കു മധ്യവർഗ ജീവിതം എത്തിപ്പിടിക്കാം.
> രണ്ടുവർഷം സ്റ്റേബാക്ക് ഉണ്ടെങ്കിൽ, അവിടെയെത്തി കാര്യങ്ങൾ മനസ്സിലാക്കി ജോലി കണ്ടെത്താൻ എളുപ്പമുണ്ട്. കോഴ്സിന്റെ ദൈർഘ്യമനുസരിച്ച് സ്റ്റേബാക്ക് കാലാവധിയിലുള്ള വ്യത്യാസം അറിഞ്ഞുവയ്ക്കണം. ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്നു തന്നെ വിവരങ്ങൾ കണ്ടെത്താം. ഉദാഹരണത്തിന്, യുകെയിലെ വിവരങ്ങൾക്ക് study-uk.britishcouncil.org. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ വിവരങ്ങൾ ഇങ്ങനെയറിയാം.
> പോകുന്ന രാജ്യം ഇംഗ്ലിഷ് സംസാരിക്കുന്നതല്ലെങ്കിൽ ആ ഭാഷയിൽ അത്യാവശ്യം പ്രാവീണ്യംനേടി വേണം പോകാൻ.
വിദേശത്ത് എത്തിയശേഷം
വേണം, അടിസ്ഥാന ധാരണകൾ
∙ അക്കാദമിക് രീതികളിലെ വ്യത്യാസം
കാനഡയിലെ നോവാസ്കോഷ്യയിൽ കംപ്യൂട്ടർ എൻജിനീയറിങ് ബിരുദ (ബിസിഎസ്) വിദ്യാർഥിയായ എറണാകുളം സ്വദേശി ജ്യോതിസ് ജെയിൻ പുതിയ പഠനാനുഭവത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: ‘‘ഇവിടെയാരും പഠിക്കാൻ നിർബന്ധിക്കില്ല. എന്നാൽ, പഠിച്ചേ പറ്റൂ എന്ന ബോധ്യം നമുക്കുണ്ടാക്കിത്തരുന്നുണ്ട്. കേരളത്തിലെ പോലെ സെമസ്റ്റർ അവസാനമുള്ള പരീക്ഷയിലൂടെയല്ല, തുടർച്ചയായ ഓൺലൈൻ ക്വിസുകൾ, ഓൺലൈൻ ടെസ്റ്റുകൾ, ഓരോ വിദ്യാർഥിക്കുമുള്ള വ്യത്യസ്തമായ അസൈൻമെന്റുകൾ എന്നിവയിലൂടെയാണു നമ്മെ വിലയിരുത്തുന്നത്. ഓരോ സെമസ്റ്ററിലും ഏതൊക്കെ വിഷയങ്ങൾ പഠിക്കണം, ഏതൊക്കെ പ്രഫസർമാർ പഠിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ നമുക്കു നിശ്ചയിക്കാം. നന്നായി പഠിപ്പിക്കുന്ന അധ്യാപകരെ കുട്ടികൾക്കു തിരഞ്ഞെടുക്കാം എന്നതിനാൽ അധ്യാപകർ തമ്മിലും ആരോഗ്യപരമായ മത്സരമുണ്ടാകും.’’ ഈ അക്കാദമിക് രീതിയുടെ സാധ്യതകൾ മനസ്സിലാക്കി സ്വയം രൂപപ്പെടുത്തുന്നവർക്ക് അതിജീവനം സുഗമം.
∙ നിയമങ്ങൾ അറിയണം
കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലുമായി യുകെയിൽ 2 മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക താൽപര്യത്തോടെ നടത്തിയ ചാറ്റും തുടർന്നുള്ള നീക്കങ്ങളുമാണ് ഇരുവരെയും കുടുക്കിയത്. സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി യുകെ പൊലീസും ചൈൽഡ് പ്രൊട്ടക്‌ഷൻ ടീമും ചേർന്നുണ്ടാക്കിയ വ്യാജ പ്രൊഫൈലുകളായിരുന്നു അവയെന്നു രണ്ടുപേരും അറിഞ്ഞില്ല.
ലൈംഗികവിദ്യാഭ്യാസം, ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം, ജെൻഡർ ബഹുസ്വരത തുടങ്ങിയ കാര്യങ്ങളിൽ ശരിയായ ധാരണയില്ലാതെ വളരുന്ന മലയാളി വിദ്യാർഥികൾ ഇത്തരം പ്രശ്നങ്ങളിൽപോയി തലവയ്ക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്. ജോലിവിട്ട് യുഎസിൽ പഠിക്കാൻ പോയ പ്രഫഷനൽ പങ്കുവച്ച അനുഭവം: ഒരിക്കൽ സിഗ്‌നൽ ആയിട്ടില്ലെങ്കിലും റോഡ് ഒഴിഞ്ഞുകിടന്നിരുന്നതിനാൽ നാട്ടിലേതുപോലെ വണ്ടി മുന്നോട്ടെടുത്തു. കനത്ത പിഴയും നിർബന്ധിത ട്രാഫിക് ബോധവൽക്കരണ ക്ലാസുകളുമായിരുന്നു ശിക്ഷ.
∙ സാംസ്കാരിക വ്യത്യാസങ്ങൾ:
പലരും നാട്ടിൽ ശീലിച്ചുപോയ തുറിച്ചുനോട്ടം വിദേശത്ത് അരോചകമാകും. വഴക്കിനുവരെ കാരണമാകുകയും ചെയ്യാം.
∙ വംശീയത
ചിലപ്പോഴൊക്കെ ഇത്തരം പ്രശ്നങ്ങൾ നേരിട്ടേക്കാമെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലെ ശക്തമായ നിയമങ്ങൾ ഇക്കാര്യത്തിൽ നമുക്കു തുണയാണ്. മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം വംശീയമാകാതിരിക്കാനും ശ്രദ്ധിക്കണം.
വിദേശത്ത് എത്തിയശേഷമുള്ള വെല്ലുവിളികൾ സംബന്ധിച്ച മനോരമ സർവേ ശ്രദ്ധിക്കുക. പ്രധാന പ്രശ്നമായി വായനക്കാർ ചൂണ്ടിക്കാട്ടിയതു ജീവിതച്ചെലവാണ്. അതെക്കുറിച്ചു നാളെ പറയാം. ഒപ്പം ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയവുമുണ്ട്– വിദ്യാഭ്യാസ വായ്പ.
മൂന്ന് യുക്രെയ്ൻ കാഴ്ചകൾ
യുക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർഥികൾ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി രണ്ടാമതെ നിർദേശം കഴിഞ്ഞ ദിവസം നൽകിക്കഴിഞ്ഞു. സംഘർഷം തുടങ്ങി ഏകദേശം 8 മാസം കഴിഞ്ഞിട്ടും ഇന്ത്യൻ വിദ്യാർഥികളുടെ ദുരിതത്തിന് അറുതിയില്ല. അവരുടെ വാക്കുകളിലേക്ക്.
ലൊക്കേഷൻ: കേരളം
∙ ഗോകുൽ ശ്രീകുമാർ
(ആറാം വർഷ മെഡിക്കൽ വിദ്യാർഥി, ഹർകീവ് വിഎൻ കരസിൻ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി. പാലക്കാട് സ്വദേശി)
‘‘എട്ടു മാസമായി നാട്ടിലാണ്. അവസാന വർഷമായതിനാൽ മറ്റൊരു രാജ്യത്തെ കോളജിലേക്ക് ട്രാൻസ്ഫറിനു പോലും സാധ്യതയില്ല. ഉണ്ടെങ്കിൽ തന്നെ 10 ലക്ഷം രൂപയിൽ കൂടുതൽ ചെലവാണ്. എന്തുവന്നാലും തിരികെ പോകാതെ മാർഗമില്ല. അങ്ങോട്ട് വിമാനമില്ലാത്തതിനാൽ എത്രയും വേഗം സമീപരാജ്യങ്ങളായ മാൾഡോവയിലോ സ്ലൊവാക്യയിലോ എത്തി അവിടെനിന്ന് ട്രെയിൻ/ബസ് മാർഗം പോകാനാണ് ശ്രമം. ഇല്ലെങ്കിൽ വീസ റദ്ദാകും. വീണ്ടും അപേക്ഷിക്കണമെങ്കിൽ വലിയ തലവേദനയാണ്. ആക്രമണം കൂടുതലുള്ള യുക്രെയ്ന്റെ കിഴക്കൻ ഭാഗത്താണ് ഞങ്ങളുടെ സർവകലാശാല. ഇക്കാരണത്താൽ പടിഞ്ഞാറൻ ഭാഗത്തേക്ക് സർവകലാശാല ഷിഫ്റ്റ് ചെയ്ത് പ്രവർത്തിക്കുകയാണ്. ഞങ്ങൾ അങ്ങോട്ടാണ് ഇനി പോകേണ്ടത്.
രൂപയുടെ മൂല്യം കുറയുന്നത് വല്ലാതെ ബാധിക്കുന്നുണ്ട്. ഒരു വർഷം 4,300 ഡോളറാണ് ഫീസ്. ഇതിനു മാറ്റമില്ലെങ്കിലും ഇന്ത്യൻ രൂപയിൽ ഇക്കൊല്ലം കൊടുത്ത പണത്തേക്കാൾ വലിയ തുകയാണ് അടുത്ത വർഷം കൊടുക്കേണ്ടി വരുന്നത്. 20 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. ആദ്യവർഷം ബാങ്കിൽ നിന്നുള്ള തുക കൃത്യമായി തികഞ്ഞു. പിന്നീട് ഓരോ വർഷവും അധികമായി പണം കണ്ടെത്തേണ്ടി വരുന്നു. കോഴ്സ് ഫീസിന്റെ 80 ശതമാനമെങ്കിലും വായ്പാത്തുകയിൽ നിന്നായാൽ ഭാഗ്യമെന്നു പറയാം.’’
ലൊക്കേഷൻ: അർമീനിയ
∙ ആർ.എസ് മെർലിൻ
(യുക്രെയ്നിലെ 3 വർഷത്തെ മെഡിക്കൽ പഠനത്തിനു ശേഷം ട്രാൻസ്ഫർ ഓപ്ഷനിലൂടെ നിലവിൽ അർമീനിയ യൂണിവേഴ്സിറ്റി ഓഫ് ട്രഡീഷനൽ മെഡിസിനിൽ 4–ാം വർഷം വിദ്യാർഥി. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി)
‘‘യുദ്ധം തുടങ്ങിയപ്പോൾ അത്യാവശ്യം സാധനങ്ങളുമായി നാട്ടിലേക്കു പോരുകയായിരുന്നു. യുദ്ധം ഒതുങ്ങുമ്പോൾ മടങ്ങാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതു തീരില്ലെന്നു ബോധ്യമായതോടെയാണ് അർമീനിയയിലെ സർവകലാശാലയിലേക്ക് ട്രാൻസ്ഫറിനു ശ്രമിച്ചത്. കോഴ്സ് 3 വർഷം കൂടിയുണ്ട്. അനിശ്ചിതത്വം നീളുന്നതിനാൽ റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങളിൽ പലരും പഠനം നിർത്താൻ വരെ ആലോചിച്ചിരുന്നു.
യുക്രെയ്ൻ ഞങ്ങൾക്ക് ഇന്നും വളരെ പ്രിയപ്പെട്ട രാജ്യമാണ്. എന്റെ നാട്ടിൽ കിട്ടാത്ത വിദ്യാഭ്യാസ അവസരമാണ് ആ നാടൊരുക്കിയത്. അവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ ഒരുപാട് സങ്കടമുണ്ട്. യുക്രെയ്നിലുള്ള ബാക്കി സാധനങ്ങൾ പോലും തിരിച്ചെടുക്കാനാവാതെയാണ് അർമീനിയയിലേക്ക് പറന്നത്. വേണ്ടപ്പെട്ടവരോടൊന്ന് യാത്ര പറയാൻ പോലുമായില്ല. അർമീനിയയിൽ നാലാം വർഷം കോഴ്സിലേക്ക് നേരിട്ടു കയറി. സാധനങ്ങളൊക്കെ പുതിയതായി വാങ്ങി ജീവിതം ഒന്നിൽനിന്നു തുടങ്ങേണ്ടി വന്നു. പണവും കൂടുതലായി ചെലവഴിക്കേണ്ടി വന്നു. ഇപ്പോള്‍ സന്തോഷമായിരിക്കുന്നു.
അര്‍മീനിയയിലെ വിദ്യാഭ്യാസം പോരെന്നു പറയുന്ന പലരുമുണ്ട്. പക്ഷേ സത്യം അതല്ല. മികച്ച രീതിയിലുള്ള ക്ലിനിക്കല്‍ പ്രാക്ടീസ് അടക്കം ഇവിടെ ലഭിക്കുന്നുണ്ട്. യുക്രെയ്ൻ മിസ് ചെയ്യുന്നുണ്ടോയെന്നു ചോദിച്ചാൽ തീർച്ചയായുമുണ്ട്. അവിടെ പോയി ഞങ്ങളുടെ സാധനങ്ങളൊക്കെ എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വീസ റദ്ദായതിനാൽ ഇനി പുതിയ വീസ എടുക്കേണ്ടി വരും. യുദ്ധം നടക്കുന്നതിനാൽ ഇപ്പോൾ അതൊന്നും ആലോചിക്കാൻ കഴിയുന്ന കാര്യങ്ങളല്ല.’’
ലൊക്കേഷൻ: യുക്രെയ്ന്‍
∙ ജിനോ വിൻസ്
(വിന്നിത്സ നാഷനൽ പിറോഗവ് മെമ്മോറിയൽ യൂണിവേഴ്സിറ്റിയിൽ ആറാം വർഷം മെഡിക്കൽ വിദ്യാർഥി. നെയ്യാറ്റിൻകര സ്വദേശി.)
‘‘കഴിഞ്ഞ ജൂൺ 19 മുതൽ ഞാൻ യുക്രെയ്നിലുണ്ട്. ഓഗസ്റ്റിൽ എന്റെ വീസ പുതുക്കേണ്ടതിനാലും അവസാന വർഷമായതിനാലുമാണ് ദുബായ്–മാൾഡോവ വഴി ഞാനിവിടെയെത്തിയത്. യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികൾ തിരികെ പോകണമെന്ന് ഇന്ത്യൻ എംബസി ഒരറിയിപ്പ് നൽകുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്ന് ഒരിക്കലും കരുതുന്നില്ല. പക്ഷേ, ഞങ്ങളുടെ മുന്നിൽ മറ്റൊരു പോംവഴിയുമില്ല. ‘ലൈഫ് ഓർ ഡെത്ത്’ എന്നൊരു അവസ്ഥയാണ്. യുക്രെയ്നിലെ പ്രശ്നങ്ങൾ അറിഞ്ഞ് മാതാപിതാക്കളൊക്കെ ഇവിടുത്തെ വിദ്യാർഥികളെ വിളിക്കാറുണ്ട്. എങ്ങനെയെങ്കിലും കുട്ടികൾ പിടിച്ചുനിൽക്കും എന്ന ചിന്തയിലേക്ക് പല പേരന്റ്സും മാറിക്കഴിഞ്ഞു.
ജൂണിൽ ഇവിടെ വരുമ്പോൾ മിസൈൽ മുന്നറിയിപ്പിനുള്ള സൈറനുകൾ വീണ്ടും കേൾക്കാമായിരുന്നു. പതിയെ അത് നിത്യജീവിതത്തിന്റെ ഭാഗമായി. കഴിഞ്ഞ 2 ആഴ്ചയായി റഷ്യ ആക്രമണം കടുപ്പിച്ചതോടെ പിരിമുറുക്കം കൂടിയിട്ടുണ്ട്. സൈറൻ കേൾക്കുമ്പോൾ യൂണിവേഴ്സിറ്റിയുടെ ഭൂമിക്കടിയിലുള്ള നിലയിലേക്കു മാറും. യുദ്ധം നടക്കുന്ന സ്ഥലമാണെങ്കിലും ഇവിടെ ജീവിതം ഏകദേശം സാധാരണ നിലയിലാണ്. ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ പ്രശ്നമില്ല.’’
ഏകോപനം: സനിൽ പി.ജയ്സൺ
റിപ്പോർട്ടുകൾ: പിങ്കി ബേബി, ജിക്കു വർഗീസ് ജേക്കബ്, അശ്വിൻ നായർ
മനോരമ ടീമിനൊപ്പം മുരളി തുമ്മാരുകുടിയും
Content Highlight: Overseas Education