യാത്ര കടന്നു പോയത്– 12 സംസ്ഥാനങ്ങൾ, 2 കേന്ദ്ര ഭരണ പ്രദേശങ്ങൾ: തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, യുപി, ഹരിയാന, പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ. കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടന്ന ഭാരത യാത്രികർ – രാഹുൽ ഗാന്ധി ഉൾപ്പെടെ 126. ഇതിൽ 35 പേർ വനിതകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര കടന്നു പോയത്

12 സംസ്ഥാനങ്ങൾ, 2 കേന്ദ്ര ഭരണ പ്രദേശങ്ങൾ: തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, യുപി, ഹരിയാന, പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ. കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടന്ന ഭാരത യാത്രികർ – രാഹുൽ ഗാന്ധി ഉൾപ്പെടെ 126. ഇതിൽ 35 പേർ വനിതകൾ. 

ADVERTISEMENT

ഇതുവരെ പങ്കെടുത്ത പ്രതിപക്ഷ കക്ഷികൾ – 13:

ഡിഎംകെ, എൻസിപി, ശിവസേന, ആർഎൽഡി, ബിഎസ്പി, മുസ്‌ലിം ലീഗ്, നാഷനൽ കോൺഫറൻസ്, പിഡിപി, ആർഎസ്പി, കേരള കോൺഗ്രസ്, വിസികെ, മക്കൾ നീതി മയ്യം (കമൽഹാസൻ), എംഡിഎംകെ. 

പങ്കെടുത്ത മുഖ്യമന്ത്രിമാർ  –4

എം.കെ.സ്റ്റാലിൻ, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗൽ, സുഖ്‌വിന്ദർ സിങ് സുഖു

ADVERTISEMENT

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രമുഖ വ്യക്തികൾ  പറഞ്ഞത്..

‘‘രാജ്യത്തിന്റെ ഐക്യവും മതസൗഹാർദവും ദൃഢമാക്കാനായി നടന്നവർക്കു പിന്തുണ നൽകാനാണു ഞാൻ യാത്രയിൽ പങ്കാളിയായത്. മുൻ പൊതുസേവകനോ, സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നയാളോ എന്ന നിലയിലല്ല, രാജ്യത്തെക്കുറിച്ച് ആശങ്കാകുലനായ പൗരനെന്ന നിലയിലാണ് എന്റെ പങ്കാളിത്തം’’   

രഘുറാം രാജൻ (റിസർവ് ബാങ്ക് മുൻ ഗവർണർ)

‘‘രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിത്. ആ ഉൾവിളിയിൽ നിന്നാണു യാത്രയിൽ അണിചേർന്നത്.’’

ADVERTISEMENT

കമൽഹാസൻ (നടൻ)

‘‘വിദ്വേഷം പരക്കുകയാണ്. സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുന്നു. ജാതിവിവേചനം വർധിക്കുന്നു. കർഷകരടക്കമുള്ളവർ ദുരിതത്തിലാണ്.  മാറ്റത്തിനു വേണ്ടിയാണ് യാത്രയിൽ പങ്കുചേർന്നത്.’’

മേധ പട്കർ (സാമൂഹിക പ്രവർത്തക)

‘‘യാത്രയിൽ സാധാരണ ജനങ്ങളുടെ പങ്കാളിത്തവും ഉൽസാഹവും എല്ലാവരോടുമുള്ള രാഹുൽ ഗാന്ധിയുടെ കരുതലും അദ്ഭുതകരമാണ്.’’

സ്വര ഭാസ്കർ (നടി, എഴുത്തുകാരി)

‘‘രാജ്യത്ത് ബിജെപി സൃഷ്ടിക്കുന്ന ഭിന്നതയ്ക്കും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനുമെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.’’

പ്രശാന്ത് ഭൂഷൺ (മുതിർന്ന അഭിഭാഷകൻ)

‘‘കാലം ആവശ്യപ്പെട്ട സമയത്താണു ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. വിദ്വേഷം അകറ്റാനും സ്നേഹം, സാഹോദര്യം, സമാധാനം എന്നിവയെ പുണരാനും രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൈകോർക്കുമെന്നു പ്രതീക്ഷിക്കാം.’’

അഡ്മിറൽ എൽ. രാംദാസ് (നാവികസേന മുൻ മേധാവി)

‘‘ഭാരത് ജോഡോ യാത്ര നൽകുന്ന ഐക്യത്തിന്റെ സന്ദേശം കണ്ടില്ലെന്നു നടിക്കാനാവില്ല. ഞാൻ പിറന്നുവീണ ഇന്ത്യയെ വീണ്ടെടുക്കാനാണു ഞാൻ അതിൽ പങ്കാളിയായത്. രാജ്യത്തിനായി ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.’’

പൂജാ ഭട്ട് (നടി)

English Summary : Bharat Jodo Yathra routes passed 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT