മധു എന്ന ആദിവാസി യുവാവിനെ പിടിച്ചുകെട്ടി തല്ലിക്കൊന്നിട്ട് അധികനാളായില്ല. ഇപ്പോഴിതാ വിശ്വനാഥൻ എന്ന മറ്റൊരു ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു മർദിച്ചവശനാക്കി ആത്മഹത്യ ചെയ്യിച്ചിരിക്കുന്നു (കൊന്നു കെട്ടിത്തൂക്കിയതാണെന്നും ആരോപണമുണ്ട്); നമ്മൾ കേരളീയർ, നൂറുശതമാനം സാക്ഷരർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധു എന്ന ആദിവാസി യുവാവിനെ പിടിച്ചുകെട്ടി തല്ലിക്കൊന്നിട്ട് അധികനാളായില്ല. ഇപ്പോഴിതാ വിശ്വനാഥൻ എന്ന മറ്റൊരു ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു മർദിച്ചവശനാക്കി ആത്മഹത്യ ചെയ്യിച്ചിരിക്കുന്നു (കൊന്നു കെട്ടിത്തൂക്കിയതാണെന്നും ആരോപണമുണ്ട്); നമ്മൾ കേരളീയർ, നൂറുശതമാനം സാക്ഷരർ, ദൈവവിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റുകാർ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു പരസ്യത്തിൽപ്പറയുന്ന നാട്! ശരിക്കും നമ്മുടെ നാടിനെ ‘മനുഷ്യത്വരഹിത നാട്’ എന്നാണു വിളിക്കേണ്ടത്.

ആദിവാസി എന്നല്ല ആദിമനിവാസി എന്ന പേരാണു വിശ്വനാഥന്റെയും മധുവിന്റെയും വംശം അർഹിക്കുന്നത് എന്നു ചരിത്രം പഠിച്ചവർക്കറിയാം. അവരാണ് ആദിമ നിവാസികൾ - ഈ നാടിന്റെ യഥാർഥ അവകാശികൾ.

ADVERTISEMENT

ഞാനടക്കമുള്ളവർ അവർക്കവകാശപ്പെട്ട കാട്ടിൽ / നാട്ടിൽ വലിഞ്ഞുകയറി നാടുമുടിക്കാൻ വന്നവരാണെന്നതാണു സത്യം. അതുകൊണ്ടാണ് അബോധങ്ങളിൽപോലും അതിന്റെ അപകർഷതാബോധപ്പൊറ്റകളും പേറി നമുക്കു ജീവിക്കേണ്ടിവരുന്നത്; അവരെ തീണ്ടാപ്പാടകലെ നിർത്തുന്നതും അവസരം കിട്ടിയാൽ കൊന്നുകെട്ടിത്തൂക്കുന്നതും.

വയനാടിന്റെ കാട്ടുപാതകൾ താണ്ടി ഗർഭിണിയായ ഭാര്യയുടെ കടിഞ്ഞൂൽ പ്രസവത്തിനായാണ് അയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയത്. എട്ടുവർഷം കാത്തിരുന്ന് തനിക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും ആകാംക്ഷയിലുമായിരുന്നു അയാൾ. അങ്ങനെയുള്ള ഒരു മനുഷ്യൻ ആത്മഹത്യ ചെയ്യും എന്ന് വിശ്വസിക്കാനാകില്ലെന്ന് അയാളുടെ ബന്ധുക്കൾ പറയുന്നു; സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്ന ഒരു കാര്യം. അപ്പോൾ വിശ്വനാഥനെ നമ്മൾ മരണത്തിലേക്കു വലിച്ചെറിയുകയായിരുന്നു. ആൾക്കൂട്ടമനഃസാക്ഷിക്ക് അതിനു തെല്ലും മടിയില്ല.

ADVERTISEMENT

തലചായ്ക്കാൻ ആശുപത്രി പരിസരമല്ലാതെ മറ്റൊന്നും ശരണമില്ലാത്ത അയാളെ ഒരു മൊബൈൽഫോൺ മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിലാണ് സ്വയം പ്രഖ്യാപിത ദുരാചാര പൊലീസ് മർദിച്ചതും അയാൾക്ക് (സ്വയം?) ജീവനൊടുക്കേണ്ടി വന്നതും! സുരക്ഷാജീവനക്കാർ പോലീസിലേൽപിക്കാൻ പറഞ്ഞിട്ടും അതു കേൾക്കാതെ നിയമം കയ്യിലെടുക്കാൻ ഇത്തരക്കാർക്ക് എങ്ങിനെയാണ് ധൈര്യം ലഭിക്കുന്നത്?

സത്യത്തിൽ എന്താണു നമ്മുടെ പ്രശ്നം? ഒരാളുടെ വസ്ത്രം, നിറം, നടപ്പ്, പെരുമാറ്റം ഇതൊക്കെയാണോ ഒരാളെ കള്ളനോ മര്യാദക്കാരനോ ആക്കിത്തീർക്കുന്നത്?

ADVERTISEMENT

ആദിമനിവാസികൾക്ക് അവകാശപ്പെട്ടതെല്ലാം പിടിച്ചുപറിച്ചുകൊണ്ടിരിക്കുന്ന നമ്മൾക്ക് ഇനിയെങ്കിലും അൽപം കരുണ അവരോടു കാണിക്കാവുന്നതാണ്. ആതിഥേയത്വത്തിനും സഹൃദയത്വത്തിനും ഏറെ വിലകൽപിക്കുന്ന കോഴിക്കോടിന്റെ ഈ ദുഷ്‌പേരിൽ കോഴിക്കോട്ടുകാരനായ ഞാൻ ലജ്ജിച്ചു തലതാഴ്ത്തുന്നു.

ജോയ് മാത്യു

പൊലീസ് കേസെടുത്തിരിക്കാം, പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴികളായിരിക്കും അധികവും അതിൽ ചേർത്തിട്ടുള്ളത്. കോടതിയിലാകട്ടെ സാക്ഷികൾ ഇല്ലാതെയാകും; ഉള്ളവരുടെ മൊഴി മാറുകയും മറിയുകയും ചെയ്യും.

മനുഷ്യത്വരഹിതമായ ഈ നാട്ടിൽ ബഹുമാനപ്പെട്ട മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുള്ളത് ആശ്വാസം. അപ്പോഴും നമ്മൾ,  സാക്ഷരതയുടെയും സാംസ്കാരികതയുടെയും കുത്തകാവകാശം പറയുന്ന കേരളീയർ എന്നാണ് ഇത്തരം ബീഭത്സ ശീലങ്ങളിൽ നിന്നു പുറത്തുകടക്കുന്നത് !

(ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമാണ് ലേഖകൻ)

English Summary: Then Madhu, today Viswanathan: A victim of mob brutality