പെ‍ാതുടാപ്പുകൾക്കു മുന്നിൽ വെള്ളത്തിനുവേണ്ടി കാത്തിരിക്കുന്നവരുടെ സങ്കടനിര കൂടി ഉൾപ്പെടുന്നതാണു കേരളം. നമ്മുടെ ഗ്രാമങ്ങളിലെ ആ പതിവുകാഴ്ച മന്ത്രിമാർ കാണുന്നുണ്ടാകുമോ? അവരതു കണ്ടിരുന്നുവെങ്കിൽ, ഒരു നിമിഷം ആ കഷ്ടാവസ്ഥയെക്കുറിച്ച് ഓർത്തിരുന്നുവെങ്കിൽ, പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തീരുമാനിക്കില്ലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെ‍ാതുടാപ്പുകൾക്കു മുന്നിൽ വെള്ളത്തിനുവേണ്ടി കാത്തിരിക്കുന്നവരുടെ സങ്കടനിര കൂടി ഉൾപ്പെടുന്നതാണു കേരളം. നമ്മുടെ ഗ്രാമങ്ങളിലെ ആ പതിവുകാഴ്ച മന്ത്രിമാർ കാണുന്നുണ്ടാകുമോ? അവരതു കണ്ടിരുന്നുവെങ്കിൽ, ഒരു നിമിഷം ആ കഷ്ടാവസ്ഥയെക്കുറിച്ച് ഓർത്തിരുന്നുവെങ്കിൽ, പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തീരുമാനിക്കില്ലായിരുന്നു. ഏതു സാഹചര്യത്തിലാണെങ്കിലും, പാവപ്പെട്ട ജനതയുടെ വെള്ളം മുട്ടിക്കാനുള്ള തീരുമാനം ക്രൂരവും അങ്ങേയറ്റം ജനവിരുദ്ധവുമാണ്.

ജല അതോറിറ്റി വാട്ടർ ചാർജ് മൂന്നിരട്ടിവരെ വർധിപ്പിച്ചതോടെ പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി ആരംഭിച്ചിരിക്കുന്നു. പൊതുടാപ്പുകളുടെ ചാർജ് അടയ്ക്കുന്നതു തദ്ദേശസ്ഥാപനങ്ങളായതിനാൽ ഇപ്പോഴത്തെ ഗണ്യമായ വർധന താങ്ങാനാകാത്ത സാഹചര്യത്തിലാണു നടപടി. ലീറ്ററിന് ഒരു പൈസ നിരക്കിൽ തുച്ഛമായ വർധനയേ വരുത്തിയിട്ടുള്ളൂ എന്ന രാഷ്ട്രീയ അവകാശവാദങ്ങളുടെ പൊള്ളത്തരം കൂടി വ്യക്തമാക്കുന്നതാണ് തദ്ദേശസ്ഥാപനങ്ങളുടെ ഈ നിലപാട്. അവശ്യമേഖലകളിൽ ഒഴികെ പൊതുടാപ്പുകൾ വേണ്ടെന്നാണു ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. മിക്ക പഞ്ചായത്തുകളിലും 100 മുതൽ 200 വരെ പൊതുടാപ്പുകൾ ഉണ്ടാകും. തനതു വരുമാനത്തിൽനിന്നോ പദ്ധതി വിഹിതത്തിൽനിന്നോ ആണ് ഫണ്ട് കണ്ടെത്തുന്നത്. ഇവ രണ്ടും കുറവായ പഞ്ചായത്തുകളുടെ കാര്യം പ്രതിസന്ധിയാണെങ്കിലും ചെലവുചുരുക്കൽ പാവപ്പെട്ട ജനങ്ങളുടെ വെള്ളം മുട്ടിച്ചുവേണോ എന്നതാണു ചോദ്യം.

ADVERTISEMENT

പൊതുടാപ്പിനുള്ള വാർഷികനിരക്ക് പഞ്ചായത്തുകളിൽ ഏകദേശം 15,000 രൂപയും നഗരസഭകളിൽ ഏകദേശം 22,000 രൂപയുമായി ജല അതോറിറ്റി ഈ മാസം മൂന്നിനാണു വർധിപ്പിച്ചത്. പ്രവർത്തിക്കാത്ത പൊതുടാപ്പുകൾക്കും ജല അതോറിറ്റി ബിൽ നൽകുന്നുവെന്ന പരാതിയും വ്യാപകമാണ്. കണക്‌ഷൻ വിഛേദിക്കാൻ തദ്ദേശസ്ഥാപനങ്ങൾ അപേക്ഷ നൽകി 6 മാസത്തിലേറെയായിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. കണക്‌ഷൻ വിഛേദിക്കാൻ മാത്രം ടാപ്പ് ഒന്നിന് 1000 രൂപ വരെയാണു ഫീസ്.

എല്ലാവർക്കും ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കിയശേഷമേ പെ‍ാതുടാപ്പുകൾ വേണ്ടെന്നുവയ്ക്കാവൂ. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കാൻ തുടങ്ങിയ ജലജീവൻ മിഷൻ പദ്ധതിയിൽ കേരളത്തിൽ ഇതുവരെ നൽകാനായ കണക‍്ഷന്റെ കണക്ക് ഈ പ്രതീക്ഷ ഇപ്പോഴും ദൂരെയാണെന്ന് അറിയിക്കുന്നു. 2024 മാർച്ചിനകം 53,19,089 കണക‍്ഷൻ നൽകാനായിരുന്നു തീരുമാനമെങ്കിലും ഇന്നലെവരെ ആകെ നൽകിയത് 15,39,344 മാത്രം. ബാക്കി കണക‍്ഷ‍ൻ 13 മാസത്തിനകം നൽകാൻ കഴിയുമോ എന്നതും അനിശ്ചിതത്വത്തിലാണ്.

ADVERTISEMENT

കേന്ദ്ര ജലശ‍ക്തി മന്ത്രാലയവുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിക്ക് 2020 ഒക്ടോബറിലാണ് സംസ്ഥാനത്തു തുടക്കമിട്ടത്. കണക‍്ഷൻ നൽകുന്നതി‍ലുപരി ജലശുദ്ധീകര‍ണശാല, ടാങ്കുകൾ, മെയിൻ പൈപ്‌ലൈനുകൾ, പമ്പുകൾ എന്നിവയുടെ ജോലികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. പല സംസ്ഥാനങ്ങളിലും ഇതിനകം ഈ പദ്ധതി പൂർത്തീകരിച്ചതും ഇതോടുചേർത്ത് ഓർമിക്കാം. നൽകുന്ന കണക‍്ഷന്റെ എണ്ണത്തിന് അനുസൃതമായി‍ട്ടാണ് കേന്ദ്രം ഫണ്ട് അനുവദിക്കുക. ഇക്കാരണത്താൽ, പണി പൂർത്തിയാകാത്ത സ്ഥലങ്ങളിലും കണക‍്ഷൻ നൽകുന്നു എന്നും ആക്ഷേപമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യ ചെലവു വഹിക്കുന്ന ഈ പദ്ധതിയിൽ 15% വിഹിതം പഞ്ചായത്തുകളാണു വഹിക്കുക. 10% ഗുണഭോക്തൃ വിഹിതമാണ്.

സംസ്ഥാനത്തു രണ്ടുലക്ഷത്തിലേറെ പൊതുടാപ്പുകൾ ഉള്ളതിൽ അവശ്യമേഖലകളിലുള്ളതു കണ്ടെത്താനുള്ള തദ്ദേശസ്ഥാപനങ്ങളുടെ നടപടി പതിവു സർക്കാർപ്രഹസനമായിക്കൂടാ. ഉപയോഗത്തിലില്ലാത്ത ടാപ്പുകൾ തീർച്ചയായും മാറ്റുകതന്നെ വേണം. എന്നാൽ, ജനങ്ങൾ വെള്ളമെടുത്തുപോരുന്ന ഒറ്റ ടാപ്പുപോലും ഇല്ലാതാകില്ലെന്ന ഉറപ്പ് കേരളത്തിനു സർക്കാർ നൽകുകയും വേണം. ജല അതോറിറ്റിയുടെ നിരക്കുവർധനയും തദ്ദേശസ്ഥാപനങ്ങളുടെ ചെലവുചുരുക്കലും ഈ നാട്ടിലെ പാവപ്പെട്ടവരുടെ വെള്ളം മുട്ടിച്ചുകെ‍ാണ്ടാകരുത്. ജലജീവൻ മിഷൻ പദ്ധതി വൈകാതിരിക്കാനുള്ള നിരന്തരശ്രദ്ധയും സർക്കാരിൽനിന്നുണ്ടാവണം.

ADVERTISEMENT

English summary: Editorial about To reduce the number of public taps