ഒരുപാടു യുവാക്കൾ എഴുത്തിലും വായനയിലും സജീവമായി ഇടപെടുന്ന കാലഘട്ടമാണിത്. സാങ്കേതികവിദ്യയുടെയും സ്മാർട്ഫോണിന്റെയും കടന്നുകയറ്റത്തിലും അതിന്റെ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തി അവർ എഴുതുന്നു, വായിക്കുന്നു, ചർച്ച ചെയ്യുന്നു

ഒരുപാടു യുവാക്കൾ എഴുത്തിലും വായനയിലും സജീവമായി ഇടപെടുന്ന കാലഘട്ടമാണിത്. സാങ്കേതികവിദ്യയുടെയും സ്മാർട്ഫോണിന്റെയും കടന്നുകയറ്റത്തിലും അതിന്റെ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തി അവർ എഴുതുന്നു, വായിക്കുന്നു, ചർച്ച ചെയ്യുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാടു യുവാക്കൾ എഴുത്തിലും വായനയിലും സജീവമായി ഇടപെടുന്ന കാലഘട്ടമാണിത്. സാങ്കേതികവിദ്യയുടെയും സ്മാർട്ഫോണിന്റെയും കടന്നുകയറ്റത്തിലും അതിന്റെ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തി അവർ എഴുതുന്നു, വായിക്കുന്നു, ചർച്ച ചെയ്യുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തിന്റെ തഴക്കവും പഴക്കവുമുള്ള ജീവിതപരിസരങ്ങളിൽ നിന്നല്ല ഈ യുവ എഴുത്തുകാർ വരുന്നത്. കഠിന ജീവിതാനുഭവപാതകളിൽ വച്ച് എഴുത്ത് എന്ന ഏകാശ്വാസത്തിലേക്ക് തിരിഞ്ഞവരാണവർ. അതിനവരെ വലിയൊരളവിൽ സഹായിച്ചത് ആഴത്തിലുള്ള വായനയാണ്. ഭാഷ വായനക്കാരുടെ ഹൃദയത്തിൽ തൊടുന്നു എന്നതു മാത്രമാണ് എഴുത്തുകാർ എന്ന വിലാസത്തിനുള്ള ഇവരുടെ ഏക അവകാശവാദം. ചിലർ ആ കഥകൾ വായിച്ചു കരയുന്നു, ചിലർ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. മാതൃഭാഷാ ദിനത്തിൽ മലയാള വായനയെ കെട്ടുപോകാതെ കാക്കുന്ന പുതുതലമുറ എഴുത്തുകാരിൽ ചിലരുടെ ജീവിതവും എഴുത്തും വായിക്കാം. 

വായനയുടെ ബലം

ADVERTISEMENT

സിവിൽ പൊലീസ് ഓഫിസറായ രതീഷ് ഇളമാടിന്റെ വീട്ടുലൈബ്രറിയിൽ അയ്യായിരത്തിലേറെ പുസ്തകങ്ങളുണ്ട്. ഇതു മുഴുവനും വായിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമാണ് രതീഷ് ഇളമാട് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ ബലം. ജോലിത്തിരക്കു മൂലം രതീഷിന്റെ എഴുത്തും വായനയും കൂടുതൽ നടക്കുന്നതു രാത്രിയിലാണ്. ചായക്കച്ചവടം നടത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോഴും പുസ്തകങ്ങൾ വാങ്ങിത്തരാൻ ഒരു മടിയുമില്ലാതിരുന്ന അച്ഛനാണ് രതീഷിന്റെ എഴുത്തിനെ ജ്വലിപ്പിച്ചത്. മൃഗനീതികൾ, വാക്കും കുരിശും, അയനങ്ങളുടെ നാനാർഥങ്ങൾ, രഹസ്യവനങ്ങളിൽ പൂത്ത ഒറ്റമരം എന്നിവയാണു രതീഷിന്റെ പുസ്തകങ്ങൾ. കൊല്ലം ഇളമാട് സ്വദേശി.

രതീഷ് ഇളമാട്

∙ കടപ്പെറപാസ

വിഴിഞ്ഞത്ത് ഗംഗയാർ തോടിനും കടലിനും നടുക്ക് ഒരു മൂക്കറാം കല്ലുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവിടെ ചെന്നിരിക്കുമായിരുന്ന കുട്ടി ഒരു നട്ടുച്ചയ്ക്ക് ചൊരിമണലിൽ വിരലുകൊണ്ട് എഴുതിയതിൽ പിശറ് എന്ന വാക്കുണ്ടായിരുന്നു. ആ വരികൾ അപ്പോൾ തന്നെ കടലെടുത്തു. കടപ്പെറപാസ എന്ന ജീവൽമൊഴിയിലാണ് ഡി.അനിൽകുമാർ കവിത എഴുതുന്നത്. തീരദേശത്തിന്റെ സ്വന്തം ഭാഷയാണത്. വീട്ടുകാരെല്ലാം കടൽപണിക്കാരാണ്. ഞാനിന്ന് പാടിത്തുടങ്ങുന്നു, ചങ്കൊണ്ടോ പറക്കൊണ്ടോ, അവിയങ്കോര എന്നിവയാണ് കവിതാസമാഹാരങ്ങൾ. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശത്തെ ഭാഷയുടെ വാക്കുകൾ ഉൾപ്പെടുത്തി കടപ്പെറപ്പാസ എന്ന നിഘണ്ടു പ്രസിദ്ധീകരിച്ചു. കോളജ് അധ്യാപകനായ അനിൽകുമാർ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി. 

അനിൽകുമാർ

ബസൊരു കഥാഖനി

ADVERTISEMENT

കെഎസ്ആർടിസി കണ്ടക്ടറാണ് രഞ്ജു കിളിമാനൂർ. രണ്ടു പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. അയ്യായിരത്തോളം കോപ്പികൾ വിറ്റുപോയ അവ സമീപകാലത്തു വായനക്കാരുടെ ശ്രദ്ധ നേടിയ ത്രില്ലർ വിഭാഗത്തിൽ വരുന്നവയാണ്. ഓരോ ദിവസവും തന്റെ ബസിൽ കയറുന്ന ആയിരത്തോളം പേരാണ് എഴുത്തിൽ രഞ്ജുവിന്റെ അനുഭവപരിസരം.‘ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ’ ആണ് ആദ്യ പുസ്തകം. ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും ആണു രണ്ടാമത്തെ പുസ്തകം. ലിജിൻ ജോണുമായി ചേർന്ന് എഴുതിയ മിത്തോളജിക്കൽ ത്രില്ലർ 261 ബിസി ആണ് ഉടൻ പുറത്തുവരുന്ന പുസ്തകം. തിരുവനന്തപുരം കിളിമാനൂരാണു രഞ്ജുവിന്റെ സ്വദേശം. 

രഞ്ജു കിളിമാനൂർ

∙ മെട്രോയിലെ എഴുത്ത്

ആനന്ദത്തിനുള്ള പലവഴികൾ തിരഞ്ഞു നടന്ന് ഒടുക്കം എഴുത്തും വായനയും മാത്രമാണ് ആനന്ദം എന്നു തിരിച്ചറിഞ്ഞപ്പോഴാണ് അനിൽ ദേവസി എഴുത്തിലേക്കു തിരിഞ്ഞത്. ഒൻപതു വർഷമായി ഗൾഫിൽ ജീവിക്കുന്ന അനിലിന് ദുബായ്‌യിൽ മണി എക്സ്ചേഞ്ച് കമ്പനിയിലാണ് ജോലി. ദുബായ് മെട്രോയിലെ തിരക്കിനിടയിൽ നിന്നും ഇരുന്നുമാണ് എഴുത്ത്. യാ ഇലാഹി ടൈംസ്, കാസ പിലാസ എന്നീ നോവലുകളും കാമറൂണി എന്ന കഥാസമാഹാരവുമാണ് പുസ്തകങ്ങൾ. തൃശൂർ ചാലക്കുടിയാണ് സ്വദേശം.

അനിൽ ദേവസി

∙ കഥ ജീവിതം തൊട്ടപ്പോൾ

ADVERTISEMENT

സിവിക് ജോണിന്റെ  ‘സോൾ കിച്ചൻ’ എന്ന കഥ പുറത്തുവന്ന സമയം. ഒരു സുഹൃത്തിന്റെ സന്ദേശം സിവിക്കിനെ തേടിയെത്തി. ‘ജീവിതത്തിൽ എല്ലാം അവസാനിച്ചിരുന്നുവെന്നു കരുതിയതാണ്. പക്ഷേ, മുന്നോട്ടു പോകാനാകും എന്ന ആത്മവിശ്വാസം നിന്റെ കഥ നൽകി’.  എഴുത്തുകൊണ്ട് ജീവിതത്തെ തൊടുക എന്നതു വെറുംവാക്കല്ല എന്നു മനസ്സിലായ നിമിഷം. എൻജിനീയറായ സിവിക് ജോൺ യാദൃച്ഛികമായി എഴുത്തിലേക്കു വന്നയാളാണ്. അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ, ഛായ, ഷാങ്ഹായ് എന്നിവയാണ്  പുസ്തകങ്ങൾ. എറണാകുളം കോതമംഗലം സ്വദേശി.

സിവിക് ജോൺ

∙ എഴുത്തിന്റെ ആദർശം

കൊച്ചിയിൽ മേക്കപ്പ് സ്റ്റുഡിയോ നടത്തുകയാണ് നിഷ അനിൽകുമാർ. രാത്രിയിൽ മാത്രമാണ് എഴുതാനുള്ള സമയം കിട്ടുന്നത്. മറ്റുള്ളവർ കാണുന്ന കാഴ്ചകളെയെല്ലാം വ്യത്യസ്തമായി കാണാൻ കഴിയുന്നുവെന്നു തിരിച്ചറിഞ്ഞപ്പോഴാണ് എഴുതാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടായത്. 

നിഷ അനിൽ കുമാർ

  ആദ്യം പ്രസിദ്ധീകരിച്ചത് നോവലാണ്. മൂന്ന് കഥാസമാഹാരങ്ങളും ഒരു നോവലും കൂടി പിന്നീട് പ്രസിദ്ധീകരിച്ചു. ഇതിഹാസത്തിന്റെ അമ്മ, അവധൂതരുടെ അടയാളങ്ങൾ (നോവൽ), തണൽ മരങ്ങൾ, ഡ്യുവൽ സിം, എജ്ജാതി പെണ്ണ് (കഥാസമാഹാരം) എന്നിവയാണു പുസ്തകങ്ങൾ. എറണാകുളം സ്വദേശി.

∙ അമ്മയെ കരയിച്ച കഥ

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പുണ്യ എഴുതിയ കഥ കേൾക്കാൻ അമ്മ ആദ്യമായി പൊതുവേദിയിൽ വരുന്നത്. ‘മുലനീര്’ എന്ന കഥയാണ് പുണ്യ വായിച്ചവതരിപ്പിച്ചത്. അമ്മ തൊട്ടുമുന്നിലുണ്ട്. കഥ വായിച്ചു കഴിഞ്ഞതും മുന്നിലിരുന്ന ഒരു സ്ത്രീ ഓടിവന്ന് പുണ്യയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണു നിറഞ്ഞിരുന്നു. 

പുണ്യ സി.ആർ.

കഥയവരെ തൊട്ടല്ലോ എന്നോർത്തുള്ള സന്തോഷത്തേക്കാൾ പുണ്യയെ സ്പർശിച്ചത് മുന്നിലിരുന്ന അമ്മ പൊടുന്നനെ കരഞ്ഞതു കണ്ടപ്പോഴാണ്. തന്റെ രാഷ്ട്രീയശരികൾ വായനക്കാരുമായി പങ്കുവയ്ക്കാനുള്ള മാധ്യമമാണു പുണ്യ സി.ആർ. എന്ന വിദ്യാർഥി കൂടിയായ എഴുത്തുകാരിക്ക് കഥ. പത്തു കഥകൾ പ്രസിദ്ധീകരിച്ചു. പാലക്കാട് പുലാപ്പറ്റ സ്വദേശിയായ പുണ്യ മദ്രാസ് സർവകലാശാലയിൽ എംഎ മലയാളം വിദ്യാർഥിയാണ്.

English Summary : New authors and their usage of new technology