1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? എന്തുകൊണ്ടോ, അവിടെ ആരും അങ്ങനെയൊന്നും പരസ്യമായി ചോദിച്ചില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തതയോടെ പാർട്ടിയുടെ

1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? എന്തുകൊണ്ടോ, അവിടെ ആരും അങ്ങനെയൊന്നും പരസ്യമായി ചോദിച്ചില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തതയോടെ പാർട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? എന്തുകൊണ്ടോ, അവിടെ ആരും അങ്ങനെയൊന്നും പരസ്യമായി ചോദിച്ചില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തതയോടെ പാർട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? എന്തുകൊണ്ടോ, അവിടെ ആരും അങ്ങനെയൊന്നും പരസ്യമായി ചോദിച്ചില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തതയോടെ പാർട്ടിയുടെ ആശയങ്ങളെക്കുറിച്ചു പറയണമെന്നും വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്നും  റായ്പുർ പ്ലീനറിയിൽ‍ പറഞ്ഞ സോണിയ ഗാന്ധിയുടെ മനസ്സിൽ അതേ ചോദ്യങ്ങൾ ഉണ്ടായിരുന്നുവെന്നു വേണമെങ്കിൽ പറയാമെന്നു മാത്രം. 

പത്തു വർഷത്തെ യുപിഎ ഭരണം ഒഴികെ, തന്റെ കാലത്ത് എടുത്തുപറയാവുന്ന നേട്ടങ്ങൾ‍ ഉണ്ടായില്ലെന്നതാവാം ചോദ്യങ്ങൾ ഒഴിവാക്കാൻ സോണിയയെ പ്രേരിപ്പിച്ചത്. പടിയിറങ്ങുന്ന നേതാവിനെ വിമർശിക്കാതിരിക്കുകയെന്ന മര്യാദയാവാം മറ്റെല്ലാവരും ചോദ്യങ്ങൾ ഒഴിവാക്കിയതിനു കാരണം. സോണിയയെ വിമർശിക്കാതെതന്നെ പാർട്ടിയെക്കുറിച്ച് ആർക്കുമറിയാവുന്ന ആശങ്കകൾ പങ്കുവയ്ക്കാൻ ആരും തയാറാവാതിരുന്ന പ്ലീനറിയെ പരാജയമെന്നു വിലയിരുത്താൻ ചരിത്രമെഴുതുന്ന കാലംവരെ പോകേണ്ടതില്ല. സദസ്സിലെ ഒട്ടേറെപ്പേർ അങ്ങനെയൊരു വിലയിരുത്തലാണ് പങ്കുവച്ചത്. പാർട്ടിയുടെ മുതിർന്ന പ്രവർത്തകർ പറയുമ്പോൾ അതിനെ വിലയിരുത്തലെന്നല്ല, സങ്കടമെന്നോ കടുത്ത നിരാശയുടെ പ്രകടനമെന്നോ ആണു വിളിക്കേണ്ടത്. 

ADVERTISEMENT

റായ്പുരിൽ അവരുടെ നിരാശ തുടങ്ങിയതു പ്രവർത്തകസമിതിയിലേക്കു തിരഞ്ഞെടുപ്പില്ലെന്ന അറിയിപ്പുണ്ടായപ്പോഴാണ്. ചില പതിവുകൾ തെറ്റുന്നതിനെ നേരിടാൻ നേതൃത്വത്തിനു ഭയമുണ്ടെന്നു വ്യക്തമായി. പാർട്ടിയുടെ പ്രശ്നങ്ങളും സംഘടനയെ ശക്തമാക്കാനുള്ള വഴികളും നിലപാടുകളും സംബന്ധിച്ച ഗൗരവമുള്ള ചർച്ചയില്ലാതെ, നേതാക്കളെക്കുറിച്ചുള്ള അപദാനപ്രസംഗങ്ങളുടെ പരമ്പരയായി പ്ലീനറി മാറിയപ്പോൾ മുതിർന്ന പ്രവർത്തകരുടെ നിരാശ വർധിച്ചു. 

പലവിധ സ്വാധീനങ്ങളുടെ ബലത്തിൽ ഇടിച്ചുകയറി ഇടംപിടിച്ചവരെ മാറ്റിനിർത്തിയാൽ, പാർട്ടിയുടെ വിവിധ തലങ്ങളിലെ നേതാക്കളായിരുന്നു പ്ലീനറി പ്രതിനിധികൾ. സഖ്യനയത്തിൽ വരുത്തുന്ന തുറന്ന സമീപനത്തിന്റേതായ മാറ്റം വ്യക്തമാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ ഓരോ വാക്കും അവർക്കു വ്യാഖ്യാനിച്ചു നൽകേണ്ടതു നേതൃത്വത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 

ADVERTISEMENT

സോണിയ അധ്യക്ഷപദം ഏറ്റെടുത്ത 1998ൽ പച്മാഡിയിലെ ചിന്തൻ ശിബിരത്തിൽ ‘തീർ‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം സഖ്യം’ എന്നു പ്രസ്താവിച്ചത് വിശദമായ ചർച്ചകൾക്കൊടുവിലായിരുന്നു. ഓരോ വാക്കിന്റെയും കുത്തിന്റെയും കോമയുടെയും കാരണങ്ങൾ അർജുൻ സിങ്ങും പ്രണബ് മുഖർജിയുമൊക്കെ വിശദീകരിച്ചു. അന്ന്, മൻമോഹൻ സിങ്ങും ജയ്റാം രമേശും ചേർന്നു തയാറാക്കിയ സാമ്പത്തിക പ്രമേയത്തിനു ബദൽ വാദങ്ങൾ പറയാൻ വയലാർ രവിയും രാജേഷ് പൈലറ്റുമുണ്ടായിരുന്നു. അങ്ങനെ, നയരേഖകളെ അവ അർഹിക്കുന്ന ഗൗരവത്തോടെ, വ്യക്തിവലുപ്പങ്ങൾ നോക്കാതെ സമീപിക്കുന്ന കാലമുണ്ടായിരുന്നു. 

സിംലയിൽ 2003ലെ ശിബിരത്തിലാണ് ‘നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മതനിരപേക്ഷ കക്ഷികളുമായി ഉചിതമായ തിരഞ്ഞെടുപ്പു സഖ്യത്തിനു കോൺഗ്രസ് തയാർ’ എന്നു പറയുന്നത്. സഖ്യത്തെ സോണിയ ഗാന്ധിയാണ് നയിക്കുകയെന്നും പറഞ്ഞു. പിറ്റേവർഷം യുപിഎ– ഇടതുമുന്നണി അധികാരം പിടിച്ചു. പൊതുമിനിമം പരിപാടിയുമായി ഭരണം തുടങ്ങി. 

ADVERTISEMENT

മതനിരപേക്ഷ, സോഷ്യലിസ്റ്റ് കക്ഷികളുമായി പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ കൂട്ടുകെട്ടെന്ന് ഇപ്പോൾ പറയുന്നത് എന്തുകൊണ്ടെന്നും ഓരോ സംസ്ഥാനത്തും ഈ സമീപനത്തിന്റെ സാഹചര്യമനുസരിച്ചുള്ള അർഥം എന്തായിരിക്കുമെന്നും വിശദീകരിക്കേണ്ടതുണ്ടായിരുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേനയെ മതനിരപേക്ഷം, സോഷ്യലിസ്റ്റ്, സമാനഹൃദയർ, കോൺഗ്രസിന്റെ ആശയങ്ങളോടു യോജിപ്പുള്ളവർ എന്നിവയിൽ ഏതു ഗണത്തിലാണ് പെടുത്തുകയെന്നു പ്രതിനിധികളിൽ ഒരാൾക്കെങ്കിലും സംശയമുണ്ടാവാമെന്ന മുൻവിധിയോടെ ചർച്ചകളിൽ നേതാക്കൾക്ക് ഇടപെടാമായിരുന്നു. പ്രത്യേകിച്ചും, പാർട്ടിയുടെ ആശയങ്ങളുമായി ഒത്തുപോകുന്ന പ്രാദേശിക കക്ഷികളുമായി സഹകരിക്കും എന്നുകൂടി പ്രമേയത്തിൽ പറഞ്ഞപ്പോൾ. 

കോൺഗ്രസ് മുഖ്യപ്രതിപക്ഷമായ സംസ്ഥാനങ്ങളിൽ പ്രാദേശിക വിഷയങ്ങൾ‍ പറഞ്ഞാവണം പ്രചാരണം എന്നു പറയുന്നതിന്റെ കാരണവും കേരളത്തിലെയും ത്രിപുരയിലെയും സമീപനങ്ങളെ മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായി വ്യാഖ്യാനിക്കേണ്ടത് എങ്ങനെയെന്നും വിശദീകരിക്കാമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരുന്നപ്പോൾ‍ പ്രതിനിധികളുടെ നിരാശ കടുത്തു. 

ഫലത്തിൽ, മത്സരിച്ചു ജയിച്ച് പ്രവർത്തകസമിതിയിൽ എത്താമെന്നു പ്രതീക്ഷിച്ച ചിലർ മാത്രമല്ല, പാർട്ടിയുടെ ഭാവിയെക്കുറിച്ചു സംശയമുള്ള പ്രതിനിധികളും അതൃപ്തരായാണ് റായ്പുരിൽനിന്നു മടങ്ങിയത്. ഗാന്ധിജി വധിക്കപ്പെട്ടത് 1948 ഒക്ടോബർ 30ന് ആണെന്ന് കരടു രാഷ്ട്രീയ  പ്രമേയത്തിൽ എഴുതിവച്ചതുപോലെയുള്ള നോട്ടപ്പിഴവുകളിൽപോലും അവർ കണ്ടതു ഗൗരവമില്ലാത്ത സമീപനമാണ്. 

ലോക്സഭയിൽ 414 സീറ്റുമായി നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു പാർട്ടിയുടെ ഭാവിയെക്കുറിച്ചു രാജീവ് ഗാന്ധി ആശങ്ക ഉന്നയിച്ചത്. ശരിയാണ്, ഉടനെ ഏതാനും നിയമസഭകളിലേക്കു തിരഞ്ഞെടുപ്പുണ്ട്; അടുത്ത വർഷം ലോക്സഭയിലേക്കും. അങ്ങനെയൊരു അവസരത്തിലെ പ്ലീനറിയിൽ‍ മോദി സർക്കാരിന്റെ നടപടികളെ നേരിടാനുള്ള മാർഗങ്ങളെക്കുറിച്ചു വിശദമായി പറയേണ്ടതുണ്ട്; ബദൽ കർമ പദ്ധതി അവതരിപ്പിക്കുന്നതും ഉചിതം.  

എന്നാൽ, പാർട്ടി ഏറ്റവും ശോഷിച്ചിരിക്കുമ്പോൾ, തുറന്ന സ്വയംവിമർശനത്തിനും അടിയന്തര പ്രാധാന്യവും പ്രോൽസാഹനവും നൽകേണ്ടതല്ലായിരുന്നോ? ആറോ ഏഴോ സംസ്ഥാനങ്ങളിൽ മാത്രം ശക്തിയെന്ന സ്ഥിതി തുടർന്നാൽ‍ ബിജെപിക്കെതിരെയുള്ള പ്രതിരോധവും കർമപദ്ധതിയുമൊന്നുംകൊണ്ടു കാര്യമില്ലെന്ന് ആർക്കാണറിയാത്തത്? കോൺഗ്രസിന്റെ നേതൃനിരയിലെ പലർക്കും അതറിയില്ലെന്നാണ് പ്ലീനറിയിൽ വ്യക്തമായത്. അല്ലെങ്കിൽ, പാർട്ടിയുടെ പലതലങ്ങളിലെ മുഖങ്ങളായ പ്രതിനിധികളുടെ പ്ലീനറിയിൽ‍ മൈതാനപ്രസംഗങ്ങളുടെയും പ്രകീർത്തനങ്ങളുടെയും പെരുമഴയുണ്ടാവില്ലായിരുന്നു.

English Summary : Congress Plenary Session analysis