ഹിന്ദിയെ അധികാരത്തിന്റെ ഏകഭാഷയാക്കാൻ എപ്പോഴൊക്കെ ശ്രമം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ എതിർപ്പുണ്ടായിട്ടുണ്ട്. തൈര് പാക്കറ്റിൽ ഹിന്ദിപ്പേരായ ‘ദഹി’ ചേർക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പും അതിന്റെ തുടർച്ചയാണ്

ഹിന്ദിയെ അധികാരത്തിന്റെ ഏകഭാഷയാക്കാൻ എപ്പോഴൊക്കെ ശ്രമം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ എതിർപ്പുണ്ടായിട്ടുണ്ട്. തൈര് പാക്കറ്റിൽ ഹിന്ദിപ്പേരായ ‘ദഹി’ ചേർക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പും അതിന്റെ തുടർച്ചയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദിയെ അധികാരത്തിന്റെ ഏകഭാഷയാക്കാൻ എപ്പോഴൊക്കെ ശ്രമം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ എതിർപ്പുണ്ടായിട്ടുണ്ട്. തൈര് പാക്കറ്റിൽ ഹിന്ദിപ്പേരായ ‘ദഹി’ ചേർക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പും അതിന്റെ തുടർച്ചയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൈരിൽ ഉത്തരേന്ത്യൻ ഭാഷാവാദം അഥവാ ഹിന്ദിത്വം കലർത്താനുള്ള ശ്രമമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലത് എതിർത്ത് ഇല്ലാതാക്കിയത്. തൈര് പാക്കറ്റുകളിൽ curd എന്നതിനു പകരം ഹിന്ദിപ്പേരായ ‘ദഹി’യാണ് വേണ്ടതെന്നും തൈര്, മൊസരു, പെരുഗു തുടങ്ങിയ നാടൻപേരുകൾ ബ്രാക്കറ്റിൽ േചർക്കാമെന്നുമാണ് രാജ്യത്തെ ഭക്ഷ്യവസ്തു നിലവാരത്തിന്റെ അധികാരത്തൊഴുത്തായ എഫ്എസ്എസ്എഐയിൽനിന്നു നിർദേശമുണ്ടായത്. ഉടനെ തിരഞ്ഞെടുപ്പുള്ള കർണാടകയിലുൾപ്പെടെ എതിർപ്പുണ്ടായപ്പോൾ നിർദേശം പിൻവലിക്കപ്പെട്ടു. 

ഉൽപന്നത്തിനു പൊതുവായൊരു പേര് എന്നതു സദുദ്ദേശ്യം തന്നെ. വാങ്ങുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കുക, നിലവാരം  പാലിക്കാത്തവർ പേരിലെ വ്യത്യാസം പറഞ്ഞ് നിയമനടപടികളിൽനിന്നു തലയൂരുന്നതു തടയുക തുടങ്ങിയവയാണു ലക്ഷ്യങ്ങൾ. ഹിന്ദിയിലേതാവണം തൈരിന്റെ പൊതുനാമം എന്നു വന്നപ്പോഴാണ് ദേശീയ– പ്രാദേശിക ഭാഷാവാദികൾ തമ്മിൽ ഏറ്റുമുട്ടലായതും ‘ഒരു രാജ്യം – ഒരു ദഹി’ എന്ന പേരുവിളിക്കാവുന്ന പദ്ധതിയുടെ പുളി പോയതും. പുതിയ നാമകരണ നിർദേശം വേഗത്തിൽ പിൻ‍വലിച്ചു എന്നതിൽതന്നെ അതിന്റെ പരീക്ഷണ സ്വഭാവം വ്യക്തവുമായി.

ADVERTISEMENT

ഒരു പേരിൽ എന്തിരിക്കുന്നു എന്നു സംശയിക്കുന്നവരുണ്ടാകാം. വഴികളുടെയും വളവുകളുടെയും പേരുകൾ മാറ്റി ബ്രിട്ടിഷ്, മുഗൾ ഭരണകാലങ്ങളെ ചരിത്രത്തിന്റെ പുറമ്പോക്കിലേക്കു മാറ്റിക്കെട്ടി മറവിയിലാക്കുകയെന്ന രീതിക്ക് സമീപകാലത്തു കൈവന്ന ഊർജോത്സാഹങ്ങൾ പഠിക്കുന്നത് അക്കൂട്ടരെ സംശയനിവാരണത്തിനു സഹായിക്കും. ഈ തിരുത്തൽരീതിയുടെ തോളിൽ കയ്യിട്ടു നിൽക്കുന്നതാണ് ഹിന്ദി ദേശീയതാവാദം. അതു ബിജെപിയുടെ സൃഷ്ടിയല്ല; മറ്റു പലതും പോലെയൊരു രാഷ്ട്രീയ ഉപകരണമാണ്. അതിനാലത് ഹിന്ദി സാമ്രാജ്യത്വവാദം എന്നുകൂടി വിമർശിക്കപ്പെടുന്നു. അതുകൊണ്ടാണ് ‘ദഹി’ക്കുള്ള മറുപടിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഷ്ട്രീയം കലർത്തിയത്. 

ഹിന്ദിയായിരിക്കണം ദേശീയ ഭാഷയെന്നത് സ്വാതന്ത്ര്യസമരകാലം മുതൽ‍ ഭരണഘടനാസഭവരെ വിശദമായി ചർച്ച ചെയ്തതാണ്. മുഖ്യമായും ഹിന്ദിയും ഉറുദുവും  ചേർന്നിരിക്കുന്ന ‘ഹിന്ദുസ്ഥാനി’ ദേശീയഭാഷയാവണം എന്നു വാദിച്ചത് മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും മറ്റുമാണ്. അവരുടെ നോട്ടത്തിൽ, ഹിന്ദുസ്ഥാനിയെന്ന ‘ബസാർ ഭാഷ’ സാമൂഹികമായ ഇഴയടുപ്പത്തിന്റെകൂടി അടയാളമായിരുന്നു. കോൺഗ്രസിലെ ഹിന്ദിവാദികൾക്കു മേൽക്കൈയുണ്ടായപ്പോൾ, കോൺഗ്രസിന് അതിന്റെ വിശാല കാഴ്ചപ്പാട് നഷ്ടമായെന്നു പറഞ്ഞ ഗാന്ധിജി, ഹിന്ദുസ്ഥാനിക്കായി വീണ്ടും വാദിച്ചു: ‘‘പേർഷ്യൻവൽക്കരിക്കപ്പെട്ട ഉറുദുവോ സംസ്കൃതവൽക്കരിക്കപ്പെട്ട ഹിന്ദിയോ അല്ല, രണ്ടിന്റെയും സുന്ദരമിശ്രണമാണ് വേണ്ടത്, രണ്ടു ലിപി സമ്പ്രദായങ്ങളിൽ അവ എഴുതുകയുമാകാം.’’ 

ADVERTISEMENT

ഇക്കാലത്തെന്നതുപോലെ, ഭരണഘടനാസഭയിലും ഹിന്ദി ദേശീയതയ്ക്കെതിരെ മുന്നിൽനിന്നതു ദക്ഷിണേന്ത്യക്കാരാണ്. ദേശീയ ഭാഷയായല്ല, ഹിന്ദിയും ഒപ്പം ഇംഗ്ലിഷും രാജ്യത്തെ ഒൗദ്യോഗിക ഭാഷകളായിരിക്കുമെന്നും മറ്റു പ്രധാന ഭാഷകളെ ഭരണഘടനയുടെ പട്ടികയിൽപെടുത്തുമെന്നുമുള്ള ഒത്തുതീർപ്പാണ് പിന്നീടുണ്ടായത്. എങ്കിലും, ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയഭാഷയെന്നു പലരും പറഞ്ഞും പഠിപ്പിച്ചും പോന്നു. 

വിവിധ ഭാഷകളെ ഭരണഘടനയിലെ പട്ടികയിൽ‍ ഉൾപ്പെടുത്തുന്നതിനെ ശ്യാമപ്രസാദ് മുഖർജി ഭരണഘടനാസഭയിൽ സ്വാഗതം ചെയ്തു. ഹിന്ദി എന്നു കേൾക്കുമ്പോൾ‍ അഹിന്ദി പ്രവിശ്യകളിൽനിന്നുള്ളവർക്കു രോഷമുണ്ടാകുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. വിദേശികൾ വാഴ്ച നടത്തിയപ്പോൾപോലും നേരിടാത്ത അവസരനിഷേധമാണ് ഹിന്ദിയെക്കാൾ‍ ഒരുവിധത്തിലും താഴ്ന്നതല്ലാത്ത ഭാഷകൾ സംസാരിക്കുന്നവർ അനുഭവിക്കുന്നതെന്നും ബംഗാളിൽനിന്നുള്ള ആ ഹിന്ദു മഹാസഭാ നേതാവ് അന്നു പറഞ്ഞു. 

ADVERTISEMENT

ഹിന്ദിയും, ആവശ്യമെങ്കിൽ‍ നിയമത്തിലൂടെ നീട്ടാവുന്ന കാലയളവിലേക്ക് ഇംഗ്ലിഷും ഒൗദ്യോഗികഭാഷകളെന്ന് ഭരണഘടനയിൽത്തന്നെ പറഞ്ഞതുകൊണ്ടു പ്രശ്നം തീർന്നില്ല. ഭാഷാമേൽക്കോയ്മവാദികളുടെ മനോഭാവത്തിലും മാറ്റമുണ്ടായില്ല. 1956 ജനുവരിയിൽ ഡൽഹിയിൽ ആകാശവാണി സംഘടിപ്പിച്ച ദേശീയ കവിസമ്മേളനത്തിലെ ആലാപനങ്ങൾ നീണ്ടുപോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചു മഹാകവി ജി.ശങ്കരക്കുറുപ്പ് ആത്മകഥയിൽ എഴുതിയിട്ടുണ്ട്: ‘‘ഹിന്ദി രാഷ്ട്രഭാഷയായിട്ടും അതിന്റെ സ്ഥാനം ഒടുവിലായിപ്പോയതിനെക്കുറിച്ച് (മൈഥിലി ശരൺ) ഗുപ്ത അടുത്തിരുന്ന കവിയോടോ തന്നോടുതന്നെയോ പരിഭവം പറഞ്ഞു. എന്റെ നീണ്ട കവിത ബോണ്ട്പേപ്പറിൽ പകർത്തിയിരുന്നത് ഒന്നു നോക്കാൻ ഞാൻ നിവർത്തി. ആ മഹാകവിവൃദ്ധൻ അദ്ഭുതപ്പെട്ടു: ‘ഈ ഭാഷകൾക്കൊക്കെ ലിപികളുണ്ടോ?’... ’’

രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ പൊതുവായൊരു ഭാഷയ്ക്കു സാധിക്കുമെന്നും അതു ഹിന്ദിയായിരിക്കണമെന്നുമുള്ള വാദം ഒരുവശത്ത്, ഭക്ഷണവും വസ്ത്രവും മതസംസ്കാരങ്ങളുമെന്നപോലെ ഭാഷകളിലുമുള്ള വൈവിധ്യത്തിന്റ സൗന്ദര്യം സംരക്ഷിക്കുകയും വളർത്തുകയും വേണമെന്ന് മറുവശത്ത്. ഇങ്ങനെ തർക്കിച്ചാണ് രാജ്യത്തെ ഭാഷാവാദികൾ മുന്നോട്ടുപോയിട്ടുള്ളത്. രാജ്യത്തിന്റെ ഒൗദ്യോഗിക ഭാഷകളിലൊന്നായ അല്ലെങ്കിൽ, കേന്ദ്രത്തിലെ ഭരണഭാഷകളിലൊന്നായ ഹിന്ദിയെ, അധികാരത്തിന്റെ ഏകഭാഷയാക്കാനുള്ള ശ്രമങ്ങൾ‍ ഉണ്ടായപ്പോഴൊക്കെയും എതിർപ്പുണ്ടായിട്ടുണ്ട്, ഉണ്ടാകാറുണ്ട്, കഴിഞ്ഞയാഴ്ചയും ഉണ്ടായി. 

ഹിന്ദി രാജ്യത്തെ എല്ലാവരുടെയും ഭാഷയല്ല എന്നതുകൊണ്ട് രാജ്യത്ത് വിഘടന– തീവ്രവാദങ്ങൾ ഉണ്ടായെന്ന് ഇതുവരെ റിപ്പോർട്ടില്ല. ഹിന്ദി അറിയാത്ത മലയാളിക്കോ ബംഗാളിക്കോ രാജ്യസ്നേഹം കുറവാണെന്ന് ആരും കണ്ടെത്തിയിട്ടുമില്ല. ഭാഷാതീതമാണ് കെട്ടുറപ്പിന്റെ ഘടകങ്ങളെന്നു ചുരുക്കം. 

സെൻസസ് പ്രകാരമുള്ള കണക്കുപറ‍ഞ്ഞാൽ, ഇന്ത്യയിൽ 10,000 പേരിൽ കൂടുതൽ സംസാരിക്കുന്നതായി 121 ഭാഷകളുണ്ട്; ഭരണഘടനയുടെ പട്ടികയിലുള്ള 22 ഭാഷകളിലൊന്നാണ് 97% പേർ സംസാരിക്കുന്നത്; 56% പേർക്കും ഹിന്ദി ഒന്നാം ഭാഷയോ മാതൃഭാഷയോ അല്ല. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഒൗദ്യോഗിക ഭാഷകളിലൊന്നിനെ ദേശീയഭാഷയാക്കി മാറ്റാനുള്ള പരിശ്രമങ്ങളിൽനിന്നു  ഹിന്ദിത്വവാദികൾ പിന്തിരിയുന്നില്ല. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണോ അല്ലയോ, ഭരണഘടനയുടെ ആമുഖത്തിൽ‍ മതനിരപേക്ഷത പരാമർശിക്കേണ്ടതുണ്ടോ തുടങ്ങി പണ്ടേ തീർപ്പാക്കപ്പെട്ടവയെങ്കിലും ഇടയ്ക്കിടെ രാഷ്ട്രീയ കാരണങ്ങളാൽ പുനർജനിക്കുന്ന വിഷയങ്ങളിലൊന്നാണ് ദേശീയഭാഷാവാദവും. ഇത്തവണ അതു തൈരിന്റെ പാക്കറ്റിലാണ് വന്നതെന്നു മാത്രം.

English Summary : Writeup about Hindi naming on Curd packet