വികസന–വിശ്വാസ കാവിപ്പാത
ശബരിമല സ്വാധീനം ചെലുത്തിയ സമീപകാല തിരഞ്ഞെടുപ്പുകളിൽ ‘വികസനവും വിശ്വാസവും’ ആയിരുന്നു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഇപ്പോൾ അതേ ‘വികസനവും വിശ്വാസവും’ ചീട്ടിട്ട് കളിക്കാൻ നോക്കുന്നതു ബിജെപിയാണ്. കേരളത്തിലെ യുഡിഎഫ്– എൽഡിഎഫ് പാമ്പും കോണി കളിയിൽ എങ്ങനെ കടന്നുകയറാം എന്നു തലപുകച്ച ശേഷം ബിജെപിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തയാറാക്കിയ ‘ഗെയിം പ്ലാൻ’ ആണ് ഇപ്പോൾ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. മുന്നണികളെ മുറിച്ചുകടക്കാനുള്ള ആ പ്രത്യേക ട്രാക്കിലൂടെയാണ് ‘വന്ദേഭാരത്’ ഓടിത്തുടങ്ങുന്നത്.

ശബരിമല സ്വാധീനം ചെലുത്തിയ സമീപകാല തിരഞ്ഞെടുപ്പുകളിൽ ‘വികസനവും വിശ്വാസവും’ ആയിരുന്നു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഇപ്പോൾ അതേ ‘വികസനവും വിശ്വാസവും’ ചീട്ടിട്ട് കളിക്കാൻ നോക്കുന്നതു ബിജെപിയാണ്.
കേരളത്തിലെ യുഡിഎഫ്– എൽഡിഎഫ് പാമ്പും കോണി കളിയിൽ എങ്ങനെ കടന്നുകയറാം എന്നു തലപുകച്ച ശേഷം ബിജെപിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തയാറാക്കിയ ‘ഗെയിം പ്ലാൻ’ ആണ് ഇപ്പോൾ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. മുന്നണികളെ മുറിച്ചുകടക്കാനുള്ള ആ പ്രത്യേക ട്രാക്കിലൂടെയാണ് ‘വന്ദേഭാരത്’ ഓടിത്തുടങ്ങുന്നത്. അതേ മുന്നണികളെ മാറിമാറി അധികാരത്തിലേറ്റുന്നതിൽ നിർണായക പങ്കു വഹിച്ചത് ന്യൂനപക്ഷങ്ങളാണെന്ന വിശകലനം ബിജെപിയെ ഒരു വിചാരത്തിലും കൊണ്ടെത്തിച്ചിരിക്കുന്നു: ആടിക്കളിക്കുന്നവരാണ് ന്യൂനപക്ഷങ്ങളെങ്കിൽ ആ വിഭാഗത്തിൽ ബിജെപിക്കും ഒരു സാധ്യതയുണ്ട്.
കേരളത്തിൽ നടക്കുന്നതെല്ലാം കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം ഒരു വശത്ത്, ന്യൂനപക്ഷത്തിന്റെ, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം പിടിച്ചുപറ്റാനുള്ള നീക്കങ്ങൾ മറുവശത്ത്. ഈ ദ്വിമുഖ പദ്ധതിയിലൂടെയാണ് ബിജെപി ഇവിടെ ചുവടുറപ്പിക്കാൻ നോക്കുന്നത്.
സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ഉന്നം യുഡിഎഫും എൽഡിഎഫും മനസ്സിലാക്കുന്നു; അല്ലെങ്കിൽ അവർ കരുതിയിരുന്നേ പറ്റൂ. 1982 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ട് വെറും 2.7% ആയിരുന്നു. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ അത് 6.47% ആയി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുതൊട്ട് 10 ശതമാനത്തിൽ കൂടുതൽ വോട്ട് സ്ഥിരമായി സമാഹരിക്കുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും അത് 15 ശതമാനത്തിനു മുകളിലായി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 12.47% ആയി കുറഞ്ഞെങ്കിലും സ്ഥായിയായി 10 ശതമാനവും അനുകൂല സാഹചര്യത്തിൽ 15 ശതമാനവും വോട്ട് പാർട്ടിക്കു കേരളത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 25% ആയി ഉയർത്തുക എന്നതാണ് ലക്ഷ്യം. അതിനുള്ള ഇരട്ട എൻജിനാണ് ‘വികസനവും വിശ്വാസവും’.
വന്ദേഭാരതിന്റെ വരവ്
‘വന്ദേഭാരതി’ന്റെ വരവും വേഗവും രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞത് അതിവേഗത്തിലാണ്. യഥാർഥത്തിൽ 2022 ജൂലൈയിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ തിരുവനന്തപുരത്ത് മൂന്നുദിവസം തമ്പടിച്ചുനടത്തിയ കൂടിയാലോചനകളാണു വന്ദേഭാരതിനും തലസ്ഥാനത്തെ പുതിയ കേന്ദ്ര വികസന പദ്ധതികൾക്കും പിന്നിൽ. പ്രധാനമന്ത്രിക്കു ജയശങ്കർ കൈമാറിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നിറവേറ്റാൻ കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ശ്രമം തുടങ്ങി. കേരള പ്രഭാരിയായി ചുമതലയേറ്റ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കേന്ദ്ര–സംസ്ഥാന പാലവുമായി.
സിൽവർലൈനുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു ജയശങ്കറുടെ വരവ്. അതിവേഗ തീവണ്ടിയോടു മലയാളികൾക്ക് ആഭിമുഖ്യമുണ്ട്; പക്ഷേ, വൻ സാമ്പത്തിക ബാധ്യത ഉയർത്തുന്ന സിൽവർലൈൻ തന്നെ വേണോ എന്നതിൽ ഇടതുപക്ഷത്തു തന്നെ രണ്ടഭിപ്രായവുമുണ്ട്. ഇതാണ് ചർച്ചകളുടെ രത്നച്ചുരുക്കമെന്ന് ബിജെപി മനസ്സിലാക്കിയതിൽനിന്നാണ് ‘വന്ദേഭാരതി’ന്റെ ഉദയം. റെയിൽവേയും റെയിൽ പദ്ധതികളും പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണെന്നിരിക്കെ, ഒരു സംസ്ഥാന സർക്കാർ ഒരു റെയിൽ പദ്ധതി സ്വപ്നപദ്ധതിയായി നാട്ടിലാകെ പ്രചരിപ്പിച്ചതിന്റെ വൈരുധ്യത്തിൽനിന്നു വിളവെടുക്കുകയാണു ബിജെപി ചെയ്തത്. കേരളത്തിലെ ദേശീയപാത, റെയിൽ വികസനങ്ങൾ കേന്ദ്ര അക്കൗണ്ടിൽ ആണെന്നു സ്ഥാപിക്കാനുള്ള പരിപാടികളാണ് അടുത്തതായി പാർട്ടി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ 24,25 തീയതികളിലെ സന്ദർശനവും പ്രസംഗങ്ങളും അതിനു തുടക്കമാകും.
ഈസ്റ്റർ–ഇഫ്താർ നയതന്ത്രം
കേരളത്തിലെമ്പാടും ഇപ്പോൾ നടന്നുവരുന്ന ഇഫ്താർ സ്നേഹവിരുന്നുകൾ, പക്ഷേ കേന്ദ്രത്തിൽ ഇപ്പോൾ പതിവില്ല. സർക്കാർ ചെലവിൽ ഒരു മതാഘോഷവും വേണ്ടെന്ന ന്യായമാണ് അതിനായി നിരത്തുന്നത്. എന്തായാലും കേന്ദ്രത്തിന്റെ ഈ അനൗപചാരിക വിലക്ക് നിലനിൽക്കുമ്പോൾ തന്നെ, ബിജെപിയുടെ ന്യൂനപക്ഷമോർച്ച കോഴിക്കോട്ട് ഇഫ്താർ വിരുന്ന് നടത്തി; കഴിഞ്ഞദിവസം കോയമ്പത്തൂരിലും അതു നടന്നു. രണ്ടിടത്തും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പങ്കെടുത്തു. ക്രൈസ്തവ വിഭാഗങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനായി ആരംഭിച്ച മുൻപില്ലാത്ത നീക്കങ്ങൾക്കു തുടക്കമിട്ടത് ആർഎസ്എസിന്റെ കേരളത്തിലെ പ്രധാനികൾ തന്നെയാണ്.
കേരളത്തിലെ ലോക്സഭാ, നിയമസഭാ സീറ്റുകളിൽ ജയിക്കാൻ ന്യൂനപക്ഷ വോട്ടുകൾ കിട്ടിയേ തീരൂവെന്ന തിരിച്ചറിവ് മാത്രമല്ല ഇതിനെല്ലാം പിന്നിൽ. ഏതെങ്കിലും സീറ്റിൽ ബിജെപി ജയിക്കുന്ന സാഹചര്യം വരുമ്പോൾ അതു തടയാൻ യുഡിഎഫും എൽഡിഎഫും ഒരുപോലെ പരിചയാക്കുന്നതു ന്യൂനപക്ഷങ്ങളെയാണെന്നു ബിജെപി കരുതുന്നു. ആ സ്ഥിതി മാറ്റാൻ വേണ്ടിയാണ് ഈസ്റ്റർ നയതന്ത്രവുമായി പാർട്ടി ഇറങ്ങിയത്. ന്യൂനപക്ഷ വോട്ട് ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും ബിജെപിയെ തോൽപിക്കാൻ അവർ വാശിയോടെ കൂട്ടവോട്ടു ചെയ്യുന്നത് ഒഴിവാക്കാനെങ്കിലും കഴിയുമോ എന്നാണു നോട്ടം.
എൻഡിഎ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂർ, രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാനായിരിക്കെ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായിരുന്നു. അധികാരവും അതു നൽകുന്ന സൗകര്യങ്ങളും ഏഴു വർഷത്തോളമായി കൈവിട്ടുനിൽക്കുന്ന യുഡിഎഫിനെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നാണ് അനിൽ ആന്റണി മുതൽ ജോണി വരെയുള്ള പട്ടിക സൂചിപ്പിക്കുന്നത്.
English Summary: Vande Bharat Express and Easter - Iftar Diplomacy