ഇവിടെ എല്ലാം ഫ്ലാറ്റ്
കെട്ടിട നിർമാണ ഫീസ് വർധനയും വിവിധ നിർമാണ വസ്തുക്കളുടെ വിലക്കയറ്റവും കാരണം ഫ്ലാറ്റുകളുടെ വിലയിലും കുതിച്ചുചാട്ടം. അതിനാൽ, ഫ്ലാറ്റുകൾക്കുള്ള ഡിമാൻഡിലും വൻ ഇടിവുണ്ടാകുമെന്ന ഭീതിയിലാണ് ബിൽഡർമാർ. ചരക്കുനീക്കത്തിലുണ്ടായ അധികച്ചെലവും ഫ്ലാറ്റ് നിർമാണ മേഖലയിലുണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഒരു ചതുരശ്രയടിക്ക് 2500-2750 രൂപയായിരുന്ന നിർമാണച്ചെലവ് ഇൗ മാസം 3500-3750 രൂപയായി ഉയർന്നതായി ബിൽഡർമാർ പറയുന്നു. ശരാശരി 750 രൂപയുടെ വർധന.

ഒരു ചതുരശ്രയടിക്ക് 30 മുതൽ 40% വരെ നിർമാണച്ചെലവ് ഉയർന്നു. പെർമിറ്റ് ഫീസ് ഒറ്റയടിക്ക് 20 ഇരട്ടിയായാണ് വർധിച്ചത്. അതായത്, 10 ലക്ഷം ചതുരശ്രയടിക്ക് ഒരു ലക്ഷം രൂപയായിരുന്നു ഫീസെങ്കിൽ ഇപ്പോൾ നൽകേണ്ടത് 20 ലക്ഷം രൂപ. ലളിതമായി പറഞ്ഞാൽ ഒരു കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങുന്ന ഒരു ഉപയോക്താവ് സർക്കാരിനു വിവിധ ഫീസുകളും നികുതികളുമായി നൽകേണ്ടി വരുന്നത് 38 ലക്ഷം രൂപയാണ്.
"സർക്കാർ നികുതികൾ കൂടുതൽ കേരളത്തിൽ
സർക്കാർ നൽകുന്ന സേവനങ്ങളുടെ ഫീസ് വൻതോതിൽ കൂട്ടിയതും കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധനയും നിർമാണ മേഖലയ്ക്കും വീട് സ്വപ്നം കാണുന്നവർക്കും ഇരുട്ടടിയാണ്. ക്വാറി ഉൽപന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. തൊഴിലാളികളുടെ വേതനവും കൂടി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ നികുതികളടക്കം എല്ലാം കേരളത്തിൽ വളരെ കൂടുതലാണ്. ഫീസ് വർധന സംബന്ധിച്ചു ഞങ്ങൾ സർക്കാരുമായി ചർച്ച നടത്തി. പണമില്ലെന്നാണ് സർക്കാർ പറയുന്നത്. - എസ്.എൻ.രഘുചന്ദ്രൻ നായർ കൺവീനർ ജനറൽ, ക്രെഡായ്
"ഇടപെട്ടില്ലെങ്കിൽ നിർമാണമേഖല തകരും
കരിങ്കൽ, എം സാൻഡ്, പി സാൻഡ്, മെറ്റൽ ക്വാറി വേസ്റ്റ് എന്നിവയ്ക്ക് യൂണിറ്റിന് 400 രൂപ മുതൽ 800 രൂപ വരെയാണു വർധന. മറ്റു നിർമാണ സാമഗ്രികൾക്കെല്ലാം വില വളരെ കൂടുതലാണ്. ഇതിനു പുറമേയാണ് കെട്ടിടനികുതി മുൻപെങ്ങുമില്ലാത്ത തരത്തിൽ വർധിപ്പിച്ചത്. നിർമാണമേഖലയിലേക്കുള്ള സ്വകാര്യ നിക്ഷേപം വലിയ തോതിൽ കുറഞ്ഞു. തൊഴിൽ ലഭ്യതയെയും സാമ്പത്തിക പ്രവർത്തനങ്ങളെയുമെല്ലാം ഇതു ബാധിക്കും. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. - പി.എസ്.വിനോദ്കുമാർ സംസ്ഥാന പ്രസിഡന്റ്,ലെൻസ്ഫെഡ്
പലിശയും കൂടി
കഴിഞ്ഞ വർഷം മേയ് മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള 9 മാസത്തിനിടെ തുടർച്ചയായി 6 തവണയാണ് റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചത്. വായ്പയെടുത്തവരുടെമേൽ കനത്ത പ്രഹരമാണിത് ഏൽപിച്ചത്. 20 വർഷത്തെ കാലാവധിയിൽ 25 ലക്ഷം രൂപ ഭവനവായ്പയെടുത്ത വ്യക്തിക്ക് 9.33 ലക്ഷം രൂപയുടെ അധികബാധ്യതയാണ് 6 പലിശവർധന സമ്മാനിച്ചത്. 2022 ഏപ്രിലിലെ പലിശനിരക്ക് വച്ച് മുതലും പലിശയും ചേർത്തു തിരിച്ചടയ്ക്കേണ്ടിയിരുന്നത് 45.62 ലക്ഷമായിരുന്നെങ്കിൽ ഫെബ്രുവരിക്കു ശേഷമിത് 54.95 ലക്ഷം രൂപയായി.
കെട്ടിട നികുതിയെക്കാൾ യൂസർ ഫീ!
കെട്ടിട നികുതിയെക്കാൾ കൂടുതൽ തുകയാണ് പലയിടത്തും മാലിന്യനിർമാർജനത്തിനുള്ള യൂസർ ഫീസായി നൽകേണ്ടത്. 50 രൂപയാണ് ഹരിതകർമസേനയ്ക്കുള്ള യൂസർ ഫീ. ചെറിയ വീടുകളുള്ള സാധാരണക്കാരും ഇനി പ്രതിമാസം 50 രൂപ എന്ന തോതിൽ വർഷം 600 രൂപ യൂസർ ഫീയായി നൽകണം.
ചെറിയ വീടുകൾക്ക് വസ്തു (കെട്ടിട) നികുതിയാകട്ടെ 500 രൂപയിൽ താഴെയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അജൈവ മാലിന്യങ്ങളാണ് ഹരിത കർമസേനകൾ മാസത്തിൽ ഒരു തവണ ശേഖരിക്കുക. അടുക്കളയിലേത് ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കണം. ചില ഹരിതകർമസേനകൾ ജൈവമാലിന്യങ്ങൾ ശേഖരിക്കുമെങ്കിലും ഇതിനു കൂടുതൽ ഫീസ് നൽകണം. യൂസർ ഫീ നൽകിയെന്ന രസീത് ഹാജരാക്കിയാൽ മാത്രമേ ഇനി പഞ്ചായത്തുകളിൽനിന്നും നഗരസഭകളിൽനിന്നും സേവനങ്ങൾ ലഭ്യമാകൂ. ഇതിനായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. ഹരിതകർമസേനകൾ ഇല്ലാത്ത വാർഡുകളിലും സ്ഥലങ്ങളിലും ഉള്ള വീട്ടുടമകൾക്ക് യൂസർ ഫീ രസീത് ഹാജരാക്കാനാവില്ല. അവർ എന്തു ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല.
ഇൗ കൊള്ള ആരു പറഞ്ഞിട്ട് ?
തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും മറ്റു ഫീസുകളും വർധിപ്പിക്കുന്നത് എല്ലാക്കാലത്തും സംസ്ഥാന ധനകാര്യ കമ്മിഷനുകളുടെ ശുപാർശ കണക്കിലെടുത്താണ്. കെട്ടിട നികുതി വർഷംതോറും 5% വർധിപ്പിക്കാൻ ഇത്തവണ സർക്കാർ തീരുമാനിച്ചതും സംസ്ഥാന ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരമാണ്. എന്നാൽ, കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇത്തരത്തിൽ പതിന്മടങ്ങായി വർധിപ്പിക്കാൻ ധനകാര്യ കമ്മിഷനും ശുപാർശ ചെയ്തിട്ടില്ല. ഒരു കാര്യം വ്യക്തം. ശാസ്ത്രീയ പഠനം നടത്താതെയാണ് സർക്കാർ തോന്നുംപടി ഇൗ വർധന നടപ്പാക്കിയത്. ഏതോ ഉദ്യോഗസ്ഥൻ എഴുതിക്കൊടുത്ത കടലാസ് മന്ത്രി അതേപടി അംഗീകരിച്ചു നടപ്പാക്കി എന്നുവേണം കരുതാൻ. കരുതലും കൈത്താങ്ങുമാണ് തങ്ങളുടെ മുഖമുദ്രയെന്നു പ്രഖ്യാപിക്കുന്ന സർക്കാർ ഇൗ കൊള്ളഫീസ് ജനങ്ങൾക്കു താങ്ങാനാവുമോയെന്നു ചിന്തിച്ചില്ല.
ഫീസുകൾ കൂട്ടിയ മന്ത്രിയോട് 5 ചോദ്യം
കൂട്ടിയത് കുറയ്ക്കില്ല: മന്ത്രി എം.ബി.രാജേഷ്
∙ പ്രതിഷേധം കണക്കിലെടുത്ത് കെട്ടിട നിർമാണ പെർമിറ്റ് കുറയ്ക്കുമോ?
പെർമിറ്റ് ഫീസിൽ വർധനയുണ്ട്. എന്നാൽ, 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വർധന ഇല്ല. ഇതിൽ ഒറ്റപ്പൈസ പോലും സർക്കാരിനല്ല; തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഫീസ് കാലാനുസൃതമായി വർധിപ്പിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തരമായ ആവശ്യവും അവസ്ഥയും പരിഗണിച്ച് തനതു വരുമാനം വർധിപ്പിക്കാൻ സർക്കാർ അനുകൂല തീരുമാനമെടുത്തതാണ്. ഇപ്പോൾ രാഷ്ട്രീയം വന്നപ്പോൾ പലരും എതിർക്കുകയാണ്. പെർമിറ്റ് ഫീസിൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ്. കോയമ്പത്തൂർ കോർപറേഷനിൽ ഉൾപ്പെടെ കേരളത്തെക്കാൾ കൂടിയ നിരക്കാണ്. (മന്ത്രിയുടെ ഇൗ വാദം പൊളിച്ചുകൊണ്ടുള്ള മനോരമ വാർത്തയെക്കുറിച്ചു മിണ്ടിയില്ല)
∙ അധികനികുതി വരുമാനം ഒഴിവാക്കാൻ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കുകയാണല്ലോ?
അതു നിയമപരമായി നിലനിൽക്കില്ലെന്ന് അവർക്കു തന്നെ അറിയാം. രാഷ്ട്രീയ ഗിമ്മിക്കാണ്.
∙ പഴയ അപേക്ഷകരിൽനിന്ന് ഉയർന്ന പെർമിറ്റ് ഫീസ് ഈടാക്കുന്നുണ്ടല്ലോ?
ഏപ്രിൽ പത്തിനാണ് കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധന നിലവിൽ വന്നത്. അതിനു മുൻപ് അപേക്ഷ സമർപ്പിച്ചവരിൽനിന്നു പുതുക്കിയ ഫീസ് ഈടാക്കാൻ പാടില്ലെന്നു നിർദേശം കൊടുത്തിട്ടുണ്ട്.
∙ ഇതിനകം ഇങ്ങനെ വാങ്ങിയ ഉയർന്ന ഫീസ് തിരിച്ചു കൊടുക്കുമോ?
അക്കാര്യം പരിശോധിക്കാം. 3000 ചതുരശ്രയടി വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങളുടെ പെർമിറ്റിനു നഗരസഭകളിൽ ഓൺലൈനായി അപേക്ഷിച്ചാൽ അന്നുതന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് കിട്ടും. അവധിദിനത്തിലും കിട്ടും. അഴിമതി തടയാൻ ഇതുപകരിക്കും. ഇപ്പോൾ കൈക്കൂലി ഇല്ലാതായി. തദ്ദേശസ്ഥാപനങ്ങൾക്കു വരുമാനവും കൂടി. അന്നു തന്നെ പെർമിറ്റ് ലഭിക്കുന്ന സംവിധാനം താമസിയാതെ പഞ്ചായത്തുകളിലും നടപ്പാകും.
∙ തനതു വരുമാനം കൂട്ടാനാണ് ഫീസ് വർധനയെന്നു മന്ത്രി പറയുന്നു. പക്ഷേ, പദ്ധതി വിഹിതമായി 1000 കോടി രൂപയിലേറെ സർക്കാർ നൽകാനില്ലേ? സർക്കാരിന്റെ വിവിധ ചടങ്ങുകൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽനിന്നു സർക്കാർ പണം വാങ്ങുന്നുമുണ്ടല്ലോ?
പദ്ധതി വിഹിതത്തിൽ എല്ലാ കാലത്തും ഇത്തരം ക്രമീകരണങ്ങളുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പദ്ധതിവിഹിതം (27.19%) തദ്ദേശ സ്ഥാപനങ്ങൾക്കു കൊടുക്കുന്നതു കേരളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പണം വാങ്ങുന്നത് കാലാകാലങ്ങളിൽ നടക്കുന്നതാണ്. തുച്ഛമായ തുകയാണു പിരിക്കുന്നത്.
(മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മനോരമ ലേഖകൻ ഉന്നയിച്ചതാണ് ചോദ്യങ്ങൾ)
English Summary : Write up about building tax hike