വാചകമേള
∙ കെ.വേണു: ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യം ജനാധിപത്യമാണ്. അതിലേക്കു കമ്യൂണിസ്റ്റ് പാർട്ടികൾ എത്തിച്ചേരണം. ജനാധിപത്യമാണ് സ്വന്തം വഴിയെന്ന് അംഗീകരിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിയേ ഇന്ന് ഇന്ത്യയിലുള്ളൂ. അതു സിപിഐ ആണ്. സിപിഎം നിലപാടിൽ ഔദ്യോഗികമാറ്റം വരുത്തിയിട്ടില്ല. ജനാധിപത്യത്തിലേക്കു വഴിമാറുകയാണ് അവരുടെയും മുന്നിലുള്ള വഴി. ∙രമ്യ നമ്പീശൻ: പണ്ടൊക്കെ സെറ്റുകളിൽ ചെന്നാൽ വഴക്കിടാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. ഇൻഡസ്ട്രിയിൽ നമുക്കൊരു സ്ഥാനവും അൽപമെങ്കിലും ബഹുമാനവും കിട്ടാൻവേണ്ടിയായിരുന്നു ആ ഫൈറ്റൊക്കെ. ഇന്നും അതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പുരുഷാധിപത്യ ഇടത്തുതന്നെയാണ് നമ്മളിന്നും ജോലി ചെയ്യുന്നത്.

∙ കെ.വേണു: ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യം ജനാധിപത്യമാണ്. അതിലേക്കു കമ്യൂണിസ്റ്റ് പാർട്ടികൾ എത്തിച്ചേരണം. ജനാധിപത്യമാണ് സ്വന്തം വഴിയെന്ന് അംഗീകരിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിയേ ഇന്ന് ഇന്ത്യയിലുള്ളൂ. അതു സിപിഐ ആണ്. സിപിഎം നിലപാടിൽ ഔദ്യോഗികമാറ്റം വരുത്തിയിട്ടില്ല. ജനാധിപത്യത്തിലേക്കു വഴിമാറുകയാണ് അവരുടെയും മുന്നിലുള്ള വഴി.
∙രമ്യ നമ്പീശൻ: പണ്ടൊക്കെ സെറ്റുകളിൽ ചെന്നാൽ വഴക്കിടാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. ഇൻഡസ്ട്രിയിൽ നമുക്കൊരു സ്ഥാനവും അൽപമെങ്കിലും ബഹുമാനവും കിട്ടാൻവേണ്ടിയായിരുന്നു ആ ഫൈറ്റൊക്കെ. ഇന്നും അതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പുരുഷാധിപത്യ ഇടത്തുതന്നെയാണ് നമ്മളിന്നും ജോലി ചെയ്യുന്നത്.
∙ മധു: കാഴ്ച മാത്രമല്ല, കുഞ്ഞുശബ്ദങ്ങൾവരെ ചേർത്തുവച്ചിരുന്നു, ബഷീർ ഭാർഗവീനിലയത്തിന്റെ തിരക്കഥയിൽ. അടഞ്ഞുകിടക്കുന്ന ജനാല തുറക്കുന്നത് ‘ചട് പടേ പട് പഠേ’ എന്നാണെന്നും പൂട്ടിക്കിടക്കുന്ന വാതിലിലെ താഴിനു വെള്ള ഇനാമൽ നിറമാണെന്നും വരെയും ഉണ്ടായിരുന്നു. അത്ര സൂക്ഷ്മമായിരുന്നു എഴുത്ത്.
∙ എ.കെ.ബാലൻ: ഭീകരമായ ജാതിപീഡനം കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. എന്നെ ജാതീയമായി അകറ്റിനിർത്തിയ ആളുകളൊക്കെ പിന്നെ എന്റെ സഹായം തേടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ എന്നോടൊപ്പം ബെഞ്ചിലിരിക്കാൻ ഒരു പ്രമാണി വിസമ്മതിച്ചിരുന്നു. ഞാനിരിക്കുമ്പോൾ പലപ്പോഴും അയാൾ ക്ലാസിൽ എണീറ്റുനിന്ന അനുഭവമുണ്ട്.
∙ എം.പി.പരമേശ്വരൻ: യുക്തിവാദികൾ പറയുന്നത് പലതും അബദ്ധങ്ങളാണ്. ഒരു നല്ല ശാസ്ത്രജ്ഞൻ ഒരു ആരാധനാലയത്തിൽ പോകുന്നതുകൊണ്ട് അയാളെ അംഗീകരിക്കാതിരിക്കേണ്ടതില്ല. വിശ്വാസിയല്ലാത്ത ഒരാൾ സമരംവരുമ്പോൾ വീട്ടിൽ ഇരിക്കുകയാണെങ്കിൽ എന്തുകാര്യമാണുള്ളത്?
∙ ഡോ.വിനിൽ പോൾ: രാഷ്ട്രീയ, സാമൂഹിക ആധിപത്യം ലക്ഷ്യമാക്കി ജനപ്രിയ മേഖലയിൽ ഒട്ടേറെ തെറ്റായ ചരിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. ഈ കപടചരിത്ര രചനകളെല്ലാം ഒരേപോലെ എത്തിച്ചേരുന്നത് ബ്രാഹ്മണ ആധിപത്യത്തിന്റെ നിർമിതിയിലേക്കാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ക്രിസ്ത്യാനികളുടെ ബ്രാഹ്മണ പാരമ്പര്യത്തിലേക്ക് എത്തിച്ചേരുന്ന കപട കുടുംബചരിത്രങ്ങൾ.
English Summary: Vachakamela