പ്രിയപ്പെട്ട എംടി, ഇതു മലയാളത്തിന്റെ മഹാഘോഷമാണ്; അങ്ങയുടെ നവതിവേള. കൈരളിയുടെ ഹൃദയംനിറയ്ക്കുന്ന ആശംസാപ്രവാഹത്തിൽ മലയാള മനോരമയും സവിനയം പങ്കുചേരട്ടെ. ‘അകലെ ഏതോ കാലത്ത്, ഒരന്തിവിളക്കിന്റെ വെളിച്ചത്തിൽ, ആരെങ്കിലും ചിലർ വായിക്കണേ എന്ന പ്രാർഥനയോടെ നോട്ടുപുസ്തകത്തിന്റെ ഏടുകളിൽ കഥ കുറിക്കാൻ തുടങ്ങിയ’ അങ്ങയുടെ അക്ഷരങ്ങളുടെ വെളിച്ചം ഒരു ഭാഷയെയാകെ ദീപ്തമാക്കുമ്പോൾ നന്ദി പറയാതെവയ്യ. കാലത്തിനുനേരെ എഴുത്തുമേശയിട്ട്, ആത്മവിശ്വാസത്തിന്റെ മഷിചാലിച്ച് അങ്ങ് എഴുതിയതത്രയും എന്നെന്നേക്കും മായാത്തതെന്നും മറയാത്തതെന്നും ഞങ്ങളറിയുന്നു. പേന കൊണ്ട് ഇത്രയധികം വിജയങ്ങൾ സാധിച്ചെടുത്ത മറ്റൊരാളെ മലയാളം കണ്ടിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട എംടി, ഇതു മലയാളത്തിന്റെ മഹാഘോഷമാണ്; അങ്ങയുടെ നവതിവേള. കൈരളിയുടെ ഹൃദയംനിറയ്ക്കുന്ന ആശംസാപ്രവാഹത്തിൽ മലയാള മനോരമയും സവിനയം പങ്കുചേരട്ടെ. ‘അകലെ ഏതോ കാലത്ത്, ഒരന്തിവിളക്കിന്റെ വെളിച്ചത്തിൽ, ആരെങ്കിലും ചിലർ വായിക്കണേ എന്ന പ്രാർഥനയോടെ നോട്ടുപുസ്തകത്തിന്റെ ഏടുകളിൽ കഥ കുറിക്കാൻ തുടങ്ങിയ’ അങ്ങയുടെ അക്ഷരങ്ങളുടെ വെളിച്ചം ഒരു ഭാഷയെയാകെ ദീപ്തമാക്കുമ്പോൾ നന്ദി പറയാതെവയ്യ. 

കാലത്തിനുനേരെ എഴുത്തുമേശയിട്ട്, ആത്മവിശ്വാസത്തിന്റെ മഷിചാലിച്ച് അങ്ങ് എഴുതിയതത്രയും എന്നെന്നേക്കും മായാത്തതെന്നും മറയാത്തതെന്നും ഞങ്ങളറിയുന്നു. പേന കൊണ്ട് ഇത്രയധികം വിജയങ്ങൾ സാധിച്ചെടുത്ത മറ്റൊരാളെ മലയാളം കണ്ടിട്ടില്ല. നല്ല കഥകളോടിഷ്‍ടം കൂടിയ പല തലമുറകളെ, ഒരു കാലത്തെത്തന്നെയും, അങ്ങ് ഒപ്പം കൂട്ടി. അതുവരെ പരിചയിക്കാത്ത രീതിയിൽ മലയാളിയുടെ വായനയെയും എഴുത്തുഭാഷയെയും പുതുക്കി നിർവചിക്കുകയും ചെയ്തു. എഴുത്തിന്റെ സൗന്ദര്യതലത്തിനു പുതിയൊരു അളവുകോൽതന്നെ അങ്ങ് നിർണയിച്ചു. എഴുതിയ വരികളിലൊക്കെയും, സിനിമയുടെ കാര്യത്തിൽ ഓരോ ഫ്രെയിമിലും, സവിശേഷമായ ആ കയ്യൊപ്പുണ്ടായി. 

ADVERTISEMENT

സ്വപ്‍നത്തിന്റെ ഭാഷയെന്തെന്നു മലയാളിയെ അറിയിച്ച കൂടല്ലൂരുകാരാ, നിറയെ കണ്ണാന്തളിപ്പൂക്കൾ വിടർന്നുനിൽക്കുന്ന ഗൃഹാതുരതയുടെ ഒരു പൂക്കാലമാണല്ലോ അങ്ങ് എഴുത്തിലേക്കു കൊണ്ടുവന്നത്. ജീവിതത്തിലും അങ്ങ് അത്രമേൽ ഗൃഹാതുരൻ. അതുകെ‍ാണ്ടല്ലേ, എത്ര ദൂരേക്കു പോവുമ്പോഴും നിളയുടെ മടിത്തട്ടിലേക്ക് അങ്ങ് എപ്പോഴും തിരിച്ചുവരുന്നത്. ഞങ്ങളറിയുന്നു, നിള ഒരു നദി മാത്രമായിരുന്നില്ല അങ്ങേക്ക്, സംസ്‍കാരത്തിന്റെ മഹാപ്രവാഹം തന്നെയാകുന്നു. പുഴമണ്ണടരുകളിലേക്കു വേരുകൾ പടർത്തിപ്പോവുന്നെ‍ാരു ജലസസ്യംപോലെ അങ്ങ് നിളയിൽ പടർന്നു. ജലവും മനുഷ്യനുമായി എന്തെ‍ാരു പാരസ്പര്യമെന്ന് ഞങ്ങൾ അഭിമാനംകെ‍ാണ്ടു. 

പ്രായം എഴുത്തുവിരൽത്തുമ്പിൽ തൊടാതിരിക്കാൻ അങ്ങെപ്പോഴും നിർബന്ധം പിടിക്കുന്നു. ആധുനികവും ഉത്തരാധുനികവുമായ രചനാരീതികളുടെ കാലത്തും സ്വയം പുതുക്കുന്നു. ‘ഷെർലക് ’ പോലെ നവീനമായൊരു കഥ എഴുതാൻ കഴിഞ്ഞത് മനസ്സിലെ ഈ യൗവനതീക്ഷ്‍ണത കൊണ്ടാണ്. കാലമുറഞ്ഞുകിടക്കുന്ന തടാകത്തിനു ചാരെ ഒരിക്കലും വരാത്ത ആരെയോ കാത്തിരിക്കുന്ന ‘മഞ്ഞി’ലെ വിമല എന്ന കാലാതീത കഥാപാത്രത്തെപ്പോലെ, എഴുത്തിൽ നിത്യതയുടെ എത്രയോ മുദ്രകൾ അടയാളപ്പെടുത്താൻ അങ്ങേക്കു കഴിഞ്ഞു. 

ADVERTISEMENT

മലയാളിയുടെ ഹൃദയത്തിലേക്കു കടന്നുചെന്ന എത്രയെത്ര കഥാപാത്രങ്ങൾ; മണ്ണിൽ ഉറച്ചുനിൽക്കുന്നവർ. അപ്പുണ്ണി, ഗോവിന്ദൻകുട്ടി, സേതു, സുമിത്ര, കുട്ട്യേടത്തി, ഭീമൻ, ചന്തു.... കഥ തീർന്നാലും തീരാത്തവർ. സിനിമാത്തിരശ്ശീല വീണാലും നമ്മുടെ മനസ്സിൽനിന്നു പടിയിറങ്ങാത്തവർ. തിരക്കഥയെ ‘വായിപ്പിക്കാവുന്ന സിനിമ’യാക്കി ആദ്യം മലയാളിക്കു പരിചയപ്പെടുത്തിയത് അങ്ങാണല്ലോ. 

എഴുതിയതൊക്കെയും പൊന്നാക്കി, പെ‍ാന്നാനിക്കളരിക്കു ദൃഢത നൽകിയ അങ്ങ്, എങ്ങനെയാണ് എഴുതേണ്ടതെന്ന പാഠം പല തലമുറകൾക്കായി പകർന്നുകെ‍ാണ്ടേയിരിക്കുന്നു. പത്രാധിപർ, പ്രഭാഷകൻ...മൗലികത തിളക്കമേകുന്ന എത്ര മേഖലകൾ! വരമെ‍ാഴിയുടെ തെളിച്ചം വാമെ‍ാഴിയിലും അങ്ങ് സൂക്ഷിക്കുന്നു. പുതിയ ചിന്തകൾക്കൊപ്പം സഞ്ചരിക്കാവുന്ന ഒരു മനസ്സിനെ സദാ സജ്‍ജമാക്കിവയ്ക്കുന്നു. എഴുത്തിനെക്കാൾ വായനയ്‍ക്കു സമയം മാറ്റിവയ്ക്കുകയും ചെയ്യുന്നു. 

ADVERTISEMENT

എഴുതുന്നത് ആനന്ദാന്വേഷണത്തിലെ ഒരു കണ്ടെത്തലാണെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. ‘അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങൾക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി ഞാനെഴുതുന്നു, ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം. അതില്ലെങ്കിൽ ഞാൻ കാനേഷുമാരിക്കണക്കിലെ ഒരക്കം മാത്രം’. 

‍മലയാളത്തിന്റെ ഭാഗ്യം, അങ്ങ് അങ്ങനെ ഒരക്കമായില്ല. താന്നിക്കുന്നിന്റെ നെറുകയിൽ ഏകാന്തതയുടെ മഹാസാമ്രാജ്യത്തെ നോക്കിക്കെ‍ാണ്ടുനിന്ന ആ ബാലനിതാ എഴുത്തുകെ‍ാണ്ടുമാത്രം നേടാവുന്നെ‍ാരു സർഗരാജ്യത്തിന്റെ അധിപനായിരിക്കുന്നു. സുകൃതം എന്ന വാക്കിനെ അങ്ങയോടുചേർത്ത് ഞങ്ങൾ ഒാർമിച്ചുകെ‍ാണ്ടേയിരിക്കും. 

പ്രിയപ്പെട്ട എംടി, ഒരിക്കൽക്കൂടി നവതിമംഗളം ആശംസിക്കുന്നു. ആയുരാരോഗ്യസൗഖ്യവും അക്ഷരസൗഭാഗ്യവും എഴുത്താനന്ദവും എന്നും അങ്ങേക്കെ‍ാപ്പമുണ്ടാകട്ടെ. 

English Summary : Editorial about MT Vasudevan Nair