നിരാലംബരുടെ വിളി കേൾക്കാം
വയോജനങ്ങളും കിടപ്പുരോഗികളും ഭിന്നശേഷിക്കാരും എൻഡോസൾഫാൻ ദുരിതബാധിതരുമൊക്കെക്കൂടി ചേർന്നതാണു നമ്മുടെ സമൂഹം. ഇവരിൽ വലിയൊരു പങ്ക് നിരാലംബരാണ്. ജീവിതസഹായം തേടിയുള്ള ഇവരുടെ വിളിയൊച്ചയ്ക്കു കാതോർക്കേണ്ടതും കൈത്താങ്ങു നൽകേണ്ടതും ഏതു സർക്കാരിന്റെയും മുഖ്യകർത്തവ്യമാണെന്നതിൽ സംശയമില്ല. ഒരു സാഹചര്യത്തിലും ഈ ഉത്തരവാദിത്തം മറക്കാൻ പാടില്ലാത്തതുമാണ്. എന്നാൽ, സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ട 13 സാമൂഹിക സുരക്ഷാപദ്ധതികൾ മുടങ്ങിയതിലൂടെ പതിനായിരക്കണക്കിനുപേരുടെ ജീവിതത്തിൽ നിഴൽവീണ വാർത്തയാണിപ്പോൾ കേരളം കേൾക്കുന്നത്.

ദുരിതം അനുഭവിക്കുന്നവരെ താങ്ങിനിർത്താൻ ഏറ്റവും അനിവാര്യമെന്നു തിരിച്ചറിഞ്ഞ്, സാമൂഹിക സുരക്ഷാ മിഷനു കീഴിൽ വിവിധ സർക്കാരുകളുടെ കാലത്തു തുടങ്ങിയ 19 പദ്ധതികളിൽ പന്ത്രണ്ടെണ്ണത്തിലെ ഗുണഭോക്താക്കൾക്കുള്ള സഹായമാണു മരവിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ട് ലഭിക്കാത്തതാണു പ്രശ്നമെന്ന് ഇൗ പദ്ധതികൾ കൈകാര്യം ചെയ്യുന്നവർ പറയുമ്പോൾ, ബന്ധപ്പെട്ട വകുപ്പുകളാണു പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതെന്നു ധനവകുപ്പു കുറ്റപ്പെടുത്തുന്നു. ഈ തർക്കങ്ങൾക്കിടയിൽ, ആലംബരഹിതരായ ഒട്ടേറെപ്പേരുടെ കണ്ണീർവീണുകിടക്കുന്നതാകട്ടെ ആരും കാണുന്നുമില്ല.
മാനസികമായും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെ ശുശ്രൂഷിക്കുന്നതിനുള്ള ‘ആശ്വാസകിരണം’, പ്രളയത്തിന് ഇരയായ ഭിന്നശേഷിക്കാർക്കു സാമ്പത്തിക സഹായം നൽകുന്ന പദ്ധതി, കുട്ടികൾക്കുള്ള കാൻസർ സുരക്ഷാ ഫണ്ട്, രോഗികൾക്ക് സഹായമെത്തിക്കുന്ന ‘സമാശ്വാസം’, ഡിമെൻഷ്യ– അൽസ്ഹൈമേഴ്സ് രോഗികൾക്കായി ഓർമ പരിശോധനാ ക്ലിനിക്, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം, ഹീമോഫീലിയ ബാധിച്ച കുട്ടികൾക്കുള്ള ‘താലോലം’ പദ്ധതി തുടങ്ങിയവയിലൂടെ സഹായം കാത്തിരിക്കുന്നവർ ഇപ്പോൾ കഠിനനിരാശയിലാണ്.
വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന വയോമിത്രം പദ്ധതി, ഓട്ടിസം ബാധിച്ച കുട്ടികൾക്കു പിന്തുണ നൽകുന്ന പദ്ധതി, കുട്ടികളിലെ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്ന ജില്ലാ ക്ലിനിക്കുകൾ, യൂണിവേഴ്സൽ ഹിയറിങ് സ്ക്രീനിങ് തുടങ്ങിയവയ്ക്കാണ് ഇതിനകം പണം അനുവദിച്ചിട്ടുള്ളത്. കുട്ടികൾക്കു ശ്രവണശേഷി നൽകുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി വിവാദത്തിലായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഭാഗികമായി പണം അനുവദിക്കുകയുണ്ടായി. പക്ഷേ, ഭൂരിപക്ഷം പദ്ധതികൾക്കും സർക്കാരിന്റെ കാരുണ്യം കിട്ടിയിട്ടില്ല. ഓണമെത്താൻ ഒരു മാസംപോലുമില്ലെന്നിരിക്കെ, ഈ പദ്ധതികളിലൂടെ സഹായം പ്രതീക്ഷിക്കുന്നവരുടെ നെഞ്ചിലെ ആധി തിരിച്ചറിയാൻ സർക്കാരിനു സാധിക്കാത്തത് എന്തുകൊണ്ടാണ്?
ഗുണഭോക്താക്കൾ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ടെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഓരോ മാസവും സാമ്പത്തിക സഹായം ലഭിക്കേണ്ട ഗുരുതരരോഗം ബാധിച്ചവർപോലും പണം കിട്ടാതെ വലയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് കാരുണ്യപദ്ധതികളുടെ വഴിയടയ്ക്കാൻ ജനങ്ങളെ സ്നേഹിക്കുന്ന, അവരോടു കരുതലുള്ള ഏതെങ്കിലും സർക്കാരിനു കഴിയുമോ? ഈ സഹായത്തുക വിശ്വസിച്ച്, അതു കയ്യിലെത്തുന്നതും കാത്തിരുന്ന്, ഓരോ ദിവസവും തള്ളിനീക്കുന്ന നിരാലംബരെ കാണാത്ത സർക്കാരിനു വികസനത്തെക്കുറിച്ചും നവകേരള സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ എങ്ങനെ നിവർന്നുനിന്നു പറയാൻ കഴിയും?
ആദ്യം തീർപ്പുണ്ടാകേണ്ടത് ഇവരുടെ സഹായ അപേക്ഷകളിലാണ്; ആദ്യം കൊടുത്തുതീർക്കേണ്ടത് ഇവർക്കുള്ള സഹായവും. തൊടുന്യായങ്ങൾ പറഞ്ഞ് ഈ സങ്കടം കാണാതെ പോകുന്നവർക്കു ജനങ്ങളുടെ കോടതിയിൽ മാപ്പുകിട്ടില്ല. മറ്റെന്തിനെക്കാളുംമുൻപേ നിരാലംബരുടെ സങ്കടം തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്ത ഒരു മുൻ ഭരണാധികാരിക്കു കേരളം നൽകിയ യാത്രാമൊഴിയിൽ അങ്ങനെയൊരു പാഠംകൂടി ഉണ്ടായിരുന്നു.
English Summary : Editorial about Social security schemes