ആധുനികനായ സന്യാസി
പേശീബലം ഉള്ളവർക്ക് ആരോടും എന്തും ചെയ്യാമെന്നാണോ’? കവിയും സാമൂഹികപ്രവർത്തകനുമായ ബോധേശ്വരൻ ചട്ടമ്പിസ്വാമിയുടെ ഈ ചോദ്യംകേട്ട് അന്തംവിട്ട് നിന്നുപോയി. കരുനാഗപ്പള്ളി താഴത്തോട്ടുവീട്ടിൽ സ്വാമി ചാരുകസേരയിൽ വിശ്രമിക്കുന്നതായിരുന്നു സന്ദർഭം. ബോധേശ്വരൻ നോക്കുമ്പോൾ മച്ചിൽ എട്ടുകാലി വലകെട്ടുകയാണ്. ഏതുനേരവും അതു സ്വാമിയുടെമേൽ വീണേക്കും എന്നു തോന്നിയതിനാൽ അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചു. അപ്പോഴായിരുന്നു സ്വാമിയുടെ ഇടപെടൽ. ‘കുഞ്ഞ് ഇവിടെ എത്തിയിട്ട് എത്രനാളായി?’ ‘ഏതാനും ദിവസങ്ങളേ ആയുള്ളൂ’
പേശീബലം ഉള്ളവർക്ക് ആരോടും എന്തും ചെയ്യാമെന്നാണോ’? കവിയും സാമൂഹികപ്രവർത്തകനുമായ ബോധേശ്വരൻ ചട്ടമ്പിസ്വാമിയുടെ ഈ ചോദ്യംകേട്ട് അന്തംവിട്ട് നിന്നുപോയി. കരുനാഗപ്പള്ളി താഴത്തോട്ടുവീട്ടിൽ സ്വാമി ചാരുകസേരയിൽ വിശ്രമിക്കുന്നതായിരുന്നു സന്ദർഭം. ബോധേശ്വരൻ നോക്കുമ്പോൾ മച്ചിൽ എട്ടുകാലി വലകെട്ടുകയാണ്. ഏതുനേരവും അതു സ്വാമിയുടെമേൽ വീണേക്കും എന്നു തോന്നിയതിനാൽ അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചു. അപ്പോഴായിരുന്നു സ്വാമിയുടെ ഇടപെടൽ. ‘കുഞ്ഞ് ഇവിടെ എത്തിയിട്ട് എത്രനാളായി?’ ‘ഏതാനും ദിവസങ്ങളേ ആയുള്ളൂ’
പേശീബലം ഉള്ളവർക്ക് ആരോടും എന്തും ചെയ്യാമെന്നാണോ’? കവിയും സാമൂഹികപ്രവർത്തകനുമായ ബോധേശ്വരൻ ചട്ടമ്പിസ്വാമിയുടെ ഈ ചോദ്യംകേട്ട് അന്തംവിട്ട് നിന്നുപോയി. കരുനാഗപ്പള്ളി താഴത്തോട്ടുവീട്ടിൽ സ്വാമി ചാരുകസേരയിൽ വിശ്രമിക്കുന്നതായിരുന്നു സന്ദർഭം. ബോധേശ്വരൻ നോക്കുമ്പോൾ മച്ചിൽ എട്ടുകാലി വലകെട്ടുകയാണ്. ഏതുനേരവും അതു സ്വാമിയുടെമേൽ വീണേക്കും എന്നു തോന്നിയതിനാൽ അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചു. അപ്പോഴായിരുന്നു സ്വാമിയുടെ ഇടപെടൽ. ‘കുഞ്ഞ് ഇവിടെ എത്തിയിട്ട് എത്രനാളായി?’ ‘ഏതാനും ദിവസങ്ങളേ ആയുള്ളൂ’
പേശീബലം ഉള്ളവർക്ക് ആരോടും എന്തും ചെയ്യാമെന്നാണോ’? കവിയും സാമൂഹികപ്രവർത്തകനുമായ ബോധേശ്വരൻ ചട്ടമ്പിസ്വാമിയുടെ ഈ ചോദ്യംകേട്ട് അന്തംവിട്ട് നിന്നുപോയി. കരുനാഗപ്പള്ളി താഴത്തോട്ടുവീട്ടിൽ സ്വാമി ചാരുകസേരയിൽ വിശ്രമിക്കുന്നതായിരുന്നു സന്ദർഭം. ബോധേശ്വരൻ നോക്കുമ്പോൾ മച്ചിൽ എട്ടുകാലി വലകെട്ടുകയാണ്. ഏതുനേരവും അതു സ്വാമിയുടെമേൽ വീണേക്കും എന്നു തോന്നിയതിനാൽ അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചു. അപ്പോഴായിരുന്നു സ്വാമിയുടെ ഇടപെടൽ.
‘കുഞ്ഞ് ഇവിടെ എത്തിയിട്ട് എത്രനാളായി?’
‘ഏതാനും ദിവസങ്ങളേ ആയുള്ളൂ’
‘എന്നിട്ടാണോ കുഞ്ഞുകുട്ടി പരാധീനസഹിതം എത്രയോ കാലമായി കുടിപ്പാർപ്പു തുടങ്ങിയ ഇവയെ കുടിയിറക്കാൻ ശ്രമിക്കുന്നത്?’
ജീവിതാവസാനം വരെ സ്വാമിയുടെ ഈ ചോദ്യം തന്റെ അന്തരാത്മാവിൽ മുഴങ്ങിയിരുന്നുവെന്നാണ് അഹിംസാവാദിയായി ജീവിച്ച ബോധേശ്വരൻ രേഖപ്പെടുത്തിയിട്ടുള്ളത്. ‘ജീവകാരുണ്യ നിരൂപണം’ എഴുതിയ സ്വാമിക്ക് എല്ലാ ജീവജാലങ്ങളും തുല്യരായിരുന്നു.
‘മലബാറിൽ പോയപ്പോൾ ഞാൻ ഒരു യഥാർഥ മനുഷ്യനെ കണ്ടുമുട്ടി’ എന്നാണ് ചട്ടമ്പിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ധിഷണയുടെ അസാധാരണത്വവും ജീവിതത്തിലെ സാധാരണത്വവും കൂടിച്ചേർന്നതായിരുന്നു വിവേകാനന്ദൻ പറഞ്ഞ ആ യഥാർഥ മനുഷ്യൻ. സാധാരണമെന്നു പറയാവുന്ന പല ജോലികളും ജീവസന്ധാരണത്തിനായി ചെയ്തതായിരുന്നു പാതിജീവിതം. ചുമട്ടുതൊഴിലാളി, കണക്കപ്പിള്ള, വക്കീൽ ഗുമസ്തൻ, ആധാരമെഴുത്തുകാരൻ, ഹജൂർ കച്ചേരിയിലെ ഗുമസ്തൻ എന്നിങ്ങനെ പലതും. അനൗപചാരികമായി നേടിയ വിദ്യാഭ്യാസത്തെ നിരന്തര തപസ്യയിലൂടെ വളർത്തി ജ്ഞാനത്തിന്റെ ഔന്നത്യം ആർജിക്കുകയും ചെയ്തു.
ആശയപ്രചാരണത്തിന് കുടുംബസദസ്സുകൾ
പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നവോത്ഥാന മുന്നേറ്റങ്ങൾ പ്രധാനമായും ബംഗാളിലും കേരളത്തിലുമാണ് സജീവമായത്. കേരളത്തിൽ നവോത്ഥാന സംരംഭങ്ങൾക്കു ശക്തി പകർന്ന അവധൂതനായിരുന്നു ചട്ടമ്പിസ്വാമി. രാഷ്ട്രീയപാർട്ടികളും സംഘടനകളും പിൽക്കാലത്ത് ഫലപ്രദമായി ഉപയോഗിച്ച കുടുംബസദസ്സുകളായിരുന്നു ആശയങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമി ആശ്രയിച്ചതെന്നതു കൗതുകകരമാണ്. നിരന്തര സഞ്ചാരിയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തുമുള്ള സുഹൃദ്സംഘങ്ങൾ സ്വാമി എത്തുമ്പോൾ സജീവമാകും. ഈ സുഹൃദ്സംഘങ്ങളുടെ സംവാദത്തിനും അഭിപ്രായരൂപീകരണത്തിനും വേണ്ടി തയാറാക്കിയ കുറിപ്പുകളുടെ ശേഖരങ്ങളാണ് സ്വാമിയുടെ കൃതികൾ മിക്കവയും.
താഴെത്തട്ടിലുള്ളവരിലേക്കു ജ്ഞാനം എത്തണമെങ്കിൽ അത് അവരുടെ ഭാഷയിൽ പറഞ്ഞുകൊടുക്കണം. അന്നുവരെ മത–ശാസ്ത്ര ഗ്രന്ഥങ്ങൾ എല്ലാം സംസ്കൃതത്തിലായിരുന്നു. ഈ അറിവുകൾ സാധാരണക്കാരിലെത്തിക്കാൻ അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം, ക്രിസ്തുമതസാരം, സർവമതസമാരസ്യം, പ്രാചീനമലയാളം, വേദാധികാരനിരൂപണം, ക്രിസ്തുമത നിരൂപണം, സ്ത്രീ സമത്വം തുടങ്ങിയ കൃതികൾ സ്വാമി രചിച്ചു. അറിവുകൾ, വൈദ്യം, നിയമം, വാസ്തുശാസ്ത്രം തുടങ്ങി എല്ലാം വേദങ്ങളായാണ് അക്കാലത്തു ക്രോഡീകരിക്കപ്പെട്ടിരുന്നത്. വേദങ്ങളും സംസ്‌കൃതവും അവർണർ പഠിക്കരുതെന്നു പറയുന്നത് ജ്ഞാനത്തിന്റെ സ്വകാര്യവൽക്കരണവും അതുവഴിയുള്ള ചൂഷണവുമാണ്. എല്ലാം നേടാനുതകുന്ന വിദ്യയെ കുത്തകാവകാശമാക്കി നിലനിർത്തിയ സവർണാധിപത്യത്തിനെതിരെയുള്ള ഒരു പാശുപതാസ്ത്രമാണ് ‘വേദാധികാര നിരൂപണം’. സംസ്കൃത മഹത്വവാദം അസംബന്ധമാണെന്ന് ‘ആദിഭാഷ’യിൽ സ്ഥാപിക്കുന്നു. 1875ൽ ജ്ഞാനപ്രജാഗരം സഭയിലൂടെയാണ് തന്റെ ബൗദ്ധിക വിപ്ലവങ്ങൾക്കു സ്വാമി തുടക്കമിട്ടത്. ചട്ടമ്പിസ്വാമിയെ ‘വിദ്യാധിരാജൻ’ എന്ന് പണ്ഡിതനായ കൂപക്കരമഠം പോറ്റി വിശേഷിപ്പിച്ചതിനു കാരണം അതാണ്.
ജാതിവ്യവസ്ഥയ്ക്കെതിരെ കലഹിച്ച്...
ജാതിവ്യവസ്ഥ കേരളത്തെ അനേകം തട്ടുകളായി വിഭജിച്ചിരുന്ന കാലത്താണ് ചട്ടമ്പിസ്വാമി ജീവിച്ചത്. പരിഷ്കൃതരീതികൾ അവർണനു നിഷേധിക്കപ്പെട്ടു. സമ്പത്തിന്റെ കുത്തകാവകാശം മേൽജാതിക്കാരിൽ ഒതുങ്ങിനിന്നു. ഇതൊക്കെ അധികാരവും സ്വാധീനവും നേടിയ സവർണ ന്യൂനപക്ഷം രൂപപ്പെടുത്തിയ നിയമങ്ങളുടെയും ആചാരങ്ങളുടെയും ഫലമായിരുന്നു. അതിന് അവർ ദൈവിക പരിവേഷവും നൽകി. അങ്ങനെ ക്രൂരമായ വിവേചനങ്ങൾ നേരിട്ടിരുന്ന അവർണവിഭാഗങ്ങളോട് നിങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിന് ഉടമകളാണെന്നും സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ തുല്യമായ പങ്കു വഹിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
സമൂഹത്തിൽ തുല്യസ്ഥാനവും അവസരങ്ങളും അവർക്കും അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കുന്നതാണ് സ്വാമിയുടെ കൃതികൾ. ശ്രുതികൾ, സ്മൃതികൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ തുടങ്ങിയവയിൽനിന്നുള്ള തെളിവുകൾ നിരത്തി വേദം പഠിക്കാനും വിദ്യാഭ്യാസം നേടാനും ആർക്കും അവകാശമുണ്ടെന്ന് ‘വേദാധികാരനിരൂപണ’ത്തിൽ യുക്തിപൂർവം സമർഥിച്ചു. ശരീര, ആത്മശുദ്ധിയുള്ള ആർക്കും ക്ഷേത്രപൂജ ചെയ്യാം എന്നായിരുന്നു ക്ഷേത്രപ്രവേശന സമരങ്ങളുടെ പശ്ചാത്തലത്തിൽ സ്വാമി പറഞ്ഞത്.
സ്ത്രീ സമത്വബോധത്തിന് അടിത്തറയിട്ട്
സ്ത്രീ സമത്വത്തിനുവേണ്ടി ഭാരതത്തിൽ ആദ്യമായി വാദിച്ചത് മഹാരാഷ്ട്രയിൽ പണ്ഡിത രാമബായിയും കേരളത്തിൽ ചട്ടമ്പിസ്വാമിയുമാണ്. സമാനകാലഘട്ടത്തിലാണ് ഇരുവരും ജീവിച്ചത്. ‘പ്രപഞ്ചത്തിൽ സ്ത്രീ പുരുഷന്മാർക്കുള്ള സ്ഥാനം’ എന്ന പ്രബന്ധത്തിൽ സ്ത്രീക്ക് എല്ലാ മേഖലകളിലും പുരുഷനെക്കാളും ഉയർന്ന സ്ഥാനമാണ് ഭാരതത്തിൽ ഉണ്ടായിരുന്നതെന്നു ചരിത്രവസ്തുതകൾ നിരത്തിയും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളുടെ ദുർവ്യാഖ്യാനത്തെ ഖണ്ഡിച്ചും സ്വാമി സ്ഥാപിക്കുന്നു.
കോളനിവാഴ്ചയെയും ജന്മി കുടിയാൻ വ്യവസ്ഥിതിയെയും എതിർക്കുന്നതിനുള്ള താത്വികമായ ആയുധങ്ങൾ സ്വാമികളുടെ ‘പ്രാചീനമലയാള’ത്തിൽ അടങ്ങിയിട്ടുണ്ട്.
സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഒരു ചരിത്രരചനയ്ക്കും സ്വാമി തുടക്കം കുറിച്ചു. ‘കേരളോൽപത്തി’യിലെ പരശുരാമ കഥ പോലുള്ള ജന്മിത്ത ന്യായീകരണ വാദങ്ങളെ ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ ഉള്ള പിൻബലമില്ലെന്നു ചൂണ്ടിക്കാണിച്ച് സ്വാമി ഖണ്ഡിച്ചു.
ഭാരതസംസ്കാരത്തെ ശരിയായ അർഥത്തിൽ വ്യാഖ്യാനിച്ച സ്വാമിയെപ്പോലുള്ള ആധ്യാത്മികാചാര്യൻമാരാണു സ്വാതന്ത്ര്യസമരത്തിനും ജനായത്ത ഭരണത്തിനും വേണ്ട ദാർശനിക അടിത്തറ രൂപപ്പെടുത്തിയതെന്നു കാണാം. അധികാര കൈമാറ്റത്തിലല്ല, സാമൂഹികനീതി കൈവരിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ‘പേരറിയിക്കാതെ ലോകോപകാരികളായി തിരോധാനം ചെയ്യണം’ എന്നായിരുന്നു അവരുടെ അഭിലാഷവും.
(‘ചട്ടമ്പിസ്വാമികൾ– ഒരു ധൈഷണിക ജീവചരിത്രം’ എന്ന കൃതി രചിച്ച ലേഖകൻ ചട്ടമ്പിസ്വാമി ആർക്കൈവ് ട്രസ്റ്റ് പ്രസിഡന്റാണ്.)
English Summary: Vidyadhiraja Chattampi Swamikal jayanthi