ജി20: നല്ല ഭൂമിക്കായി നമ്മുടെ ചുവടുവയ്പ്
വസുധൈവ കുടുംബകം: ആഴമേറിയ ഒരു ദർശനം ഉൾക്കൊള്ളുന്ന രണ്ടു വാക്കുകളാണിത്. ‘ലോകം ഒരു കുടുംബം’ എന്നർഥം. അതിരുകൾക്കും ഭാഷകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഏവരെയും ഉൾക്കൊള്ളുന്ന സാർവത്രിക കുടുംബമായി വളരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണത്. ഇന്ത്യ ജി20 അധ്യക്ഷപദവി വഹിക്കുന്ന ഇക്കാലത്ത് മനുഷ്യകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി അതു പരിവർത്തനം ചെയ്യപ്പെട്ടു.
വസുധൈവ കുടുംബകം: ആഴമേറിയ ഒരു ദർശനം ഉൾക്കൊള്ളുന്ന രണ്ടു വാക്കുകളാണിത്. ‘ലോകം ഒരു കുടുംബം’ എന്നർഥം. അതിരുകൾക്കും ഭാഷകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഏവരെയും ഉൾക്കൊള്ളുന്ന സാർവത്രിക കുടുംബമായി വളരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണത്. ഇന്ത്യ ജി20 അധ്യക്ഷപദവി വഹിക്കുന്ന ഇക്കാലത്ത് മനുഷ്യകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി അതു പരിവർത്തനം ചെയ്യപ്പെട്ടു.
വസുധൈവ കുടുംബകം: ആഴമേറിയ ഒരു ദർശനം ഉൾക്കൊള്ളുന്ന രണ്ടു വാക്കുകളാണിത്. ‘ലോകം ഒരു കുടുംബം’ എന്നർഥം. അതിരുകൾക്കും ഭാഷകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഏവരെയും ഉൾക്കൊള്ളുന്ന സാർവത്രിക കുടുംബമായി വളരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണത്. ഇന്ത്യ ജി20 അധ്യക്ഷപദവി വഹിക്കുന്ന ഇക്കാലത്ത് മനുഷ്യകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി അതു പരിവർത്തനം ചെയ്യപ്പെട്ടു.
വസുധൈവ കുടുംബകം: ആഴമേറിയ ഒരു ദർശനം ഉൾക്കൊള്ളുന്ന രണ്ടു വാക്കുകളാണിത്. ‘ലോകം ഒരു കുടുംബം’ എന്നർഥം. അതിരുകൾക്കും ഭാഷകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഏവരെയും ഉൾക്കൊള്ളുന്ന സാർവത്രിക കുടുംബമായി വളരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണത്. ഇന്ത്യ ജി20 അധ്യക്ഷപദവി വഹിക്കുന്ന ഇക്കാലത്ത് മനുഷ്യകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി അതു പരിവർത്തനം ചെയ്യപ്പെട്ടു.
ഒരൊറ്റഭൂമി എന്ന നിലയിൽ നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കാൻ നാം ഒരുമിക്കുകയാണ്. ഒരു കുടുംബമെന്നപോലെ, വളർച്ചയിലേക്കുള്ള പാതയിൽ നാം പരസ്പരം പിന്തുണയ്ക്കുന്നു. ലോകമൊന്നടങ്കം പരസ്പരബന്ധിതമായ ഇക്കാലത്ത് സമാനലക്ഷ്യങ്ങൾ എന്നത് അനിഷേധ്യ വസ്തുതയാണ്; അതിലേക്കാണ് നാം ഒന്നിച്ചു നീങ്ങുന്നത്.
കോവിഡിനു ശേഷമുള്ള ലോകക്രമം അതിനു മുൻപുള്ള ലോകത്തിൽനിന്നു വളരെ വ്യത്യസ്തമാണ്. അതിൽ മൂന്നു സുപ്രധാന മാറ്റങ്ങളുണ്ട്.
ഒന്ന്: മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യ കേന്ദ്രീകൃതമായി ലോകത്തെ കാണേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവ് വളരുന്നു.
രണ്ട്: ആഗോള വിതരണ ശൃംഖലകളിൽ അതിജീവനശേഷിയുടെയും വിശ്വാസ്യതയുടെയും പ്രാധാന്യം ലോകം തിരിച്ചറിയുന്നു.
മൂന്ന്: ആഗോള സ്ഥാപനങ്ങളുടെ നവീകരണത്തിലൂടെ ബഹുരാഷ്ട്രപങ്കാളിത്തം വ്യാപകമാക്കാനും കൂട്ടായ ആഹ്വാനമുയരുന്നു. ഈ മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കുന്നതിൽ ഇന്ത്യയുടെ ജി20 അധ്യക്ഷ പദവി സുപ്രധാന പങ്കാണു വഹിക്കുന്നത്.
2022 ഡിസംബറിൽ ഇന്തൊനീഷ്യയിൽനിന്ന് ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ, ജി20 മുഖേന ചിന്താഗതിമാറ്റത്തിന് ഉത്തേജനമേകണമെന്നു ഞാൻ എഴുതിയിരുന്നു. വികസ്വര രാജ്യങ്ങളുൾക്കൊള്ളുന്ന ഗ്ലോബൽ സൗത്ത്, ആഫ്രിക്ക എന്നിവിടങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട വികസനസ്വപ്നങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇതു സവിശേഷ പ്രാധാന്യം അർഹിക്കുന്നു.
125 രാജ്യങ്ങളുടെ പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ച ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ്’ ഇന്ത്യയുടെ സാരഥ്യത്തിൽ സംഘടിപ്പിച്ച പ്രധാന ഉദ്യമങ്ങളിലൊന്നായിരുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള സുപ്രധാന ദൗത്യമായിരുന്നു അത്. ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള എക്കാലത്തെയും വലിയ പങ്കാളിത്തമാണ് ദൃശ്യമായതെന്നു മാത്രമല്ല, ആഫ്രിക്കൻ യൂണിയനെ ജി20 സ്ഥിരാംഗമായി ഉൾപ്പെടുത്തുന്നതിനും അതു വഴിയൊരുക്കി.
കാലാവസ്ഥ മാറ്റത്തിനെതിരെ യോജിച്ച പോരാട്ടം
പരസ്പരബന്ധിതമായ ലോകം എന്നതിലൂടെ അർഥമാക്കുന്നത് വിവിധ മേഖലകളിലെ നമ്മുടെ വെല്ലുവിളികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. വലിയ മാറ്റങ്ങളുടെ 2030 ലക്ഷ്യമിട്ടു മുന്നേറുകയാണു നാം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ശരിയായ ദിശയിലല്ലെന്ന് പലരും വളരെ ആശങ്കയോടെ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള 2023 കർമപദ്ധതി ജി20 കൂട്ടായ്മയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിക്കും.
ഇന്ത്യയിൽ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതു പുരാതനകാലം മുതൽ പതിവുള്ളതാണ്. ആധുനികകാലത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീകരിച്ച നടപടികളിൽ ഇന്ത്യ അതിന്റെ പങ്കു വഹിക്കുന്നുണ്ട്. ഗ്ലോബൽ സൗത്തിലെ പല രാജ്യങ്ങളും വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ അതിനു പരസ്പര പൂരകമായിരിക്കണം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ എന്തുചെയ്യാൻ പാടില്ല എന്നതിൽനിന്നു മാറി, എന്തുചെയ്യാനാകും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിയാത്മക മനോഭാവത്തിലേക്കു മാറേണ്ടതുണ്ട്.
സുസ്ഥിരവും ഊർജസ്വലവുമായ മത്സ്യ സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ചെന്നൈ ഉന്നതതല തത്വങ്ങൾ നമ്മുടെ സമുദ്രങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ ഇന്നവേഷൻ സെന്റർ അടക്കം സംശുദ്ധവും ഹരിതവുമായ ഹൈഡ്രജനുവേണ്ടിയുള്ള ആഗോള സംവിധാനം ഇന്ത്യയുടെ അധ്യക്ഷതയിൽ ഉരുത്തിരിഞ്ഞുവരും. 2015ൽ നാം രാജ്യാന്തര സൗരസഖ്യത്തിനു തുടക്കമിട്ടു. ഇപ്പോൾ, ആഗോള ജൈവ ഇന്ധന സഖ്യത്തിലൂടെ ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾക്ക് അനുസൃതമായി ഊർജകൈമാറ്റം സാധ്യമാക്കാൻ ലോകത്തിന് ഇന്ത്യ പിന്തുണ നൽകും.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടികളെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് അത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനുള്ള ഏറ്റവും നല്ല മാർഗം. ഭൂമിയുടെ ദീർഘകാല ആരോഗ്യത്തെ മുൻനിർത്തി ജനങ്ങൾക്ക് അവരുടെ ജീവിതശൈലി സംബന്ധമായ തീരുമാനങ്ങളെടുക്കാൻ കഴിയും. ആരോഗ്യത്തിനായുള്ള ആഗോള ബഹുജന പ്രസ്ഥാനമായി യോഗ മാറിയതുപോലെ, ‘ലൈഫ്’ (സുസ്ഥിര പരിസ്ഥിതിക്കായുള്ള ജീവിതശൈലി) പദ്ധതിയിലൂടെ ഇന്ത്യ ലോകത്തിന് ആശ്വാസമായി മാറി.
കാലാവസ്ഥാ വ്യതിയാനം വലിയ ആഘാതമേൽപിക്കുന്ന കാലത്ത് ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുക എന്നതു നിർണായകമാണ്. ചെറുധാന്യങ്ങൾക്ക്, അഥവാ ‘ശ്രീ അന്ന’യ്ക്ക്, കാലാവസ്ഥാനുസൃത കൃഷിയെ ഉത്തേജിപ്പിക്കാനാകും. രാജ്യാന്തര ചെറുധാന്യ വർഷത്തിൽ ചെറുധാന്യങ്ങളെ നാം ആഗോളരുചിയുടെ ഭാഗമാക്കി. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഡെക്കാൻ ഉന്നതതല തത്വങ്ങളും ഈ ദിശയിൽ മുന്നേറാൻ സഹായകമാണ്.
സാങ്കേതികവിദ്യയുടെ ഗുണം എല്ലാവർക്കും
സാങ്കേതികവിദ്യ പരിവർത്തനാത്മകമാണ്, എന്നാൽ അത് ഏവരെയും ഉൾക്കൊള്ളുന്ന രീതിയിലാകണം. സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങൾ മുൻകാലങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്തിട്ടില്ല. സാങ്കേതികവിദ്യയെ അസമത്വങ്ങൾ വർധിപ്പിക്കാൻ ഇടയാക്കാതെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കുറച്ചു വർഷങ്ങളായി ഇന്ത്യ തെളിയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ബാങ്കിങ് സൗകര്യങ്ങളുമായി ബന്ധപ്പെടാത്തതോ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം ഇല്ലാത്തതോ ആയ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേരെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ (DPI) വഴി അതിനു പ്രാപ്തരാക്കാൻ കഴിയും. ഇത്തരത്തിൽ നാം കണ്ടെത്തിയ പരിഹാരമാർഗങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് എന്നത് യാദൃച്ഛികമല്ല. നമ്മുടെ ലളിതവും സുസ്ഥിരവുമായ പരിഹാരമാർഗങ്ങൾ ദുർബലരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും നമ്മുടെ വികസനഗാഥയ്ക്കു നേതൃത്വം നൽകാൻ പ്രാപ്തരാക്കുന്നു. ബഹിരാകാശം മുതൽ കായികം, സമ്പദ്‌വ്യവസ്ഥ, സംരംഭകത്വം തുടങ്ങി വിവിധ മേഖലകൾക്ക് ഇന്ത്യൻ വനിതകൾ നേതൃത്വം നൽകുന്നു. സ്ത്രീകളുടെ വികസനം എന്നതിൽനിന്ന് സ്ത്രീകൾ നയിക്കുന്ന വികസനം എന്നതിലേക്കുള്ള മാറ്റം. ലിംഗപരമായ ഡിജിറ്റൽ അന്തരം നികത്തുന്നതിനും തൊഴിൽ പങ്കാളിത്തത്തിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിനും സ്ത്രീകളെ നേതൃപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളരാക്കുന്നതിനും നമ്മുടെ ജി20 സാരഥ്യം വഴിയൊരുക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജി20 അധ്യക്ഷത എന്നത് കേവലം ഉന്നതതല നയതന്ത്ര ഉദ്യമം മാത്രമല്ല. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിലും വൈവിധ്യത്തിന്റെ മാതൃകയെന്ന നിലയിലും നാം ഈ അനുഭവങ്ങളുടെ വാതിലുകൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുക്കുന്നു.
നമ്മുടെ കാലാവധി അവസാനിക്കുമ്പോഴേക്കും 60 ഇന്ത്യൻ നഗരങ്ങളിലായി 125 രാജ്യങ്ങളിൽ നിന്നുള്ള 100,000 പ്രതിനിധികൾക്ക് ആതിഥേയത്വമേകുന്ന ഇരുനൂറിലധികം യോഗങ്ങളാണ് നാം സംഘടിപ്പിക്കുന്നത്. ഇത്രയും വൈവിധ്യപൂർണമായ വിസ്തൃതി കൈവരിക്കാൻ ഒരധ്യക്ഷരാജ്യത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം, വികസനം എന്നിവയെക്കുറിച്ചു മറ്റുള്ളവരിൽനിന്നു കേൾക്കുന്നതിനെക്കാൾ എത്രയോ വ്യത്യസ്തമാണ് അവ നേരിട്ട് അനുഭവിക്കുന്നത്. നമ്മുടെ ജി20 പ്രതിനിധികൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഭിന്നതകൾ മറികടക്കാനും തടസ്സങ്ങൾ ഇല്ലാതാക്കാനും സഹവർത്തിത്വത്തിന്റെ വിത്തുകൾ പാകാനും ജി20 സാരഥ്യത്തിലൂടെ നാം ശ്രമിക്കുകയാണ്. അതു ഭിന്നതയ്‌ക്കുമേൽ ഐക്യം നിലനിർത്തുന്നു, ഒറ്റപ്പെടലിനെ മറികടക്കുന്ന ഒരു ലോകത്തെ പോഷിപ്പിക്കുന്നു. ഓരോ ശബ്ദവും കേൾക്കുകയും ഓരോ രാജ്യത്തിന്റെയും സംഭാവന ഉറപ്പാക്കുകയും ചെയ്യുന്ന ആഗോള വ്യവസ്ഥിതിക്കായാണ് ജി20 അധ്യക്ഷർ എന്ന നിലയിൽ നാം പ്രതിജ്ഞയെടുത്തത്. നമ്മുടെ പ്രതിജ്ഞകൾ വിജയകരമായി നിറവേറ്റാൻ നമുക്കു കഴിഞ്ഞു എന്നതിൽ എനിക്കു ചാരിതാർഥ്യമുണ്ട്.
English Summary: prime minister on the changes brought about by India's presidency of the association of g20