ലോകത്തു വളരെക്കൂടുതൽ ഉച്ചരിക്കുകയും സ്തുതികീർത്തനങ്ങൾക്കു വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ്. പ്രാർഥനകളിൽ, കാവ്യങ്ങളിൽ, കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചുവരുന്നു. തിരുനബിയുടെ നാമകരണച്ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോടു ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചുമകനെ എന്തു പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായവനു പേര് മുഹമ്മദ്;

ലോകത്തു വളരെക്കൂടുതൽ ഉച്ചരിക്കുകയും സ്തുതികീർത്തനങ്ങൾക്കു വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ്. പ്രാർഥനകളിൽ, കാവ്യങ്ങളിൽ, കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചുവരുന്നു. തിരുനബിയുടെ നാമകരണച്ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോടു ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചുമകനെ എന്തു പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായവനു പേര് മുഹമ്മദ്;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തു വളരെക്കൂടുതൽ ഉച്ചരിക്കുകയും സ്തുതികീർത്തനങ്ങൾക്കു വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ്. പ്രാർഥനകളിൽ, കാവ്യങ്ങളിൽ, കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചുവരുന്നു. തിരുനബിയുടെ നാമകരണച്ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോടു ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചുമകനെ എന്തു പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായവനു പേര് മുഹമ്മദ്;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ കാറ്റിനോടു ഞാൻ ചോദിച്ചു: നീയെന്തിനാണ് സോളമനെ പൂർണമായും അനുസരിക്കുന്നത്? കാറ്റ് പറഞ്ഞു: സോളമന്റെ മോതിരത്തിൽ  മുഹമ്മദിന്റെ പേർ മുദ്രണം ചെയ്തിരിക്കുന്നു.– സനാഇ (പേർഷ്യൻ കവി) 

 

ADVERTISEMENT

ലോകത്തു വളരെക്കൂടുതൽ ഉച്ചരിക്കുകയും സ്തുതികീർത്തനങ്ങൾക്കു വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ്. പ്രാർഥനകളിൽ, കാവ്യങ്ങളിൽ, കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചുവരുന്നു. തിരുനബിയുടെ നാമകരണച്ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോടു ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചുമകനെ എന്തു പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായവനു പേര് മുഹമ്മദ്; ലോകാലോകങ്ങളിലുള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. വന്ദ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിനു പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്തു മാലാഖമാരും ആ പേര് ഉൾപുളകത്തോടെ ഉരുക്കഴിക്കുന്നു. തിരുനബിയുടെ നാമകീർത്തനത്തെ പാഠവൽക്കരിക്കുകയും അതു വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്നു നിർദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു: ‘നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ (മാലാഖമാർ) പ്രാർഥിക്കുന്നു. സത്യവിശ്വാസികളേ, നബിക്ക് അനുഗ്രഹ-സമാധാന വർഷത്തിനായി നിങ്ങളും പ്രാർഥിക്കുക’ (അൽ അഹ്സാബ് – 56).

തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിന്റെ പൊരുളെന്താണ്? അനുയായികളാൽ ആപാദചൂഡം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ(സ) ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നതു വിമർശകരെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിനുപിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിന്റെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലുടനീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘മുഹമ്മദ് ദൈവത്തിന്റെ തിരുദൂതർ’ എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്തു നിലനിന്നിരുന്ന നബിനിന്ദയ്ക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക് പാരമ്പര്യത്തിലും ആഫ്രിക്കൻ - പാശ്ചാത്യ, പൗരസ്ത്യദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠനമേഖലയാണ്. 

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ADVERTISEMENT

തോമസ് കാർലൈൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് Hero as a Prophet എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ (സ) കുറിച്ചായിരുന്നു. അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി കാർലൈൽ മറുപടി പറഞ്ഞു. ഇസ്‌ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാർലൈൽ പറയുന്നു: ‘ഏതൊരാശയവും ഒരാളുടെ മനസ്സിലാണല്ലോ ആദ്യമായി ഉദിക്കുക. മുഹമ്മദിനു ലഭിച്ച ഇസ്‌ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ. തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിനു ലോകം കീഴടക്കാൻ സാധിക്കുക.? വാളുകൊണ്ട് പ്രചരിപ്പിക്കാനാണെങ്കിൽ വേണ്ടത്ര വാളുകളും അവ പ്രയോഗിക്കാൻ അനുയായികളും വേണം. അപ്പോൾ മുഹമ്മദിന് ആദ്യമായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നതു വാളുകൊണ്ടല്ല ഇസ്‌ലാം പ്രചരിച്ചത് എന്ന സത്യമാണ്’. 

തിരുനബി നൽകിയ രണ്ടു സന്ദേശങ്ങൾ എടുത്തുപറയേണ്ടതാണ്. ഒന്ന്, ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മികവുമായ രണ്ടുതലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നതു പ്രാർഥനകളുടെയും ആരാധനകളുടെയും സ്രഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവല സംഹിത മാത്രമല്ല; മറിച്ചു നാഗരിക– രാഷ്ട്രനിർമാണത്തിന്റെ ബഹുപാഠങ്ങൾ ചേർത്തു സർഗാത്മകവും സാമൂഹികോന്മുഖവുമാക്കേണ്ടതാണെന്നു തിരുനബി പഠിപ്പിച്ചു. ഇതു കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകാരപ്രദമായ ജീവിതപദ്ധതിയുടെയും ഉയിർപ്പിനു കാരണമായി. 

ADVERTISEMENT

അബ്ബാസിയ ഖിലാഫത്തിന്റെയും സ്പാനിഷ് മുസ്‌ലിം ഭരണത്തിന്റെയും കാലത്ത് തുടക്കംകുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നുവരാൻ യൂറോപ്പിനു സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുടർച്ചക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിനു ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.  ‘ഇസ്‌ലാം തുടങ്ങിയതു പൂർത്തീകരിക്കുകയല്ലാതെ യൂറോപ്പിനു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല’ എന്നു ഫിലിപ്പ് കെ.ഹിറ്റി ഈ ചരിത്രത്തെപ്പറ്റി എഴുതുന്നുണ്ട്. ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുൻപിലുണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടു വന്നത്.  

രണ്ടാമതായി എടുത്തുപറയേണ്ടത്, സഹിഷ്ണുത എന്ന വലിയമൂല്യത്തെ യാഥാർഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ്. പതിറ്റാണ്ടുകൾ യുദ്ധത്തിലേർപ്പെട്ടുപോന്ന ഗോത്രങ്ങളെ തമ്മിലിണക്കിയും സഹോദര മതക്കാരെ വിശ്വാസത്തിലെടുത്തും മദീനയിൽ നിർമിച്ച രാഷ്ട്രത്തിന്റെ അദ്ഭുതം എടുത്തുപറയേണ്ടതാണ്. 

വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനഃസാക്ഷിക്കു നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്നു കാണുന്ന ലോകത്തെ സമാധാനപൂർണമായി നിലനിർത്തുന്നതിൽ തിരുനബിക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് അഥവാ സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർഥപൂർണമാകുന്നത്.

English Summary: Eid un nabi celebration