ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന ആരോപണം തീർ‌ച്ചയായും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു; അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ നടത്തുന്ന പിൻവാതിൽ ഇടപെടലുകൾ സംസ്ഥാനത്തു പതിവായിത്തീർന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്ത്, ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന ആരോപണം തീർ‌ച്ചയായും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു; അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ നടത്തുന്ന പിൻവാതിൽ ഇടപെടലുകൾ സംസ്ഥാനത്തു പതിവായിത്തീർന്ന സാഹചര്യത്തിൽ വിശേഷിച്ചും. 

ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്ത്, ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി. ഈ ആരോപണത്തിൽ ‍അഖിൽ മാത്യുവിനെതിരെ മലപ്പുറം സ്വദേശി ഹരിദാസൻ നൽകിയ പരാതി മന്ത്രിയുടെ ഓഫിസ് പൊലീസിനു കൈമാറാതെവച്ചതടക്കം പല കാര്യങ്ങളിലും ഉത്തരം കിട്ടാനുണ്ട്. പത്തനംതിട്ട സിഐടിയു ഓഫിസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവിനെ സാമ്പത്തിക ക്രമക്കേടു നടത്തിയതിന് ഒരുവർഷം മുൻപു പുറത്താക്കിയെന്ന സംഘടനയുടെ വിശദീകരണം ഇതിനിടെ പുറത്തുവന്നു. ഇപ്പോഴത്തെ ആരോപണം ശരിയാണെങ്കിൽ, ഇങ്ങനെയെ‍ാരാൾക്ക് എങ്ങനെയാണ് ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങാനുള്ള സാഹചര്യം ഒരുക്കിക്കിട്ടിയതെന്ന ചോദ്യവുമുണ്ട്. 

ADVERTISEMENT

മലപ്പുറം സ്വദേശിയായ ഡോക്ടർ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നുവെന്നു പുറത്തറിഞ്ഞത് എങ്ങനെയെന്നും ആരോഗ്യവകുപ്പിലെ ഒഴിവുകളും അവയിലേക്ക് അപേക്ഷിക്കുന്നവരുടെ വിവരവും ലഭിക്കുന്ന തട്ടിപ്പുശൃംഖലയ്ക്കു ബന്ധങ്ങൾ എവിടെവരെയുണ്ടെന്നതും പെ‍ാലീസ് അന്വേഷിക്കുന്നുണ്ട്. ആരോപണത്തിന്റെ പിന്നിലുള്ള യാഥാർഥ്യം സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. 

അധികാരത്തണലിൽ തട്ടിപ്പുസംഘങ്ങൾ ഇവിടെ വിഹരിക്കുന്നുണ്ടെന്നതിൽ സംശയമില്ല. അധികാരത്തിന്റെ ഇടനാഴി എന്നാൽ ജനസാമാന്യത്തിനു സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാണ്. വഴിവിട്ട ഇടപാടുകൾക്കായി പിൻവാതിൽ തുറന്നുവച്ച് പല സംഘങ്ങളും മേഞ്ഞുനടന്നതും നടക്കുന്നതും ഇതേ ഇടനാഴിയിൽത്തന്നെ. സർക്കാർ നിയമനത്തിലേക്കടക്കം നീളുന്ന പല പിൻവാതിൽ ഇടപാടുകളുടെയും കണ്ണികൾ ഇതേ ഇടനാഴിയിലാണു കണ്ടെത്തേണ്ടത്. 

ADVERTISEMENT

തന്റെ അടുത്ത ആളാണെന്നുപറഞ്ഞ് ഇറങ്ങുന്നവരെ സൂക്ഷിക്കണമെന്നു 2016 മേയിൽ, മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോൾ പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്: ‘‘ഇമ്മാതിരി അവതാരങ്ങൾ പലയിടത്തുമുണ്ട്. അതു നിങ്ങൾക്കും ഞങ്ങൾക്കുമെല്ലാം ബാധകമാണ്. ഇങ്ങനെയുള്ളവരെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം’’. അതിനുശേഷവും മന്ത്രിമാരുടെ പേരുപറഞ്ഞുള്ള അത്തരം ‘അവതാര’ങ്ങളുടെ തേർവാഴ്ചകൾ പലതും കേരളത്തിനു കാണേണ്ടിവന്നുവെന്നതും അവർക്ക് അധികാരസംരക്ഷണം ആവോളം കിട്ടിയെന്നതും ആശങ്കയുണർത്തുന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ കഴിയുംവിധത്തിൽ ‘പവർ ബ്രോക്കർമാർ’ പ്രവർത്തിക്കുന്നുണ്ടെന്നു കഴിഞ്ഞദിവസം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നിരുന്നു. എന്തു കാര്യത്തിനും സർക്കാരിനെ സ്വാധീനിക്കാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന്, ഭരണകക്ഷിയിൽനിന്നുതന്നെ അഭിപ്രായമുയർന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. വ്യക്തിപരമായ സൗഹൃദങ്ങളിൽ അതീവജാഗ്രത പുലർത്തണമെന്നു മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനോടു സിപിഎം മൂന്നു വർഷംമുൻപു നിർദേശിച്ചിരുന്നു. മന്ത്രിമാരുടെ ഓഫിസുകളിലാവട്ടെ, പാർട്ടിയുടെ വരുതിക്കു നിൽക്കുന്നവരെയാണ് നിയോഗിച്ചിട്ടുള്ളതും. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ ജീവനക്കാരിൽ നാനൂറോളംപേർ രാഷ്ട്രീയ നിയമനം ലഭിച്ചവരാണെന്നാണു കണക്ക്. ഇവരുടെ പ്രതിബദ്ധത ആരോടാണെന്നതും വലിയെ‍ാരു ചോദ്യമാണ്.

ADVERTISEMENT

ജോലി വാഗ്ദാനംചെയ്തു കോഴവാങ്ങിയെന്ന ആരോപണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള അന്വേഷണമാണ് ഉണ്ടാകേണ്ടത്. അതു ശരിയാണെന്നുവന്നാൽ, വിവിധ വകുപ്പുകളിലായി സമാനസ്വഭാവമുള്ള ആരോപണങ്ങളെല്ലാം അന്വേഷിച്ചു മാതൃകാപരമായ നടപടികളുണ്ടാവുകയും വേണം. ഇതൊരുപക്ഷേ, സംസ്‌ഥാന വ്യാപകമായി വേരുകളുള്ള വൻതട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാകാം. ഇത്തരം തട്ടിപ്പുസംഘങ്ങളെ മുഴുവൻ പിടികൂടാനും നിയമത്തിന്റെ മുൻപാകെ കൊണ്ടുവരാനും സർക്കാർ എത്രത്തോളം മുന്നോട്ടുപോകുമെന്ന് ഉറ്റുനോക്കുകയാണു ജനം. സംസ്‌ഥാന ഭരണകൂടത്തെയും പിഎസ്‌സിയെയും തെ‍ാഴിലന്വേഷകരെയും അപഹാസ്യരാക്കി, ‘പവർ ബ്രോക്കർമാർ’ നടത്തുന്ന പിൻവാതിൽ‌ ഇടപാടുകൾക്ക് എന്നെന്നേക്കുമായി തടയിട്ടേതീരൂ.

English Summary : Editorial about bribery in health department