ഗാന്ധിജി എന്ന മാർഗതാരം
കടലാഴമുള്ള ജന്മവും കാലം കവരാത്ത ഓർമപ്പെടുത്തലുമാണ് മഹാത്മജി. സത്യത്തിന്റെയും സമഭാവനയുടെയും സ്വപ്നത്തിന്റെയും ലയനഭംഗിയുള്ള അങ്ങനെയൊരു സ്വരം പിന്നീടാരിൽനിന്നും നാം കേട്ടിട്ടില്ല. അത്രയും തെളിമയും എളിമയുമുള്ള ജീവിതവും തീർച്ചയും മൂർച്ചയുമുള്ള ദർശനവും നാം ഇതുവരെ അനുഭവിച്ചിട്ടില്ല. ഗാന്ധിജി തന്നതോളം അർഥഗാംഭീര്യവും സർവകാലപ്രസക്തവുമായ സന്ദേശം മറ്റാരും നമുക്കിതുവരെ തന്നിട്ടുമില്ല.

എല്ലാ വിശേഷണപദങ്ങളെയും ഗാന്ധിജി ചെറുതാക്കുന്നു; ഇന്ത്യയുടെയും ഓരോ ഇന്ത്യക്കാരന്റെയും ഒപ്പമുള്ള മാർഗതാരമാകുന്നു. തലമുറകൾക്കു വായിക്കാൻ, എല്ലാ കാലത്തേക്കുമായി മറ്റൊരു പാഠപുസ്തകവും ഭാരതത്തിനു മുന്നിലില്ലല്ലോ. ഇവിടെ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവോ എന്നു വരുംതലമുറ അദ്ഭുതപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞതിലും അദ്ഭുതമില്ല.
ഗാന്ധിജി ഇന്ത്യയ്ക്കുവേണ്ടി കണ്ട സ്വാതന്ത്ര്യസ്വപ്നത്തിലേക്കുള്ള ആ വഴി അത്രമേൽ കഠിനമായിരുന്നു. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മാത്രം മുഴക്കി അദ്ദേഹം ആ ലക്ഷ്യം യാഥാർഥ്യമാക്കിയതിലുള്ളത്ര വലിയ പാഠം നാം കേട്ടിട്ടില്ല; ഇനി കേൾക്കാനും പോകുന്നില്ല. മഹാത്മജി പരീക്ഷിച്ചു വിജയിപ്പിച്ച സത്യഗ്രഹം, അസമത്വത്തിനും വിവേചനത്തിനും പാരതന്ത്യ്രത്തിനുമെതിരെ ലോകം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സഫലമായ സമരമാർഗമായി മാറുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ സ്വാതന്ത്യ്രസമരത്തിൽ പങ്കാളികളാക്കാൻ കഴിഞ്ഞുവെന്നതായിരുന്നു ഗാന്ധിജിയുടെ ഏറ്റവും വലിയ വിജയം.
ലളിതവും കാലാതീതവുമാണു ഗാന്ധിയൻ ദർശനം. എന്നും കാലത്തിന് അഭിമുഖമായി നിൽക്കാനുള്ള ആത്മവിശ്വാസമാണു സ്വന്തം രാജ്യത്തിന് അദ്ദേഹം നൽകിയത്. ഇന്ത്യൻ രാഷ്‌ട്രീയവ്യവസ്‌ഥയെ ജനാധിപത്യത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുക്കാൻ മഹാത്മജി പരിശ്രമിച്ചു. ദരിദ്രനാരായണർ എന്ന വിശേഷണം നൽകി, പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനെക്കുറിച്ചു ചിന്തിച്ചു. ഭാരതം ജീവിക്കുന്നതു ഗ്രാമങ്ങളിലാണെന്നു വിശ്വസിച്ചു. വിവിധ മതങ്ങൾ തോളോടു തോൾ ചേർന്നു കഴിയുന്ന രാജ്യമാണു തന്റെ സ്വപ്നത്തിലെ ഇന്ത്യയെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം (1948 ജനുവരി 30) വൈകിട്ട് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തോടായി ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം മുൻകൂട്ടി തയാറാക്കിയതായിരുന്നില്ല. രാജ്യമൊന്നാകെ ആ വാക്കുകൾ സ്വന്തം ഹൃദയം കൊണ്ടാണു തിരിച്ചറിഞ്ഞത്. ആ പ്രസംഗത്തിൽ നെഹ്റു ഇങ്ങനെ പറഞ്ഞു– ‘ഈ രാജ്യത്തു ജ്വലിച്ചിരുന്നതു സാധാരണ പ്രകാശമല്ല. ഇത്രയേറെ വർഷം ഈ രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം, ഇനിയുമനേകം വർഷം ദീപ്തമാക്കും. ഒരായിരം വർഷത്തിനുശേഷവും ആ പ്രകാശം ഇവിടെ ദൃശ്യമായിരിക്കും, ലോകമതു കാണും, അത് എണ്ണമറ്റ മനസ്സുകൾക്കു സാന്ത്വനം നൽകും. കാരണം, അത് ഇപ്പോൾ കടന്നുപോയ കാലത്തെ മാത്രമല്ല പ്രതിനിധീകരിച്ചത്.’
അവിരാമമായ സത്യാന്വേഷണങ്ങളുടേതായിരുന്നു ആ ജീവിതം. മഹാത്മാഗാന്ധിയുടെ ജീവിതവും മരണവുമാണ് ആത്മബലത്തിലേക്കും സഹനപാഠങ്ങളിലേക്കും നമ്മുടെ രാജ്യത്തെ കൊണ്ടുപോയത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാകേണ്ട ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയും നിർവചിച്ചതും ആ മഹദ്ജീവിതംതന്നെ.
ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയാണ് മഹാത്മജി സ്വപ്നം കണ്ടത്. സ്‌ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് ഗാന്ധിയൻ സ്വപ്നത്തിലുള്ളത്. പരിസരവും ജീവിതവും മനസ്സും മലിനമല്ലാത്തവരുടെ ഇന്ത്യ; രാഷ്ട്രീയവും അധികാരവും സർക്കാരും സാധാരണക്കാർക്കു വേണ്ടിയുള്ള ഇന്ത്യ.
ഗാന്ധിജി ദൂരെയല്ലെന്നും മനസ്സരികെത്തന്നെയുണ്ടെന്നും നമ്മുടെ പ്രവൃത്തിയിലും ചിന്തയിലും ഉറപ്പാക്കണമെന്നു വീണ്ടും ഓർമിപ്പിക്കുകയാണ് ഈ ജന്മദിനം. സ്മൃതിസുഗന്ധമുള്ള ഈ ഗാന്ധിജയന്തി നമുക്ക് ആത്മപരിശോധനയ്ക്കും സ്വയംപുതുക്കലിനുമുള്ള അവസരംകൂടിയായി മാറട്ടെ.
English Summary: Editorial about a mentor named Gandhiji