പൊട്ടിവീഴുന്ന ദുരന്തങ്ങൾ

ഇടുക്കി ജില്ലയിലെ വണ്ടൻമേട്ടിൽ പാടത്തെ വെള്ളത്തിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് അച്‌ഛനും രണ്ടു മക്കളും മരിച്ചത് നാടിന്റെയാകെ ദുഃഖമായി. പത്തനംതിട്ട അത്തിക്കയത്തിനു സമീപം മന്ദിരത്തുംമൂഴിയിൽ പൊട്ടിക്കിടന്ന 11 കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചതും ഇതിന്റെയൊപ്പം നാം കേട്ടു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ എപ്പോഴും അധികൃതർ മറക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം ബാക്കിയാവുകയും ചെയ്യുന്നു.

പൊട്ടിവീണ കമ്പിയിൽനിന്നു ഷോക്കേറ്റതടക്കം സംസ്‌ഥാനത്ത് എത്രയോ മരണങ്ങൾ ഇതിനകം ഉണ്ടായിട്ടും നാട്ടുകാരുടെയും ജീവനക്കാരുടെയും കരാർത്തൊഴിലാളികളുടെയും ജീവനു വിലകൽപിച്ചുള്ള സുരക്ഷാനടപടികൾ കെഎസ്ഇബിയുടെ ഭാഗത്തുനിന്നു പലപ്പോഴും ഉണ്ടാകുന്നതായി കാണുന്നില്ല. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും ചട്ടങ്ങളുടെ പാലനവും പോകട്ടെ, വിലപ്പെട്ട മനുഷ്യജീവൻ കാത്തുസൂക്ഷിക്കുന്നതിൽവേണ്ട കേവലശ്രദ്ധയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവരിൽ ചിലരെങ്കിലും ഇന്നു നമ്മോടൊപ്പമുണ്ടാകുമായിരുന്നു.
ദുരന്തങ്ങളിൽനിന്നു കെഎസ്ഇബി കാര്യമായൊന്നും പഠിക്കാത്തതാണ് അദ്ഭുതം. ലൈൻ പൊട്ടിവീഴുന്നതടക്കം വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഓർമിക്കേണ്ട വേളയാണിത്. ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാനടപടികളും ആറു മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പുനൽകിയിട്ടുതന്നെ 17 വർഷം കഴിഞ്ഞു. ഇതിനിടെ അപകടമരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ മാത്രം എങ്ങുമെത്തിയില്ല. എല്ലാ തലത്തിലും സുരക്ഷയ്‌ക്കും നവീകരണത്തിനും ഒട്ടേറെ റിപ്പോർട്ടുകളും പഠനങ്ങളും ബോർഡിനു സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിലൊന്നും കാര്യമായ തുടർനടപടികളുണ്ടായിട്ടുമില്ല.
എൽടി ലൈൻ (ലോ ടെൻഷൻ) വെള്ളത്തിലേക്കു പൊട്ടിവീണതിനെത്തുടർന്നാണ് വണ്ടൻമേട്ടിൽ ദാരുണാപകടം ഉണ്ടായത്. എച്ച്ടി (ഹൈ ടെൻഷൻ), ഇഎച്ച്ടി (11 കെവി മുതൽ മുകളിലേക്ക്) ലൈനുകൾ പൊട്ടിവീണാൽ അതിലൂടെയുള്ള വൈദ്യുതിപ്രവാഹം അപ്പോൾത്തന്നെ നിലയ്ക്കുന്ന സംവിധാനമുണ്ടെങ്കിലും എൽടി ലൈൻ പൊട്ടിവീണാൽ അതുടനെ അറിയാനും സുരക്ഷാനടപടിയെടുക്കാനുമുള്ള മാർഗം നിലവിൽ വൈദ്യുതി ബോർഡിനില്ല. ആളുകൾ അറിയിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർ വിവരം അറിയൂ. അപ്പോഴേക്കും ദുരന്തം നടന്നിരിക്കും.
ലൈൻ പൊട്ടിവീണാൽ വൈദ്യുതി പ്രവാഹം വിഛേദിക്കുന്ന സംവിധാനം ലോ ടെൻഷൻ ലൈനിലുൾപ്പെടെ നടപ്പാക്കാൻ എന്തു ചെലവു വരുമെന്നും എത്രസമയം വേണമെന്നും കെഎസ്ഇബി അറിയിക്കണമെന്നു നാലു വർഷംമുൻപു ഹൈക്കോടതി നിർദേശിച്ചിരുന്നു. എൽടി ലൈനിൽ സുരക്ഷ ഉറപ്പാക്കാൻ ശ്രമം നടക്കുകയാണെന്നാണ് അന്നു കെഎസ്ഇബി പറഞ്ഞത്. എൽടി ലൈൻ 2,90,200 കിലോമീറ്റർ വരുമെന്നും പൊട്ടുന്ന കമ്പി ഭൂമിയിൽ തൊടുന്നതു സ്പേസർ ഉപയോഗിച്ചു തടയാൻ 786 കോടി രൂപ വേണമെന്നും ഘട്ടംഘട്ടമായേ ഇതു നടപ്പാക്കാനാവൂ എന്നും അന്നു ചൂണ്ടിക്കാട്ടിയ കെഎസ്ഇബിക്ക് ഇത്രയും വർഷമായിട്ടും അപ്പറഞ്ഞതിൽനിന്നു മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല.
വൈദ്യുതി ലൈനിൽ ഷോർട്ട് സർക്യൂട്ടുണ്ടായാൽ താനേ വൈദ്യുതിബന്ധം വിഛേദിക്കുന്ന സർക്യൂട്ട് ബ്രേക്കർ സംവിധാനം ലോ ടെൻഷൻ വിതരണ ലൈനുകളിൽകൂടി ഏർപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ എത്രയുംവേഗം യാഥാർഥ്യമാക്കേണ്ടതുണ്ട്. ലൈൻ പൊട്ടിവീണാൽ അറിയിക്കുന്ന ‘ഫാൽക്കൻ’ സംവിധാനം ബോർഡ് വികസിപ്പിച്ചെടുത്തിട്ടു വർഷങ്ങളായെങ്കിലും അതിന്റെ പ്രയോജനം ലഭിച്ചുതുടങ്ങിയിട്ടില്ല. ലൈനുകളിൽ ഇൻസുലേഷനുള്ള കമ്പികൾ ഉപയോഗിക്കുക, ഭൂഗർഭ കേബിളിലേക്കു മാറുക എന്നിവയാണ് ഇപ്പോഴത്തെ ആശങ്കയ്ക്കുള്ള പരിഹാരങ്ങൾ. വൈദ്യുതി ലൈനുകൾ പൊട്ടിവീണുള്ള മരണം ഒഴിവാക്കുന്നതിനായി, എന്തുകൊണ്ടു ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റുന്നില്ലെന്ന് എട്ടു വർഷം മുൻപു ഹൈക്കോടതി ചോദിച്ചതുമാണ്.
ജോലി ചെയ്യുന്നതിനിടെയുള്ള അപകടങ്ങളിൽ ഇതിനകം എത്രയോ ജീവനക്കാരുടെ ജീവൻ പൊലിഞ്ഞു. ഇത്തരം ജോലികൾ നടക്കുമ്പോൾ പിന്തുടരേണ്ട സുരക്ഷാ, മുൻകരുതലുകൾ നടപടികൾക്കു പ്രോട്ടോക്കോൾ കർശനമാക്കേണ്ട ചുമതല കെഎസ്ഇബിക്കും അതു പാലിക്കുന്നു എന്നുറപ്പാക്കേണ്ട ചുമതല സർക്കാരിനുമുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലകൾ അപകടരഹിതമാക്കാൻ വൈകുന്ന ഓരോ ദിവസത്തിനും ജീവൻകൊണ്ടു നാം വില നൽകേണ്ടിവരുന്ന അവസ്ഥ ഇനിയും തുടരരുത്. സാങ്കേതികവിദ്യ ഏറെ വികസിച്ച ഇക്കാലത്ത് അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയും വേണം.