ഊട്ടിയ ചോറിന് നന്ദി കാട്ടണം
ജനങ്ങൾക്കു കുറഞ്ഞ നിരക്കിൽ ഊണു നൽകിയ വകയിൽ സംസ്ഥാന സർക്കാർ നൽകാനുള്ള തുകയ്ക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ കുടുംബശ്രീക്കാരുടെ പ്രതിഷേധം നടക്കുമ്പോൾ തൊട്ടപ്പുറത്തു കേരളീയം തിരശീല താഴ്ത്തിയിട്ട് ഒരു രാത്രി പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. ജനം ദുരിതത്തിലാണ്ടുനിൽക്കുമ്പോൾ സർക്കാർ ആഘോഷങ്ങളിൽ മുഴുകുന്നതു പ്രതീക്ഷിക്കാവുന്നതല്ലെന്നും ദുരിതം ഒരാളുടേതാണെങ്കിൽപോലും മുൻഗണന നൽകേണ്ടത് അതിനാണെന്നും ഹൈക്കോടതി പറഞ്ഞതാകട്ടെ കുടുംബശ്രീപ്രതിഷേധത്തിന്റെ അതേ നേരത്താണ്.

ആർഭാടപൂർവം നടത്തിയ കേരളീയം പരിപാടിയിലെ ജനപങ്കാളിത്തത്തിലും ഇൗ മാസം ആരംഭിക്കുന്ന മണ്ഡലപര്യടനത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുവശത്ത് അഭിമാനം കൊള്ളുന്നു; സർക്കാരിന്റെ നിരുത്തരവാദിത്തം കൊണ്ടു കടക്കാരാകേണ്ടി വന്ന നിസ്സഹായ വനിതകളുടെ ഹൃദയരോഷം അണപൊട്ടുന്നത് മറുവശത്ത്. സംസ്ഥാനമൊട്ടാകെയുള്ള പ്രശ്നമാണെങ്കിലും മലപ്പുറത്തുനിന്നുള്ള ഹോട്ടലുകളുടെ നടത്തിപ്പുകാരും ജീവനക്കാരുമാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സ്‌ത്രീശാക്‌തീകരണത്തിൽ ലോകത്തിനുതന്നെ മാതൃകയായ കുടുംബശ്രീയുടെ പ്രവർത്തകർ ഇങ്ങനെ തീതിന്നുമ്പോൾ, ആഘോഷങ്ങളിൽ പെരുമ കൊള്ളുന്ന സർക്കാർ അതു കാണാതെപോകുന്നത് അദ്ഭുതംതന്നെ.
ഭൂരിപക്ഷം കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെയും ആത്മകഥ സങ്കടകരമാണ്. കുടുംബശ്രീ വനിതകൾക്കൊരു വരുമാനമാർഗം എന്ന നിലയിലാണ് ലോക്ഡൗൺ കാലത്തു ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ലോക്ഡൗണിനുശേഷം തുടങ്ങിയ ഹോട്ടലുകളുമുണ്ട്. അവയൊക്കെയും പൊതുജനങ്ങൾക്കു വലിയ ആശ്രയമാകുകയും ചെയ്തു. 20 രൂപയ്ക്ക് ഊണു നൽകുമ്പോൾ 10 രൂപ വീതം സംസ്ഥാന സർക്കാർ സബ്സിഡി നൽകിപ്പോന്നു.
ആദ്യഘട്ടങ്ങളിൽ സബ്സിഡി ലഭിച്ചെങ്കിലും പിന്നീടതു മുടങ്ങി. സബ്സിഡിതന്നെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ നിർത്തലാക്കിയെങ്കിലും അതിനകം ഭീമമായി പെരുകിയ കുടിശിക തീർക്കാൻ നടപടിയെടുത്തില്ല. ആഭരണങ്ങൾ പണയംവച്ചു വായ്പയെടുത്തവരടക്കം ജനകീയ ഹോട്ടലുകൾ നടത്തിയ പലർക്കും സർക്കാർ ലക്ഷങ്ങൾ നൽകാനുണ്ട്. സബ്സിഡി ഇല്ലാതായതോടെ ഊണിന് 30 രൂപയാക്കേണ്ടിവന്നു. കച്ചവടവും കുറഞ്ഞു. സബ്സിഡി കുടിശിക കിട്ടാതായതോടെ കുടുംബശ്രീ ഹോട്ടൽ നടത്തിപ്പുകാരായ വനിതകൾ കുടുങ്ങി. വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതായി.
സംസ്ഥാനത്ത് 1198 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നതിൽ മുന്നൂറോളം ഇതിനകം പൂട്ടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ്– 146 എണ്ണം (ഇപ്പോൾ 138). കടക്കെണിയിലായ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വനിതകൾ ഉയർത്തിയ ‘ഊട്ടിയ ചോറിനു നന്ദി കാട്ടൂ, വിളമ്പിയ ചോറിനു കാശ് നൽകൂ’ തുടങ്ങിയ പ്ലക്കാർഡുകൾ സർക്കാർ കാണാനുള്ളതായിരുന്നു. 41 കോടി രൂപയാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കു കൊടുത്തുതീർക്കാനുള്ളത്; മലപ്പുറം ജില്ലയിൽ മാത്രം 6 കോടി രൂപയും. ആഘോഷങ്ങളുടെ ആർഭാടക്കണക്കിൽ ഇതത്ര വലിയ തുകയായി സർക്കാരിനു തോന്നില്ലെങ്കിലും ആയിരക്കണക്കിനു കുടുംബശ്രീ പ്രവർത്തകരുടെ ജീവിതത്തിന്റെ വിലയുണ്ട് ഇതിന്. അവരുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മൂല്യമുണ്ട്. അതുകൊണ്ടുതന്നെ, ഈ കുടിശിക കൊടുത്തുതീർക്കാൻ ഇനിയും വൈകിക്കൂടാ. ആഘോഷത്തിമർപ്പുകൾക്കിടയിൽ നിസ്സഹായരുടെ കണ്ണീർപ്പാടുകൾ കാണാതെപോകരുത്.