വ്യക്തികളെക്കുറിച്ചുള്ള മനുഷ്യന്റെ ഓർമയ്ക്ക് രണ്ടു തലമുറകളുടെ ദൈർഘ്യമേ ഉള്ളൂ എന്നു പറയാറുണ്ട്. എന്നാൽ അപൂർവം ചിലർ ഇതിന് അപവാദമായി നിൽക്കുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണു ജവാഹർലാൽ നെഹ്റു. അദ്ദേഹം കഥാവശേഷനായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യ അദ്ദേഹത്തെ വീണ്ടും വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്നു.

വ്യക്തികളെക്കുറിച്ചുള്ള മനുഷ്യന്റെ ഓർമയ്ക്ക് രണ്ടു തലമുറകളുടെ ദൈർഘ്യമേ ഉള്ളൂ എന്നു പറയാറുണ്ട്. എന്നാൽ അപൂർവം ചിലർ ഇതിന് അപവാദമായി നിൽക്കുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണു ജവാഹർലാൽ നെഹ്റു. അദ്ദേഹം കഥാവശേഷനായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യ അദ്ദേഹത്തെ വീണ്ടും വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തികളെക്കുറിച്ചുള്ള മനുഷ്യന്റെ ഓർമയ്ക്ക് രണ്ടു തലമുറകളുടെ ദൈർഘ്യമേ ഉള്ളൂ എന്നു പറയാറുണ്ട്. എന്നാൽ അപൂർവം ചിലർ ഇതിന് അപവാദമായി നിൽക്കുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണു ജവാഹർലാൽ നെഹ്റു. അദ്ദേഹം കഥാവശേഷനായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യ അദ്ദേഹത്തെ വീണ്ടും വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തികളെക്കുറിച്ചുള്ള മനുഷ്യന്റെ ഓർമയ്ക്ക് രണ്ടു തലമുറകളുടെ ദൈർഘ്യമേ ഉള്ളൂ എന്നു പറയാറുണ്ട്. എന്നാൽ അപൂർവം ചിലർ ഇതിന് അപവാദമായി നിൽക്കുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണു ജവാഹർലാൽ നെഹ്റു. അദ്ദേഹം കഥാവശേഷനായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യ അദ്ദേഹത്തെ വീണ്ടും വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്നു. രാഷ്ട്രനിർമാണത്തിലും ലോകരാഷ്ട്രങ്ങൾക്കിടയിൽ അന്തസ്സോടെ നിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയതിലും അദ്ദേഹം നൽകിയ സംഭാവനയുടെ അനന്തരഫലം.

നെഹ്റു രാഷ്ട്രത്തെ നിർമിക്കാൻ തുനിഞ്ഞത് അതു കണ്ടെത്തിയതിനു ശേഷമാണ്. ജയിൽ ജീവിതത്തിന്റെ എകാന്തതയിൽ ഇന്ത്യയെയും (ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകം രചിച്ചുകൊണ്ട്) പ്രക്ഷുബ്ധമായ സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യക്കാരെയും അദ്ദേഹം കണ്ടെത്തി. അതിനെ അതിന്റെ എല്ലാ ശക്തി- ദൗർബല്യങ്ങളോടെ അംഗീകരിക്കുകയും ചെയ്തു. ശക്തിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, ദൗർബല്യത്തെക്കുറിച്ച് വിചിന്തനം നടത്തി.

ADVERTISEMENT

അദ്ദേഹം ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ചതു മൂന്നു ചോദ്യങ്ങളിലൂടെയാണ്. എന്താണ് ഇന്ത്യ? ചരിത്രത്തിൽ അത് എന്തിനെ അടയാളപ്പെടുത്തുന്നു? ആധുനിക ലോകത്തിൽ അതിനെ എങ്ങനെ പ്രതിഷ്ഠിക്കാം?. ഇവയുടെ ഉത്തരങ്ങളിൽ നിന്നാണ് അദ്ദേഹം രാഷ്ട്ര നിർമാണം ആരംഭിക്കുന്നത്. ചരിത്രത്തിലെ ഇന്ത്യയെ പുനരാവിഷ്കരിക്കാനല്ല, ആധുനിക ലോകത്തിനു ചേരുംവിധം അതിനെ പാകപ്പെടുത്താനാണ് അദ്ദേഹം തുനിഞ്ഞത്. അതു പിന്നോട്ടു പോകുന്നതല്ല, മുന്നോട്ടു പോകാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യയാണ്. ഒരർഥത്തിൽ, ഭാരതത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര. എന്നാൽ ഭാരതത്തെ പൂർണമായി പരിത്യജിച്ചുമില്ല. അതുകൊണ്ടാണ് ‘ഭാരതം എന്ന ഇന്ത്യ’(India that is Bharat) എന്ന വാക്കുകളോടെ ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത്.

ഇങ്ങനെയുള്ള ഇന്ത്യ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി നിലകൊള്ളുന്നു. നാനാത്വത്തിലെ ഏകത്വവും ഏകത്വത്തിലെ നാനാത്വവും സമാസമം ചേർത്തു രൂപപ്പെടുത്തിയ ജനാധിപത്യ സ്വരൂപം. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുക എന്നതായിരുന്നല്ലോ സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ ദശകങ്ങളിൽ നാം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പതിറ്റാണ്ടുകളായി വിദേശാധിപത്യത്തിൽകഴിഞ്ഞൊരു രാജ്യം ഒരു സുപ്രഭാതത്തിൽ അതിന്റെ നുകത്തിൽ നിന്നു മോചിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. അഭയാർഥി പ്രശ്നങ്ങളും വംശീയ കലാപങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ വിഭജനം സൃഷ്ടിച്ച ദുരന്തങ്ങൾ വേറെയും. ഫലമോ, രാഷ്ട്രനിർമാണം ഒരേസമയം ഇന്ത്യക്കാരെയും ഇന്ത്യയെയും സൃഷ്ടിക്കുന്നതായി മാറി. 

ഡോ.ജെ. പ്രഭാഷ്
ADVERTISEMENT

ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന നയങ്ങൾ നടപ്പിലാക്കി ജനങ്ങളിൽ ആത്മാഭിമാനം വളർത്തിയും മേൽപ്പറഞ്ഞ സ്വത്വപ്രതിസന്ധിയെ മുറിച്ചുകടക്കാനാണ് അദ്ദേഹം തുനിഞ്ഞത്. ഇതോടെ, ഐക്യവും സാമൂഹിക മൈത്രിയും ഊട്ടി ഉറപ്പിക്കുന്നതിനും വ്യാവസായിക പുരോഗതി കൈവരിക്കുന്നതിനും ലോകത്തിനു മുന്നിൽ  തലയുയർത്തി നിൽക്കുന്നതിനുമായി ഊന്നൽ. മാത്രമല്ല, സാമ്പത്തിക സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക ജനാധിപത്യം, രാഷ്ട്രീയ ജനാധിപത്യം, ഇവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന വിശ്വാസവും രൂഢമൂലമായി. വികസനവും സാമൂഹികനീതിയും ജനങ്ങളെയും ഗവൺമെന്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയും രാജ്യത്തിന്റെ രാഷ്ട്രീയ-ധാർമിക അടിത്തറയുമായി മാറുന്നത് ഈ വിധമാണ്.

ഗാന്ധിയെയും അംബേദ്കറെയും മാറ്റിനിർത്തിയാൽ വ്യക്തമായൊരു രാഷ്ട്രീയ, സാമ്പത്തിക ദർശനം ചിട്ടപ്പെടുത്തിയ മറ്റൊരു രാഷ്ട്രീയ നേതാവ് നെഹ്റുവാണ്. ഗാന്ധിയൻ ദർശനത്തെ സ്വന്തം കാഴ്ചപ്പാടുകളുമായി കൂട്ടിയിണക്കി ഇന്ത്യയ്ക്കു ചേരുന്നൊരു വികസന പരിപ്രേക്ഷ്യം തയാറാക്കാനാണ് അദ്ദേഹം നേതൃത്വം നൽകിയത്.  ആശയങ്ങൾ കടമെടുത്തിട്ടില്ലെന്നല്ല, അവ ചെയ്തപ്പോഴും ഒരു ‘ഇന്ത്യൻ സെൽഫ്’ ഉണ്ടാക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി. സ്വന്തം കാലിൽ നിൽക്കാനുള്ള ഊർജമായും ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഉൾപ്പെടെ സ്വയംപര്യാപ്തത കൈവരിക്കാൻ ഉതകുന്ന സ്വാശ്രയ നയമായും ഇതു മാറി. അന്താരാഷ്ട്ര തലത്തിൽ വൻ ശക്തികൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ പക്ഷംപിടിക്കാത്ത ചേരിചേരാ പ്രസ്ഥാനമായും ഇതു ക്രമേണ രൂപപ്പെട്ടു. നമുക്കു സ്വപ്നം കാണാനും ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കാനുമുള്ള വക ലഭിച്ചതും ഇതിലൂടെയാണ്.

ADVERTISEMENT

ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ ഭരണകർത്താവും മറ്റാരുമല്ല. ജനങ്ങളുമായി  വൈകാരിക ബന്ധം സൂക്ഷിക്കാനും അവരുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിനുള്ള കഴിവ് വേറെതന്നെ.     ആർ.പി.നൊറോണ എന്ന ഐസിഎസുകാരൻ   മധ്യപ്രദേശിൽ  ജോലി നോക്കിയപ്പോൾ അദ്ദേഹത്തിനുണ്ടായ അനുഭവം ആത്മകഥയിൽ (R.P. Noronha, A Tale Told by an Idiot) വിവരിക്കുന്നത് ശ്രദ്ധേയമാണ്. വർഗീയ സംഘർഷം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കാൻ വാശിപിടിച്ച പ്രധാനമന്ത്രിയോട് ഒടുവിൽ അദ്ദേഹത്തിന് പറയേണ്ടിവന്നു, ‘സംഘർഷഭരിതമായ  ആ സ്ഥലത്തേക്ക് അങ്ങയെ കൊണ്ടുപോകാനാവില്ല. വാശിതുടർന്നാൽ എനിക്കങ്ങയെ അറസ്റ്റ് ചെയ്യേണ്ടിവരും’!  ഇതോടെ നെഹ്റു പിന്തിരിഞ്ഞുവത്രെ. വെറുമൊരു ഉദ്യോഗസ്ഥൻ രാജ്യത്തെ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നു പറയുക, അദ്ദേഹം ആ ഭീഷണിക്കു വഴങ്ങുക, ഇതു നമുക്കു ചിന്തിക്കാനാകുമോ? രണ്ടു കാര്യങ്ങൾ ഇതിൽ അന്തർലീനമാണ്, ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും നിയമത്തോടുള്ള ബഹുമാനവും. ഇന്നാണെങ്കിലോ?

1946ലെ എഐസിസി യോഗത്തിൽ ജവാഹർലാൽ നെഹ്‌റു, ഗാന്ധിജി, സർദാർ പട്ടേൽ എന്നിവർ.

ഈ ബഹുമാനം തന്റെ സഹപ്രവർത്തകരോട്, പ്രത്യേകിച്ച് സർദാർ പട്ടേലിനോട്, അദ്ദേഹം പുലർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള ഭിന്നത ചരിത്ര പ്രസിദ്ധമാണല്ലോ. പക്ഷേ മഹാത്മാ ഗാന്ധിയുടെ വധത്തെതുടർന്ന് സർദാറിന്റെ രാജിക്കായി മുറവിളി ഉയർന്നപ്പോൾ, നെഹ്റു അദ്ദേഹത്തിനെഴുതി; ‘നമുക്ക് സുഹൃത്തുക്കളും സഹപ്രവർത്തകരുമായും കഴിഞ്ഞുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടാം. ഉപരിപ്ലവമായല്ല, അന്യോന്യം തികഞ്ഞ ആത്മാർഥതയോടെ. എന്നിൽനിന്ന് അങ്ങേക്ക് അതു ലഭിക്കുമെന്നു ഞാൻ ഉറപ്പു തരുന്നു”. തുടർന്ന് ആദ്യമായി ‘എന്റെ നേതാവ്’ എന്ന്  നെഹ്റുവിനെ വിശേഷിപ്പിച്ചു കൊണ്ട് പട്ടേലും എഴുതി, ‘നമ്മൾ ഇരുവരും ജീവിതത്തിലുടനീളം ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ച സഖാക്കളാണ്... അങ്ങുദ്ദേശിച്ച അതേ വികാരത്തോടെ ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റാം’. ഇതിലൂടെ, രാജ്യ താൽപര്യത്തിനു വേണ്ടി വ്യത്യസ്ത വ്യക്തികൾക്കും കാഴ്ചപ്പാടുകൾക്കും സഹവർത്തിക്കാനും സഹകരിക്കാനും കഴിയുമെന്ന് അവർ തെളിയിച്ചു. അധികാരം കേന്ദ്രീകരിക്കുമ്പോഴല്ല, പങ്കിടുമ്പോഴാണ് ഏറ്റവുമധികം സുരക്ഷിതമാകുന്നത് എന്ന സന്ദേശവും ഇതിലടങ്ങിയിരിക്കുന്നു. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് പാഠമാകേണ്ട കാര്യമാണിത്.

നെഹ്റുവിന് രാഷ്ട്രനിർമാണം ബൗദ്ധിക പ്രവൃത്തിയായിരുന്നു. അദ്ദേഹം ഒരു ഇന്ത്യൻ വിപ്ലവത്തിന്റെ നടുനായകത്വമൊന്നും വഹിച്ചില്ല എന്നതു ശരി തന്നെ. പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശിൽപിയും ഇന്ത്യ എന്ന ആശയത്തിനു അഭിപ്രായ ഐക്യമുണ്ടാക്കിയ ക്രാന്തദർശിയുമാണ്. ഇന്ത്യയ്ക്കു താൻ നൽകിയ സംഭാവന എന്താണെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്, ‘ നാൽപതു കോടി ജനങ്ങളെ സ്വയംഭരണത്തിനു പ്രാപ്തരാക്കി’

(കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറാണ് ലേഖകൻ)

English Summary:

Jawaharlal Nehru Birth Anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT