നെൽക്കതിരാൽ മുറിവേറ്റ കഥാപ്രപഞ്ചം
കഥാകാരി പേന കൊണ്ട് കടലാസിൽ കോറിയിട്ട കഥാപാത്രങ്ങൾ. വായനക്കാർക്കിടയിലൂടെ ആ കഥാപാത്രങ്ങൾ ഇറങ്ങിനടക്കുകയാണ്. മണ്ണിന്റെ ചൂടും കാടിന്റെ ചൂരുമുള്ള കഥാപാത്രങ്ങൾ. പി.വത്സലയുടെ കഥാലോകത്തെക്കാൾ കഥാപാത്രങ്ങളും അവർ ജീവിക്കുന്ന ലോകവുമാണ് വായനക്കാരന്റെ മനസിനെ ആവാഹിച്ച് പേരറിയാത്തൊരാ കാട്ടുമരത്തിൽ തളച്ചിടുന്നത്. അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം കണ്ടപ്പോൾ, ഇത് വൽസലയുടെ കഥയിലെ കഥാപാത്രമല്ലേ എന്നു സംശയിക്കാത്ത മലയാളികളില്ല.

കുട്ടിക്കാലത്തു പഠനം നിർത്തി വിവാഹിതയായെങ്കിലും വായനയെ അതിരറ്റച്ചു സ്നേഹിച്ചിരുന്ന ഒരമ്മയുടെ മകളായാണ് വൽസല പിറന്നത്. അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ നല്ല വായനക്കാരിയായിരുന്ന വത്സല ഹൈസ്കൂൾ കാലത്തുതന്നെ കഥയും കവിതയും എഴുതിത്തുടങ്ങിയിരുന്നു. പിന്നീട് നോവലുകളും പിറന്നു. തകർച്ചയെന്ന ആദ്യനോവലിനെക്കാൾ വാക്കിന്റെ മൂർച്ചയും കൂർച്ചയും തെളിഞ്ഞത് 1972ൽ പുറത്തിറങ്ങിയ നെല്ലിലാണ്.
മരിച്ചുപോയ അമ്മയുടെ ക്രിയചെയ്യാൻ പാപനാശിനിയിലെത്തിയ രാഘവൻ നായരും അമ്പലക്കുന്നു വാര്യത്തെ സാവിത്രി വാരസ്യാരും വൽസല നേരിട്ടറിഞ്ഞ യഥാർഥമനുഷ്യരായിരുന്നു. ആദിവാസി ഊരിലെ പരിചയക്കാരായിരുന്നു. മാനന്തവാടിയിൽ താമസിക്കുന്ന സാവിത്രി വാരസ്യാർ ഇടയ്ക്കിടെ വൽസലയെ ഫോൺ ചെയ്യാറുണ്ട്. അവരുടെ വീട്ടിൽ കാട്ടാന കയറി മൺകലം പുറത്തെറിഞ്ഞ് അതിലെ ചോറുതിന്നത് വാർത്തയായിരുന്നു.
ആഗ്നേയത്തിലെ നങ്ങേമ അന്തർജനം പാലക്കാട്ടെ ചിറ്റൂരിൽനിന്നു വയനാട്ടിലേക്കു കുടിയേറിയവരാണ്. മകൻ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയലിലടച്ചതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു സ്വദേശത്തേക്കുതന്നെ മടങ്ങിയ അവർ കുറച്ചുകാലം മുൻപു മരിച്ചു.
മല്ലൻ, ക്ഷുരകൻ ഗോപാലൻ, തട്ടാൻ ബാപ്പു, കടക്കാരൻ സെയ്ത്, ശങ്കരൻകുട്ടി, പേമ്പി, പൗലോസ്, ബാലൻ നമ്പ്യാർ, അനന്തൻ മാസ്റ്റർ തുടങ്ങിയ ഓരോ കഥാപാത്രവും നേരിൽ കണ്ട സാധാരണ മനുഷ്യരുടെ തനിപ്പകർപ്പാണ്. സാവിത്രി വാരസ്യാർ, നങ്ങേമ അന്തർജനം, സുനന്ദ, മാധവി, ദേവു, മാര, കുറുമാട്ടി എന്നീ സ്ത്രീകഥാപാത്രങ്ങൾ മറ്റേതൊരു നോവലിസ്റ്റിന്റെയും സ്ത്രീകഥാപാത്രത്തെക്കാളും കരുത്തരാണ്.
‘നോക്കി നിന്ന പുളിമരം കണ്ണീർ വാർത്തു’ എന്നാണ് നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിന്റെ തുടക്കം. അടികൊണ്ടു കരയുന്ന മാധവിയുടെ സങ്കടം വായനക്കാരനു തൊട്ടറിയാം. താഴ്‍വരയിൽ കനത്ത ദുഃഖത്തോടെ മഴ കരഞ്ഞുകൊണ്ടിരുന്നു, ചീത്ത പുൽക്കുടിലുകളുടെ കൺപീലികളിലൂടെ നീർ വീണു (കൂമൻകൊല്ലി), വേനൽ പഴുപ്പിച്ച ഭൂമി മുൻപിൽ ചലനമറ്റുകിടന്നു (നിഴലുറങ്ങുന്ന വഴികൾ) തുടങ്ങി പ്രകൃതിയുടെ ഭാവപ്പകർച്ചകളിലൂടെ കഥ പറയാനാണ് വൽസല എന്നും ശ്രമിച്ചത്.
വെള്ളിമാടുകുന്നിലെ കാനങ്ങോട്ടെ തറവാട്ടുവീട്ടിൽ ജീവിച്ചിരുന്ന കുട്ടിക്കാല ഓർമകൾ ‘കിളിക്കാലം’ എന്ന പേരിൽ നോവലാക്കുന്നതിന്റെ തിരക്കിലായിരുന്നു സമീപകാലം വരെ വത്സല. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ ജീവിതം പറയുന്ന നോവലും മനസ്സിൽ ബാക്കിവച്ചാണ് വൽസല യാത്രയായത്.
പൂർത്തിയാകാത്ത സ്വപ്നം ഇംഗ്ലിഷ് നോവൽ
പൂർത്തിയാവാതെ പോയൊരു സ്വപ്നം വൽസലയൊരിക്കൽ പങ്കുവച്ചിരുന്നു.അമേരിക്കയിലെ മകന്റെ വീട്ടിൽ താമസിച്ചിരുന്ന കാലം. അവിടെ താമസിക്കുമ്പോൾ വൽസല ഒരു ഇംഗ്ലിഷ് നോവൽ എഴുതിത്തുടങ്ങി. ഒരു പക്ഷേ മലയാളത്തിന്റെ പ്രിയസാഹിത്യകാരി ഇംഗ്ലിഷിൽ നേരിട്ടെഴുതുന്ന ആദ്യനോവലായിരിക്കുമത്. എഴുതിപ്പൂർത്തിയാക്കിയെങ്കിലും പിന്നീട് ആ നോവൽ പ്രസിദ്ധീകരിക്കാൻ വൽസല തയാറായില്ല.
മലയാളത്തിലെ തന്റെ ഭാഷാശൈലിയിലുള്ള ആത്മവിശ്വാസം ഇംഗ്ലിഷിൽ കൈവരിക്കാൻ കഴിഞ്ഞോ എന്ന സംശയമാണ് ഇതിനുപിന്നിലെന്ന് വൽസല തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം നെല്ലും ആഗ്നേയവുമടക്കമുള്ള വൽസലയുടെ നോവലുകൾ പല വിവർത്തകർ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും കന്നഡയിലേക്കുമൊക്കെ വിവർത്തനം ചെ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൂടെ വൽസലയുടെ ആരാധകരായി മാറിയ അനേകം വായനക്കാരുമുണ്ട്.