കേരളത്തിന്റെ ഭാവിയുടെ ദിശാസൂചികയായ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് തുടർച്ചയായി പുറത്തുവരുന്ന വിവരങ്ങൾ നാം ആശങ്കയോടെയാണ് എപ്പോഴും ചർച്ച ചെയ്യുന്നത്. നിയമനങ്ങളിലെ സ്വജനപക്ഷപാതം മുതൽ സർവകലാശാലാ സമിതികളുടെ വീതംവയ്പ്‌ വരെയുള്ള അധാർമിക രാഷ്ട്രീയ ഇടപെടലുകൾ കേരളത്തെ പതിവായി നാണംകെടുത്തിപ്പോരുന്നു. ഈ സാഹചര്യത്തിൽ, പരമോന്നത നീതിപീഠത്തിൽനിന്ന് ഇന്നലെയുണ്ടായ ഇടപെടലിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അപലപനീയമായ രാഷ്ട്രീയക്കളികൾ നടത്തുന്നവർക്കെല്ലാമുള്ള കൃത്യമായ മുന്നറിയിപ്പു വായിച്ചെടുക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽനിന്നുണ്ടായ വിധി ഒരേസമയം പിണറായി വിജയൻ സർക്കാരിനും ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തിരിച്ചടിയാവുന്നതു ശ്രദ്ധേയമാണ്. ഇരുഭാഗത്തും തുല്യമായ വീഴ്ചയുണ്ടായെന്നു വിധിയിൽ എടുത്തുപറഞ്ഞുകൊണ്ടാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം കോടതി റദ്ദാക്കിയത്. പുനർനിയമനത്തിലോ നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിലോ അല്ല, പുനർനിയമന തീരുമാനം വന്ന രീതിയിലാണ് നീതിപീഠം പിഴവു കണ്ടെത്തിയത്.

ADVERTISEMENT

പുനർനിയമനകാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധമായ ഇടപെടലാണെന്ന സുപ്രീം കോടതിയുടെ വിലയിരുത്തലിനു വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ കൈകടത്തലുകളുടെ വിപരീതഫലം പലകുറി അനുഭവിച്ച സംസ്ഥാനമാണെന്നതിനാൽ വിശേഷിച്ചും. പുനർനിയമനത്തിനുള്ള നിയമപരമായ അധികാരം ചാൻസലർ കൂടിയായ ഗവർണർ ഉപേക്ഷിക്കുകയോ അടിയറവയ്ക്കുകയോ ചെയ്തുവെന്നും വിധിയിൽ അടിവരയിട്ടു പറയുന്നു. പുനർനിയമനത്തിനുള്ള നടപടികൾ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ആരംഭിച്ചെന്നു വ്യക്തമാക്കി, രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പ് വിധിയുടെ ഭാഗമാക്കിയതും നടപടിയിൽ വന്ന പാളിച്ച വരച്ചുകാട്ടാനാണ്.

വിസി നിയമനത്തിനും പുനർനിയമനത്തിനുമുള്ള അധികാരം ചാൻസലറെയാണ് നിയമം ഏ‍ൽപിച്ചിരിക്കുന്നത്. മറ്റൊരു വ്യക്തിക്കും ഇതിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു. നിയമപരമായ അധികാരമില്ലാത്ത ആളുടെ നിർദേശപ്രകാരമുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് അർഥശങ്കയ്ക്കിടയില്ലാതെ കോടതി വ്യക്തമാക്കുന്നത് വരാനിരിക്കുന്ന നിയമനങ്ങളെക്കൂടി മുന്നിൽക്കണ്ടാണ്. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലോ സ്വാധീനമോ മാത്രം കണക്കിലെടുത്താണ് പുനർനിയമനം ഉണ്ടായതെന്നു വ്യക്തമാക്കുന്നതാണ് വിധി. ഫലത്തിൽ, സർക്കാർ സ്വാധീനത്തിലുള്ള പുനർനിയമനം വിജ്ഞാപനം ചെയ്യാനുള്ള ആൾ മാത്രമായി ചാൻസലർ നിലകൊണ്ടുവെന്ന ഓർമപ്പെടുത്തലും കോടതി നടത്തിയിരിക്കുന്നു.

ADVERTISEMENT

കേസിൽ കോടതി പരിഗണിച്ച 4 ചോദ്യങ്ങളിൽ മൂന്നിലും പുനർനിയമനത്തിനു തടസ്സമില്ലെന്നു വ്യക്തമാക്കിയ കോടതി, ഗവർണറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയടക്കമുള്ള കാര്യങ്ങളാണു പുനർനിയമനത്തെ പ്രശ്നത്തിലാക്കിയതെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു മാത്രം പരിഗണിച്ചാണു പുനർനിയമനം ചോദ്യംചെയ്തുള്ള ഹർജി കോടതി അനുവദിച്ചതും. ഗവർണർക്കെതിരെ തുടർച്ചയായ രണ്ടാം ദിവസമാണ് സുപ്രീം കോടതിയുടെ പരാമർശമെന്നതും ശ്രദ്ധേയം. 

പുനർനിയമനം മുഖ്യമന്ത്രിയുടെ സമ്മർദം മൂലമായിരുന്നുവെന്നാണ് ഇന്നലത്തെ വിധിയോടു പ്രതികരിക്കവേ ഗവർണർ‌ പറഞ്ഞത്. നിയമപരമായ അധികാരമുള്ള വ്യക്തിക്കു മാത്രമേ അതു വിനിയോഗിക്കാൻ കഴിയൂവെന്ന കോടതിയുടെ ഓർമപ്പെടുത്തൽ ഒരേസമയം കേരള സർക്കാരിനും ഗവർണർക്കുമുള്ളതാണ്. ബാഹ്യഇടപെടൽ തീരുമാനത്തെ വികലമാക്കുമെന്നുകൂടി കോടതി സർക്കാരിനെ ഓർമിപ്പിക്കുന്നു. ഒരുകാലത്ത് കേരളത്തിന്റെ യശസ്സ് ഉയർത്തിയ വിദ്യാഭ്യാസ മേഖലയിലാണ് ഈ കൈകടത്തലെന്നതു മാപ്പർഹിക്കാത്ത കളങ്കവുമാണ്. നിയമവിരുദ്ധമായ ഇടപെടലിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? ആ ഇടപെടലാണ് നിയമന തീരുമാനം അസാധുവാക്കാൻ കോടതിയെ പ്രേരിപ്പിച്ചതെന്നു വ്യക്തമാകുമ്പോൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കൽ സുപ്രധാനമാണ്. അല്ലാതെ, വിസി നിയമനം റദ്ദായതുകൊണ്ട് നിയമവിരുദ്ധ നടപടിയെന്ന തെറ്റിനു പരിഹാരമാകുന്നില്ല. 

ADVERTISEMENT

ഉന്നതവിദ്യാഭ്യാസം രാഷ്ട്രീയം കളിക്കാനുള്ള അരങ്ങാക്കുന്നതു ഭാവിതലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് ഇനിയെങ്കിലും രാഷ്ട്രീയനേതൃത്വം മനസ്സിലാക്കിയേതീരൂ.

English Summary:

Editorial about cancellation of Kannur VC appointment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT