∙ പെരുമ്പടവം ശ്രീധരൻ: കഴിഞ്ഞ പത്തിരുപതു വർഷക്കാലമായി ‘ഒരു സങ്കീർത്തനം പോലെ’ ആണ് എനിക്ക് അന്നം തന്നുകൊണ്ടിരിക്കുന്നത്. ആ നോവലിന്റെ ജനപ്രീതിയാണ് അതു തെളിയിക്കുന്നത്. നൂറ്റിമുപ്പത്തിയെട്ടു പതിപ്പ് ഇറങ്ങി. അതൊരു ഭാഗ്യമായി കരുതുന്നു. ∙ നീല പത്മനാഭൻ: എന്റെ അമ്മയുടെ സ്ഥലമായ തക്കല, കുളച്ചൽ എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പെരുമ്പടവം ശ്രീധരൻ: കഴിഞ്ഞ പത്തിരുപതു വർഷക്കാലമായി ‘ഒരു സങ്കീർത്തനം പോലെ’ ആണ് എനിക്ക് അന്നം തന്നുകൊണ്ടിരിക്കുന്നത്. ആ നോവലിന്റെ ജനപ്രീതിയാണ് അതു തെളിയിക്കുന്നത്. നൂറ്റിമുപ്പത്തിയെട്ടു പതിപ്പ് ഇറങ്ങി. അതൊരു ഭാഗ്യമായി കരുതുന്നു. 

∙ നീല പത്മനാഭൻ: എന്റെ അമ്മയുടെ സ്ഥലമായ തക്കല, കുളച്ചൽ എല്ലാം തിരുവനന്തപുരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, പുനഃസംഘാടനത്തിനു ശേഷം തമിഴ്നാട്ടിൽ പെട്ടുപോയ ഈ ഭാഗത്തെ മനുഷ്യരുടെ ഐഡന്റിറ്റി ത്രിശങ്കുവിലായി. കേരളീയർ എന്നെ തമിഴ്നാട്ടിൽ നിന്നുള്ള എഴുത്തുകാരനായി കാണുന്നു. തമിഴ്നാട്ടുകാരാകട്ടെ മലയാളിയായ എഴുത്തുകാരനായും കാണുന്നു.

∙ മമ്മൂട്ടി: എഴുത്താണ് സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്. നല്ല എഴുത്തുകാർ വരുമ്പോൾ നല്ല സിനിമയും സ്വാഭാവികമായും ഉണ്ടാകും. അത്തരം സിനിമകൾ ചെയ്യാനാണ് എന്നിലെ നടൻ എന്നും ശ്രമിക്കുന്നത്.

∙ ടി.പത്മനാഭൻ: നാൽപതു വർഷമായി കവിതയെക്കുറിച്ചു പറയുന്നു. നമ്മുടെ നാട്ടിൽ ജനസംഖ്യയെക്കാൾ കൂടുതൽ കവികളാണുള്ളത്. കവിതയുടെ തെറ്റും ശരിയും നോക്കേണ്ടതില്ലെന്നും കവിത എഴുതുന്നതുതന്നെ വലിയ കാര്യമല്ലേയെന്നുമാണ് ഒരു പ്രഫസർ ചോദിച്ചത്.

 എം.ടി.വാസുദേവൻനായർ: പണ്ടു കവിതകൾ മനഃപാഠം പഠിച്ച് പരീക്ഷയെഴുതേണ്ട സാഹചര്യമായിരുന്നെങ്കിൽ ഇന്നു പരീക്ഷ തന്നെ ആവശ്യമില്ലെന്ന നിലയിലാണ് കാര്യങ്ങൾ. കഥയും കവിതയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അതു നമ്മുടെ പാഠ്യപദ്ധതിയിലും വേണം. ഭാഷ നമ്മുടെ ഉള്ളിലുണ്ടാകണമെങ്കിൽ കഥയും കവിതയും ഉള്ളിലുണ്ടാകണം.

∙ ഹണി റോസ്: എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞയാളാണ് ഞാൻ. പക്ഷേ, ഇപ്പോഴെനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം; മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്.

∙ ഇന്ദ്രൻസ്: പണ്ട്, മെലിഞ്ഞ ശരീരം ഒന്നു മെച്ചപ്പെടുത്തി സിനിമയിലെ നായകന്മാരെപ്പോലെയൊക്കെ ആക്കണമെന്നു  വിചാരിക്കുമായിരുന്നു. അങ്ങനെ ജിമ്മിലൊക്കെ പോയിട്ടുണ്ട്. പക്ഷേ, ശരീരം തേഞ്ഞതല്ലാതെ എങ്ങും പെരുകിയില്ല. അങ്ങനെ അതു മതിയാക്കി. 

∙ പെരുവനം കുട്ടൻ മാരാർ: കുലത്തൊഴിൽ പഠിക്കുന്നതായിരുന്നു പ്രധാനവും കടമയും എന്നായിരുന്നു വിശ്വാസം. പത്താംക്ലാസ് പാസായപ്പോൾ മറ്റു കുട്ടികളെപ്പോലെ കോളജിൽ പോകാൻ മോഹം തോന്നിയിരുന്നു. പക്ഷേ, സാധിച്ചില്ല. പിൽക്കാലത്ത് സുകുമാർ അഴീക്കോട് തുടങ്ങിയ മഹാരഥന്മാർക്കൊപ്പം സാംസ്കാരിക സമ്മേളനങ്ങൾക്കു പോയപ്പോഴാണ് ഞാൻ കോളജിന്റെ പടി കണ്ടത്.

English Summary:

Vachakamela

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT