ആത്മഹത്യയെപ്പറ്റി ഒരുപാടു തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. ഒരിക്കൽ ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെട്ടവർ പിന്നൊരിക്കൽ ആത്മഹത്യയ്ക്കു ശ്രമിക്കില്ലെന്നതാണ് ഒരു തെറ്റിദ്ധാരണ. സാധ്യത കൂടുതലാണ് എന്നതാണ് യാഥാർഥ്യം. ആത്മഹത്യ ചെയ്യുമെന്നു പറയുന്നവർ ഒരിക്കലും അതു ചെയ്യില്ല എന്ന ധാരണയും തെറ്റാണ്. ഒരാളുടെ സംഭാഷണത്തിൽ അത്തരം സൂചനകൾ ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ നടത്തണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഡോ. എസ്.എസ്.ലാൽ: ആത്മഹത്യയെപ്പറ്റി ഒരുപാടു തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. ഒരിക്കൽ ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെട്ടവർ പിന്നൊരിക്കൽ ആത്മഹത്യയ്ക്കു ശ്രമിക്കില്ലെന്നതാണ് ഒരു തെറ്റിദ്ധാരണ. സാധ്യത കൂടുതലാണ് എന്നതാണ് യാഥാർഥ്യം. ആത്മഹത്യ ചെയ്യുമെന്നു പറയുന്നവർ ഒരിക്കലും അതു ചെയ്യില്ല എന്ന ധാരണയും തെറ്റാണ്. ഒരാളുടെ സംഭാഷണത്തിൽ അത്തരം സൂചനകൾ ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ നടത്തണം. 

∙ അൻവർ അബ്ദുല്ല: സ്വന്തമായ, സ്വതന്ത്രമായ അഭിപ്രായം രൂപീകരിക്കാൻ പ്രാപ്തികുറഞ്ഞ സമൂഹമാണ് നമ്മുടേത്. നിരൂപകർ, പഠിതാക്കൾ, അക്കാദമീഷ്യൻമാർ എന്നിവരെ സഹിച്ചുകൂടാ. ആക്രിക്കടക്കാർക്കുപോലും വേണ്ടാത്ത സംസ്കാര പഠനത്തിന്റെ തുരുമ്പിച്ച ടൂൾസാണ് അവരുടെ കയ്യിലുള്ളത്.  

ADVERTISEMENT

∙ എം.മുകുന്ദൻ: വലിയ എഴുത്തുകാർ അവരുടെ ഒരു നോവലിൽ തടവിലാകുന്നതു പതിവാണ്. അവിടെനിന്ന് അവർക്കു പുറത്തുവരാൻ കഴിയാതെ വരുന്നു. അങ്ങനെയാണ് ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ തടവിലായത്. വിക്ടർ യൂഗോ പാവങ്ങളിൽ ബന്ധനസ്ഥനായത്. ഗെർണിക്ക ഒരു നോവലല്ലെങ്കിലും പാബ്ലോ പിക്കാസോ അതിൽ കൂടുങ്ങിക്കിടന്നു. അതുപോലെ നമ്മൾ അരുന്ധതി റോയിയെ ഗോഡ് ഓഫ് സ്മോൾ തിങ്സിൽ തളച്ചിട്ടു. അതിനുശേഷം അവർ എഴുതിയതൊന്നും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. 

∙ വൈശാഖൻ: ഒരു മതരാഷ്ട്രത്തിലും ജനങ്ങൾക്കു സമാധാനജീവിതമില്ല. രണ്ടു ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിപ്പേർ മതലഹളയിൽ ലോകത്തു മരിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യം നീങ്ങുന്നത് മതരാഷ്ട്രത്തിലേക്കാണ്. മതചിഹ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവരവർക്കുതന്നെ അപകടകരമാവുന്ന കാലം വിദൂരമല്ല 

ADVERTISEMENT

∙ സച്ചിദാനന്ദൻ: അക്കാദമി ടേം അവസാനിക്കാൻ കാത്തിരിക്കുന്നു. സ്വാഗതപ്രസംഗകർ ആ താൽക്കാലികസ്ഥാനംവച്ച് പരിചയപ്പെടുത്തുമ്പോൾ അരനൂറ്റാണ്ടിലേറെ എഴുതിയതു മുഴുവൻ വെറുതേയായി എന്നു തോന്നിപ്പോകുന്നു, എഴുത്താണ് ആ പദവി നൽകിയത് എന്നറിയുമ്പോഴും. എഴുത്തുകാരൻ / എഴുത്തുകാരി ആയിരിക്കുന്നതിനെക്കാൾ വലുതല്ല ഒരു നൈമിഷികപദവിയും. 

∙ ഡോ. സി.ജെ.ജോൺ: വെറുതേ കയറി അനുകമ്പ പ്രകടിപ്പിച്ചു കേൾക്കുന്നയാളിന്റെ മൂഡ് തകർക്കുകയെന്നത് നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഒരു മനോവൈകല്യമാണ്. വേറൊരു വ്യക്തി കടന്നുപോകുന്ന അനുഭവതലങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അറിയുന്നവരും നിങ്ങളുടെ സങ്കടം എനിക്കു മനസ്സിലാകുന്നുവെന്നു ബോധ്യപ്പെടുത്താൻ കഴിയുന്നവരും മാത്രമേ സാന്ത്വനിപ്പിക്കാൻ ഇറങ്ങാവൂ. അങ്ങനെ അല്ലാത്തവർക്കു മൗനമാണ് ഭൂഷണം. 

ADVERTISEMENT

∙ സി.രാധാകൃഷ്ണൻ: ആയുധങ്ങൾക്കും സൈന്യങ്ങൾക്കും യുദ്ധങ്ങൾക്കും വേണ്ടിവരുന്ന ധനം മനുഷ്യനന്മയ്ക്ക് ഉപയോഗിക്കുകയാണെങ്കിൽ ഭൂമി എന്നേ സ്വർഗമായേനെ. എന്തുകൊണ്ടാണ് അതു സാധിക്കാത്തത്? ഈ ചോദ്യത്തിനു പ്രായോഗികമായ ഉത്തരം കണ്ടെത്തി നടപ്പാക്കുന്നതുവരെ മനുഷ്യനു താൻ ബുദ്ധിമാനാണെന്ന് ഒരർഥത്തിലും പറയാൻ സാധിക്കില്ല. 

∙ ഡോ. ജെ.പ്രഭാഷ്: പല രാജ്യങ്ങളിലും വിരമിച്ച സൈനിക– രാഷ്ട്രീയ നേതൃത്വങ്ങൾ ആയുധ കമ്പനികളുമായി ചേർന്നു പ്രവർത്തിക്കുന്നു. അമേരിക്കയുടെ കാര്യമെടുത്താൽ, 2005നു ശേഷം വിരമിച്ച 80% ഉയർന്ന സൈനിക ഉദ്യോഗസ്ഥരും ഈവിധം പ്രവർത്തിക്കുന്നവരോ ലോബിയിസ്റ്റുകളോ ആണ്. റഷ്യ– യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പല അമേരിക്കൻ ആയുധക്കമ്പനികളുടെയും ഓഹരിമൂല്യം വർധിച്ചത് ഇതിനോടു കൂട്ടിവായിക്കാം. 

∙ യു.കെ.കുമാരൻ: കോരപ്പുഴ പാലത്തിന്റെ ഉദ്ഘാടനത്തിനു ഗവർണറെ വിളിക്കണമെന്ന് അഭിപ്രായമുണ്ടായി. നമുക്ക് ആലോചിക്കാമെന്ന് കെ.കേളപ്പൻ പറഞ്ഞു. രാവിലെ അതുവഴി വന്ന കാളവണ്ടിക്കാരനെ കേളപ്പൻ പാലത്തിലൂടെ കടത്തിവിട്ടു. എന്നിട്ട് ‘ഈ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു’ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പേരുപോലും അവിടെ എഴുതിവച്ചില്ല. ആകെ എഴുതിയതു കോൺട്രാക്ടറുടെ പേരാണ്. 

∙ ജലജ: ആദ്യ സിനിമയായ ‘തമ്പ്’ റിലീസ് ചെയ്ത് 44 വർഷങ്ങൾക്കു ശേഷം ആ ചിത്രം കാൻ ചലച്ചിത്രമേളയുടെ ക്ലാസിക് വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെടുകയും എനിക്ക് അത് അവിടെപ്പോയി കാണാനാകുകയും ചെയ്തു. മകൾക്കൊപ്പമാണ് പോയത്. അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കണ്ട സിനിമ പിന്നീടു മകൾക്കൊപ്പം കണ്ടു. ഇതൊക്കെ വലിയൊരു ഭാഗ്യമാണ്. 

English Summary:

Vachaka mela