ജനങ്ങളെ സംഘടിപ്പിച്ച് എത്ര ശക്തമായ പ്രതിഷേധം നടത്തിയാലും വയനാട്ടിലെ വന്യജീവിശല്യത്തിന് അറുതിയാകുമെന്നു തോന്നുന്നുണ്ടോ? പുൽപള്ളിയിലെ സമരവേദിയിൽ കണ്ട കർഷകൻ മുകുന്ദൻ തിരുമുഖത്തോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:

ജനങ്ങളെ സംഘടിപ്പിച്ച് എത്ര ശക്തമായ പ്രതിഷേധം നടത്തിയാലും വയനാട്ടിലെ വന്യജീവിശല്യത്തിന് അറുതിയാകുമെന്നു തോന്നുന്നുണ്ടോ? പുൽപള്ളിയിലെ സമരവേദിയിൽ കണ്ട കർഷകൻ മുകുന്ദൻ തിരുമുഖത്തോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളെ സംഘടിപ്പിച്ച് എത്ര ശക്തമായ പ്രതിഷേധം നടത്തിയാലും വയനാട്ടിലെ വന്യജീവിശല്യത്തിന് അറുതിയാകുമെന്നു തോന്നുന്നുണ്ടോ? പുൽപള്ളിയിലെ സമരവേദിയിൽ കണ്ട കർഷകൻ മുകുന്ദൻ തിരുമുഖത്തോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളെ സംഘടിപ്പിച്ച് എത്ര ശക്തമായ പ്രതിഷേധം നടത്തിയാലും വയനാട്ടിലെ വന്യജീവിശല്യത്തിന് അറുതിയാകുമെന്നു തോന്നുന്നുണ്ടോ? പുൽപള്ളിയിലെ സമരവേദിയിൽ കണ്ട കർഷകൻ മുകുന്ദൻ തിരുമുഖത്തോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 

‘‘ഇരയാകുന്നതു പാവപ്പെട്ട കർഷകരോ ഗോത്രവിഭാഗക്കാരോ ആയിരിക്കുന്നിടത്തോളം കാലം വന്യജീവിശല്യം കൂടിവരികയേയുള്ളൂ. എന്നാൽ, പരിഹാരം കാണാൻ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ആരുടെയെങ്കിലും ദേഹത്തേക്കു കടുവയോ ആനയോ ചാടിവീഴുകയോ അവർക്കു വേണ്ടപ്പെട്ടവരിൽ ആരുടെയെങ്കിലും ജീവനോ സ്വത്തോ‍ നഷ്ടമാവുകയോ ചെയ്താൽ ആ നിമിഷം മുതൽ വന്യജീവികളെ അധികൃതർ ഫലപ്രദമായി പ്രതിരോധിച്ചു തുടങ്ങും’’. ഒരൽപം വൈകാരികമായ മറുപടിയെന്നു തോന്നാമെങ്കിലും ഇപ്പോൾ വയനാട്ടുകാർ നേരിടുന്ന സങ്കീർണ സാഹചര്യത്തിന് ഇതിൽപരം ലളിതമായ വിശദീകരണമില്ല. 

ADVERTISEMENT

വന്യജീവിശല്യം കേരളമൊട്ടാകെ രൂക്ഷമാകുമ്പോഴും വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം അത് ഒരു ജില്ലയുടെയാകെ അതിജീവനത്തിന്റെ പ്രശ്നമാണ്. ഏതുനിമിഷവും ചാടിവീഴാവുന്ന കടുവയുടെയോ കാട്ടുപോത്തിന്റെയോ കാട്ടാനയുടെയോ മുന്നിൽ പൊലിഞ്ഞില്ലാതാകാവുന്നത്ര വിലയേ തങ്ങളുടെ ആയുസ്സിനുള്ളൂവെന്ന് അവർ വേദനയോടെ തിരിച്ചറിയുന്നു. 

മലയണ്ണാൻ പോലും വെറുതേ വിടുന്നില്ല

ഒരാഴ്ചയ്ക്കിടെ രണ്ടുപേരാണു വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. 17 ദിവസത്തിനിടെ ആനയെടുത്തതു മൂന്നു ജീവൻ. കഴിഞ്ഞ 13 മാസത്തിനിടെ 7 പേരെ കാട്ടാന കൊലപ്പെടുത്തി; കടുവ രണ്ടുപേരെയും. എല്ലാവരും കർഷകരോ ഗോത്രവിഭാഗക്കാരോ പാവപ്പെട്ട തൊഴിലാളികളോ. 36 വർഷത്തിനിടെ 116 വയനാട്ടുകാരെ വന്യജീവികൾ കൊലപ്പെടുത്തിയെന്നും കണക്ക്. കഴിഞ്ഞദിവസം കാട്ടാന ആക്രമിച്ചുകൊന്ന വനംവാച്ചർ വെള്ളച്ചാലിൽ പോൾ ഈ പട്ടികയിൽ ഒടുവിലത്തെ പേരുകാരനാകുമെന്നു വെറുതേ ആഗ്രഹിക്കാമെന്നു മാത്രം. കാട്ടുപന്നിയെപ്പോലുള്ള വന്യജീവികൾ വാഹനത്തിനു കുറുകെ ചാടിയും മറ്റും ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ളവരും കൃഷിനശിപ്പിക്കുന്നതു മൂലം സ്ഥലംവിറ്റു പോകേണ്ടിവന്നവരും ഏറെ. പൊതുവേ ശാന്തശീലമുള്ള മലയണ്ണാൻ പോലും വയനാട്ടുകാരെ ആക്രമിക്കുന്നു. കഴിഞ്ഞയാഴ്ച ഇരുളം മിച്ചഭൂമിക്കുന്നിൽ ഇറങ്ങിയ മലയണ്ണാൻ നാലുപേരെയാണ് ആക്രമിച്ചത്. ഇതിൽ മൂന്നു പേരുടെ മുഖവും കഴുത്തും കടിച്ചുകീറി. വീട്ടിൽ ഭക്ഷണമുണ്ടാക്കുകയായിരുന്ന വല്ലനാട്ട് സീമന്തിയെയാണ് തലയിലേക്കു ചാടിക്കയറി മലയണ്ണാൻ ആദ്യം ആക്രമിച്ചത്. പിന്നീട് പാലക്കാട്ടിൽ ബിന്ദു, പാടത്തുവളപ്പിൽ വാസു, പാറവിള ഗോപി എന്നിവരെയും ഉപദ്രവിച്ചു. 

സ്ഥിതിവിവരക്കണക്കുകൾ വിശ്വാസയോഗ്യമോ? 

വന്യജീവികളുടെ എണ്ണം കാടിന് ഉൾക്കൊള്ളാനാകാത്തവിധം വർധിച്ചതാണ് ആക്രമണം കൂടാനുള്ള അടിസ്ഥാന കാരണമെന്ന വാദം ഏറെക്കാലമായി ഉയർന്നുകേൾക്കുന്നു. എന്നാൽ, ഇതംഗീകരിക്കാൻ വനംവകുപ്പോ മൃഗസ്നേഹികളെന്ന് അവകാശപ്പെടുന്നവരോ തയാറാകുന്നില്ല. ‘‘കടുവയുടെയും കാട്ടാനയുടെയും എണ്ണം കുറഞ്ഞെന്ന ഏറ്റവും ഒടുവിലെ സർവേയുടെ ആധികാരികത പരിശോധിക്കേണ്ടിവരും. ഒട്ടും വിശ്വാസയോഗ്യമോ സുതാര്യമോ ആയ കണക്കെടുപ്പല്ല അത്. ബ്ലോക്കുകളുടെയും ക്യാമറ ട്രാപ്പുകളുടെയും എണ്ണം കുറച്ചുവച്ചാണു സർവേ നടത്തിയത്’’- വയനാട്ടിലെ കർഷകസംഘടനാ പ്രതിനിധി പോൾ മാത്യൂസ് ആരോപിക്കുന്നു. 

വയനാട് പനമരം അമ്മാനിവയലിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞമാസം എത്തിയ കാട്ടാനക്കൂട്ടം

2023 മേയ് 17 മുതൽ 19 വരെയാണ് വയനാട്ടിൽ കാട്ടാന, കടുവ കണക്കെടുപ്പു നടന്നത്. ഈ സമയത്തു കർണാടക വനമേഖലയിൽ നല്ല മഴയായിരുന്നു. മഴക്കാലമാകുമ്പോൾ പച്ചപ്പുതേടി ബന്ദിപ്പൂരിലേക്കും നാഗർഹോളയിലേക്കുമെല്ലാം പോകുന്നതാണ് ആനയും മാനുമടക്കമുള്ള സസ്യഭുക്കുകളുടെ പതിവ്. ഇരജീവികളുടെ പിന്നാലെ കടുവയും പോകും. ആ സമയത്തുള്ള കണക്കെടുപ്പ് എത്രത്തോളം ശാസ്ത്രീയമാണെന്ന ചോദ്യമുയരുന്നു. എന്നാൽ, നേരത്തേ നടന്ന കണക്കെടുപ്പുകളെക്കാൾ ആധുനിക സങ്കേതങ്ങളും സാങ്കേതികവിദ്യയുടെ സഹായവും പുതിയ സർവേയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും മാനുഷികമായ പരിമിതികളാണു പഴയ സർവേയിലെ എണ്ണക്കൂടുതലിനു കാരണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 

ADVERTISEMENT

എങ്ങോ മാഞ്ഞുപോയ കാട്ടാനക്കൂട്ടം! 

2005ൽ ജില്ലയിൽ  882 കാട്ടാനകൾ ഉണ്ടായിരുന്നത് 2007ൽ 1240 ആയും 2012ൽ 1155 ആയും 2017ൽ 1211 ആയും ഉയർന്നു. എന്നാൽ, 2023ലെ സെൻസസിൽ വയനാട്ടിൽ മാത്രമല്ല, കേരളത്തിലാകെ കാട്ടാനകളുടെ എണ്ണത്തിൽ വൻ കുറവാണു രേഖപ്പെടുത്തിയത്. ഇതനുസരിച്ചു വയനാട്ടിൽ 391 ആനകളേയുള്ളൂ. 10 വർഷം ക്രമാനുഗതമായി കൂടിയ കാട്ടാനകൾ 6 വർഷത്തിനുള്ളിൽ കുത്തനെ കുറഞ്ഞ അദ്ഭുതം! ഒന്നുകിൽ ഇതു കണക്കെടുപ്പിലെ പാളിച്ചമൂലം സംഭവിച്ചതാവണം. അല്ലെങ്കിൽ, വന്യജീവി സംരക്ഷണ നിയമങ്ങൾ കർ‌ശനമായി നടപ്പാക്കിയിട്ടും കാട്ടാനകളുടെ വംശനാശം തടയാനാകുന്നില്ലെന്ന് അംഗീകരിക്കേണ്ടിവരും. അത് ആരുടെ കുറ്റമാണ്? 

കടുവകളുടെ എണ്ണം കുറവെന്നും കണക്കുകൾ 

1997ൽ 73, 2002ൽ 71, 2006ൽ 46, 2010ൽ 71, 2014ൽ 136, 2018ൽ 190 എന്നിങ്ങനെയായിരുന്നു കേരളത്തിലാകെ കടുവകളുടെ എണ്ണം. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ പ്രതിവർഷം 6% വർധനയുണ്ടെന്നാണു കടുവാ സംരക്ഷണ അതോറിറ്റി കണക്കാക്കിയിരിക്കുന്നത്.  2022ലെ കണക്കെടുപ്പിൽ വയനാട്ടിലെ കടുവകളുടെ എണ്ണം 157 ആണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിച്ചിരുന്നതാണ്. ഈ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടില്ലെന്നു മാത്രമല്ല, 2023ലെ കണക്കെടുപ്പിൽ വയനാട് മേഖലയിൽ കടുവകളുടെ എണ്ണം 84 ആയി കുറയുകയും ചെയ്തു. വയനാട് ചുരത്തിൽപോലും കടുവയെ കാണുന്ന കാലമാണെന്നോർക്കണം. 2012 മുതൽ 2022 വരെ 36 കടുവകളെയാണ് വനംവകുപ്പ് ജനവാസകേന്ദ്രത്തിൽനിന്നു പിടിച്ചത്. പിന്നീടുള്ള രണ്ടുവർഷത്തിനിടെ ഒരു ഡസൻ കടുവകളെയെങ്കിലും പലയിടത്തുനിന്നായി കൂടുവച്ചും മയക്കുവെടി വച്ചും പിടികൂടി. നിലവിൽ വയനാട്ടിൽ പുൽപള്ളിയിലെ സുരഭിക്കവല, പാടിച്ചിറ, മാനന്തവാടിയിലെ ചാലിഗദ്ദ, മേപ്പാടിയിലെ ചുളിക്ക എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലും ജനവാസമേഖലയിലും കടുവകളുണ്ട്. കാടിനുപുറത്ത് ബീനാച്ചി എസ്റ്റേറ്റിലും കടുവകൾ സ്വൈരവിഹാരം നടത്തുന്നു. കാട്ടാനകളുടെ സ്ഥിതിയും മറിച്ചല്ല. സർവേ റിപ്പോർട്ടുകളിൽ‍ എണ്ണം കുറവാണെങ്കിലും അനുഭവങ്ങൾ മറിച്ചാകുമ്പോൾ നഷ്ടപ്പെടുന്നതു സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യതയാണ്. 

എന്ന് എഴുന്നേൽക്കാനാകും ?അറിയില്ല, ശരത്തിന്

കഴിഞ്ഞദിവസം കാട്ടാനയാക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെട്ട വാച്ചർ വെള്ളച്ചാലിൽ പോളിന്റെ വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കാരേരി കാട്ടുനായ്ക്ക സങ്കേതത്തിലെ ശരത്തിന്റെ വീട്ടിലേക്ക്. കാട്ടാന തുമ്പിക്കൈയിൽ വാരിയെറിഞ്ഞ ആ പതിനാറുകാരൻ ഇപ്പോഴും കിടന്ന കിടപ്പിലാണ്. 

കാട്ടാന ആക്രമണത്തിൽ നട്ടെല്ലുതകർന്നു കിടപ്പിലായ പാക്കം കാരേരി കോളനിയിലെ ശരത് മാതാപിതാക്കള്‍ക്കൊപ്പം

കഴിഞ്ഞ 28നു രാത്രി പാക്കത്തെ കടയിൽപോയി മടങ്ങുമ്പോഴാണു ശരത്തിനെ കാട്ടാന ആക്രമിച്ചത്. ഏറെനേരമായിട്ടും കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടതു തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്ക് ആനയെടുത്തെറിഞ്ഞതിനാൽ ബോധം നഷ്ടപ്പെട്ടു കിടക്കുന്ന കുട്ടിയെയാണ്. ആന കൊമ്പുകൊണ്ടു കുത്താൻ നോക്കിയെങ്കിലും ഭാഗ്യത്തിനു ദേഹത്തു കൊണ്ടില്ലെന്നു ശരത് പറയുന്നു. പിന്നീടു തുമ്പിക്കയ്യിൽ ചുരുട്ടിയെറിഞ്ഞു! തെറിച്ചുവീണ ശരത്തിനെത്തിര‍‍ഞ്ഞു കൊമ്പൻ പിന്നാലെയെത്തി. ഒരാൾ വലുപ്പമുള്ള മരത്തടിയാണു കണ്ണിൽപെട്ടത്. അതു കാട്ടാന ചവിട്ടിയും തട്ടിയും 20 അടിയോളം അകലെ കൊണ്ടിട്ടു. 

ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞ് ശരത് വീട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. നട്ടെല്ലിനു കാര്യമായ തകരാറുള്ളതിനാൽ ബെൽറ്റിട്ട് 3 മാസം പരിപൂർണവിശ്രമം വേണം. മകനെ രാപകൽ സംരക്ഷിക്കേണ്ടതിനാൽ മാതാപിതാക്കളായ വിജയനും കമലാക്ഷിയും ജോലിക്കു പോകുന്നില്ല. ഇക്കുറി സ്കൂൾ പരീക്ഷയെഴുതാൻ ശരത്തിനാവില്ല. ചികിത്സച്ചെലവിനായി വനംവകുപ്പ് 12,000 രൂപ നൽകിയിട്ടുണ്ട്. ശരത്തിനുവേണ്ട ഡയപ്പർ വാങ്ങാൻപോലും കഴിയാത്ത സ്ഥിതിയിലാണു കുടുംബം. 

കാടല്ലിത്, തേക്കുതോട്ടം 

കേരളത്തിൽ ഏറ്റവുമധികം (74.2%) വൃക്ഷാവരണം (ഫോറസ്റ്റ് കവർ) ഉള്ള ജില്ലയാണു വയനാട്. ആകെ ഭൂവിസ്തൃതിയായ 2132 ചതുരശ്രകിലോമീറ്ററിൽ 867.77 ചതുരശ്രകിലോമീറ്റർ വനം. ഇത്രയധികം കാടുണ്ടായിട്ടും എന്തുകൊണ്ടു വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നു? കാട്ടിൽ ഭക്ഷണമില്ലാത്തതാണു പ്രധാന കാരണം. വയനാട്ടിൽ ആകെ 96.85 ചതുരശ്രകിലോമീറ്റർ വനഭൂമിയിലാണ് അധിനിവേശസസ്യങ്ങൾ പടർന്നുപിടിച്ചിരിക്കുന്നത്. 155. 81 ചതുരശ്രകിലോമീറ്റർ വനഭൂമി ഏകവിളത്തോട്ടങ്ങളാക്കി മാറ്റി. ആനയ്ക്കു മാത്രം ഒരുദിവസം കുറഞ്ഞത് 200 കിലോ ഭക്ഷണം വേണം. എത്ര നടന്നാലും തീറ്റയില്ലെന്നാകുമ്പോൾ നേരെ വാഴത്തോട്ടത്തിലേക്കിറങ്ങുകയാണ്. 

ബേലൂര്‍ മഖ്ന കാടിറങ്ങി ചാലിഗദ്ദയിലേക്കെത്തിയ നീര്‍വാരം, കൂടല്‍ക്കടവ് മേഖലയിലെ പണിപൂര്‍ത്തിയാക്കാത്ത പ്രതിരോധവേലി

   ‘‘വനത്തിനുള്ളിലെ അധിനിവേശസസ്യങ്ങൾ പിഴുതുമാറ്റാതെയും ഏകവിളത്തോട്ടങ്ങൾ വെട്ടിമാറ്റാതെയും കർഷകനെ മാത്രം കുറ്റം പറയുന്നവർ കാടു കാണാതെ മരം മാത്രം കാണുന്നവരല്ലേ’’?- യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് ചോദിക്കുന്നു. 

കാടിറങ്ങാൻ വഴിയൊരുക്കി...

കോടികൾ ചെലവഴിച്ചു വനംവകുപ്പ് നടപ്പാക്കുന്ന വന്യജീവി പ്രതിരോധ പദ്ധതികൾ പലതും പാതിവഴിയിലാണ്. സൗത്ത് വയനാട്, നോർത്ത് വയനാട് ഡിവിഷനുകളിൽ ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് പദ്ധതിക്കായി 3.60 കോടി രൂപ അനുവദിച്ചെങ്കിലും കൂടൽക്കടവ്, നീർവാരം എന്നിവ ഉൾപ്പെടുന്ന 16 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിങ് പൂർത്തിയാക്കാൻ വനംവകുപ്പിനായില്ല. ഈ വഴിയിലൂടെയാണ് ബേലൂർ മഖ്ന കാടിറങ്ങി ചാലിഗദ്ദയിലെത്തി പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്നത്. 

നാളെ:
ജീവനെടുത്താലെങ്കിലും അധികാരികൾ അനങ്ങുമോ?

English Summary:

Writeup about wild animal attack in Wayanad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT