മൃഗാധിപത്യം വന്നാൽ...
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു. നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും.
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു. നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും.
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു. നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും.
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു.
നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും. അധികാരി വന്ന് മൃഗത്തിന്റെ നാക്ക് അറുത്തെടുത്തു ചുട്ടുകളയും. മാംസം കുഴിച്ചുമൂടുമായിരുന്നെന്നു ഗോത്രവർഗക്കാരൻ ശിവൻ.
‘‘ നിയമം വന്നു, ആചാരങ്ങൾ നിന്നു. സ്വത്തും ജീവനും കവരാനെത്തുന്ന മൃഗങ്ങളുടെ മുന്നിൽ ഞങ്ങൾ നിസ്സഹായരായി’’ - ജോസ് പറഞ്ഞു.
ജനാധിപത്യം മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പെത്തുമ്പോൾ വയനാട് മണ്ഡലത്തിൽ ‘മൃഗാധിപത്യ’മാണ്. ഭാഗ്യത്തിനു സിംഹമില്ല. കാട്ടാനയാണ് രാജാവ്. കടുവ, കാട്ടുപന്നി, കുരങ്ങൻപോലും ഇവിടെ കൊച്ചുരാജാവാണ്. ‘‘അപ്പോൾ, പ്രജകളൊന്നും ഇല്ലേ?’’ (സുരേഷ് ഗോപി ചോദിച്ചതുപോലെ). ഉണ്ട്. അതാണ് വയനാട്ടിലെ പാവം ജനങ്ങൾ. മൃഗങ്ങളുടെ എണ്ണം കൊന്നുനിയന്ത്രിക്കാൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ വരെ നിർദേശിച്ചു. പക്ഷേ, നിയമനിർമാണത്തിനു പാർലമെന്റിൽ വയനാടിന്റെ ശബ്ദമുയരണം. അതിനാൽ വോട്ടുകുത്തൽ ഉത്സവം പ്രധാനം.
വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാമണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ജില്ലകൾ പലത്; പക്ഷേ, പ്രശ്നങ്ങൾ ഒന്നു തന്നെ. കാട്ടാനയും കടുവയും കാട്ടുപന്നിയും മുൻപു വിള മാത്രമാണ് നശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ മുറ്റത്തെത്തി കർഷകരുടെ ജീവനും നശിപ്പിക്കുന്നു.
‘മൃഗീയ’ ഭൂരിപക്ഷം
രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര മണിപ്പുരിൽനിന്നു മുംബൈയിലേക്കാണെങ്കിലും അതവസാനിക്കുക വയനാട്ടിലാണ്. മുംബൈയിൽനിന്നു നേരെ വയനാട്ടിൽ പ്രചാരണത്തിനെത്തും.
മൂന്നു തിരഞ്ഞെടുപ്പിന്റെ മൂപ്പേയുള്ളൂ വയനാട് മണ്ഡലത്തിന്. അതിനുള്ളിൽ സംസ്ഥാനത്തെ ഭൂരിപക്ഷത്തിൽ റെക്കോർഡിട്ടു. കഴിഞ്ഞതവണ രാഹുലിനു ലഭിച്ചത് 4,31,770 വോട്ടിന്റെ ഭൂരിപക്ഷം. 2009ലെ ആദ്യതിരഞ്ഞെടുപ്പിൽ എം.ഐ.ഷാനവാസ് നേടിയത് 1,53,439 വോട്ടിന്റെ ഭൂരിപക്ഷം. അത് അന്നത്തെ റെക്കോർഡായിരുന്നു. 2014ൽ ഷാനവാസ് ജയം നിലനിർത്തി.
ഇത്തവണ രണ്ടു ദേശീയ നേതാക്കൾ തമ്മിലാണു മത്സരം. അങ്ങിങ്ങ് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ പോസ്റ്ററുകൾ മാത്രം കാണാം. ബിജെപി മൗനത്തിലാണ്. ദേശീയ നേതാവിനെ അവരും രംഗത്തിറക്കിയാൽ മത്സരം ‘കളർ’ ആവും. വയനാടിനു തന്റെ മുദ്രയുള്ളൊരു പദ്ധതി കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞില്ലെന്ന് ചിലർ ആരോപിക്കുന്നു. അതേസമയം, പ്രതിസന്ധിഘട്ടങ്ങളിലെല്ലാം രാഹുൽ ഓടിയെത്തിയെന്ന പ്ലസ് പോയിന്റ് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
ഉറങ്ങിക്കിടക്കുന്ന കടുവ
പുൽപള്ളി ബസ് സ്റ്റാൻഡ് ശാന്തം. കുറച്ചു ദിവസം മുൻപു കേരളത്തെ ഞെട്ടിച്ച സ്ഥലം. പനച്ചാലിൽ അജീഷിന്റെയും വനംവാച്ചർ വെള്ളച്ചാലിൽ പോളിന്റെയും ജീവൻ ദിവസങ്ങൾക്കുള്ളിൽ ആനയെടുത്തതോടെ നിയന്ത്രണംവിട്ട ജനം പോളിന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ വച്ച് ഉപരോധം നടത്തി.
കടുവ കൊന്ന മൂരിയുടെ പാതിദേഹവുമായി എത്തിയ പ്രതിഷേധക്കാർ വനം വകുപ്പിന്റെ ജീപ്പിനുമുകളിൽ അതുവച്ചു. വയനാട് ഇതുവരെ കാണാത്ത പ്രതിഷേധം. നൂറോളം പേർക്കെതിരെ കേസ്, 18 പേരുടെ അറസ്റ്റ്. അതെ; വയനാട്ടിലെ ജനം 'ഉറങ്ങിക്കിടക്കുന്ന കടുവ'യാണ്.
വയനാട്ടിൽ ഒരാളെ ആന കുത്തിയാൽ ജീവൻ രക്ഷിക്കണമെങ്കിൽ കുരുക്കിന്റെ ചുരമിറക്കി കോഴിക്കോട്ടെത്തിക്കണം. വന്യമൃഗശല്യത്തിന്റെ പേരിൽ ഇക്കോടൂറിസത്തിനു കൂച്ചുവിലങ്ങിട്ടതും കേരള –കർണാടക രാത്രിയാത്രാ നിരോധനവും കച്ചവടമേഖലയുടെ നട്ടെല്ലൊടിച്ചു. ബേലൂർ മഖ്ന (മോഴ) പോലുള്ള കൊലയാളി ആനകളും തഹസിൽദാരെ ആക്രമിച്ച കടുവയുമൊക്കെ ചുറ്റുവട്ടത്തുണ്ടെന്ന ഭയത്തിൽ ജീവിതം.
സർവേ കഴിഞ്ഞു റെയിൽവേയുടെ പിങ്ക് ബുക്കിൽ ഇടം നേടിയ നഞ്ചൻകോട് - വയനാട് - നിലമ്പൂർ റെയിൽപാതാ പദ്ധതിയുടെ മെല്ലെപ്പോക്ക്, എയർസ്ട്രിപ്പിന്റെ അഭാവം, ഇത്രയേറെ പഴവും പച്ചക്കറിയും അരിയും ഉൽപാദിപ്പിച്ചിട്ടും ഒരു ബ്രാൻഡോ കയറ്റുമതി സൗകര്യമോ ഇല്ലാത്തത്... ഇങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾക്കു മീതേ ഉറങ്ങിക്കിടക്കുകയാണ് വയനാട് എന്ന കടുവ.
ആനിയുടെ തെങ്ങുകൃഷി
ആനി രാജ പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയാണ്. ‘ആറളത്തെ തറവാട്ടിലെത്തി ഡൽഹിക്കു മടങ്ങുമ്പോൾ തേങ്ങ കൊണ്ടുപോകാൻ മോഹം. സ്വന്തം പുരയിടത്തിലെ തെങ്ങിലൊക്കെ നോക്കിയിട്ട് ഒരെണ്ണംപോലും കിട്ടാനില്ല. എല്ലാം മലയണ്ണാനും കുരങ്ങുമൊക്കെ കൊണ്ടുപോയിരിക്കുന്നു. ഒടുവിൽ, അടുത്തുള്ള കടയിൽനിന്നു വാങ്ങി. വയനാട്ടിലെ വോട്ടർമാരുടെ സ്ഥിതിതന്നെ സ്ഥാനാർഥിക്കും.
മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം വണ്ടൂർ കാളികാവ് ചോക്കാട് ജംക്‌ഷൻ. രാഹുൽ കഴിഞ്ഞ പ്രചാരണയാത്രയ്ക്കിടെ കയറി ഉണ്ണിയപ്പം കഴിച്ച് ‘വൈറൽ’ ആയ ആനിക്കോട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ബേക്കറി അന്വേഷിച്ചു. ആ ‘രാഹുൽകട’ അഥവാ സ്നേഹക്കട കാണാനില്ല. കോവിഡ് പ്രതിസന്ധിയും മറ്റും വന്നപ്പോൾ പൂട്ടിപ്പോയി. ഇപ്പോൾ മറ്റാരോ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തുന്നു.
വോട്ട് ചെയ്യും, നടക്കാനായാൽ
ആന ആക്രമിച്ചതിനാൽ കിടപ്പിലായ ഒരാൾ വോട്ടു ചെയ്യാൻ പോകുമോ? ബത്തേരി വള്ളുവാടി തോരമംഗലം സജിലിനെ കാണാൻപോയത് അതറിയാനാണ്. നാലു മാസം മുൻപു കാട്ടാന ആക്രമിച്ചു. തലയിൽ കൊമ്പ് കുത്തിയിറക്കി, നട്ടെല്ല് ചവിട്ടിത്തകർത്തു.
മൂന്നു മാസം ഒരേ കിടപ്പ്. 25,000 രൂപയിൽ സർക്കാർ നഷ്ടപരിഹാരമൊതുക്കി. 34 വയസ്സായി. വോട്ടു മുടക്കിയിട്ടില്ല. ഇത്തവണയും മുടക്കില്ല; ബൂത്തിലേക്കു നടന്നുപോകാൻ കഴിഞ്ഞാൽ...സജിലിന്റെ വാക്കുകൾ. അതേസമയം, നാടിന്റെ പട്ടിണിമാറ്റാൻ സർക്കാരിന്റെ ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം കുടിയേറിയ ‘ഫോറസ്റ്റ് ലീസ്’ കർഷകർ വോട്ടർ ഐഡി കലക്ടർക്കു തിരിച്ചുകൊടുക്കൽ സമരത്തിനു തയാറെടുക്കുന്നു.
അരനൂറ്റാണ്ടു പിന്നിട്ടിട്ടും പട്ടയമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാൽ ജീവിതം വഴിമുട്ടിയവരുടെ പ്രതിഷേധം.
പൂക്കോട് കാഴ്ച
സിദ്ധാർഥൻ പരസ്യവിചാരണയിൽ കൊല്ലപ്പെട്ട പൂക്കോട് സർവകലാശാലാ ക്യാംപസ്. കവാടത്തിനരികിൽ കണ്ണീർത്തുള്ളികൾ തൂങ്ങിക്കിടക്കുംപോലെ സിദ്ധാർഥന്റെ പോസ്റ്ററുകൾ. ക്യാംപസിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാൻ. വൈദ്യുതക്കാലിൽ കരിങ്കൊടി. റോഡിൽ വെള്ള അക്ഷരങ്ങൾ: എസ്എഫ്ഐയിലേക്കു സ്വാഗതം!