കട്ടിങ്ങിലെ കേജ്‌രിവാൾ; ജയിലിൽ ഗിത്താർ വായിച്ച് കേജ്‌രിവാൾ പാടിയോ?
1987 ജൂൺ 8ന് ഒരു ഇംഗ്ലിഷ് പത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് മലയാളത്തിലാക്കിയാൽ ഇങ്ങനെ വായിക്കാം: ‘ഐഐടി വിദ്യാർഥിക്കെതിരെ പീഡനപരാതി’. വാർത്തയുടെ വിശദാംശങ്ങളിൽ ഇങ്ങനെയൊക്കെ കാണാം: പ്രശസ്തമായ ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥിയാണ് 19 വയസ്സുള്ള പ്രതി. കക്ഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകി. അതിനൊപ്പം തന്നെ ഉപദ്രവിച്ച വിദ്യാർഥിയുടെ ഐഡി കാർഡും പൊലീസിനെ കുട്ടി ഏൽപിച്ചു. ആ കാർഡിലെ പേര് ഇങ്ങനെ: അരവിന്ദ് കേജ്‌രിവാൾ.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ പത്രക്കട്ടിങ്.
മൊത്തത്തിൽ എന്തോ ഒരപാകത തോന്നിയില്ലേ?
അരവിന്ദ് കേജ്‌രിവാളിനെതിരെ ഇത്തരത്തിലൊരു കേസുണ്ടായിരുന്നെങ്കിൽ എത്രയോ മുൻപേ ഇതു ദേശീയതലത്തിൽ വലിയ വിവാദവും ചർച്ചയുമാകുമായിരുന്നല്ലോ എന്നാലോചിക്കുമ്പോൾതന്നെ കാര്യം വ്യക്തമാകും. സംഗതി നല്ല ഒന്നാന്തരം വ്യാജനാണ്.
ഈ കണ്ടതുപോലെയുള്ള പത്രക്കട്ടിങ്ങുകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും ഓൺലൈനിൽ പലതുണ്ട്. നമുക്കാവശ്യമുള്ള പേരിൽ, ആവശ്യമുള്ള തലക്കെട്ടും വിവരങ്ങളും ചേർത്ത് പത്രവാർത്തയുടെ കട്ടിങ് ഈ ഓൺലൈൻ ടൂളുകൾ ഉണ്ടാക്കിത്തരും.
അത്തരത്തിലൊരു ഓൺലൈൻ സൈറ്റിൽ രാഷ്ട്രീയ എതിരാളികൾ തയാറാക്കി പ്രചരിപ്പിക്കുന്നതാണ് കേജ്‍രിവാളിനെതിരായ ഈ ‘വ്യാജ വാർത്താകട്ടിങ്’. കേജ്‍രിവാളിനെതിരെ ഇത്തരത്തിലൊരു കേസും ഉണ്ടായിട്ടില്ല.
രസകരമായ കാര്യം, കഴിഞ്ഞദിവസം കേജ്‌രിവാൾ അറസ്റ്റിലായശേഷം തയാറാക്കിയതല്ല ഈ വ്യാജകട്ടിങ് എന്നതാണ്. 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകാലം മുതൽ ഇതു പ്രചാരത്തിലുള്ളതാണ്. മറ്റൊരു തിരഞ്ഞെടുപ്പുകാലത്ത് വീണ്ടുമെത്തിയെന്നു മാത്രം.
കേജ്‍രിവാളിനെതിരായ വ്യാജകട്ടിങ് സൃഷ്ടിച്ച ‘ന്യൂസ്പേപ്പർ ക്ലിപ്പിങ് ജനറേറ്റർ’ എന്ന സൈറ്റിൽ, ഇന്നലെ തയാറാക്കിയ മറ്റൊരു കട്ടിങ് ഇവിടെ ചേർത്തിട്ടുള്ളതു നോക്കുമല്ലോ. ഈ കോളത്തിന്റെ പേരായ ‘വൈറിയൽ’ എന്ന പേരിലാണ് പത്രം തയാറാക്കിയിരിക്കുന്നത്! ഈ സൈറ്റിൽ അവർ പറയുന്നത്, ‘നിങ്ങളുടെ സ്വന്തം തലക്കെട്ടും വാർത്തയുമടങ്ങിയ കട്ടിങ് സൃഷ്ടിക്കൂ, കൂട്ടുകാർക്കു സർപ്രൈസ് നൽകൂ, അവർക്കു രസകരമായ പിറന്നാൾ സമ്മാനം നൽകൂ’ എന്നൊക്കെയാണ്. അതായത്, തമാശക്കളിക്കുവേണ്ടിയുണ്ടാക്കിയ സൈറ്റാണ്. അതുപയോഗിച്ച്, രാഷ്ട്രീയക്കളി കളിക്കുകയാണ് പലരും.
ജയിലിലെ കേജ്‌രിവാൾ
കേജ്‍രിവാളുമായി ബന്ധപ്പെട്ട വ്യാജസൃഷ്ടികൾ തിരഞ്ഞുപോയപ്പോഴാണ്, ഒരു പാട്ടു വിഡിയോ ശ്രദ്ധയിൽപെട്ടത്. ജയിലിൽ ഗിത്താറും പിടിച്ചിരിക്കുന്ന കേജ്‌രിവാളിന്റെ പല ചിത്രങ്ങൾ ചേർത്തുണ്ടാക്കിയതാണ് പാട്ട്. സംഗതി കണ്ടാൽത്തന്നെ കാര്യം വ്യക്തമാകും. നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു തയാറാക്കിയ ചിത്രങ്ങളാണ് കേജ്‌രിവാളിന്റേത്. വിഡിയോയിൽ പാട്ടായി കേൾക്കുന്നത് എഐയുടെ തന്നെ സഹായത്തോടെ സൃഷ്ടിച്ച കേജ്‌രിവാളിന്റെ ശബ്ദമാണ്. ശബ്ദം അത്ര ശരിയായില്ലെന്നു കേട്ടാൽ മനസ്സിലാകും.
കോടതിയിലെ കേജ്‌രിവാൾ
ഡൽഹി മുഖ്യമന്ത്രിക്കെതിരെ പല വ്യാജപ്രചാരണങ്ങളും നടക്കുമ്പോൾ, അദ്ദേഹത്തിന്റെ ചില ആരാധകരെങ്കിലും അടങ്ങിയിരിക്കുകയല്ല എന്നതാണു വസ്തുത. കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവും തമ്മിൽ നടന്ന വാദങ്ങളെക്കുറിച്ചുള്ള കഥയാണ് ആരാധകരിൽ പലരും പ്രചരിപ്പിക്കുന്നത്.
അതിങ്ങനെ:
∙ കേജ്‌രിവാൾ: എന്തിനാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തത്?
∙ എസ്.വി.രാജു: താങ്കൾക്കു പണം നൽകിയതായി ഞങ്ങളുടെ പക്കൽ മൊഴിയുണ്ട്.
∙ കേജ്‌രിവാൾ: എങ്കിൽ ഞാൻ പറയുന്നു, ഞാൻ മോദിക്കും അമിത് ഷായ്ക്കും 100 കോടി രൂപ കൊടുത്തിട്ടുണ്ട്. എന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ അവർ രണ്ടുപേരെയും അറസ്റ്റ് ചെയ്യുമോ?
ജഡ്ജിയും അഡീഷനൽ സോളിസിറ്റർ ജനറലും മൗനം.
എന്നാൽ, ഇത്തരത്തിലൊരു വാഗ്വാദം കോടതിയിൽ നടന്നിട്ടില്ലെന്നും നടപടികൾക്കു സാക്ഷ്യം വഹിച്ചവർ പറയുന്നു. കോടതി രേഖകളിലും ഇതില്ല. സംഗതി ഒരു സാങ്കൽപിക കഥയാണ്!