മഴയോടു തോൽക്കുന്ന നമ്മൾ
കാലവർഷത്തിനുമുൻപേ മാലിന്യനിർമാർജനവും ഓടശുചീകരണവും അതുവഴിയുള്ള രോഗപ്രതിരോധവും യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർമുതൽ പഞ്ചായത്തുവരെയുള്ള സംവിധാനങ്ങൾ നിറവേറ്റണം എന്നതാണു കീഴ്‌വഴക്കം. ഇത്തവണയും അതൊന്നും ഫലപ്രദമായി നടക്കാത്തതുകൊണ്ടാണ് ഒരൊറ്റ മഴയ്ക്കുപോലും നമ്മുടെ പല നഗരങ്ങളെയും വെള്ളക്കെട്ടുകൊണ്ടു തോൽപിക്കാനാവുന്നത്. ഇപ്പോൾതന്നെ പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ നമ്മെ കീഴ്പ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൊച്ചിയും തിരുവനന്തപുരവുമടക്കം കനത്ത വെള്ളക്കെട്ടിലാവുകയും ജനജീവിതം ബുദ്ധിമുട്ടിലാവുകയും ചെയ്തു. മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിൽ മാത്രമേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുണ്ടാവൂ. വേണ്ടത്ര ജലനിർഗമന മാർഗങ്ങൾ ഇല്ലാതെയും ഓടകൾ അടഞ്ഞുകിടന്നും നാം വെള്ളക്കെട്ട് ക്ഷണിച്ചുവരുത്തുകയാണ്.
നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷണം നടക്കുന്നില്ല. കാനകളും അഴുക്കുചാലുകളും മഴയ്‌ക്കു മുൻപു വൃത്തിയാക്കേണ്ട അധികൃതർ അതു ചെയ്യാത്തതുകൊണ്ട് ഓടകൾ നിറഞ്ഞു റോഡ് കുളമാകുന്നു. ഓടകൾ പോലുമില്ലാത്തയിടങ്ങളും കുറവല്ല. തുറന്നുകിടക്കുന്ന ഓടകൾ മഴക്കാലത്തു ചതിക്കുഴികളാകുന്ന ദുരന്താനുഭവങ്ങളും നമുക്കുണ്ട്.
മഴക്കാല രോഗങ്ങളും ജലജന്യ രോഗങ്ങളും പടരുന്നതു തടയാൻകൂടിയാണ് മഴക്കാല പൂർവ ശുചീകരണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. നമ്മുടെ നിരുത്തരവാദിത്തത്തിന്റെയും അനാസ്ഥയുടെയും വിള്ളലുകളിലൂടെ ഇത്തവണയും പകർച്ചപ്പനിയും എലിപ്പനിയും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ വരവറിയിച്ചുതുടങ്ങി. വെസ്റ്റ് നൈൽ പനി, അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) തുടങ്ങിയവയും ആശങ്ക പടർത്തുന്നു.
മലിനജലത്തിലൂടെയാണു പല രോഗങ്ങളും പടരുന്നത്. മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിൽ മഴ പെയ്തിറങ്ങുന്നത് പകർച്ചവ്യാധികൾക്കുള്ള കളമൊരുക്കമാണ്. മഴയും മാലിന്യവും ചേരുമ്പോൾ പകർച്ചവ്യാധികൾ കടന്നുവരുന്നതിൽ അദ്ഭുതമില്ല. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന്റെ മുഖ്യകാരണം മഴയല്ല, മാലിന്യമാണ്. മഴക്കാലജന്യ രോഗങ്ങൾ പടരാതിരിക്കാനും രോഗബാധിതർക്കു ചികിത്സയും മരുന്നും ലഭ്യമാക്കാനും സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഒരുങ്ങേണ്ടതുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ മുങ്ങിയാണു സംസ്ഥാനത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കു താളംതെറ്റിയത്. കാലവർഷത്തിനുമുൻപു ശുചീകരണവും കൊതുകുനശീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഇതിനകം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ പകുതിയോടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണു പതിവ്. കൊതുകുകളുടെ ഉറവിട നശീകരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, ഓടകളിലെ മണ്ണുകോരൽ, പൊതു– സ്വകാര്യ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കൽ, ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്കു കൈമാറൽ എന്നിവയാണു പ്രധാനമായും നടത്തുന്നതെങ്കിലും ഇതൊന്നും ഇത്തവണ വേണ്ടവിധം ഉണ്ടായില്ല.
വോട്ടെടുപ്പിനുശേഷമാണ് ഇക്കുറി മഴക്കാലപൂർവ ശുചീകരണത്തിന്റെ ഗൗരവതരമായ പ്രവർത്തനങ്ങളിലേക്കു സർക്കാർ കടന്നതുതന്നെ. അപ്പോഴേക്കും മിക്ക ജില്ലകളിലും വേനൽമഴ കിട്ടിത്തുടങ്ങി. ഇതോടെ പ്രവർത്തനങ്ങളാകെ താളം തെറ്റുകയും ചെയ്തു. ഇപ്പോൾ മഴ കനക്കുകകൂടി ചെയ്തതോടെ ശുചീകരണം എങ്ങനെ പൂർത്തീകരിക്കാനാണ്? എന്തു കാരണം കൊണ്ടായാലും ഇത്രയും ൈവകിച്ചത് ഭരണകൂടത്തിന്റെ നിരുത്തരവാദിത്തംതന്നെയല്ലേ?
മഴക്കാലപൂർവ ശുചീകരണം എന്ന വലിയ ദൗത്യത്തെ നാം എത്രമാത്രം ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്ന ആത്മപരിശോധന നടത്താൻ ഇപ്പോൾത്തന്നെ വൈകി. ഓട ശുചീകരണമടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി ചെയ്തില്ലെങ്കിൽ നമ്മുടെ മുൻകരുതൽബോധ്യത്തെയും ആസൂത്രണശേഷിയെത്തന്നെയും നോക്കുകുത്തിയാക്കി സംസ്ഥാനത്തെ നഗരങ്ങളാകെ വെള്ളക്കെട്ടിലാകും. മലിനജലം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയാൻ ശ്രദ്ധിച്ചില്ലെങ്കിൽ അതു ജലജന്യരോഗങ്ങൾക്കുള്ള ക്ഷണപത്രമാവുകയും ചെയ്യും.