വാചകമേള
നമ്മുടെ സമൂഹത്തിൽ ആദ്യ തലമുറയായി വിദ്യാഭ്യാസം നേടിയവർ ഒട്ടേറെയുണ്ട്. അവർക്കൊന്നും സാഹിത്യം വായിച്ചു മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പ്രാപ്തിയായിട്ടില്ല. അതിനാലാണ് നോവൽ വായിക്കുമ്പോൾ അതിലെ തെറ്റു ചെയ്യുന്ന കഥാപാത്രത്തിന്റെ ജാതി ഇന്നതാണെന്നു നോക്കി പ്രകോപനമുണ്ടാക്കുന്നത്.

പെരുമാൾ മുരുകൻ: നമ്മുടെ സമൂഹത്തിൽ ആദ്യ തലമുറയായി വിദ്യാഭ്യാസം നേടിയവർ ഒട്ടേറെയുണ്ട്. അവർക്കൊന്നും സാഹിത്യം വായിച്ചു മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പ്രാപ്തിയായിട്ടില്ല. അതിനാലാണ് നോവൽ വായിക്കുമ്പോൾ അതിലെ തെറ്റു ചെയ്യുന്ന കഥാപാത്രത്തിന്റെ ജാതി ഇന്നതാണെന്നു നോക്കി പ്രകോപനമുണ്ടാക്കുന്നത്.
കനി കുസൃതി: എനിക്കു കൂടുതൽ സിനിമയും സീരീസും കിട്ടുന്നതു ഹിന്ദിയിലാണ്. മലയാളത്തിൽ ഓഡിഷൻ കോൾ കണ്ടിട്ട് മെസേജ് അയയ്ക്കുമ്പോൾ ആരും എന്നെ വിളിച്ചിട്ടില്ല. ചില സിനിമകൾ കാണുമ്പോൾ അതിലെ ചില കഥാപാത്രങ്ങൾക്കായി എന്നെ ഓഡിഷൻ ചെയ്യാമായിരുന്നല്ലോ എന്നു തോന്നിയിട്ടുണ്ട്.
എം.മുകുന്ദൻ: നദിയുടെ കരയിലായിരുന്നു ബാല്യകാലം. അതുകൊണ്ടുതന്നെ പുഴ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഡൽഹിയിൽ പോയപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിപ്പിച്ചത് കൺമുന്നിലൂടെ ഒഴുകിക്കൊണ്ടിരുന്ന യമുനാനദിയാണ്. കൂടുതൽ സന്ദർശിച്ച രാജ്യം ഫ്രാൻസാണ്. അവിടെയും നദി ഒഴുകുന്നുണ്ട്. നദിയെ എന്റെ ജീവിതത്തിൽനിന്നു മാറ്റിനിർത്താൻ പ്രയാസമാണ്.
മമ്മൂട്ടി: 1987ലാണ് ആദ്യമായി ദുബായിൽ എത്തുന്നത്. അവിടെയുള്ള ഏതോ പ്രസാണ് ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്നെത്തുന്നു’ എന്നു പരസ്യം ചെയ്തത്. പിന്നീട് എല്ലാവരും അതെന്റെ വിശേഷണമാക്കി മാറ്റി. പക്ഷേ, എനിക്ക് ആ വിശേഷണം കൊണ്ടുനടക്കാൻ താൽപര്യമില്ല. മമ്മൂക്ക എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം.
അരുന്ധതി റോയ്: ഒരുകാലത്ത് കോളനിവൽക്കരണത്തിനു വിധേയരായവരുടെയും പലസ്തീൻ ജനതയുടെയും ആത്മാർഥ സുഹൃത്തായിരുന്ന നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നുവെങ്കിൽ ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാത ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്.
ഹരിശ്രീ അശോകൻ: ‘പഞ്ചാബി ഹൗസി’ന്റെ രണ്ടാം ഭാഗം എടുക്കാത്തത് പേടിച്ചിട്ടാണ്. അത്രത്തോളമാണ് അതു മലയാളികളുടെ മനസ്സിൽ പതിഞ്ഞത്. ഇനി എടുക്കുമ്പോൾ അതിനുമേലെ വന്നില്ലെങ്കിലും അത്രയെങ്കിലും ആകേണ്ടേ?
ബൈജു തിട്ടാല, കേംബ്രിജ് മേയർ: ഏതൊരു പ്രവാസിയെയുംപോലെ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയതാണ്. കോട്ടയം ആർപ്പൂക്കരയിലെ സാധാരണ കർഷകകുടുംബത്തിൽനിന്നാണു ഞാൻ വരുന്നത്. 18 വയസ്സിൽ നാടുവിട്ടു ഡൽഹിയിലെത്തി. അവിടുന്ന് ഇവിടെയെത്തി. ‘പത്തേമാരി’ സിനിമ കാണുമ്പോൾ എനിക്ക് എന്നെത്തന്നെ ഓർമ വരും.
തമ്പി ആന്റണി: കേരളത്തിലെ ജനസംഖ്യ കുറയുന്നില്ലെങ്കിലും മലയാളികളുടെ സംഖ്യ ക്രമാതീതമായി കുറയുന്നു! ഇങ്ങനെപോയാൽ 100 വർഷത്തിനുള്ളിൽ മലയാളികൾ വിരലിലെണ്ണാവുന്നവരായി മാറും. കുടിയേറ്റക്കാരായ ഇതരസംസ്ഥാനക്കാരുടെ മക്കളെയുൾപ്പെടെ മലയാളം പഠിപ്പിക്കുക മാത്രമാണു പരിഹാരമാർഗം.
എൻ.പ്രഭാകരൻ: ഒരു പുസ്തകത്തിന്റെ വായന ശരിയായി നടക്കണമെങ്കിൽ വായിക്കുന്നയാൾ തന്റെ ബുദ്ധിയും ഭാവനയും അതിനുമേൽ പ്രയോഗിക്കണം. ആ ശീലത്തിൽനിന്നു ചെറുപ്രായം മുതലേ അകന്നുപോകുന്നതുകൊണ്ടാണ് പുതുതലമുറയിലെ വായനക്കാർ ഗൗരവമുള്ള ഒരു പുസ്തകത്തിന്റെയും വായനയ്ക്കു മുതിരാത്തത്.
ഡോ. കെ.എസ്.രവികുമാർ: ചങ്ങമ്പുഴയുടെ അജപാല വിലാപകാവ്യമായ രമണൻ പുറത്തുവന്നപ്പോൾ കേരളത്തിൽ ആട്ടിൻപറ്റവും ആട്ടിടയനും ഇല്ലല്ലോയെന്ന് ആക്ഷേപിച്ചവരുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ ആട്ടിൻപറ്റവും ബഷീറിന്റെ പാത്തുമ്മയുടെ ആടും അല്ല മലയാളഭാഷയിൽ ശൈലിയായി ഇടംപിടിച്ചത്. ബന്യാമിന്റെ ആടുജീവിതത്തിനാണ് ആ ഭാഗ്യം ലഭിച്ചത്.