ഇല്ലാത്ത പ്രഖ്യാപനം; വല്ലാത്ത സമ്മാനം
പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റതിനു പിന്നാലെ, കേട്ടാൽ കോരിത്തരിപ്പുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ചില യുട്യൂബ് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത്. ചില സാംപിളുകൾ നോക്കൂ: ∙ കേന്ദ്ര സർക്കാരിന്റെ ‘വൈദ്യുതി ബിൽ ഒഴിവാക്കൽ പദ്ധതി’ പ്രകാരം വൈദ്യുതി ബിൽ 100% ഒഴിവാക്കിക്കൊടുക്കുന്നു. (ആഹാ!)
പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റതിനു പിന്നാലെ, കേട്ടാൽ കോരിത്തരിപ്പുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ചില യുട്യൂബ് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത്. ചില സാംപിളുകൾ നോക്കൂ: ∙ കേന്ദ്ര സർക്കാരിന്റെ ‘വൈദ്യുതി ബിൽ ഒഴിവാക്കൽ പദ്ധതി’ പ്രകാരം വൈദ്യുതി ബിൽ 100% ഒഴിവാക്കിക്കൊടുക്കുന്നു. (ആഹാ!)
പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റതിനു പിന്നാലെ, കേട്ടാൽ കോരിത്തരിപ്പുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ചില യുട്യൂബ് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത്. ചില സാംപിളുകൾ നോക്കൂ: ∙ കേന്ദ്ര സർക്കാരിന്റെ ‘വൈദ്യുതി ബിൽ ഒഴിവാക്കൽ പദ്ധതി’ പ്രകാരം വൈദ്യുതി ബിൽ 100% ഒഴിവാക്കിക്കൊടുക്കുന്നു. (ആഹാ!)
പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റതിനു പിന്നാലെ, കേട്ടാൽ കോരിത്തരിപ്പുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ചില യുട്യൂബ് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത്.
ചില സാംപിളുകൾ നോക്കൂ:
∙ കേന്ദ്ര സർക്കാരിന്റെ ‘വൈദ്യുതി ബിൽ ഒഴിവാക്കൽ പദ്ധതി’ പ്രകാരം വൈദ്യുതി ബിൽ 100% ഒഴിവാക്കിക്കൊടുക്കുന്നു. (ആഹാ!)
∙ ഇ–ശ്രം കാർഡുള്ളവർക്കു കേന്ദ്ര സർക്കാർ ഓരോ മാസവും 3000 രൂപയും ഗ്യാസ് സ്റ്റൗവും സിലിണ്ടറും സൗജന്യമായി നൽകുന്നു. (മനോഹരം!)
∙ സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങൾക്കു കേന്ദ്രം എട്ടു സമ്മാനം നൽകുന്നു: 5 സൗജന്യ ഗ്യാസ് സിലിണ്ടർ, സൗജന്യ വൈദ്യുതി, കാർഷിക വായ്പ എഴുതിത്തള്ളൽ, വർധിച്ച പെൻഷൻ എന്നിവയടക്കമാണ് ഈ സമ്മാനം. (അടിച്ചു സാറേ!)
∙ ‘കന്യാ സുമംഗല യോജന’ പ്രകാരം, 3 പെൺമക്കളുള്ള കുടുംബങ്ങൾക്കു സർക്കാർ മാസം 2000 രൂപ വീതം നൽകുന്നു. (കൊള്ളാം!)
∙ 21 വയസ്സിനു മുകളിലുള്ള തൊഴിലില്ലാത്തവർക്കു ബാറ്റയായി സർക്കാർ 1000 – 3000 രൂപ വരെ നൽകുന്നു. (പോരട്ടെ!)
∙ ‘വൈദ്യുതി ബിൽ ക്ഷമിച്ചുകൊടുക്കൽ യോജന’ പ്രകാരം കേന്ദ്ര സർക്കാർ 100 % വൈദ്യുതി ചാർജും ഒഴിവാക്കുന്നു. (ഇതിപ്പോ രണ്ടുതവണ വൈദ്യുതി ഫ്രീ!)
∙ ആരോഗ്യവകുപ്പ് പരീക്ഷയില്ലാതെ വിവിധ തസ്തികകളിലേക്കു നേരിട്ടു നിയമനം നടത്തുന്നു. (സന്തോഷം!)
∙ എല്ലാ ആധാർകാർഡ് ഉടമകൾക്കും സൗജന്യ റേഷനും 24,000 രൂപയും തരാൻ പോകുന്നു. (രക്ഷപ്പെട്ടു!)
∙ ജൂൺ 12 അർധരാത്രി മുതൽ എല്ലാ ഇ–ശ്രം കാർഡുടമകൾക്കും 25,000 രൂപ വീതം നൽകുന്നു. (ഇതും രണ്ടുതവണ. കോളടിച്ചു!)
∙ ദീപാവലിക്ക് ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും സർക്കാർ ഒരു ഫ്രീ ഗ്യാസ് സിലിണ്ടർ നൽകും. (ആഘോഷമായി!)
∙ തിരഞ്ഞെടുപ്പിൽ ജയിച്ച സന്തോഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻധൻ അക്കൗണ്ടുള്ള എല്ലാവർക്കും 10,000 രൂപ വീതം നൽകുന്നു. (സ്വപ്നതുല്യം!)
എങ്ങനെയുണ്ട് പുതിയ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ? ഇപ്പറയുന്നതൊക്കെ യാഥാർഥ്യമായാൽ ജീവിതം സ്വർഗതുല്യമാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഈ പ്രഖ്യാപനങ്ങളൊന്നും യഥാർഥത്തിൽ സർക്കാർ നടത്തിയിട്ടില്ലെന്ന് ഓരോന്നിന്റെയും ഒപ്പം ബ്രാക്കറ്റിൽ ഈ ലേഖകൻ ചേർത്ത കമന്റ് കാണുമ്പോൾ തന്നെ വ്യക്തമാണല്ലോ!
സംഗതി ഒന്നാന്തരം വ്യാജപ്രചാരണമാണ്. NitiGyan4U, KLOnlineStudy, Sarkari Khabar 21, Media Tak, NewsWave_429, onlinejobRK തുടങ്ങിയ ചില യുട്യൂബ് ചാനലുകളാണ് ഈ പ്രചാരണം നടത്തിയത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കഴിഞ്ഞ ദിവസം ഇത്തരം ചാനലുകളുടെ ചെവിക്കു പിടിച്ചു. 12 യുട്യൂബ് ചാനലുകളിലെ 134 വിഡിയോകളിലെ കള്ളത്തരമാണ് പിഐബി ഫാക്ട് ചെക്ക് ചെയ്തു കണ്ടുപിടിച്ചത്. ഈ ചാനലുകൾക്കെല്ലാം കൂടി ലക്ഷക്കണക്കിനു വരിക്കാരുണ്ടെന്നതാണ് ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം.
ഉദാഹരണത്തിന്, മുകളിൽ കൊടുത്ത വ്യാജന്മാരിൽ മിക്കതും പ്രക്ഷേപണം ചെയ്ത NitiGyan4U എന്ന ചാനലിനു മാത്രം എട്ടര ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. 15 കോടിയോളം തവണ അവരുടെ വിഡിയോകൾ ആളുകൾ കണ്ടിട്ടുണ്ട്. എത്രയെത്ര പേരാകും അവരുടെ കള്ള വാർത്തകൾ വിശ്വസിച്ചിട്ടുണ്ടാവുക എന്നൊന്ന് ആലോചിച്ചു നോക്കൂ! തങ്ങളുടെ ചാനലിനെക്കുറിച്ച് അവർ ഹിന്ദിയിൽ എഴുതിവച്ചിരിക്കുന്നത് ഇങ്ങനെ: ‘കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ച് ഏറ്റവും കൃത്യമായ വിവരങ്ങൾ നിങ്ങൾക്കു തരുന്ന ചാനലാണിത്. ഞങ്ങളുടെ ചാനലിൽ വ്യാജമായ ഒരു വിവരം പോലും നിങ്ങൾക്കു ലഭിക്കില്ല....’ (ബെസ്റ്റ്!)
മുകളിൽ എടുത്തു ചേർത്തത് സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ചില വ്യാജഅറിയിപ്പുകൾ മാത്രമാണ്. ഇതിനു പുറമേ രാഷ്ട്രീയമായ വ്യാജവാർത്തകളും ഈ ചാനലുകളിൽ പലതിലും വരുന്നുണ്ട്. രണ്ടുദാഹരണം മാത്രം ഇതാ:
∙ പ്രധാനമന്ത്രി നരേന്ദ്ര മോദി തോറ്റതായി സുപ്രീം കോടതി പ്രഖ്യാപിച്ചു.
∙ 2024ലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കാൻ പോകുന്നു.
വ്യാജ വിവരങ്ങളും അറിയിപ്പുകളും നൽകി നമ്മളെ കുഴിയിൽ ചാടിക്കുന്ന ഇത്തരം നൂറുകണക്കിനു യുട്യൂബ് ചാനലുകളും വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളുമുണ്ട്. അവയെക്കുറിച്ചു ജാഗ്രത പാലിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള വഴി. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഈ ദിനപത്രം പോലെ ആധികാരികമായ വാർത്തകൾ എത്തിക്കുന്ന മാധ്യമങ്ങളെയും സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളെയും മാത്രമേ ആശ്രയിക്കാവൂ.