ചൈനയിലെ വെള്ളം വയനാട്ടിൽ
ഏറ്റവും സങ്കടഭരിതമായ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വയനാട്ടിലെ ദുരന്തം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നു, കേൾക്കുന്നു, വായിക്കുന്നു. ആയിരക്കണക്കിനു ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കയ്യിലുള്ള ഫോണിലേക്കു കുത്തിയൊലിച്ചെത്തുന്നത്. അക്കൂട്ടത്തിൽ വ്യാപകമായി പ്രചരിച്ച ഒരു വിഡിയോയുടെ കഥ പറയാം.

ഒരു വീടിന്റെ മുൻവശത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളാണ്. തുടക്കത്തിൽ വീട്ടുമുറ്റത്തു വെള്ളമില്ല. പക്ഷേ, വളരെ പെട്ടെന്നു വെള്ളം ഒഴുകിയെത്തുന്നു. പിന്നെപ്പിന്നെ ആ ഒഴുക്കിനു ശക്തിയേറുന്നു. സെക്കൻഡുകൾകൊണ്ട് വീട്ടുമുറ്റം മാത്രമല്ല, അതിനപ്പുറമുള്ള മൈതാനമടക്കം പൂർണമായും വെള്ളത്തിൽ മുങ്ങുന്നു.
ആ പ്രദേശമാകെ കുത്തിയൊലിച്ചെത്തിയെ ചെളിവെള്ളത്താൽ മൂടുന്നു. വയനാട്ടിലെ അവസ്ഥയുടെ ഭീകരത വ്യക്തമാക്കുന്ന വിഡിയോ എന്ന പേരിലാവും ഇതു നമ്മുടെ വാട്സാപ്പിൽ എത്തിയിരിക്കുക. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ഇതേ വിഡിയോയുണ്ട്. Terrific footage from Wayanad എന്നൊക്കെ ഇംഗ്ലിഷിലുള്ള വിവരണങ്ങളുണ്ട് പലതിലും.
ഈ വിഡിയോ നമുക്കൊന്നു പരിശോധിച്ചുനോക്കാം. വിഡിയോയിൽനിന്നുള്ള ചില ഫ്രെയിമുകൾ സ്ക്രീൻ ഷോട്ട് എടുത്ത് അവ ഉപയോഗിച്ച് ഇന്റർനെറ്റിൽ സേർച് ചെയ്യുമ്പോൾ നൂറുകണക്കിനു റിസൽറ്റ് കിട്ടി. എംകെ വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിൽ ജൂലൈ മൂന്നിന് ഇതേ ദൃശ്യം അപ്‍ലോഡ് ചെയ്തിട്ടുണ്ട്. അതിൽ പറയുന്നത്, ഹരിദ്വാറിലുണ്ടായ പ്രളയത്തിന്റെ കാഴ്ച എന്നാണ്. അപ്പോൾ, ഒരു കാര്യം തുടക്കത്തിൽതന്നെ ഉറപ്പാകുന്നു: നമ്മുടെ ഫോണിലെത്തിയ ആ വിഡിയോ വയനാട്ടിൽനിന്നുള്ളതല്ല!
കൂടുതൽ പരിശോധിക്കുമ്പോൾ, ദൂരമേറെ സഞ്ചരിച്ച് ഇതേ വിഡിയോ ചൈനയിലെത്തുന്നതായി കാണാം! ഒട്ടേറെ സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും ജൂൺ 16 മുതലുള്ള ദിനങ്ങളിൽ ഈ വിഡിയോ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലെ മെയ്ഷുവിലെ ഒരു ഗ്രാമത്തിൽനിന്നുള്ള ദൃശ്യമെന്ന് ഇതിൽ ചിലതിലെ വിവരണങ്ങളിൽ കാണാം.
ചൈനയിലെ പല സ്ഥലങ്ങളിലും ഈ സമയത്തു കനത്തമഴയും പ്രളയവുമുണ്ടായിരുന്നുവെന്നുള്ള വാർത്തകൾ ലഭ്യമാണ്. അവയിൽ ചിലതിൽ നമ്മൾ കണ്ട വിഡിയോയിൽനിന്നുള്ള കാഴ്ച ചിത്രങ്ങളായി ഉപയോഗിച്ചിട്ടുമുണ്ട്. കനത്ത മഴയെത്തുടർന്നു പ്രദേശത്തെ ഡാം തുറന്നുവിട്ടപ്പോൾ ചില ഗ്രാമങ്ങൾ മുങ്ങിപ്പോയതായും 38 പേർ മരിച്ചതായും ചൈനീസ് സൈറ്റുകളിലുണ്ട്. അപ്പോൾ അതാണു കാര്യം, ഒന്നരമാസം മുൻപു ചൈനയിലെ ഒരു വിദൂരഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കാഴ്ചയാണ്, ഹരിദ്വാർ വഴി വയനാട്ടിലെത്തിയത്!
ഈ വിഡിയോ ഇത്ര വിശദമായി പരിശോധിക്കേണ്ട ആവശ്യമെന്താണ്, ഏതോ നാട്ടിലുണ്ടായ ഒരു സംഭവത്തിന്റെ വിഡിയോ ആരോ അബദ്ധത്തിൽ ഇവിടത്തേതാണ് എന്ന മട്ടിൽ ഷെയർ ചെയ്തുവെന്നല്ലേയുള്ളൂ, അതിൽ എന്താ കുഴപ്പം – ഇത്തരം സംശയങ്ങൾ തോന്നിയോ? കുഴപ്പമുണ്ട്. സമൂഹമാധ്യമങ്ങൾ സജീവമായശേഷം, ലോകമെങ്ങും ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിന് അവ ഫലപ്രദമായി ഉപയോഗിച്ചുവരികയാണ്.
ഇന്തൊനീഷ്യ ഒരു ഉദാഹരണമാണ്. ഭൂകമ്പം, പ്രളയം, സൂനാമി, അഗ്നിപർവത സ്ഫോടനം തുടങ്ങി പ്രകൃതിക്ഷോഭങ്ങൾ നിരന്തരമുണ്ടാകുന്ന രാജ്യം. ഇത്തരം ദുരന്തഘട്ടങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടക്കമുള്ള സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ചു ക്രോഡീകരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള സംവിധാനം ഇന്തൊനീഷ്യയിലുണ്ട്.
പ്രകൃതിദുരന്തമുണ്ടാകുമ്പോൾ ‘തങ്ങൾ സുരക്ഷിതരാണ്’ എന്നു രേഖപ്പെടുത്താൻ ഫെയ്സ്ബുക് അതിന്റെ ഉപയോക്താക്കൾക്കായി ഒരുക്കുന്ന പ്ലാറ്റ്ഫോം നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. 2018ലെ പ്രളയകാലത്ത് കേരളത്തിൽ ഒട്ടേറെയാളുകൾ ആ സൗകര്യം ഉപയോഗിച്ചിരുന്നു. ഇത്തരം വിവരങ്ങൾ രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്നവർക്ക് ഏറെ സഹായകരമാണ്.
എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ വ്യാജമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചാൽ ഉണ്ടാകാവുന്ന ആശയക്കുഴപ്പം എത്രയധികമാണെന്ന് ആലോചിച്ചുനോക്കൂ. ഉദാഹരണത്തിന്, നമ്മൾ പറഞ്ഞ ചൈന വിഡിയോ വയനാട്ടിലുള്ള ഒരാൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്യുന്നുവെന്നു വയ്ക്കുക.
രക്ഷാപ്രവർത്തനം കോഓർഡിനേറ്റ് ചെയ്യുന്ന സാങ്കേതിക സംവിധാനം ഈ വിഡിയോ കാണുന്നു. വെള്ളം കയറിയ ആ വീട്ടിൽ ആളുകൾ ഉണ്ടാകാനിടയുണ്ടല്ലോ. അവിടെ നടപടി (ACTION) ആവശ്യമാണ്. രക്ഷാപ്രവർത്തന സംവിധാനത്തിന്റെ ശ്രദ്ധ അതിലേക്കു തിരിയും. പക്ഷേ, ചൈനയിലുള്ള ആ വീട് ഇവിടെ എത്ര അന്വേഷിച്ചാലും കണ്ടെത്താനാകില്ല. വിലപ്പെട്ട സമയവും അധ്വാനവും നഷ്ടം. വലിയ ദുരന്തമുഖങ്ങളിൽ ഈ നഷ്ടത്തിനു ജീവന്റെ വിലയുണ്ടാകും.
ഒരു വിഡിയോയുടെ ഉദാഹരണം സൂചിപ്പിച്ചെന്നേയുള്ളൂ. ലോകത്തെവിടെ ദുരന്തമുണ്ടായാലും തെറ്റായ വിവരങ്ങളുടെയും ദൃശ്യങ്ങളുടെയും മലവെള്ളപ്പാച്ചിൽ സമൂഹമാധ്യമങ്ങളിലുണ്ടാകുന്നുണ്ട്. വയനാടിന്റെ പേരിലും അതുണ്ട്. ഫോണിൽ കിട്ടുന്ന എല്ലാ വിഡിയോയും എല്ലാ വിവരവും ഉറപ്പുവരുത്താതെ ഫോർവേഡ് ചെയ്യാതിരിക്കുക എന്നതു നമ്മുടെ ഉത്തരവാദിത്തമാണ്.