ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടിയതിന്റെ പിറ്റേ മാസമായിരുന്നു കിഴക്കൻ പാക്കിസ്ഥാനിൽ ഷെയ്ഖ് ഹസീനയുടെ ജനനം. 1947 സെപ്റ്റംബർ 28ന്. ഇന്ത്യയുടെ കുഞ്ഞനുജത്തി. പലതവണ ഹസീനയ്ക്ക് അഭയകേന്ദ്രമായിരുന്നു ഇന്ത്യ. ഇപ്പോഴും രക്ഷാവഴിയിലെ ഇടത്താവളമാകുന്നത് ഇന്ത്യതന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1971ൽ പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്യം നേടിയ ബംഗ്ലദേശിന്റെ പ്രഥമ പ്രസിഡന്റും പിന്നീടു പ്രധാനമന്ത്രിയുമായിരുന്നു പിതാവ് മുജീബുർ റഹ്മാൻ. അധികാരത്തിന്റെ ആനന്ദം പക്ഷേ, അധികകാലം നീണ്ടില്ല. 1975ൽ മുജീബ് വധിക്കപ്പെട്ടതോടെ ഇന്ത്യയിൽ അഭയം തേടിയ ഹസീന  പിതാവ് സ്ഥാപിച്ച അവാമി ലീഗ് പാർട്ടിയുടെ നേതാവായാണു മാതൃരാജ്യത്തു തിരിച്ചെത്തിയത്. അവിടെത്തുടങ്ങുന്നൂ, ഷെയ്ഖ് ഹസീനയെന്ന കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച (5 തവണ) ഉരുക്കുവനിതയുടെ ചരിത്രം; ദി അൺഷെയ്ക്കബ്ൾ ഹസീന.

ADVERTISEMENT

1981ൽ സൈന്യം ഭരിക്കുന്ന രാജ്യത്ത് മടങ്ങിയെത്തിയ ഹസീന ഏറ്റവും ശക്തയായ ജനാധിപത്യവാദിയായി മാറി. പലതവണ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നിട്ടും തളർന്നില്ല. അന്നത്തെ പട്ടാള ഭരണകൂടം കൊലപ്പെടുത്തിയ മുൻ പട്ടാളമേധാവിയുടെ ഭാര്യ ഖാലിദ സിയ (ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി –ബിഎൻപി)യുമായി ചേർന്നു പട്ടാളത്തിനെതിരെ ജനകീയ പോരാട്ടം നടത്തി. പിന്നെ 1991ൽ ഇരുവരും രണ്ടു ചേരിയിലായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വിജയം ഖാലിദ സിയയ്ക്കൊപ്പമായിരുന്നു. 5 വർഷത്തിനിപ്പുറം ഹസീന പൊതുതിരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായി. 2001ൽ പരാജയപ്പെട്ടു. 2009ൽ വൻഭൂരിപക്ഷത്തോടെ തിരിച്ചെത്തി. ഇതിനിടെ 2004ൽ ഒരു വലിയ ഗ്രനേഡ് ആക്രമണത്തെ അതിജീവിച്ചു. രണ്ടാമത്തെ അതിജീവനം.

ഉരുക്കുവനിത ശക്തി പ്രകടിപ്പിച്ചു തുടങ്ങിയത് 2009ൽ അധികാരത്തിലെത്തിയതിനു ശേഷമാണ്. 1971ലെ യുദ്ധക്കേസുകളുടെ ഫയൽ അവർ പൊക്കിയെടുത്തു. അവർ നിയമിച്ച ട്രൈബ്യൂണൽ പ്രതിപക്ഷത്തെ ഉന്നതരിൽ പലരുടെയും ശിക്ഷാവിധി കുറിച്ചു. രാജ്യത്തു വലിയ പ്രതിഷേധമുണ്ടായി. ബിഎൻപിയുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കി. അഴിമതിക്കുറ്റം ചുമത്തി എതിരാളി ഖാലിദ സിയയ്ക്ക് 17 വർഷത്തെ ജയിൽശിക്ഷ വിധിച്ചു.  

ഇപ്പോൾ, 30% സർക്കാർ ജോലിയും 1971ലെ ബംഗ്ലദേശ് വിമോചനസമരത്തിലെ പോരാളികളുടെ കുടുംബത്തിനു മാറ്റിവയ്ക്കാനുള്ള തീരുമാനം രാജ്യത്തെ ഉലച്ചു. മുന്നൂറോളം പ്രതിഷേധക്കാരുടെ ജീവനെടുത്ത കലാപം ഇപ്പോൾ ഹസീനയുടെ ജീവിതത്തിൽ രണ്ടാം പലായനം അനിവാര്യമാക്കി. വികസന നായിക, പട്ടാളഭരണത്തിൽ ആടിയുലഞ്ഞ രാജ്യത്തെ ജനാധിപത്യത്തിന്റെ തട്ടിലേക്കുയർത്തിയ ഉരുക്കുവനിത എന്നിങ്ങനെയാണ് അനുകൂലികൾ ഹസീനയ്ക്കു നൽകുന്ന വിശേഷണം. അതിർത്തിരാജ്യമായ മ്യാൻമറിൽ നിന്നുള്ള ദശലക്ഷക്കണക്കിനു റോഹി‍ൻഗ്യൻ അഭയാർഥികളെ സ്വീകരിച്ച് ലോകത്തിന്റെ ആദരം പിടിച്ചുപറ്റി. അതേസമയം, എതിരാളികൾ  നൽകിയിരിക്കുന്ന വിശേഷണം സ്വേച്ഛാധിപതി എന്നാണ്.

ലോകത്തു നിലവിലുള്ള വനിതാ ഭരണാധികാരികളിൽ ഏറ്റവുമാദ്യം അധികാരമേറിയത് ഹസീനയാണ് (1996ൽ). തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ വനിതാ ഭരണാധികാരികളിൽ കൂടുതൽകാലം ഭരണം നടത്തിയതും ഹസീന തന്നെ (20 വർഷം 8 മാസവും). ഭർത്താവ് ആറ്റമിക് എനർജി കമ്മിഷൻ ചെയർമാൻ ആയിരുന്ന എം.എ.വസിദ് 2009ൽ മരിച്ചു. മകൻ സജീബ് വിദേശത്തു ബിസിനസുകാരൻ. മകൾ സൈമ ഡൽഹിയിൽ ലോകാരോഗ്യസംഘടനയുടെ റീജനൽ ഡയറക്ടറും.

ADVERTISEMENT

ബംഗ്ലദേശിലെ അട്ടിമറികൾ 

1975 ഓഗസ്റ്റ് 15 

ധാക്കയിൽ പ്രസിഡന്റിന്റെ വീട്ടിൽ അതിക്രമിച്ചെത്തിയവർ പ്രസിഡന്റ് മുജീബുർ റഹ്‌മാനെ വധിച്ചു. മുജീബിന്റെ ഭാര്യ, 3 ആൺമക്കൾ, 2 മരുമക്കൾ എന്നിവരും കൊല്ലപ്പെട്ടു. രണ്ടാഴ്ച മുൻപു ധാക്ക വിട്ടതിനാൽ മകൾ ഷെയ്ഖ് ഹസീന രക്ഷപ്പെട്ടു. 

നവംബർ 3 

മുജീബിന്റെ മരണത്തെത്തുടർന്നു പ്രസിഡന്റായ ഖൊണ്ടാക്കർ മുഷ്താഖ് അഹമ്മദിനെ സൈനിക നീക്കത്തിലൂടെ പുറത്താക്കി. 

നവംബർ 7 

സൈന്യത്തിലെ ഇടതു ചിന്താഗതിക്കാരും ജാതിയ സമാജ് താന്ത്രിക് ദൾ നേതൃത്വവും ചേർന്നു നടത്തിയ അട്ടിമറിയിൽ പ്രസിഡന്റ് മുഷ്താഖ് അഹമ്മദ് കൊല്ലപ്പെട്ടു. സിയാവുറഹ്മാൻ പ്രസിഡന്റായി. 

1977 സെപ്റ്റംബർ 30 – ഒക്ടോബർ 2 

ജാപ്പനീസ് ഗറില്ലകളുടെ നേതൃത്വത്തിൽ വിമാനറാഞ്ചൽ ശ്രമം. സിയാവുറഹ്മാനെ പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടു. നൂറിലധികം പേർ കൊല്ലപ്പെട്ടു. 

ADVERTISEMENT

1981 മേയ് 30 

വിമത പട്ടാളം നടത്തിയ അട്ടിമറിയിൽ സിയാവു റഹ്മാൻ കൊല്ലപ്പെട്ടു. 

1982 മാർച്ച് 24 

രക്തരഹിത വിപ്ലവത്തിലൂടെ കരസേനാ മേധാവി ലഫ്. ജനറൽ ഹുസൈൻ മുഹമ്മദ് അർഷാദ് അധികാരം പിടിച്ചു. പ്രസിഡന്റ് അബ്ദുസ്സത്താർ പുറത്തായി. 

1996 മേയ് 19 

പ്രസിഡന്റ് അബ്ദുറഹ്മാൻ ബിശ്വാസിനെതിരായി കരസേനാ മേധാവി ലഫ്. ജനറൽ അബൂസലേ മുഹമ്മദ് നസീമിന്റെ നേതൃത്വത്തിലുള്ള പട്ടാള കലാപം പാളി. 

2012 ജനുവരി 11, 12 

ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ചില സൈനിക ഓഫിസർമാർ നടത്തിയ അട്ടിമറിശ്രമം പരാജയപ്പെട്ടു. 

English Summary:

Life of Sheikh Hasina

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT