കായികസ്വപ്നങ്ങളുടെ പതാകവാഹകാ, നന്ദി
പ്രിയപ്പെട്ട ശ്രീജേഷ്, ഈ വിരമിക്കലിന് എന്തൊരു ഭംഗി! എന്തൊരു നിറവ്! പന്ത്രണ്ടടി വീതിയും ഏഴടി ഉയരവുമുള്ള ഹോക്കി ഗോൾ പോസ്റ്റ് എന്ന സാമ്രാജ്യം വീരോചിതം വാണശേഷമുള്ള സാഫല്യത്തിന്റെ യാത്രപറയൽ. ഒരു ജനതയുടെ കായികസ്വപ്നങ്ങൾ തിരിച്ചറിയുകയും അവ സാക്ഷാത്കരിക്കുകയും ചെയ്തശേഷമുള്ള വിരമിക്കലാണിത്. ബഹുമാനസൂചകമെന്നോണം നാളെ പാരിസ് ഒളിംപിക്സിന്റെ സമാപനച്ചടങ്ങിൽ, ഇരട്ടമെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിനോടൊപ്പം താങ്കൾ ഇന്ത്യൻ പതാക വഹിക്കുമ്പോൾ ഈ കൊച്ചുകേരളവും പുളകമണിയും. ഞങ്ങളുടെ കായികസ്വപ്നങ്ങളുടെ പതാകവാഹകൻകൂടിയാണല്ലോ താങ്കൾ.

പ്രിയപ്പെട്ട ശ്രീജേഷ്, ഈ വിരമിക്കലിന് എന്തൊരു ഭംഗി! എന്തൊരു നിറവ്! പന്ത്രണ്ടടി വീതിയും ഏഴടി ഉയരവുമുള്ള ഹോക്കി ഗോൾ പോസ്റ്റ് എന്ന സാമ്രാജ്യം വീരോചിതം വാണശേഷമുള്ള സാഫല്യത്തിന്റെ യാത്രപറയൽ.
ഒരു ജനതയുടെ കായികസ്വപ്നങ്ങൾ തിരിച്ചറിയുകയും അവ സാക്ഷാത്കരിക്കുകയും ചെയ്തശേഷമുള്ള വിരമിക്കലാണിത്. ബഹുമാനസൂചകമെന്നോണം നാളെ പാരിസ് ഒളിംപിക്സിന്റെ സമാപനച്ചടങ്ങിൽ, ഇരട്ടമെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിനോടൊപ്പം താങ്കൾ ഇന്ത്യൻ പതാക വഹിക്കുമ്പോൾ ഈ കൊച്ചുകേരളവും പുളകമണിയും. ഞങ്ങളുടെ കായികസ്വപ്നങ്ങളുടെ പതാകവാഹകൻകൂടിയാണല്ലോ താങ്കൾ.
തുടരെ രണ്ടാം ഒളിംപിക്സിലും ഹോക്കി ടീം വെങ്കലം നേടുമ്പോൾ രണ്ടു വിജയങ്ങളിലും കാവലാളായി നിന്നത് കൊച്ചി കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് തന്നെയാണെന്നത് ഇതിഹാസസമാനമായൊരു കായികകഥയായി ഇനി ഇവിടെ തലമുറകൾ പറഞ്ഞുനടക്കും. വ്യാഴാഴ്ച വിജയമത്സരത്തിനുശേഷം, താങ്കളെ തോളിലേറ്റി സഹതാരങ്ങൾ സ്റ്റേഡിയം പ്രദക്ഷിണം ചെയ്തപ്പോൾ ഞങ്ങളുടെ മനസ്സും ഒപ്പമുണ്ടായിരുന്നല്ലോ.
പാരിസ് ഒളിംപിക്സിനു ശേഷം രാജ്യാന്തര ഹോക്കിയിൽനിന്നു വിരമിക്കുമെന്നു പ്രഖ്യാപിച്ച് താങ്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് കായികപ്രേമികളായ ഓരോരുത്തരുടെയും മനസ്സിലുണ്ടാവും: ‘നിശ്ചയദാർഢ്യത്തിന്റെയും സ്വപ്നങ്ങളുടെയും പടികളാണ് ഈ നിമിഷം വരെ ഞാൻ കയറിയതെല്ലാം... ഞങ്ങളുടെ വീട്ടിലെ പശുവിനെ വിറ്റിട്ടാണ് അച്ഛൻ എനിക്ക് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങിത്തന്നത്. അദ്ദേഹത്തിന്റെ ആ ത്യാഗം എന്റെയുള്ളിലെ ജ്വാല ഊതിക്കത്തിച്ചു. വലിയ സ്വപ്നങ്ങൾക്കായി കഠിനമായി അധ്വാനിക്കാൻ ഞാൻ തയാറായി.’ ഈ വരികളിലുണ്ട് താങ്കളുടെ വിജയകഥയുടെ ആമുഖം; കുതിപ്പും വിയർപ്പുമുള്ള ഒരു കഠിനയാത്രയുടെ ടേക്ക് ഓഫും.
ഇന്ത്യൻ ഹോക്കി ചരിത്രത്തിൽ ഏറിയ പങ്കും കേരളം ഗാലറിയിലായിരുന്നെങ്കിലും പി.ആർ.ശ്രീജേഷ് എന്ന പേരിലൂടെ രണ്ടു പതിറ്റാണ്ടോളമായി ഗോൾപോസ്റ്റിലാണ് ഇപ്പോൾ നമ്മുടെ സ്ഥാനം. ഇന്നിപ്പോൾ ഹോക്കിയുടെ ആഗോള മേൽവിലാസത്തിൽതന്നെ കേരളമുണ്ടെന്നതിനു നന്ദിപറയണം, താങ്കളോട്. 2006ൽ, 18–ാം വയസ്സിൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറിയതു മുതൽ ഇതുവരെ സ്ഥിരതയോടെ ടീമിന്റെ നെടുംതൂണായി നിലനിന്നതിനുള്ള അംഗീകാരങ്ങളാണ് താങ്കളെ ഇതിനകം തേടിയെത്തിയ ദേശീയ, രാജ്യാന്തര ബഹുമതികളെല്ലാം. 2014ലെ ഏഷ്യൻ ഗെയിംസ് മുതൽ ഈ ഒളിംപിക്സ് വരെ നീളുന്ന അംഗീകാരമുദ്രകളുടെ ആ സമാഹാരം വിശിഷ്ടമാണ്. 1972ൽ ഇന്ത്യ ഹോക്കിയിൽ ഒളിംപിക് വെങ്കലം നേടിയപ്പോഴും ഗോൾകീപ്പറായിരുന്നത് ഒരു മലയാളിയായിരുന്നു– കണ്ണൂരുകാരൻ മാനുവൽ ഫ്രെഡറിക്സ്. 1980ൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഗോൾകീപ്പറായി പാതിമലയാളി അലൻ സ്കോഫീൽഡും ടീമിലുണ്ടായിരുന്നു.
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ വെങ്കലമെഡൽ നേട്ടത്തിനു കാവലാളായ താങ്കൾക്കു മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2020–21 പുരസ്കാരം സമ്മാനിക്കാനായത് ഈ വേളയിൽ അഭിമാനത്തോടെ ഞങ്ങൾ ഓർമിക്കുന്നു. 41 വർഷങ്ങൾക്കു ശേഷമായിരുന്നു ടോക്കിയോ ഒളിംപിക്സിലെ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. ഒരുകാലത്ത് രാജ്യത്തിന്റെ കായിക പ്രതാപമായിരുന്ന ഹോക്കിയിൽ ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവുകൂടിയായിരുന്നു ആ ഒളിംപിക്സിൽ കണ്ടതെന്നതിനു തുടർച്ചയിലൂടെ ഇത്തവണത്തെ ഒളിംപിക്സ് ഇതാ സാക്ഷ്യംപറഞ്ഞിരിക്കുന്നു.
‘ശ്രീ ഭായ് കളത്തിൽനിന്നു മാത്രമേ വിരമിക്കുന്നുള്ളൂ. ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം എന്നുമുണ്ടാകും. അദ്ദേഹത്തിന്റെ ഗോൾപോസ്റ്റിലെ സാന്നിധ്യം ഞങ്ങൾക്കെന്നും കരുത്തായിരുന്നു’ എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് പറഞ്ഞത്. ഇനി, 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിലും മെഡൽ നേടി നമുക്കു ഹാട്രിക് ചരിത്രം കുറിക്കാനാകുമോ? പ്രിയപ്പെട്ട ശ്രീജേഷ്, കളിയിൽനിന്നു വിരമിച്ചെങ്കിലും, പുതുതലമുറയ്ക്കുമുന്നിൽ പ്രചോദനമായി താങ്കളുള്ളപ്പോൾ നമുക്കു സാധിക്കാത്തതെന്ത്?