വസന്തത്തിലേക്കു വാതിൽ തുറക്കുന്ന പൊന്നിൻ ചിങ്ങത്തിന്റെ ആദ്യപുലരി വിടർന്നിരിക്കുന്നു. കേരളത്തിനാകെ സുകൃതമേകാനുള്ള ആ ജനകീയപ്രതിജ്ഞ ഈ ശുഭദിനത്തിൽ വീണ്ടും നാം ഓർമിക്കേണ്ടതുണ്ട്. മാലിന്യത്തിൽനിന്നു നമ്മുടെ നാടിനെ വീണ്ടെടുക്കുമെന്ന നിശ്ചയദാർഢ്യത്തിന്റെ വിളംബരംകൂടിയാവട്ടെ ഈ മലയാളവർഷത്തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിലെ‍ാന്നാണ് മാലിന്യമുക്ത കേരളം. എന്നാൽ, ആ സ്വപ്നം ഏറെ ദൂരെയാണിപ്പോൾ. വർഷങ്ങളായി ഇവിടെ ഉയർന്നുനിൽക്കുന്ന മാലിന്യമലകൾ ഇപ്പോഴത്തെ നിർഭാഗ്യസാഹചര്യത്തിന്റെയും നമ്മുടെ ഉത്തരവാദിത്തമില്ലായ്മയുടെയും ദുരന്തപ്രതീകങ്ങൾ തന്നെയല്ലേ ? ശാസ്‌ത്രീയമായ മാലിന്യശേഖരണവും സംസ്‌കരണവുമാണ് ഏക പോംവഴിയെങ്കിലും മുന്നിട്ടിറങ്ങാൻ ഉത്തരവാദപ്പെട്ടവരില്ലാതെ പലയിടത്തും കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. 

ADVERTISEMENT

നമുക്കുചുറ്റും നാംതന്നെ തീർക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ഈ നാടിനെ നോക്കി കൊഞ്ഞനംകുത്തുകയാണ്. വീടുകളിലെ മാലിന്യം മറ്റാരുമറിയാതെ നമ്മളിൽ പലരും നാടിനുമേൽ വച്ചുകെട്ടുന്നു. ഓടകൾമുതൽ നദികളും ജലാശയങ്ങളുംവരെ അങ്ങനെ മാലിന്യംകെ‍ാണ്ടുനിറയുകയാണ്. പുഴകളിലും കടൽത്തീരങ്ങളിലും നിരത്തോരങ്ങളിലും പൊതുമൈതാനങ്ങളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്ന സമൂഹത്തെ പരിഷ്‌കൃതമെന്ന് എങ്ങനെ വിളിക്കാനാകും ? 

ശാസ്ത്രീയമായി സംസ്കരിക്കാതെ നാടാകെ പെരുകുന്ന മാലിന്യക്കൂമ്പാരങ്ങളോടെ‍ാപ്പം, ഓടകളിലേക്കു തുറന്നുവയ്‌ക്കുന്ന മാലിന്യടാങ്കുകളും റോഡിലേക്കു മലിനജലമൊഴുക്കുന്ന പൈപ്പുകളും ജലാശയങ്ങളിലേക്കു മാലിന്യം തുപ്പുന്ന ശുചിമുറികളുമെല്ലാം കൂടി കേരളത്തെ മഹാരോഗങ്ങളുടെ നഴ്‌സറിയാക്കിയിരിക്കുന്നു. പരിസരശുചീകരണവും മാലിന്യസംസ്‌കരണവും വേണ്ടരീതിയിൽ നടത്താത്തതിനു വൻവില കെ‍ാടുത്തുകെ‌ാണ്ടിരിക്കുകയാണ് കേരളം ഇപ്പോൾ. സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കിപ്പനിയും ഹെപ്പറ്റൈറ്റിസ് എയും ഹെപ്പറ്റൈറ്റിസ് ബിയും ടൈഫോയ്ഡും വരെ സംസ്ഥാനത്തു പടരുന്നു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലമുള്ള അസുഖങ്ങൾ വ്യാപകമാണ്. നിർമാർജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന രോഗങ്ങളുടെ തിരിച്ചുവരവിനോടെ‍ാപ്പം പല പുതിയരോഗങ്ങളും വരവറിയിച്ചിട്ടുമുണ്ട്. 

ADVERTISEMENT

മണ്ണിനെയും വായുവിനെയും വെള്ളത്തെയും ഒരുപോലെ ബാധിക്കുന്നതാണു മാലിന്യവിപത്ത് എന്ന തിരിച്ചറിവ് ഇപ്പോൾ കേരളത്തിനുണ്ട്.  ‘വ്യക്‌തിശുചിത്വത്തിനൊപ്പം സാമൂഹികശുചിത്വവും’ എന്ന സന്ദേശവുമായി മലയാള മനോരമ ‘സുകൃതകേരളം’ എന്ന ജനകീയദൗത്യം കേരള സമൂഹത്തിനു മുന്നിൽ സമർപ്പിച്ചത് 18 വർഷംമുൻപാണ്. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ പ്രതിഫലിക്കുന്നുണ്ട് ഒരു ജനതയുടെ സംസ്കാരം. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ എന്ന് ഓരോരുത്തരും തീരുമാനിച്ചാൽത്തന്നെ മാലിന്യസംസ്കരണം എളുപ്പമാകും. 

മാലിന്യസംസ്കരണത്തിൽ നിലവിലുള്ള പാളിച്ചകൾ കണ്ടെത്തി പരിഹരിച്ച് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്‌ഥാപനങ്ങളുടെയും സഹകരണത്തോടെ സമഗ്രപദ്ധതി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്. ദൂരക്കാഴ്‌ചയുള്ള തീരുമാനങ്ങളും ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനവുമായി സർക്കാർ മുന്നിൽ നിൽക്കട്ടെ; ജനതയാകെ പ്രതിജ്‌ഞാബദ്ധരായി ഒപ്പവും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ രാജ്യാന്തര ‘സീറോ വേസ്റ്റ്’ ദിനമായ മാർച്ച് 30 വരെ കേരളത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണ യ‍ജ്ഞം നടത്താനും വരുന്ന മാർച്ച് 30നു സമ്പൂർണ ശുചിത്വകേരള പ്രഖ്യാപനത്തിനും സർവകക്ഷിയോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ADVERTISEMENT

നമ്മുടെ നഗരങ്ങളും നാട്ടിൻപുറങ്ങളും രോഗാതുരമാകാതെ സൂക്ഷിക്കുക എന്നത് ഈ കാലത്തോടു മാത്രമല്ല, വരുംകാലത്തോടുമുള്ള നമ്മുടെ കർത്തവ്യമാണ്. പകർച്ചവ്യാധികളെ ഭയന്ന് കാലം കഴിക്കേണ്ടവരല്ല നാം. വിമലകേരളത്തിന്റെ വീണ്ടെടുപ്പാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. മാലിന്യസംസ്കരണം ജനകീയപ്രസ്ഥാനമാക്കി മാറ്റാനും പരിസരശുചിത്വം ശീലമാക്കി മാറ്റാനും കേരളത്തിനു കഴിയണം. സന്നദ്ധസംഘടനകളും യുവജന കൂട്ടായ്മകളും വിദ്യാർഥികളുമൊക്കെ ഈ ദൗത്യത്തിൽ ഒന്നിച്ച് അണിനിരക്കുകയും വേണം. 

രാജ്യത്തിനു മുഴുവൻ മാതൃകയാകേണ്ട ശുചിത്വസുന്ദരകേരളത്തിനായി കോർത്ത കൈകൾ നമുക്കു ബലവത്താക്കാം. മാലിന്യമുക്‌തമായ നാട് ജനങ്ങളുടെ അവകാശം തന്നയാണെന്നു വീണ്ടും ഓർമിക്കുകയും ചെയ്യാം. ഈ ചിങ്ങപ്പുലരി അതിനുള്ള ശുഭമുഹൂർത്തമാകട്ടെ.

English Summary:

Editorial about chingam first